ശബരിമലയില്‍ ഭക്തര്‍ക്കും അന്നദാനം നടത്താം

ശബരിമല: ശബരിമലയില്‍ ഇനി ഭക്തര്‍ക്കും അന്നദാനം നടത്താം. ദേവസ്വം ബോര്‍ഡ് രൂപവത്കരിച്ച ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റിനെയാണ് ഇത് നടത്താന്‍ ഏല്‍പ്പിച്ചിട്ടുള്ളത്. അന്നദാനത്തിന് സമര്‍പ്പിക്കാനുദ്ദേശിക്കുന്ന തുക ട്രസ്റ്റിലേക്ക് സംഭാവനയായി നല്‍കാം. തുക ചെക്കായോ ഡിഡി ആയോ ശബരിമല ശ്രീധര്‍മ്മശാസ്താ അന്നദാന ട്രസ്റ്റ്, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ശബരിമല ദേവസ്വം, പത്തനംതിട്ട എന്ന വിലാസത്തില്‍ അയക്കാം. ദേവസ്വം അക്കൗണ്ട്‌സ് ഓഫീസര്‍, ദേവസ്വം ബോര്‍ഡ് ബില്‍ഡിങ്‌സ്, നന്ദന്‍കോട്, തിരുവനന്തപുരം എന്ന വിലാസത്തിലും അയക്കാം. സന്നിധാനത്തും നിലയ്ക്കലിലും പമ്പയിലും ഉള്ള കൗണ്ടറുകളിലൂടെ നേരിട്ടും സംഭാവന സ്വീകരിക്കും.

Read More

പാളത്തിൽ അറ്റകുറ്റപ്പണി: റദ്ദാക്കലും വഴിതിരിച്ചുവിടലും; ട്രെയിൻ സർവിസുകളിൽ ക്രമീകരണം

ബെംഗളൂരു: പാലക്കാട് ഡിവിഷനിലെ വിവിധ സ്ഥലങ്ങളിൽ ട്രാക്ക് അറ്റകുറ്റപ്പണി ഒന്നിലധികം ദിവസങ്ങളിൽ നടത്തുന്നതിന് ട്രെയിൻ സർവിസുകളിൽ മാറ്റങ്ങൾ വരുത്തൽ, ഭാഗികമായി റദ്ദാക്കൽ എന്നീ ക്രമീകരണങ്ങൾ നടത്തി. ഡിസംബർ 21, 27 തീയതികളിൽ കോയമ്പത്തൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56603 കോയമ്പത്തൂർ ജങ്ഷൻ – ഷൊർണൂർ ജങ്ഷൻ പാസഞ്ചർ യാത്ര പാലക്കാട് ജങ്ഷനിൽ അവസാനിപ്പിക്കും. ഈ ട്രെയിൻ സർവിസ് പാലക്കാട് ജങ്ഷനും ഷൊർണൂർ ജങ്ഷനുമിടയിൽ ഭാഗികമായി റദ്ദാക്കും. ഡിസംബർ 10, 17ന് ഷൊർണൂർ ജങ്ഷനിൽ നിന്ന് ആരംഭിക്കുന്ന ട്രെയിൻ നമ്പർ 56602 ഷൊർണൂർ…

Read More

ബെംഗളൂരു വിമാനത്താവളത്തിനും നഗരത്തിലെ ചില മാളുകൾക്കും ബോംബ് ഭീഷണി

ബെംഗളൂരു: ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിനും നഗരത്തിലെ ചില മാളുകൾക്കും ബോംബ് ഭീഷണി. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം (കെഐഎ) സ്ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തി ഇമെയിൽ അയച്ച മോഹിത് കുമാറിന്റെ പേരിലുള്ള ‘ജീഷ്-ഇ-മുഹമ്മദ്’ എന്ന ഭീകര സംഘടനയുടെ പേരിലുള്ള ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ ഇമെയിൽ വിലാസത്തിലേക്ക് ബോംബ് ഭീഷണി സന്ദേശം ലഭിച്ചു . ബോംബ് ഭീഷണിയെത്തുടർന്ന് ബെംഗളൂരു നഗരത്തിൽ വീണ്ടും പരിഭ്രാന്തി പരന്നിരിക്കുകയാണ്. കെമ്പെഗൗഡ വിമാനത്താവളത്തിലെയും നഗരത്തിലെയും ചില മാളുകൾ സ്ഫോടനം നടത്തുമെന്നാണ് ഭീഷണി, നവംബർ 30 ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണറുടെ…

Read More

ബ്രസീലിലെ മൃഗശാലയില്‍ സിംഹം കൗമാരക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തി

മുന്‍പ് പലപ്പോഴും മൃഗശാലയിലെ ജീവനക്കാര്‍ മൃഗങ്ങളാല്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സന്ദര്‍ശകന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന്റെ അതിക്രൂരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഞായറാഴ്ച്ച ജാവോ പെസോവയിലെ അരുഡ കാമറാ സൂബൊട്ടാണിക്കല്‍ പാല്‍ക്കിലാണ് സംഭവം നടന്നത്. 6 മീറ്റര്‍ മതിലും സുരക്ഷവേലിയും ചാടിക്കടന്ന് സിംഹം ഗെര്‍സണ്‍ ഡി മെലോ മച്ചാടോ എന്ന കൗമാരക്കാരനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സന്ദർശകരുടെ മുന്നില്‍ വച്ചാണ് ആക്രമണം നടക്കുന്നത്. അതേസമയം , മച്ചാടോ മനപ്പൂര്‍വ്വം സിംഹത്തിന്റെ കൂട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഗവണ്‍മെന്റ് റിപ്പോർട്…

Read More

പാര്‍ക്കിങ് നിരക്ക് പൊളളും; വിമാനത്താവളം വീണ്ടും നിയന്ത്രിത പാര്‍ക്കിങ് 8ന് നിലവില്‍ വരും; നിരക്ക് അറിയാൻ വായിക്കാം

ബെംഗളൂരു: വിമാനത്താവള ടെര്‍മിനലുകള്‍ക്ക് മുന്നിലെ വാഹന തിരക്ക് കുറയ്ക്കാന്‍ നിയന്ത്രിത പാര്‍ക്കിങ് (ആക്‌സെസ് കണ്‍ട്രോള്‍) സംവിധാനം വീണ്ടും ഏര്‍പ്പെടുത്തുന്നു. പുതിയ പാര്‍ക്കിങ് സംവിധാനം 8ന് നിവലില്‍ വരും. ഇരു ടെര്‍മിനലുകളുടെയും പ്രവേശനകവാടത്തിലും പുറത്തേക്കുളള വഴിയിലും ഇതിനായി ആക്‌സെസ് കണ്‍ട്രോള്‍ ഗേറ്റ് സ്ഥാപിച്ചു. വാഹനം കടന്നുപോകുമ്പോള്‍ ഗേറ്റിലെ സെന്‍സുറകള്‍ സ്‌കാന്‍ ചെയ്യും. പുറത്തേക്കു പോകുമ്പോള്‍ അധിക സമയത്തിന് പണം ഈടക്കുന്നതാണ് രീതി. ബെംഗളൂരു വിമാനത്തവളത്തില്‍ യാത്രക്കാരെ കൊണ്ട്വരാനും പോകാനും പ്രതിദിനം കുറഞ്ഞതു ലക്ഷം വാഹനങ്ങള്‍ വരുന്നുണ്ടെന്നാണ് ബെംഗളൂരു രാജ്യന്തര വിമാനത്താവള ലിമിറ്റഡിന്റെ (ബി ഐഎഎല്‍) കണക്ക്.…

Read More

ബെംഗളൂരു വിമാനത്താവളത്തിലെ 50 വിമാന സർവീസുകൾക്ക് തടസ്സം നേരിട്ടു; 20 വിമാനങ്ങൾ റദ്ദാക്കി

ബെംഗളൂരു : കെമ്പെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള വിമാന സർവീസുകളിൽ തടസ്സം നേരിട്ടു . ഇന്നലെ രാത്രി മുതൽ 70 ലധികം വിമാന സർവീസുകൾ തടസ്സപ്പെട്ടു. ഇതുവരെ ആകെ 22 വിമാന സർവീസുകൾ റദ്ദാക്കുകയും 50 ലധികം വിമാന സർവീസുകൾ വൈകുകയും ചെയ്തു. വിമാനത്തിന്റെ സോഫ്റ്റ്‌വെയറുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ, കൊൽക്കത്ത, ഡൽഹി, മുംബൈ, ഡെറാഡൂൺ, വാരണാസി, അഹമ്മദാബാദ്, പൂനെ, ചെന്നൈ, ഭോപ്പാൽ തുടങ്ങി നിരവധി സ്ഥലങ്ങളിലേക്ക് പോകേണ്ടിയിരുന്ന വിമാനങ്ങളിലാണ് തടസ്സം നേരിട്ടത്. വിമാനങ്ങൾ കൃത്യസമയത്ത് പുറപ്പെടാത്തതിനാൽ യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി. കൃത്യസമയത്ത്…

Read More

ശബരിമലയില്‍ റെക്കോര്‍ഡ് വരുമാനം; 15 ദിവസം കൊണ്ട് ലഭിച്ചത് 92 കോടി

ശബരിമല മണ്ഡല- മകരവിളക്ക് തീര്‍ത്ഥാടനം തുടങ്ങി 15 ദിവസം പിന്നിട്ടപ്പോഴുള്ള വരുമാനത്തിന്റെ കണക്കുകള്‍ വന്നപ്പോള്‍ ദേവസ്വം ബോര്‍ഡ് ഹാപ്പി. വന്‍ഭക്തജന തിരക്കിനൊപ്പം വരുമാനവും വര്‍ദ്ധിക്കുകയാണ്. 15 ദിവസം കൊണ്ട് ലഭിച്ച ആകെ വരുമാനം 92 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷച്ച് 33.33 ശതമാനം വരുമാന വര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ സീസണില്‍ ആദ്യ 15 ദിവസത്തെ വരുമാനം 69 കോടി ആയിരുന്നു. വരുമാനത്തിന്റെ ഭൂരിഭാഗവും അരവണ വില്‍പ്പനയില്‍ നിന്നാണ്. 47 കോടി രൂപയാണ് അരവണയില്‍ നിന്നുള്ള വരുമാനം. കഴിഞ്ഞ വര്‍ഷം ഇത് 32 കോടിയായിരുന്നു.…

Read More

സോണിയ ഗാന്ധി ജനവിധി തേടുന്നു താമര ചിഹ്നത്തില്‍; മത്സരം മൂന്നാറില്‍

മൂന്നാര്‍: സോണിയ ഗാന്ധി താമര ചിഹ്നത്തില്‍ ജനവിധി തേടുന്നു എന്ന് കേട്ടാല്‍ നമ്മള്‍ ഒന്ന് നെറ്റിചുളിക്കും. എന്നാല്‍ ഒരു സോണിയ ഗാന്ധി ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട് മൂന്നാറില്‍. കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധിയല്ലെന്ന് മാത്രം. മൂന്നാര്‍ പഞ്ചായത്തിലെ 16ാം വാര്‍ഡായ നല്ലതണ്ണിയിലാണ് സോണിയ ഗാന്ധി മത്സരിക്കുന്നത്. ബിജെപി പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുഭാഷിന്റെ ഭാര്യയാണ് ഈ സോണിയ ഗാന്ധി.

Read More

നാടൻ കോഴിക്കറി, ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം കാപ്പിയും; പ്രാതൽയോഗത്തിന് ശേഷം അകൽച്ചയില്ലെന്ന് ആവർത്തിച്ച് സിദ്ധരാമയ്യയും ശിവകുമാറും

ബെംളൂരു: നാടൻ കോഴിക്കറി, ഇഡലിയും ദോശയും ഉപ്പുമാവും ഒപ്പം ആവിപറക്കുന്ന കാപ്പിയും, അധികാരത്തോടുള്ള വിശപ്പ് മറികടക്കാൻ വീണ്ടും ഒന്നിച്ചിരുന്ന് കർണാടക മുഖ്യമ​ന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും. ചൊവ്വാഴ്ച രാവിലെയോടെയാണ് സിദ്ധരാമയ്യ, ഡി.കെ ശിവകുമാറിന്റെ വസതിയിൽ പ്രാതലി​നെത്തിയത്. കർണാടകത്തിലെ അധികാരപ്പോരിൽനിന്ന് താത്കാലികമായി പിന്മാറിനിൽക്കുന്ന ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ക്ഷണിച്ചതനുസരിച്ച് അദ്ദേഹത്തിന്റെ വീട്ടിൽ പ്രാതൽയോഗത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി സിദ്ധരാമയ്യയെത്തി. ഒന്നിച്ചിരുന്ന് പ്രാതൽ കഴിച്ച ഇരുനേതാക്കളും തങ്ങൾ തമ്മിൽ തരിമ്പും അകൽച്ചയില്ലെന്ന് ആവർത്തിച്ചു. കഴിഞ്ഞ ദിവസമാണ് കൂടിക്കാഴ്ച സംബന്ധിച്ച് വിവരങ്ങൾ വെളിപ്പെടുത്തി ഡി.കെ സമൂഹമാധ്യമമായ എക്സിൽ കുറിപ്പ്…

Read More

ഹോണടിച്ചതിന്റെ പേരില്‍ തര്‍ക്കം; 19 വയസുകാരൻ ഉൾപ്പെടെ മൂന്ന് പേര്‍ക്ക് കുത്തേറ്റു

തൃശൂര്‍: ഹോണടിച്ചതിന്റെ പേരിലുണ്ടായ തര്‍ക്കത്തില്‍ മൂന്നുപേര്‍ക്ക് കുത്തേറ്റു. തൃശൂര്‍ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മുണ്ടൂര്‍ സ്വദേശി ബിനീഷ് (46), മകന്‍ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവര്‍ക്കാണ് കുത്തേറ്റത്. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്ണ കിഷോര്‍ ആണ് മൂന്നുപേരെയും ആക്രമിച്ചത്. പ്രതി തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. രണ്ടുബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. കൃഷ്ണ കിഷോറും ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു. കൃഷ്ണ കിഷോര്‍ ഓടിച്ച ബൈക്കിന് പിന്നാലെ വന്നത് അഭിനവും ബിനീഷുമായിരുന്നു. അഭിനവ് രണ്ടുതവണ ഹോണടിച്ചതില്‍ ഇയാള്‍…

Read More
Click Here to Follow Us