നഗരത്തിൽ വാഹനങ്ങളിൽ ഹൈബീം ലൈറ്റുകളുടെ ഉപയോഗം വർധിക്കുന്നു; 4 ദിവസത്തിനിടെ 9,782 പേര്‍ക്കെതിരെ കേസ്

ബെംഗളുരു: വാഹനങ്ങളില്‍ ഹൈബീം ലൈറ്റ് ഉപയോഗിച്ചതിനു കഴിഞ്ഞ 4 ദിവസത്തിനിടെ നഗരത്തില്‍ 9,782 പേര്‍ക്കെതിരെ ട്രാഫിക് പൊലീസ് കേസെടുത്തു.

ഹൈബീം ലൈറ്റുകളുടെ പ്രകാശം കണ്ണില്‍ പതിച്ച് എതിരെ വരു ന്ന വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നത് ഒഴിവാക്കാനാണു പ്രത്യേക പരിശോധന നടത്തിയത്. വെസ്റ്റ് ഡിവിഷനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ (4994) റജിസ്റ്റര്‍ ചെയ്തത്.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

സൗത്ത് ഡിവിഷനില്‍ 1858 കേസുകളും ഈസ്റ്റ് ഡിവിഷനില്‍ 1731 കേസുകളും നോര്‍ത്ത് ഡിവിഷനില്‍ 1199 കേസുകളും റജിസ്റ്റര്‍ ചെയ്തു.

ഹൈബീം ലൈറ്റുകളുടെ ദോഷവശങ്ങളെക്കുറിച്ചു ബോധവല്‍ക്കരണം നടത്തിവരിക യാണെന്നു പൊലീസ് പറഞ്ഞു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts