ബെംഗളൂരു : ഇൻഡിഗോ വിമാനസർവീസുകൾ കൂട്ടമായി റദ്ദാക്കിയതിനെ തുടർന്ന് രാജ്യവ്യാപകമായി യാത്രാപ്രതിസന്ധി നേരിടുമ്പോൾ ബെംഗളൂരുവിൽനിന്ന് വിവിധയിടങ്ങളിലേക്ക് റെയിൽവേ പ്രത്യേക തീവണ്ടിസർവീസുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നടക്കുന്ന തദ്ദേശതിരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ പോകുന്നവർക്കും സഹായകരമായ വിധത്തിലുള്ള സർവീസും ഇതിൽ ഉൾപ്പെടുന്നു. യെലഹങ്കയിൽനിന്ന് എറണാകുളത്തേക്കുള്ള സർവീസ് തിങ്കളാഴ്ചയാണ് (ഡിസംബർ എട്ട്) ഇവിടെനിന്ന് പുറപ്പെടുന്നത്. കേരളത്തിൽ തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. യെലഹങ്ക-എറണാകുളം ജങ്ക്ഷൻ പ്രത്യേക തീവണ്ടി (06148) തിങ്കളാഴ്ച രാവിലെ 10-ന് യെലഹങ്കയിൽനിന്ന് പുറപ്പെട്ട് രാത്രി 10.15-ന് എറണാകുളത്ത് എത്തും. ബെംഗളൂരുവിൽ കെആർ…
Read MoreYear: 2025
ബെംഗളൂരുവിൽ ഒരുദിവസം 900 ടൺ പ്ലാസ്റ്റിക് മാലിന്യം; 2030 ഓടെ പ്ലാസ്റ്റിക് രഹിതനഗരമാണ് ലക്ഷ്യമെന്ന് സിദ്ധരാമയ്യ
ബെംഗളൂരു : ബെംഗളൂരുവിനെ 2030 ഓടെ പ്ലാസ്റ്റിക് രഹിത നഗരമാക്കുകയെന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി സിദ്ധരാമയ്യ. ദിനേനെ 900 ടൺ പ്ലാസ്റ്റിക് ഉൽപാദിപ്പിക്കപ്പെടുന്ന ബെംഗളൂരുവിനെ മാലിന്യമുക്തമാക്കുകയെന്ന വലിയ ലക്ഷ്യമായാണ് നിശ്ചയിച്ചിരിക്കുന്നത്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഗണ്യമായി കുറച്ചാൽ മാത്രമെ ബെംഗളൂരു വൃത്തിയുള്ള ഹരിതനഗരമാവുകയുള്ളൂവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ബുധനാഴ്ച പറഞ്ഞു. പാലസ് ഗ്രൗണ്ടിൽ കർണാടക സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ (കെ.എസ്.പി.സി.ബി) സുവർണ ജൂബിലി ആഘോഷങ്ങളിൽ സംസാരിക്കവേയാണ് നഗരം പ്രതിദിനം 900 ടൺ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിക്കുന്നതായി അദ്ദേഹം പറഞ്ഞത്. ഇത് സുസ്ഥിരമല്ലെന്ന് വിശേഷിപ്പിച്ച മുഖ്യമന്ത്രി, 2030 ആകുമ്പോഴേക്കും…
Read Moreനിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഡ്രോൺ പട്രോളിംഗ്: പോലീസിന്റെ പുതിയ പരീക്ഷണം
ബെംഗളൂരു : ജില്ലയിൽ കുറ്റകൃത്യങ്ങൾ തടയുന്നതിനായി പോലീസ് വകുപ്പ് ഒരു മാസ്റ്റർ പ്ലാൻ തയ്യാറാക്കി. നിയമവിരുദ്ധ പ്രവർത്തനങ്ങൾ, ചൂതാട്ടം, കോഴിപ്പോര്, മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ എന്നിവ തടയുന്നതിനായാണ് ഡ്രോൺ ബീറ്റ് എന്ന പുതിയ പരീക്ഷണം ആരംഭിച്ചത് . കർണാടകയിൽ ആദ്യമായി പരീക്ഷണാടിസ്ഥാനത്തിൽ ഈ പ്രവർത്തനം ആരംഭിച്ചു. സംസ്ഥാനത്ത് ആദ്യമായി കോലാർ ജില്ലാ പോലീസ് വകുപ്പ് ആണ് പൈലറ്റ് ഡ്രോൺ പട്രോളിംഗ് പ്രവർത്തനം ആരംഭിച്ചത്. മൂന്ന് ഡ്രോണുകൾ ഉപയോഗിച്ച് ജില്ലയിൽ പട്രോളിംഗ് പ്രവർത്തനങ്ങൾ ആരംഭിച്ചു, കൂടാതെ ഓരോ താലൂക്കിലേക്കും എല്ലാ ദിവസവും ഒരു ഡ്രോൺ അയയ്ക്കും…
Read Moreസിൽക്ക് ബോർഡ്-രാഗിഗുഡ്ഡ റൂട്ടിലെ ഗതാഗതം സുഗമമാകും; ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ ഒരു ഭാഗം ഉടൻ തുറക്കും
ബെംഗളൂരു: ബെംഗളൂരു സിൽക്ക് ബോർഡ് ജംഗ്ഷനിലെ ഗതാഗത സമ്മർദ്ദം ലഘൂകരിക്കുന്നതിനായി ബിഎംആർഎസ്ഐഎൽ ഒരു വലിയ നടപടി സ്വീകരിച്ചു. ദക്ഷിണേന്ത്യയിലെ ആദ്യത്തെ ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ മറ്റൊരു ഭാഗം ഡിസംബർ-ജനുവരി മാസങ്ങളിൽ തുറക്കും. ആർ.വി. റോഡ്-ബൊമ്മസാന്ദ്ര യെല്ലോ ലൈൻ മെട്രോ റൂട്ട് റോഡിന്റെ താഴത്തെ ഭാഗത്തിനടിയിലൂടെയാകും, കൂടാതെ മെട്രോയ്ക്ക് മുകൾ ഭാഗത്ത് സഞ്ചരിക്കാൻ കഴിയും. 3.36 കിലോമീറ്റർ നീളമുള്ള 449 കോടി രൂപ ചെലവിൽ നിർമ്മിച്ച ഈ പദ്ധതിയിൽ ലൂപ്പും റാമ്പും ഉൾപ്പെടെ 5.12 കിലോമീറ്റർ വിസ്തീർണ്ണമുണ്ടാകും. പുതിയ ഭാഗം തുറന്നാൽ, സിൽക്ക് ബോർഡ്-രാഗിഗുഡ്ഡ റൂട്ടിലെ…
Read Moreടിക്കറ്റ് കിട്ടാനില്ല: നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികൾ; ടിക്കറ്റിന് യൂറോപ്യന്‍ യാത്രയേക്കാള്‍ ചെലവ്
ഡൽഹി: കൊച്ചി എയർ ഇന്ത്യ എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്ക് 45000 രൂപയായി ഉയർന്നു. ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ് നിരക്ക് 48000 രൂപയായി. സമാന രീതിയിൽ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയിൽ അധികമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ തടസം നേരിട്ടിരുന്നു.. എന്നാൽ ഉയർത്തിയ ടിക്കറ്റ് നിരക്കിൽ വലയുകയാണ് യാത്രക്കാർ. ജീവനക്കാരുടെ ക്ഷാമമാണ് ഇൻഡിഗോയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണം. ക്രൂ ഡ്യൂട്ടി ടൈം നടപ്പിലാക്കിയത് പൈലറ്റുമാരുടെ ക്ഷാമത്തിന് കാരണമായെന്നാണ് സൂചന. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്നതിനായി നിലവിൽ…
Read Moreഐടി വ്യവസായരംഗത്ത് കുതിപ്പ് തുടരുന്ന ബെംഗളൂരു സൈബർ തട്ടിപ്പിലും മുന്നിൽ
ബെംഗളൂരു : ഐടി വ്യവസായരംഗത്ത് കുതിപ്പ് തുടരുന്ന ബെംഗളൂരുവിൽ സൈബർ സാമ്പത്തിക തട്ടിപ്പുകൾക്കും പഞ്ഞമില്ല. കഴിഞ്ഞ മൂന്നരവർഷത്തിൽ 53,252 സൈബർ തട്ടിപ്പുകേസുകളാണ് നഗരത്തിൽ രജിസ്റ്റർ ചെയ്തത്. ഡിജിറ്റൽ അറസ്റ്റ് അടക്കമുള്ള തട്ടിപ്പുകളിലൂടെ 4,341 കോടി രൂപനഷ്ടമായി. ഇതിൽ 360 കോടി രൂപ മാത്രമാണ് തിരിച്ചുപിടിക്കാൻ കഴിഞ്ഞത്. നഷ്ടമായതിന്റെ പത്തുശതമാനംപോലും തിരിച്ചുപിടിക്കാൻ കഴിഞ്ഞിട്ടില്ല. ഇതിൽ നിയമനടപടികൾ പൂർത്തിയാക്കി 334 കോടി രൂപയാണ് പരാതിക്കാർക്ക് തിരിച്ചു നൽകിയത്. ഒരോവർഷം കഴിയുന്തോറും സൈബർ തട്ടിപ്പുകൾ വൻതോതിൽ വർധിക്കുകയാണ്. 2022-ൽ 9,902 കേസുകളിലായി 281 കോടി രൂപയുടെ തട്ടിപ്പുകളാണ് ബെംഗളൂരുവിൽ…
Read Moreഅതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി
തിരുവനന്തപുരം: ജയിലില്‍ നിരാഹാരം തുടര്‍ന്നിരുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ ഇരയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം. പരാതിക്കാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം. പരാതിക്കാരിയുമായി ബന്ധപ്പെട്ട എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു. എന്നാല്‍ രാഹുല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ സമയം കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.…
Read Moreവിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന ഭാര്യയും ഭർത്താവും അറസ്റ്റിൽ
ബെംഗളൂരു : വിദേശത്തുനിന്ന് ഹൈബ്രിഡ് കഞ്ചാവ് കടത്തുന്ന ഭാര്യയും ഭർത്താവും അറസ്റ്റിൽ. കമ്മനഹള്ളിയിൽ താമസിച്ചിരുന്ന ഷാഫിയുദ്ദീൻ ഷെയ്ക്കും ഭാര്യ സിമ്രാനുമാണ് പിടിയിലായത്. ഇവരിൽനിന്ന് 18.6 കോടി രൂപ വിലമതിയ്ക്കുന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവ് കണ്ടെത്തി. ബാങ്കോക്കിൽനിന്ന് കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് പിടിച്ചത്. വൻലഹരിക്കടത്ത് സംഘത്തിനുവേണ്ടിയാണ് ഇവർ പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു. കാർ മെക്കാനിക്കായ ഷാഫിയുദ്ദീനും ഭാര്യയും ഇടയ്ക്കിടെ ബാങ്കോക്കിൽ പോകുകയും കഞ്ചാവുമായി തിരിച്ചെത്തി സംഘം നിർദേശിക്കുന്നവർക്ക് കൈമാറുകയുമായിരുന്നു. കഴിഞ്ഞദിവസം കഞ്ചാവ് കൈമാറാൻ എത്തിയപ്പോഴാണ് ഇരുവരെയും പോലീസ് പിടികൂടിയത്.
Read More‘നാഷണൽ ഹെറാൾഡ്’ കേസ്: കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പോലീസ് നോട്ടീസ് അയച്ചു
ബെംഗളൂരു: നാഷണൽ ഹെറാൾഡ് കേസിൽ കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് ഡൽഹി പോലീസ് നോട്ടീസ് അയച്ചു. കേസ് അന്വേഷിക്കുന്ന ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു) ആണ്, വിശദമായ സാമ്പത്തിക, ഇടപാട് വിവരങ്ങൾ ആവശ്യപ്പെട്ട് ഡി.കെ. ശിവകുമാറിന് നോട്ടീസ് അയച്ചത്. നോട്ടീസ് പ്രകാരം,കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ശിവകുമാറിന് സുപ്രധാന വിവരങ്ങൾ അറിയാമെന്ന് ആരോപിക്കപ്പെടുന്നു. ഡിസംബർ 19-നകം അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകാനോ ആവശ്യപ്പെട്ട രേഖകൾ സമർപ്പിക്കാനോ ഇദ്ദേഹത്തിന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.…
Read Moreരാഹുലിന്റ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. രാഹുല്‍ ഉയര്‍ത്തിയ എതിര്‍വാദങ്ങള്‍ ഗൗരവകരമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അറസ്റ്റ് തടഞ്ഞത്. ആദ്യകേസിലാണ് രാഹുലിന്റെ അറസ്റ്റ് വിലക്കിയത്. രാഹുലിന്റെ ഹര്‍ജി പരിഗണിച്ചാണ് നടപടി. ഡിസംബര്‍ 15 ന് ഹര്‍ജി വീണ്ടും പരിഗണിക്കും. കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തോടും പൊലീസിനോടും കോടതി റിപ്പോര്‍ട്ട് തേടി. കേസ് ഡയറി ഹാജരാക്കണമെന്നും നിർദേശിച്ചു.
Read More