ടിക്കറ്റ് കിട്ടാനില്ല: നിരക്ക് കുത്തനെ കൂട്ടി വിമാനകമ്പനികൾ; ടിക്കറ്റിന് യൂറോപ്യന്‍ യാത്രയേക്കാള്‍ ചെലവ്

indigo

ഡൽഹി: കൊച്ചി എയർ ഇന്ത്യ എക്‌സ്‌പ്രസ് ടിക്കറ്റ് നിരക്ക് 45000 രൂപയായി ഉയർന്നു. ഡൽഹി- തിരുവനന്തപുരം എയർ ഇന്ത്യ എക്‌സ്‌പ്രസ് നിരക്ക് 48000 രൂപയായി. സമാന രീതിയിൽ മറ്റിടങ്ങളിലേക്കും ടിക്കറ്റ് നിരക്ക് ഇരട്ടിയിൽ അധികമായാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.

ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് എയർ ഇന്ത്യ എക്‌സ്‌പ്രസ് സർവീസുകളിൽ തടസം നേരിട്ടിരുന്നു.. എന്നാൽ ഉയർത്തിയ ടിക്കറ്റ് നിരക്കിൽ വലയുകയാണ് യാത്രക്കാർ.

ജീവനക്കാരുടെ ക്ഷാമമാണ് ഇൻഡിഗോയുടെ നിലവിലെ പ്രതിസന്ധിക്ക് കാരണം. ക്രൂ ഡ്യൂട്ടി ടൈം നടപ്പിലാക്കിയത് പൈലറ്റുമാരുടെ ക്ഷാമത്തിന് കാരണമായെന്നാണ് സൂചന. പൈലറ്റുമാർക്ക് കൂടുതൽ വിശ്രമം അനുവദിക്കുന്നതിനായി നിലവിൽ വന്ന ചട്ടമാണ് ക്രൂ ഡ്യൂട്ടി ടൈം.

നവംബർ ഒന്നുമുതലാണ് ഇത് നടപ്പിലായത്. ചട്ടം പ്രാവർത്തികമാക്കുന്നതിൽ വിമാനക്കമ്പനികൾക്കുണ്ടായ വീഴ്‌ചകളിലേക്കാണ് നിലവിലെ പ്രതിസന്ധി വിരൽ ചൂണ്ടുന്നതെന്ന് പൈലറ്റുമാരുടെ സംഘടന ആരോപിക്കുന്നു.

  നല്ല ഭക്ഷണം, ചികിത്സ, കൂലി ജയിൽ ഒരു 'സ്വർഗ്ഗം' ഈ സുഖം വേറെ എവിടെ കിട്ടും? മടങ്ങിപ്പോകാൻ വീണ്ടും മോഷണം; 'ജയിൽ പ്രേമി' പിടിയിൽ

മൂന്നു ദിവസങ്ങളിലായി ഡൽഹി, മുംബയ്, അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ള 550 ഓളം സർവ്വീസുകളാണ് റദ്ദാക്കിയത്. നൂറിലേറെ വിമാനങ്ങൾ വൈകിയാണ് സർവീസ് നടത്തിയത്.

ആയിരക്കണക്കിന് യാത്രക്കാരാണ് വിമാനത്താവളങ്ങളിൽ കുടുങ്ങിയത്. ഇൻഡിഗോയുടെ വിമാന സർവ്വീസുകൾ വൈകുന്നതിനെക്കുറിച്ച് മുൻകൂട്ടി അറിയിപ്പ് ലഭിച്ചിരുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. ഇതിനിടയിൽ മറ്റ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് വർദ്ധിപ്പിച്ചത് യാത്രക്കാർക്ക് കൂടുതൽ തിരിച്ചടിയാവുകയാണ്.

അതേസമയം പല തിരക്കേറിയ ആഭ്യന്തര റൂട്ടുകളേക്കാൾ കുറഞ്ഞ നിരക്കിൽ വിദേശ നഗരങ്ങളിലേക്കുള്ള വിമാനങ്ങൾ ലഭ്യമാണ്. അന്താരാഷ്ട്ര സർവീസുകളെ പ്രതിസന്ധി ബാധിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളിൽ ഒന്നായ ഡൽഹിക്കും മുംബൈയ്ക്കും ഇടയിലുള്ള അങ്ങോട്ടുമിങ്ങോട്ടുമുള്ള യാത്രാടിക്കറ്റുകൾക്ക് ഇപ്പോൾ ഇക്കോണമി ക്ലാസിൽ ഏകദേശം 60,000 രൂപയാണ് ചെലവ് വരുന്നത്.

മറ്റ് ദിവസങ്ങളിൽ, അവസാന നിമിഷം ബുക്ക് ചെയ്താൽ ഇതിന്റെ മൂന്നിലൊന്ന്, അതായത് ഏകദേശം 20,000 രൂപ മാത്രമാണ് ചെലവ് വരുന്നത്. ഒരുവശത്തേക്കുള്ള യാത്രയ്ക്ക് ഏകദേശം 35,000 രൂപയാണ് നിരക്ക്.

  വിഴിഞ്ഞം കൊലപാതകം; മരണ കാരണം ഇങ്ങനെ; പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ഡൽഹിയെ ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ്, ജയ്പുർ, ലഖ്നൗ എന്നിവിടങ്ങളുമായി ബന്ധിപ്പിക്കുന്ന വിമാനങ്ങൾ വെള്ളിയാഴ്ച ലഭ്യമല്ല. ശനിയാഴ്ച ഹൈദരാബാദിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഒരാൾക്ക് സാധാരണയായി 7,000 രൂപയിൽ അധികമാകാത്ത ഇക്കോണമി ടിക്കറ്റിന് 48,000 രൂപയിൽ കൂടുതൽ ചെലവഴിക്കേണ്ടി വരും. ആവശ്യകതയും മറ്റ് ഘടകങ്ങളും അനുസരിച്ച് ടിക്കറ്റ് നിരക്ക് ഓരോ മിനിറ്റും മാറിക്കൊണ്ടിരിക്കുന്നു.

ഡൽഹി-കൊൽക്കത്ത റൂട്ടിൽ വെള്ളിയാഴ്ച ലഭ്യമായ ഒരു വിമാനത്തിന് ഏകദേശം 32,000 രൂപയാണ് നിരക്ക്. ശനിയാഴ്ചത്തെ ഒരു റൗണ്ട് ട്രിപ്പിന് ഇത് 85,000 രൂപയായി ഉയരുമെന്നാണ് സൂചന. ഇത് യൂറോപ്പിലേക്കുള്ള യാത്രയേക്കാൾ ചെലവേറിയതാക്കുന്നു. ഡൽഹി-ലണ്ടൻ ഏറ്റവും കുറഞ്ഞ നിരക്കിലുള്ള വിമാനത്തിന് ഏകദേശം 25,000 രൂപയാണ്, അതേസമയം ഡൽഹി-പാരിസ് 25,000 രൂപയിൽ താഴെയാണ്. രണ്ട് സ്ഥലങ്ങളിലേക്കുമുള്ള ഒരു റൗണ്ട് ട്രിപ്പിന് 60,000 രൂപയിൽ കുറവാണ് ചെലവ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സ്വര്‍ണവിലയില്‍ ഇടിവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us