അതിജീവിതയെ അപമാനിച്ച കേസ്; രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി

തിരുവനന്തപുരം: ജയിലില്‍ നിരാഹാരം തുടര്‍ന്നിരുന്ന രാഹുല്‍ ഈശ്വറിനെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ ഇരയെ അധിക്ഷേപിച്ച കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷയില്‍ വാദം ഇന്നും തുടരും.

തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് വാദം. പരാതിക്കാരിയുടെ വ്യക്തിത്വം വെളിപ്പെടുത്തിയിട്ടില്ലെന്നാണ് രാഹുല്‍ ഈശ്വറിന്റെ വാദം.

  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത

പരാതിക്കാരിയുമായി ബന്ധപ്പെട്ട എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പങ്കുവെക്കുക മാത്രമാണ് ചെയ്തതെന്നും രാഹുല്‍ കോടതിയെ അറിയിച്ചു.

എന്നാല്‍ രാഹുല്‍ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കൂടുതല്‍ സമയം കസ്റ്റഡിയില്‍ വേണമെന്നുമാണ് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടത്.

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'മോളിവുഡ് ടൈംസ്' ഒടിടിയിലേക്ക്; സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts