ബെംഗളൂരു: നഗരത്തിലെ സാങ്കി റോഡിലുള്ള സമ്മിറ്റ് അപ്പാർട്ടുമെന്റിൽ ഉണ്ടായ തീപിടുത്തത്തിൽ ഒരു കുട്ടി മരിച്ചു . ഷോർട്ട് സർക്യൂട്ട് മൂലമുണ്ടായ തീപിടുത്തത്തിൽ നേപ്പാളിലെ ദമ്പതികളായ പുഷ്കർ കുമാറിന്റെയും ജ്യോതികുമാരിയുടെയും 18 മാസം പ്രായമുള്ള മകൾ അനുവാണ് മരിച്ചത്. ഹൈഗ്രൗണ്ട്സ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. പുഷ്കർ കുമാറും ജ്യോതികുമാരിയും മകൾ അനുവും കഴിഞ്ഞ 8 വർഷമായി ബാംഗ്ലൂരിൽ താമസിക്കുകയാണ്. ഒരു അപ്പാർട്ട്മെന്റിലെ ചെറിയ മുറിയിലാണ് കുടുംബം താമസിച്ചിരുന്നത്. കുട്ടിയെ വീട്ടിൽ നിർത്തി മാതാപിതാക്കൾ ജോലിക്ക് പോയിരുന്നു. ഈ സമയത്ത്, ഷോർട്ട് സർക്യൂട്ട് കാരണം…
Read MoreMonth: September 2025
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വിദേശികൾക്ക് ഇന്ത്യയിൽ പ്രവേശനം ഇനി അനുവദിക്കില്ല; വിശദാംശങ്ങൾ
പുതിയ കുടിയേറ്റവും വിദേശികളും സംബന്ധിച്ച നിയമപ്രകാരം, രാജ്യസുരക്ഷക്കും പൊതുശാന്തിക്കും ഭീഷണിയായ വിദേശികൾക്കെതിരെ കർശന നിയന്ത്രണങ്ങളാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യവിരുദ്ധ പ്രവർത്തനങ്ങൾ, ചാരവൃത്തി, ബലാത്സംഗം, കൊലപാതകം, ഭീകരപ്രവർത്തനം, മനുഷ്യക്കടത്ത്, നിരോധിത ഭീകരസംഘടനകളിലെ അംഗത്വം തുടങ്ങി ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട വിദേശികൾക്ക് ഇന്ത്യയിൽ പ്രവേശനം ഇനി അനുവദിക്കില്ല കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവർക്ക് ഏതുതരം ഇന്ത്യൻ വിസയും, ഓവർസീസ് സിറ്റിസൺ ഓഫ് ഇന്ത്യ (OCI) കാർഡും അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് പ്രവേശിക്കാൻ അപേക്ഷിക്കുന്ന എല്ലാ വിദേശികളും അവരുടെ ബയോമെട്രിക് വിവരങ്ങൾ നിർബന്ധമായും അധികാരികൾക്ക് സമർപ്പിക്കണം. വിസയ്ക്കോ OCI കാർഡിനോ അപേക്ഷിക്കുന്നവരുടെ…
Read Moreശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ സ്വീകരിച്ച നിലപാട് തിരുത്താൻ സർക്കാർ തയാറുണ്ടോ: ? കുമ്മനം രാജശേഖരൻ
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രിം കോടതിയിൽ സ്വീകരിച്ച നിലപാട് തിരുത്താൻ സർക്കാർ തയാറുണ്ടോയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം കുമ്മനം രാജശേഖരൻ. ദേവസ്വം ബോർഡ് തിരുത്തുമെന്ന് പറയുന്നത് ദേവസ്വം ബോർഡ് സ്വീകരിച്ച നിലപാടാണ്.എന്നാൽ സർക്കാരാണ് മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിൽ ആചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട് ആരെയും ദേവസ്വം ബോർഡ് ക്ഷണിച്ചില്ല. അയ്യപ്പ സംഗമം നടത്തുന്നത് സർക്കാർ നേരിട്ടാണ്. ആഗോള അയ്യപ്പ സംഗമത്തെ ബിജെപി പിന്തുണക്കില്ല. 20ന് പമ്പയിൽ നടക്കുന്നത് ബിസിനസ് മീറ്റാണെന്നും ശബരിമലയെ കച്ചവടവൽക്കരിക്കാനാണ് നീക്കമെന്നും അദ്ദേഹം…
Read Moreപൗരത്വ ഭേദഗതി നിയമത്തിൽ വലിയ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍
പൗരത്വ ഭേദഗതി നിയമത്തിൽ വലിയ ഇളവുമായി കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ വര്‍ഷം (2024) ഡിസംബർ 31 വരെ അയൽ രാജ്യങ്ങളിൽ നിന്നും വന്ന മുസ്ലിം ഇതര വിഭാഗങ്ങൾക്ക് പൗരത്വത്തിന് അപേക്ഷിക്കാം. 2014 ഡിസംബർ 31ന് മുമ്പ് വന്നവർക്ക് ആയിരുന്നു നേരത്തെ പൗരത്വം നൽകിയിരുന്നത്. 10 വർഷത്തെ കൂടി ഇളവാണ് നൽകിയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് ഇറക്കിയത്. കഴിഞ്ഞ തവണ പൗരത്വ ബിൽ കൊണ്ട് വന്നപ്പോൾ സമാനതകളില്ലാത്ത പ്രതിഷേധമാണ് രാജ്യത്തിനകത്ത് നിന്നും ഉണ്ടായതു .അതിന്റെ അടിസ്ഥാനത്തിലാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത് .
Read Moreകർണാടകയിൽ 400 എംബിബിഎസ് സീറ്റുകൾ കൂടി അനുവദിച്ചു
ബെംഗളൂരു: കർണാടകയ്ക്ക് 400 എംബിബിഎസ് സീറ്റുകൾ കൂടി ലഭിച്ചു, ഇത് രണ്ടാം റൗണ്ട് സീറ്റ് അലോട്ട്‌മെന്റിൽ ചേർക്കും. ഇതോടെ വിജയനഗര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ചിക്കബല്ലാപൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്-കലബുറഗി എന്നിവയുൾപ്പെടെ എട്ട് സർക്കാർ കോളേജുകൾക്ക് 50 സീറ്റുകൾ കൂടി അധികമായി ലഭിച്ചു. സംസ്ഥാന സർക്കാരിന്റെ അഭ്യർത്ഥന പരിഗണിച്ച്, ദേശീയ മെഡിക്കൽ കമ്മീഷൻ (എൻഎംസി) ഈ വർഷം അധിക സീറ്റുകൾ അനുവദിക്കുകയായിരുന്നു. കർണാടക സർക്കാർ 15 സർക്കാർ മെഡിക്കൽ കോളേജുകളിലെ സീറ്റുകൾ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും…
Read Moreതാമരശ്ശേരി ചുരത്തില്‍ വീണ്ടും കണ്ടെയ്‌നര്‍ ലോറി കുടുങ്ങി
കോഴിക്കോട്: താമരശ്ശേരി ചുരം ആറാം വളവില്‍ വീണ്ടും കണ്ടെയ്‌നര്‍ ലോറി കുടുങ്ങി. രാത്രി ഒന്നര മണിക്ക് കുടുങ്ങിയ കണ്ടെയ്‌നര്‍ ലോറി ക്രയിന്‍ ഉപയോഗിച്ച് മാറ്റിയത് രാവിലെ 6 മണിയോടെയാണ്. ചുരത്തില്‍ രൂക്ഷമായ ഗതാഗത കുരുക്ക് തുടരുന്നു. ഗതാഗതം പുനഃസ്ഥാപിച്ചെങ്കിലും ഇരു വശങ്ങളിലേക്കും വലിയ വാഹനങ്ങളുടെ നീണ്ട നിരവളവില്‍ നിന്നും തിരിക്കുംമ്പോള്‍ കണ്ടയ്‌നര്‍ ഒരു വശത്തേക്ക് ചരിഞ്ഞു പോകുകയായിരുന്നു. ഒന്നര മുതല്‍ ആറു മണി വരെ കടന്നു പോയത് ചെറുവാഹനങ്ങള്‍ മാത്രം. ഇപ്പോഴും ചുരത്തില്‍ കനത്ത ഗതാഗത കുരുക്കാണ്.
Read Moreകടിക്കാനായി വന്ന നായയുടെ കാൽ വെട്ടി യുവാവ്! കേസെടുത്ത് പോലീസ്
പാലക്കാട് മുണ്ടൂരിൽ ആക്രമിക്കാൻ എത്തിയ വളർത്തുനായയുടെ കാൽ വെട്ടി നാട്ടുകാർ. മലമ്പള പൂതനൂർ സ്വദേശി രാജേഷിനെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മുണ്ടൂർ മലമ്പള്ളത്ത് സുജീഷ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായയ്ക്കാണ് വെട്ടേറ്റത്. വയോധികയെയും, സമീപത്തെ മറ്റൊരു വളർത്തു നായയേയും പിറ്റ് ബുൾ അക്രമിക്കാനെത്തിയപ്പോൾ പ്രതിരോധിക്കുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. പിറ്റ് ബുൾ ഇനത്തിൽ പെട്ട വളർത്തുനായ മറ്റൊരു നായയെ മുൻപ് കടിച്ച് കൊന്നതാണെന്നും നാട്ടുകാർ പറഞ്ഞു. സംഭവത്തിൽ സുജീഷിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശവാസിയായ ഒരാൾക്കെതിരെ കോങ്ങാട് പൊലീസ്…
Read Moreബെംഗളൂരു സർവകലാശാല വിദ്യാർത്ഥികൾക്ക് 24 /7 സൗജന്യ വൈഫൈയും ക്യാമ്പസ്സിൽ ക്യാമറ സൗകര്യവും
ബെംഗളൂരു: ദക്ഷിണ ബെംഗളൂരുവിലെ ജ്ഞാനഭാരതി കാമ്പസിലെ എല്ലാ വിദ്യാർത്ഥികൾക്കും 24/7 സൗജന്യ വൈഫൈ ഇന്റർനെറ്റ് സൗകര്യം നൽകുന്നതിന് ബാംഗ്ലൂർ സർവകലാശാല (BU) നടപടികൾ സ്വീകരിച്ചു. വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനുമായി കാമ്പസിലുടനീളം സിസിടിവി ക്യാമറകൾ സ്ഥാപിക്കാനും തീരുമാനിച്ചു. പ്രധാനമന്ത്രി ഉച്ചതർ ശിക്ഷാ അഭിയാൻ (പിഎം-യുഎസ്എച്ച്എ) പദ്ധതി പ്രകാരം സർവകലാശാലയ്ക്ക് അനുവദിച്ച ഏകദേശം 100 കോടി രൂപയുടെ ഗ്രാന്റുകൾ ഉപയോഗിച്ചാണ് ഈ പദ്ധതികൾ നടപ്പിലാക്കിയത്. ബെംഗളൂരു സർവകലാശാലയുടെ ജ്ഞാനഭാരതി കാമ്പസ് ഏകദേശം 1,192 ഏക്കർ വിസ്തൃതിയിലാണ് വ്യാപിച്ചുകിടക്കുന്നത്, കല, ശാസ്ത്രം, വാണിജ്യം, നിയമം എന്നിവയുൾപ്പെടെ…
Read Moreകന്നഡ പഠിക്കുമെന്ന് പ്രതിജ്ഞയെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു
ബെംഗളൂരു : ഐഷ് വജ്രജൂബിലി ആഘോഷച്ചടങ്ങിൽ കന്നഡ പഠിക്കുമെന്ന് പ്രതിജ്ഞയെടുത്ത് രാഷ്ട്രപതി ദ്രൗപദി മുർമു. ചടങ്ങിൽ കന്നഡയിൽ സംസാരിച്ച മുഖ്യമന്ത്രിക്ക് മറുപടി നൽകിയാണ് രാഷ്ട്രപതി ഇക്കാര്യം അറിയിച്ചത്. കന്നഡ തന്റെ മാതൃഭാഷയല്ലെങ്കിലും എല്ലാ ഭാഷകളെയും സംസ്കാരങ്ങളെയും പാരമ്പര്യങ്ങളെയും താൻ ആഴമായി ബഹുമാനിക്കുന്നുവെന്നും രാഷ്ട്രപതി പറഞ്ഞു. എല്ലാവരും അവരുടെ ഭാഷകൾ സജീവമായി നിലനിർത്തുന്നതിനും അവരുടെ പാരമ്പര്യവും സംസ്കാരവും സംരക്ഷിക്കുന്നതിനുവേണ്ടി പ്രവർത്തിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. ഉദ്ഘാടനച്ചടങ്ങിനുശേഷം ഐഷിൽ ചികിത്സയിലുള്ള വിദ്യാർഥികളുമായി കുശലം പറയാനും രാഷ്ട്രപതി സമയം കണ്ടെത്തി. . ബെംഗളൂരുവിൽനിന്ന് പ്രത്യേകവിമാനത്തിൽ മൈസൂരുവിലെത്തിയ രാഷ്ട്രപതിയെ ഗവർണർ തവർചന്ദ്…
Read Moreകൊട്ടാരത്തിലെ പരമ്പരാഗത മൈസൂരു വിഭവങ്ങളുമായുള്ള പ്രഭാതഭക്ഷണത്തോടെ രാഷ്ട്രപതിയുടെ മൈസൂരു സന്ദർശനം പൂർത്തിയായി
ബെംഗളൂരു : മൈസൂരു കൊട്ടാരത്തിലെ രാജവീഥികളിലെ കാഴ്ചകൾകാണാൻ രാഷ്ട്രപതി ദ്രൗപദി മുർമുവെത്തി. കൊട്ടാരത്തിലെ ഓരോ സ്മാരകങ്ങളെയും ‘അപൂർവ രത്നം’എന്നാണ് രാഷ്ട്രപതി വിശേഷിപ്പിച്ചത്. ചൊവ്വാഴ്ച രാവിലെ മകൾ ഇതിശ്രീ മുർമു, ഗവർണർ താവർചന്ദ് ഗഹ്‌ലോത് എന്നിവർക്കൊപ്പമാണ് കൊട്ടാരം സന്ദർശിച്ചത്. രാജകുടുംബത്തിലെ പ്രമോദ ദേവി വോഡയറുടെ ക്ഷണപ്രകാരം രാഷ്ട്രപതിയുടെ പ്രഭാതഭക്ഷണവും കൊട്ടാരത്തിലായിരുന്നു. പരമ്പരാഗത മൈസൂരു വിഭവങ്ങളാണ് രാഷ്ട്രപതിക്കായി കൊട്ടാരത്തിൽ ഒരുക്കിയത്. മൈസൂരു മസാലദോശ, ഇഡ്ഡലി, സബ്ബാക്കി വട, മൈസൂർ പാക്ക്, ഗോതമ്പ് ഹൽബായി, ബദാം ഹൽവ എന്നിവയടങ്ങിയ ഭക്ഷണമാണൊരുക്കിയത്. മൈസൂരു എംപിയും ഇപ്പോഴത്തെ മൈസൂരു രാജാവുമായ യദുവീർ…
Read More