ബലാത്സംഗക്കേസ്; രാഹുൽ മാങ്കൂട്ടത്തിലിനെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

പത്തനംതിട്ട: ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിൽ എംഎൽഎയെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ട് തിരുവല്ല മജിസ്ട്രറ്റ് കോടതി. ജനുവരി 15 വരെ രാഹുല്‍ മാങ്കൂട്ടത്തില്‍ കസ്റ്റഡിയില്‍ തുടരും. 16ന് രാഹുലിന്‍റെ ജാമ്യഹര്‍ജി പരിഗണിക്കും. രാഹുലിനെതിരെ കേസെടുത്തത് പോലും നടപടിക്രമങ്ങള്‍ പാലിക്കാതെയാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. പരാതിക്കാരിയുടെ മൊഴിയെടുത്തത് വീഡിയോ കോണ്‍ഫറന്‍സ് വഴിയാണെന്നും മൊഴിയെടുത്താല്‍ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്ന കാര്യം പാലിച്ചില്ലെന്നും രാഹുലിന്‍റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. അറസ്റ്റ് വിവരം പ്രതിയോട് പറഞ്ഞില്ല. അറസ്റ്റിന്റെ കാരണങ്ങള്‍ പര്യാപ്തമല്ല. രണ്ട് സാക്ഷികളുടെ സാന്നിധ്യത്തില്‍ അറസ്റ്റ് രേഖപ്പെടുത്തണമെന്ന നിബന്ധന പാലിച്ചില്ലെന്നും പ്രതിഭാഗം…

Read More

ഇവർക്ക് വീട്ടിലിരുന്നാൽ പോരേ നാട്ടുകാരെ കൊല്ലണോ ? മദ്യപിച്ച് ഡ്രൈവിങ് നടത്തിയ വകയിൽ 38,919 കേസുകള്‍

ബെംഗളുരു: കഴിഞ്ഞ വര്‍ഷം നഗരത്തില്‍ മദ്യപിച്ചു വാഹനം ഓടിച്ചതിനു 38,919 പേര്‍ക്കെ തിരെ ട്രാഫിക് പൊലീസ് കേസെടുത്തു. 2024ല്‍ 24,000 കേസുകളായിരുന്നു റജിസ്റ്റര്‍ ചെയ്തത്. വാഹനാപകടങ്ങള്‍ പതിവായതോടെ പരിശോധന കര്‍ശനമാക്കിയതാണു കേസുകളുടെ എണ്ണം കൂടാന്‍ കാരണം. ജീവന്‍ബീമാ നഗറിലാണ് കൂടു തല്‍ കേസുകള്‍ (1491). ബെലന്തുരില്‍ 999 കേസുകളും എച്ച്എസ്ആര്‍ ലേഔട്ടില്‍ 984 കേസുകളും വിമാനത്താവളത്തില്‍ 884 കേസുകളും കെആര്‍ പുരത്ത് 870 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

Read More

ഓറഞ്ച് ലൈന്‍ മെട്രോ വിഷയത്തില്‍ പുതിയ നീക്ക് പോക്ക്; ബെംഗളൂരു നിവാസികള്‍ക്ക് സന്തോഷവാര്‍ത്തയുമായി ബിഎംആര്‍സിഎല്‍

ബെംഗളൂരു: ജെ.പി. നഗർ, ഹൊസകെരെഹള്ളി, നാഗർഭവി എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ബി.എം.ആർ.സി.എൽ ഒരു സന്തോഷവാർത്ത നൽകി. ബെംഗളൂരുവിലെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഓറഞ്ച് ലൈൻ മെട്രോയ്ക്ക് സിവിൽ ടെൻഡറുകൾ ക്ഷണിച്ചു , ഇതിൽ ജെ.പി. നഗർ ഫേസ് 4 മുതൽ നാഗർഭവി വരെയുള്ള ജോലികളും ഉൾപ്പെടുന്നു. ടെൻഡറുകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20 മുതൽ 25 വരെയാണ്, കൂടാതെ ബി.എം.ആർ.സി.എൽ മൂന്ന് പാക്കേജുകളിലായി സിവിൽ ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. മൂന്ന് പാസേജുകൾക്കും പ്രത്യേക ബജറ്റുകൾ നൽകിയിട്ടുണ്ട്. പാക്കേജ് 1-ൽ ജെ.പി. നഗർ 4-ാം ഘട്ടം മുതൽ…

Read More

അറസ്റ്റ് മെമ്മോയില്‍ ഒപ്പിടാതെ രാഹുല്‍ മാങ്കൂട്ടത്തില്‍

ആലപ്പുഴ: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ അപൂര്‍വ നടപടിയുമായി അന്വേഷണ സംഘം. അറസ്റ്റ് മെമ്മോയിലും രാഹുല്‍ ഒപ്പിടാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് രാഹുല്‍ നിസഹകരിച്ചുവെന്ന് ഗസറ്റഡ് ഉദ്യോഗസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തുകയായിരുന്നു അന്വേഷണ സംഘം. പലതവണ ആവശ്യപ്പെട്ടിട്ടും രാഹുല്‍ ഒപ്പിടാന്‍ വഴങ്ങിയില്ല. ഞായറാഴ്ച രാവിലെ 7.30 ഓടെയാണ് രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിലെത്തിച്ച് ചോദ്യം ചെയ്തത്. അതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രാഹുല്‍ ഒപ്പിടാത്തതിനാല്‍ ഗസറ്റഡ് ഓഫീസറെ വിളിച്ച് സാക്ഷ്യപ്പെടുത്തുകയായിരുന്നു. രാഹുലിന്റെ അറസ്റ്റ് ബന്ധുക്കൾ അറിഞ്ഞുവെന്ന കാര്യം ബന്ധുക്കളില്‍ നിന്ന് എഴുതിവാങ്ങിയിട്ടുണ്ട്.,

Read More

നഗരത്തിൽ വാഹനങ്ങളിൽ ഹൈബീം ലൈറ്റുകളുടെ ഉപയോഗം വർധിക്കുന്നു; 4 ദിവസത്തിനിടെ 9,782 പേര്‍ക്കെതിരെ കേസ്

ബെംഗളുരു: വാഹനങ്ങളില്‍ ഹൈബീം ലൈറ്റ് ഉപയോഗിച്ചതിനു കഴിഞ്ഞ 4 ദിവസത്തിനിടെ നഗരത്തില്‍ 9,782 പേര്‍ക്കെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു. ഹൈബീം ലൈറ്റുകളുടെ പ്രകാശം കണ്ണില്‍ പതിച്ച് എതിരെ വരു ന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കാനാണു പ്രത്യേക പരിശോധന നടത്തിയത്. വെസ്റ്റ് ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (4994) റജിസ്റ്റര്‍ ചെയ്തത്. സൗത്ത് ഡിവിഷനില്‍ 1858 കേസുകളും ഈസ്റ്റ് ഡിവിഷനില്‍ 1731 കേസുകളും നോര്‍ത്ത് ഡിവിഷനില്‍ 1199 കേസുകളും റജിസ്റ്റര്‍ ചെയ്തു. ഹൈബീം ലൈറ്റുകളുടെ ദോഷവശങ്ങളെക്കുറിച്ചു ബോധവല്‍ക്കരണം നടത്തിവരിക യാണെന്നു പൊലീസ് പറഞ്ഞു.  

Read More

ഗുരുതരമായി പൊള്ളലേറ്റ് ചികിത്സക്കായിരുന്ന മലയാളി എഎസ്‌ഐ മരിച്ചു

ബെംഗളൂരു: വീട്ടിൽ കരിയിലകൾ കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ ഗുരുതരമായി പൊള്ളലേറ്റ പാണ്ഡേശ്വരം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ചികിത്സക്കിടെ മരിച്ചു. കാസർകോട് കാവുഗോളി സ്വദേശി ഹരിശ്ചന്ദ്ര ബെറികെയാണ് (57) മരിച്ചത്. കഴിഞ്ഞ മാസം 28ന് മംഗളൂരുവിലെ കെപിഐടിക്ക് സമീപം വ്യാസനഗറിലെ വീട്ടിൽവെച്ചായിരുന്നു പൊള്ളലേറ്റത്. രണ്ടാഴ്ചയോളം ചികിത്സയിലായിരുന്നു അദ്ദേഹം ആശുപത്രിയിൽവെച്ചാ

Read More

ഒറ്റയടിക്ക് 1.80 ലക്ഷം വിളിച്ചു; എതിരാളികള്‍ പിന്മാറി; ഇനി ലാലേട്ടന്റെ പുത്തൻ കാറിന്റെ നമ്പറും 2255

കൊച്ചി: തിങ്കളാഴ്ച എറണാകുളം ആർടി ഓഫീസിൽ നടന്ന ലേലത്തിൽ ഫാൻസി നമ്പറായ കെഎൽ07 ഡിജെ 2255 എന്ന നമ്പറിനായി 1.80 ലക്ഷം രൂപ മുടക്കി മോഹൻലാൽ. എറണാകുളം ജോയിന്റ് ആർടിഒ സിഡി അരുണിന്റെ നേതൃത്വത്തിലായിരുന്നു ലേലം. പതിനായിരം രൂപ അടിസ്ഥാന നിരക്കിട്ടാണ് ലേലം തുടങ്ങിയത്. 1.45 ലക്ഷത്തിലേക്ക് എത്തിയതോടെ മോഹന്‍ലാലിന് വേണ്ടി ലേലത്തില്‍ പങ്കെടുത്ത പ്രതിനിധി ഒറ്റയടിക്ക് 1.80 ലക്ഷം വിളിച്ചു. ഇതോടെ എതിരാളികള്‍ പിന്മാറി. 5000 രൂപ അടച്ച് മോഹന്‍ലാല്‍ നേരത്തെ തന്നെ നമ്പർ ബുക്ക് ചെയ്തിരുന്നു. രാജാവിന്റെ മകനി’ലെ വിൻസെന്റ് ​ഗോമസിനെയും…

Read More

വീണ്ടും മോദി സ്തുതിയുമായി ശശി തരൂര്‍

തിരുവനന്തപുരം: മോദി സര്‍ക്കാരിന്റെ മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. പ്രൊജക്റ്റ് സിന്‍ഡിക്കേറ്റിലെഴുതിയ ലേഖനത്തിലാണ് തരൂരിന്റെ പ്രശംസ. പാര്‍ട്ടി നിലപാടിനു വിരുദ്ധമായി തരൂര്‍ മോദി സര്‍ക്കാരിനെ പുകഴ്ത്തിയത് നേരത്തെയും വിവാദമായിരുന്നു. ഇതിനിടെ പാര്‍ട്ടി നേതൃത്വവുമായി തരൂര്‍ സമവായത്തിലെത്തിയെന്ന സൂചനകള്‍ക്കിടെയാണ് പുതിയ മോദി സ്തൂതി. മാവോയിസ്റ്റ് വെല്ലുവിളി നേരിടാന്‍ കെല്‍പ്പുണ്ടെന്നു ഇന്ത്യ ഇപ്പോള്‍ തെളിയിച്ചതായി തരൂര്‍ പറയുന്നു. 2013ല്‍ 126 ജില്ലകളിലായി വ്യാപിച്ചു കിടന്ന റെഡ് കോറിഡോര്‍ കഴിഞ്ഞ വര്‍ഷത്തോടെ വെറും 11 ജില്ലകളിലേക്ക് ചുരുങ്ങി. ഇത് ഇന്ത്യന്‍ ഭരണകൂടം നേടിയ നിര്‍ണായകമായ…

Read More

സ്വർണം സർവകാല റെക്കോർഡിൽ; ഇന്നത്തെ നിരക്ക് അറിയാൻ വായിക്കാം

പുതുവര്‍ഷത്തിലെ ആദ്യത്തെ റെക്കോര്‍ഡ് കുറിച്ച് സ്വര്‍ണ വില. രാജ്യാന്തര വിപണിയില്‍ ലാഭമെടുപ്പ് തുടരവെ കേരളത്തില്‍ സ്വര്‍ണ വില മുന്നോട്ടാണ്. പവന് 280 രൂപ വര്‍ധിച്ച് 1,04,520 രൂപയിലെത്തി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 13,065 രൂപയായി. ഈ വര്‍ഷം 13 ദിവസത്തിനിടെ 5,480 രൂപയുടെ വര്‍ധനവ് സ്വര്‍ണ വിലയിലുണ്ടായി. ഇന്നത്തെ വിലയില്‍ പത്തു ശതമാനം പണിക്കൂലിയില്‍ ഒരു പവന്‍റെ സ്വര്‍ണാഭരണം വാങ്ങാന്‍ 118,470 രൂപയോളം വേണം. 10 ശതമാനം പണിക്കൂലിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും മൂന്നു ശതമാനം ജിഎസ്ടിയും ചേരുന്ന വിലയാണിത്.  

Read More

കളങ്കാവൽ ഒടിടിയിലേക്ക് എത്താൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; ക്രൈം ത്രില്ലർ എവിടെ കാണാം എന്നറിയാൻ വായിക്കാം

മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കളങ്കാവൽ’. ഡിസംബർ 5 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ ഒടിടി സ്ട്രീമിങ് തീയതി പുറത്തുവിട്ടു. സോണി ലിവിലൂടെയാണ് കളങ്കാവൽ ഒടിടിയിലെത്തുന്നത്. ജനുവരിയിൽ 16 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നാണ് സോണി ലിവ് ഔദ്യോഗികമായി പ്രഖ്യാപിച്ചത് മമ്മൂട്ടിയെയും വിനായകനെയും പ്രധാന കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ‘കളങ്കാവൽ’. ഡിസംബർ 5 ന് പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ ഒടിടിയിലേക്ക് എത്തുകയാണ്. ചിത്രത്തിന്റെ…

Read More