ബ്രസീലിലെ മൃഗശാലയില്‍ സിംഹം കൗമാരക്കാരനെ ആക്രമിച്ച് കൊലപ്പെടുത്തി

മുന്‍പ് പലപ്പോഴും മൃഗശാലയിലെ ജീവനക്കാര്‍ മൃഗങ്ങളാല്‍ കൊല്ലപ്പെടുന്ന വാര്‍ത്തകള്‍ നമ്മള്‍ വായിച്ചിട്ടുണ്ട്. എന്നാല്‍ ഒരു സന്ദര്‍ശകന്‍ സിംഹത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെടുന്നതിന്റെ അതിക്രൂരമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

ഞായറാഴ്ച്ച ജാവോ പെസോവയിലെ അരുഡ കാമറാ സൂബൊട്ടാണിക്കല്‍ പാല്‍ക്കിലാണ് സംഭവം നടന്നത്. 6 മീറ്റര്‍ മതിലും സുരക്ഷവേലിയും ചാടിക്കടന്ന് സിംഹം ഗെര്‍സണ്‍ ഡി മെലോ മച്ചാടോ എന്ന കൗമാരക്കാരനെ ആക്രമിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സന്ദർശകരുടെ മുന്നില്‍ വച്ചാണ് ആക്രമണം നടക്കുന്നത്.

  ബെംഗളൂരുവിൽ ‘കാവിക്കരുത്ത്’ പ്രവചിച്ച് പ്രധാനമന്ത്രി; കര്‍ണാടക ഉപതിരഞ്ഞെടുപ്പ് വിജയത്തെ അഭിനന്ദിച്ചു

അതേസമയം , മച്ചാടോ മനപ്പൂര്‍വ്വം സിംഹത്തിന്റെ കൂട്ടിലേക്ക് അതിക്രമിച്ച് കടക്കുകയായിരുന്നെന്ന് അധികൃതര്‍ പറഞ്ഞു. ഗവണ്‍മെന്റ് റിപ്പോർട് പ്രകാരം മച്ചാഡോ മതിലും സെക്യൂരിറ്റി വേലിയും കടന്ന് അകത്തുണ്ടായിരുന്ന മരത്തിലൂടെ സുരക്ഷ ഏരിയയില്‍ കടക്കുകയായിരുന്നു എന്നാണ്.

സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റ് സന്ദര്‍ശകര്‍ റെക്കോഡ് ചെയ്ത വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കടപുഴകിയ മരങ്ങൾ, മുങ്ങിയ അണ്ടർപാസുകൾ'; വാഹനമോടിക്കുന്നവർ, ഈ റോഡുകൾ ഉപയോഗിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ ജന്മദിനത്തിൽ നിർണായക തീരുമാനം: കർണാടക രാഷ്ട്രീയത്തിൽ അഭ്യൂഹങ്ങൾ ശക്തമാകുന്നു; ഫ്ലെക്സുകൾക്ക് കർശന വിലക്ക്
[masterslider id="10"]

Related posts

Click Here to Follow Us