വീട്ടുടമകൾ മോഷണക്കേസിൽ അകത്തായി; സമീപവാസികൾക്ക് ഭീഷണിയായ റോട്ട് വീലർ നായയെ മാറ്റി

പെരുമ്പാവൂർ: ഉടമകളായ അച്ഛനും മകനും മോഷണ കേസിൽ പിടിയിലായതോടെ വീട്ടിൽ അനാഥനായ റോട്വീലർ നായയുടെ സംരക്ഷണം തൊടുപുഴ വോയ്സ് ഫോര് അനിമൽ വെറ്റിനറി ടീം ഏറ്റെടുത്തു. നിരവധി മോഷണ കേസുകളിലെ വാറന്റു പ്രതികളായ ഇടുക്കി കാമാക്ഷി വലിയപറമ്പില് ബിജു ( 50), മകന് വിപിന് ബിജു എന്നിവരെ കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കഴിഞ്ഞ 18 ന് അറസ്റ്റു ചെയ്തിരുന്നു. പെരുമ്പാവൂർ നഗരസഭ 13-ാം വാര്ഡിലെ കരാട്ടുപള്ളിക്കര മാർത്തോമ കോളേജിന് സമീപം അങ്കണവാടിയോട് ചേർന്നുള്ള വീട്ടിലാണ് ഇവർ വാടകയ്ക്ക് താമസിച്ചിരുന്നത്. ഗേറ്റ് പൂട്ടിയ വീട്ടുവളപ്പിൽ നായ…

Read More

‘ജാനകിയമ്മ ആരോ​ഗ്യവതി’; കുടുംബത്തിന് പുറത്തുള്ള വ്യക്തികൾ നൽകുന്ന വസ്തുതാവിരുദ്ധമായ വിവരങ്ങൾ എന്ന് കുടുംബം

പ്രശസ്ത പിന്നണി ഗായിക എസ് ജാനകിയുടെ മകൻ മുരളി കൃഷ്ണയുടെ വിയോഗത്തിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ വാർത്തകൾ തള്ളി കുടുംബം രം​ഗത്ത്. ജാനകിയമ്മയുടെ ആരോഗ്യനിലയെക്കുറിച്ച് തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അവർ ആരോഗ്യവതിയായി ഇരിക്കുന്നുവെന്നും കുടുംബം പ്രസ്താവനയിലൂടെ അറിയിച്ചു. വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്ന മുരളി കൃഷ്ണ (60) ജനുവരി 22-ന് പുലർച്ചെ 12:55-ന് മൈസൂരുവിൽ വെച്ചാണ് അന്തരിച്ചത്. മുരളി കൃഷ്ണയുടെ മകളും എസ് ജാനകിയുടെ കൊച്ചുമകളുമായ അപ്‌സരയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മകന്റെ വേർപാടിൽ എസ് ജാനകി അതീവ ദുഃഖത്തിലാണെങ്കിലും…

Read More

പ്രശ്‌നം പരിഹരിക്കാന്‍ ആരംഭിച്ച ബിഎംടിസി ഡിജിറ്റല്‍ ടിക്കറ്റിലും ക്രമക്കേട്; ശ്രദ്ധയില്‍പെട്ടാല്‍ പരാതി ഇവിടെ നൽകാം

ബെംഗളുരു: ചില്ലറ പ്രശ്‌നം പരിഹരിക്കാന്‍ ആരംഭിച്ച ക്യുആര്‍ കോഡ് ടിക്കറ്റിലും ക്രമക്കേട് വ്യാപകമായതോടെ കൂടുതല്‍ സുരക്ഷ ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ബിഎംടിസി. പ്രതിദിന യാത്രക്കാരില്‍ 70-75 % ഡിജിറ്റല്‍ ടിക്കറ്റ് പേയ്‌മെന്റിലേക്ക് മാറിയെങ്കിലും ക്രമക്കേടുകള്‍ സംബന്ധിച്ച പരാതികള്‍ വര്‍ധിച്ചതോടെയാണിത്. ടിക്കറ്റ് തുക സ്വന്തം അക്കൗണ്ടുകളിലേക്ക് വക മാറ്റിയ സംഭവത്തില്‍ 4 ബിഎംടിസി കണ്ടക്ടര്‍ മാരെ കഴിഞ്ഞ ആഴ്ച സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഡൈനാമിക് യുപിഐ ക്യുആര്‍ കോഡ് കൂടുതല്‍ കുറ്റമറ്റതാക്കാനുള്ള നടപടികളും ബിടിഎംസിയുടെ ഐടി വിഭാഗം ആരംഭിച്ചു. ഇടിഎമ്മില്‍ സ്‌കാന്‍ ചെയ്യാം ബസിനുള്ളില്‍ പതിച്ച സ്‌കാന റുകള്‍ക്ക്…

Read More

നിനവേ കണ്‍വന്‍ഷന്‍ ഇന്ന് മുതല്‍

ബെംഗളൂരു യാക്കോബായ സഭ ബെംഗളൂരു ഭദ്രാസനത്തിന്റെ നിനവേ കണ്‍വന്‍ഷന്‍ ഇന്ന് ക്വീന്‍സ് റോഡ് സെന്റ് മേരീസ് കത്തീഡ്രലില്‍ ആരംഭിക്കും. വൈകിട്ട് 6ന് സന്ധ്യാ പ്രാര്‍ഥനയ്ക്ക് ശേഷം ബംഗളുരു ദാസന മെത്രാപ്പൊലീത്ത ഐസക് മാര്‍ ഒസ്താത്തിയോസ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നു കണ്‍വന്‍ഷനില്‍ മാര്‍ത്തോമ്മാ സഭ വികാരി ജനറല്‍ ഡോ. ഷാം പി.തോമസ് മുഖ്യപ്രഭാഷണം നടത്തും.  

Read More

റാഗിങ് ചോദ്യംചെയ്ത കോളജ് ജീവനക്കാരന് മര്‍ദനം: 3 പേര്‍ അറസ്റ്റില്‍

ബംഗളുരു ദേവനഹള്ളി ആകാശ് ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സില്‍ റാഗിങ് ചോദ്യംചെയ്ത ജീവനക്കാരനെ ആക്രമിച്ച കേസില്‍ 3 സീനിയര്‍ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബിലാല്‍, മുഹമ്മദ് നൗഷാദ്, അഫ്‌സല്‍ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കോളജ് അഡ്മിഷന്റെ ചുമതലയുള്ള മിഥുന്‍ മാധവനാ’ണ് പരാതി നല്‍കിയത്. ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ റാഗ് ചെയ്തതു ചോദ്യംചെയ്ത തന്നെയും ജൂനിയര്‍ വിദ്യാര്‍ഥികളെയും കയ്യേറ്റം ചെയ്‌തെന്നും ജുനിയര്‍ വിദ്യാര്‍ഥിയുടെ 32 ഗ്രാം സ്വര്‍ണമാല ബിലാല്‍ പൊട്ടിച്ച ടുത്തെന്നും പരാതിയിലുണ്ട്. കേസില്‍ 22 സീനിയര്‍ വിദ്യാര്‍ഥികള്‍ക്കും…

Read More

ബെംഗളൂരുവിൽ ‘നഗ്നനായി എത്തിയ പുരുഷൻ’ കാറിൽ കയറ്റാൻ നിർബന്ധിച്ചതായി യുവതിയുടെ പരാതി; സഹായിക്കാതെ പൊതുജനങ്ങൾ

ബെംഗളൂരു: ബെംഗളൂരുവിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ‘നഗ്നനായി എത്തിയ യുവാവ് തന്റെ കാറിലേക്ക് ബലമായി കയറാൻ ശ്രമിച്ചതായി ആരോഗ്യ വിദഗ്ദ്ധ ആരോപിച്ചു . സ്ത്രീ ഒരു പ്രശസ്ത സ്വകാര്യ ആശുപത്രിയിലാണ് ജോലി ചെയ്യുന്നത്, എന്നിരുന്നാലും, സംഭവത്തിന്റെ കൃത്യമായ സ്ഥലത്തെക്കുറിച്ച് പരാമർശമില്ല. പൂർണ്ണമായും വസ്ത്രം ധരിച്ചിട്ടില്ലാത്ത ആ പുരുഷൻ പകൽ വെളിച്ചത്തിൽ തന്നെ വാഹനത്തിൽ കയറ്റാൻ ആവർത്തിച്ച് സമ്മർദ്ദം ചെലുത്തിയതായി ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഒരു വീഡിയോയിലൂടെ സ്ത്രീ പറഞ്ഞു. കുറച്ച് വഴിയാത്രക്കാരുടെ സാന്നിധ്യം ഉണ്ടായിരുന്നിട്ടും ആരും തന്നെ സഹായിക്കാൻ മുന്നോട്ട് വന്നില്ലെന്നും ഒരാൾ ചിരിക്കുന്നുണ്ടായിരുന്നെന്നും…

Read More

സുരക്ഷ നിരീക്ഷിക്കാൻ പലയിടത്തും അധിക സി.സി.ടി.വി. ക്യാമറകൾ; റിപ്പബ്ലിക് ദിനാഘോഷത്തിനൊരുങ്ങി നഗരം

ബെംഗളൂരു : റിപ്പബ്ലിക് ദിനാഘോഷവുമായി ബന്ധപ്പെട്ട് നഗരത്തിൽ വിപുലമായ ഒരുക്കവും സുരക്ഷാക്രമീകരണങ്ങളും. ബെംഗളൂരുവിലെ ഫീൽഡ് മാർഷൽ മനേക്ഷാ പരേഡ് ഗ്രൗണ്ടിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ 38 സംഘങ്ങൾ പങ്കെടുക്കും. കർണാടക സ്റ്റേറ്റ് റിസർവ് പോലീസ്, സിറ്റി ആംഡ് റിസർവ്, ഇന്ത്യൻ ആർമി, ബോർഡർ സെക്യൂരിറ്റി ഫോഴ്സ്, എയർഫോഴ്സ്, സെൻട്രൽ റിസർവ് പോലീസ് ഫോഴ്സ് തുടങ്ങിയ സേനാസംഘങ്ങൾ പരേഡിൽ അണിനിരക്കും. പരേഡിനെ ഗവർണർ താവർചന്ദ് ഗഹ്‌ലോത് അഭിവാദ്യംചെയ്യും. ആഘോഷവുമായി ബന്ധപ്പെട്ട് മതിയായ സുരക്ഷാനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ അറിയിച്ചു. പരിപാടി കാണാൻ…

Read More

മെട്രോ കൂടുതൽ സമയത്ത് അധികസർവീസുകൾ; വിശദാംശങ്ങൾ

ബെംഗളൂരു: തിങ്കളാഴ്ച മെട്രോ കൂടുതൽ സമയത്ത് അധിക സർവീസുകൾ നടത്തും. ലാൽബാഗ് പുഷ്പോത്സവത്തിലും മാധവാരയിലെ ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ (ബി.ഐ.ഇ.സി.) നടക്കുന്ന പരിപാടിയിലുമെത്തുന്ന യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഗ്രീൻ, പർപ്പിൾ ലൈനുകളിൽ 20 അധിക സർവീസുകളുണ്ടാകും. ടോക്കൺ, സ്മാർട്ട് കാർഡ് ടിക്കറ്റിന് വ്യത്യസ്തമായി ലാൽബാഗ് മെട്രോ സ്റ്റേഷനിൽ അന്ന് രാവിലെ 10-നും രാത്രി എട്ടിനും ഇടയിൽ പേപ്പർ ടിക്കറ്റുകളും നൽകും.

Read More

വിധാൻ സൗധയ്ക്ക് സമീപം ആത്മഹത്യയ്ക്ക് ശ്രമിച്ച് ഡോക്ടർ

ബെംഗളൂരു: വിധാൻ സൗധയ്ക്ക് മുന്നിൽ നാടകീയ രംഗങ്ങൾ അരങ്ങേറി. പോലീസ് പീഡനം ആരോപിച്ച ഡോക്ടർ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. അനധികൃത കുടിയേറ്റക്കാരുടെ പേരിൽ പുനീത് കെരേഹള്ളിയെ കസ്റ്റഡിയിലെടുത്തതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ പേരിൽ 38 വയസ്സുള്ള ഡോ. നാഗേന്ദ്രപ്പ ഷിരൂരിനെ ആനേക്കൽ പോലീസ് അറസ്റ്റ് ചെയ്തു. വിധാൻ സൗധ പരിസരത്ത് എത്തിയ ഡോക്ടർ പൊതുജനങ്ങളുടെ മുന്നിൽ വിഷം കഴിച്ചതായി പറഞ്ഞു. ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർ ഇത് ശ്രദ്ധിക്കുകയും അയാളിൽ നിന്ന് വിഷക്കുപ്പി പിടിച്ചുവാങ്ങുകയും അടിയന്തര ചികിത്സയ്ക്കായി ബൗറിംഗ്, ലേഡി കഴ്‌സൺ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്തു. ഡോ.…

Read More

മുനിസിപ്പല്‍ കമ്മിഷണര്‍ക്ക് ഭീഷണി: രാജീവ് ഗൗഡയെ കോണ്‍ഗ്രസ് പുറത്താക്കി

ബെംഗളുരു: ചിക്കബെല്ലാപുര സിദ്ധലഘട്ട മുനിസിപ്പല്‍ കമ്മിഷണര്‍ അമൃതഗൗഡയെ ഭീഷ ണിപ്പെടുത്തിയെന്ന കേസില്‍ ഒളിവിലുള്ള നേതാവ് ബി.വി. രാജീവ് ഗൗഡയെ കോണ്‍ഗ്രസ് പുറത്താക്കി. രാജീവ് ഗൗഡയ്‌ക്കെതിരായ പരാതി കെപിസിസി അച്ചടക്ക സമിതി ഇന്നലെ വിശദമായി പരിശോധിച്ച ശേഷമാണ് പുറത്താക്കാന്‍ തീരുമാനമെടുത്തതി നേരത്തെ രാജീവ് ഗൗഡയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ബാനര്‍ നീക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇയാള്‍ ഫോണിലൂടെ മുനിസിപ്പല്‍ കമ്മിഷണറെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്തു വന്നിരുന്നു. ഇയാള്‍ക്കെതിരെ ബിജെപിയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

Read More
Click Here to Follow Us