സ്കൂൾ ബസിൽ ടാങ്കർ ലോറി ഇടിച്ചു, വിദ്യാർത്ഥികൾക്ക് പരിക്ക്

ബെംഗളൂരു : നഗരപ്രാന്തത്തിലുള്ള നാഗനഹള്ളി റിംഗ് റോഡിൽ ചൊവ്വാഴ്ച രാവിലെ സിമന്റ് നിറച്ച ടാങ്കറും സ്കൂൾ ബസും കൂട്ടിയിടിച്ച് ആറ് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. ചന്ദ്രകാന്ത് പാട്ടീൽ പബ്ലിക് സ്കൂളിന്റെ സ്കൂൾ വാഹനം രാം മന്ദിർ ഭാഗത്തുനിന്ന് നാഗനഹള്ളി റിംഗ് റോഡിലേക്ക് വരികയായിരുന്നു. വാഡിയിൽ നിന്ന് സിമന്റ് നിറച്ചപോകുമ്പോഴാണ് അപകടം സംഭവിച്ചതെന്ന് വൃത്തങ്ങൾ അറിയിച്ചു. അപകടത്തിൽ സ്കൂൾ വാഹനത്തിന്റെ മുൻഭാഗവും ഗ്ലാസും തകർന്നു, കലബുറഗി സിറ്റി ട്രാഫിക് പോലീസ് സ്റ്റേഷൻ -2 ന്റെ അധികാരപരിധിയിലാണ് സംഭവം. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട്…

Read More

മഴയിൽ ബെംഗളൂരു ഡബിൾ ഡെക്കർ ഫ്ലൈഓവർ ഒരു നീന്തൽക്കുളം പോലെയായി: വീഡിയോ വൈറലാകുന്നു

ബെംഗളൂരു: തിങ്കളാഴ്ച വൈകുന്നേരം നഗരത്തിൽ പെയ്ത കനത്ത മഴയിൽ ബെംഗളൂരുവിലെ സിൽക്ക് ബോർഡിന് സമീപമുള്ള ഡബിൾ ഡെക്കർ ഫ്ലൈഓവർ നീന്തൽക്കുളം പോലെയായി . ഫ്ലൈഓവറിന് മുകളിലൂടെ വലിയ അളവിൽ വെള്ളം ഒഴുകുന്നത് കാണിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മോശം നിർമ്മാണ പ്രവർത്തനത്തിലും ഭരണപരമായ അനാസ്ഥയുമാണ് ഇതിന് കാരണമെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ജനങ്ങൾ പ്രതിഷേധമുയർത്തി. ഫ്ലൈഓവറിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം കാണിക്കുന്ന ഒരു വീഡിയോ നഗരവാസി സോഷ്യൽ മീഡിയയിൽ പങ്കിട്ടു. ഇതിനെത്തുടർന്ന്, ഡബിൾ ഡെക്കർ ഫ്ലൈഓവറിന്റെ രൂപകൽപ്പനയ്ക്കും ഡ്രെയിനേജ് സംവിധാനത്തിനും എതിരെ കടുത്ത വിമർശനം ഉയർന്നിട്ടുണ്ട്.…

Read More

നടി രന്യ റാവുവിന് 102 കോടി രൂപ പിഴ ചുമത്തി ഡിആര്‍ഐ; നടപടി സ്വർണക്കടത്ത് കേസിൽ; പിഴയടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടു കെട്ടും

ബെംഗളൂരു : സ്വർണക്കടത്ത് കേസിൽ ജയിലിൽക്കഴിയുന്ന കന്നഡ നടിക്ക് 102 കോടി രൂപ പിഴയിട്ട് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ്(ഡിആർഐ). ഇവർക്കൊപ്പം കൂട്ടുപ്രതികളായ മൂന്നുപേർക്ക് 50 കോടി രൂപവീതവും പിഴയിട്ടു. ഇക്കാര്യം വ്യക്തമാക്കി നടിക്കും മറ്റു മൂന്നുപേർക്കും ഡിആർഐ ചൊവ്വാഴ്ച നോട്ടീസ് നൽകി. പിഴയടച്ചില്ലെങ്കിൽ സ്വത്തുക്കൾ കണ്ടു കെട്ടുമെന്ന മുന്നറിയിപ്പും നോട്ടീസിലുണ്ട്. ബെംഗളൂരു പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡിൽ കഴിയുകയാണ് നാലുപേരും. കഴിഞ്ഞ മാർച്ച് മൂന്നിനാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് നടിയെ 14.8 കിലോ ഗ്രാം സ്വർണവുമായി ഡിആർഐ അറസ്റ്റുചെയ്തത്.…

Read More

വിവാദ ഡയലോഗ് ഉടന്‍ നീക്കം ചെയ്യും; “കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെടുത്തിയ ലോകയിലെ ഡയലോഗ് “; മാപ്പ് പറഞ്ഞ് ലോക ടീം

ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ചിത്രത്തിലെ ഡയലോഗ് കര്‍ണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന വിമര്‍ശനത്തിന് പിന്നാലെ മാപ്പ് ചോദിച്ച് നിര്‍മാതാക്കളായ വേഫെയറര്‍ ഫിലിംസ്. വിവാദമായ ഡയലോഗ് ഉടന്‍ തന്നെ സിനിമയില്‍ നിന്ന് നീക്കം ചെയ്യുമെന്നും പ്രൊഡക്ഷന്‍ ഹൗസ് അറിയിച്ചു. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു അറിയിപ്പ്. “ലോക ചാപ്റ്റര്‍ 1 : ചന്ദ്ര എന്ന ഞങ്ങളുടെ സിനിമയിലെ ഒരു കഥാപാത്രം പറഞ്ഞ ഡയലോഗിലൂടെ മനപൂര്‍വമല്ലെങ്കിലും കര്‍ണാടകയിലെ ജനങ്ങളുടെ വികാരം വ്രണപ്പെട്ടുവെന്ന് അറിയാന്‍ സാധിച്ചു. വേഫെയറര്‍ ഫിലിംസില്‍ ഞങ്ങള്‍…

Read More

ബെംഗളൂരുവില്‍ ഓണാഘോഷത്തിനിടെ മലയാളി വിദ്യാര്‍ത്ഥിയ്ക്ക് കുത്തേറ്റു; പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം

ബെംഗളൂരുവില്‍ മലയാളി വിദ്യാര്‍ത്ഥിയെ കുത്തിപ്പരിക്കേല്‍പ്പിച്ച പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതം. ബെംഗളൂരു ആചാര്യ നഴ്‌സിംഗ് കോളേജിലെ വിദ്യാര്‍ത്ഥി ആദിത്യനാണ് കുത്തേറ്റത്. ഓണാഘോഷത്തിനിടെ ഉണ്ടായ തര്‍ക്കം അക്രമത്തില്‍ കലാശിക്കുകയായിരുന്നു. എറണാകുളം സ്വദേശിയായ ആദിത്യന്‍ നഴ്‌സിംഗ് മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥിയാണ്. വയറിന് സാരമായി പരിക്കേറ്റ് ആദിത്യന്‍ ചികിത്സയിലാണ്. പ്രതികളുടെ സംഘത്തില്‍ മലയാളികളും ഉണ്ടെന്നാണ് സൂചന.

Read More

സിപിഐഎം വിശ്വാസികള്‍ക്ക് ഒപ്പം, വര്‍ഗീയവാദികള്‍ക്കൊപ്പമില്ല: എം വി ഗോവിന്ദന്‍

തൃശൂര്‍: മതത്തെയും വിശ്വാസത്തെയും ഉപയോഗിച്ച് രാഷ്ട്രീയ അധികാരത്തിലേക്കുള്ള പ്രവേശന പ്രക്രിയയുടെ പേരാണ് വര്‍ഗീയതയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎം വിശ്വാസികള്‍ക്കൊപ്പമാണെന്നും വര്‍ഗീയവാദികള്‍ക്കൊപ്പമല്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം തീരുമാനിച്ചത് ദേവസ്വം ബോര്‍ഡാണെന്നും അതിന് രാജ്യത്ത് നല്ല അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും എം വി ഗോവിന്ദന്‍ തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ശബരിമല യുവതി പ്രവേശനം കഴിഞ്ഞുപോയ അദ്ധ്യായമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇപ്പോള്‍ അതിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. യുവതി പ്രവേശനം അധ്യായമേ വിട്ടതാണെന്നും എം വി ഗോവിന്ദന്‍…

Read More

യെല്ലോ ലൈൻ ഉദ്ഘാടന ശേഷം റൂട്ടിലെ ഗതാഗതം ഗണ്യമായി കുറഞ്ഞു

യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്തതിനുശേഷം ഈ റൂട്ടിലെ ഗതാഗതം ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട് . ബൊമ്മസാന്ദ്രയിൽ നിന്ന് എംജി റോഡിലേക്ക് യാത്ര ചെയ്യുന്ന ഒരു ഐടി പ്രൊഫഷണൽ യാത്രാ സമയത്തിൽ 30 മിനിറ്റ് കുറവ് ആണ് രേഘപെടുത്തിയതെന്ന് കണ്ടെത്തി. “നേരത്തെ ജോലിസ്ഥലത്ത് എത്താൻ കുറഞ്ഞത് ഒരു മണിക്കൂറും 45 മിനിറ്റും എടുക്കുമായിരുന്നു. എന്നാൽ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്തതിനുശേഷം ഈ വഴിയിലെ ഗതാഗതം വളരെയധികം മെച്ചപ്പെട്ടു, ജോലിസ്ഥലത്ത് എത്താൻ എനിക്ക് ഒരു മണിക്കൂറോളം മാത്രമേ എടുക്കുന്നുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക്സ് സിറ്റിയിലെ താമസക്കാരിയായ യുവതിയും…

Read More

വാഹന നികുതി തോന്നിയ പോലെ ഈടാക്കാൻ സാധിക്കില്ല; നിർണായക വിധിയുമായി സുപ്രീംകോടതി

പൊതു സ്ഥലങ്ങളില്‍ ഉപയോഗിക്കാത്ത വാഹനങ്ങള്‍ക്ക് മോട്ടര്‍ വാഹന നികുതി നല്‍കേണ്ടതില്ലെന്ന് സുപ്രീംകോടതി. പൊതു റോഡുകള്‍, ദേശീയപാതകള്‍ തുടങ്ങിയ പൊതു ഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍ നിന്നാണ് മോട്ടര്‍ വാഹന നികുതി ഈടാക്കേണ്ടതെന്നും സുപ്രീംകോടതി വ്യക്തമാക്കി. ജസ്റ്റിസ് മനോജ് മിശ്ര, ഉജ്ജല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. 2024ലെ ആന്ധ്രപ്രദേശ് ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ട് സമര്‍പിച്ച ഹരജിയിലാണ് സുപ്രീംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ‘പൊതുഗതാഗത സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിന് പകരമായിട്ടാണ് വാഹന നികുതി നല്‍കേണ്ടത്. റോഡുകള്‍, ദേശീയപാതകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഉപയോഗിക്കുന്ന വാഹനങ്ങളില്‍…

Read More

ഏറ്റെടുത്ത് പൊതുജനങ്ങൾ; നമ്മ മെട്രോയുടെ യെല്ലോ ലൈനിൽ ദിവസവും 60,000 യാത്രക്കാർ

ബെംഗളൂരു: ഓഗസ്റ്റ് 10 ന് നമ്മ മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം ചെയ്തതിനുശേഷം, ആർവി റോഡിനും ബൊമ്മസാന്ദ്രയ്ക്കും ഇടയിലുള്ള ഈ പാതയിൽ പ്രതിദിനം ശരാശരി 60,000 യാത്രക്കാർ എത്തുന്നുണ്ടെന്ന് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) മാധ്യമങ്ങളോട് പറഞ്ഞു. ആരംഭിച്ചതിന് ശേഷമുള്ള ആദ്യ ദിവസങ്ങളിൽ യെല്ലോ ലൈനിൽ 50,000 മുതൽ 58,000 വരെ യാത്രക്കാർ ആണ് ഉണ്ടായിരുന്നത്. ബിഎംആർസിഎൽ യെല്ലോ ലൈനിൽ ഓരോ 25 മിനിറ്റിലും മൂന്ന് ട്രെയിനുകൾ മാത്രമേ സർവീസ് നടത്തിയിരുന്നുള്ളൂവെങ്കിലുംതുടർന്നുള്ള ആഴ്ചകളിൽ യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ് ഉണ്ടായി, .…

Read More

ഏഴ് വർഷത്തോളമായി ഭർത്താവിനെ കാണാനില്ല; ഒടുവിൽ മറ്റൊരു സ്ത്രീയ്‌ക്കൊപ്പം ഇൻസ്റ്റഗ്രാം റീലിൽ പൊക്കി

ഏഴ് വർഷമായി കാണാതായ തന്റെ ഭർത്താവിനെ ഭാര്യ കണ്ടെത്തിയത് മറ്റൊരു സ്ത്രീയുമൊത്തുള്ള റീൽസിലൂടെ. ഉത്തർപ്രദേശിൽ യുപിയിലെ ഹാർഡോയിയിലാണ് സംഭവം നടന്നത്. 2018 മുതൽ ബബ്ലു എന്ന ജിതേന്ദ്ര കുമാറിനെ കാണാതായിരുന്നു. 2017-ലാണ് ഇയാളും ഷീലുവെന്ന യുവതിയും വിവാഹിതരായത്. പിന്നീട് സ്ത്രീധനം ആവശ്യപ്പെട്ട് പലതരത്തിൽ ഷീലുവിനെ ഉപദ്രവിച്ചിരുന്നു. തുടർന്ന് കുടുംബം പരാതി നൽകി. സ്ത്രീധനക്കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടയിൽ ജിതേന്ദ്രയെ കാണാതായി. 2018 ഏപ്രിൽ 20-ന് ഇയാളെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് പൊലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഭർത്താവ് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു ഷീലു.…

Read More