പക്ഷി ഇടിച്ചു; ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കി

ബെംഗളൂരു: പക്ഷിയിടിച്ചതിനെ തുടർന്ന് ബെംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനം റദ്ദാക്കിയതായി എയർലൈൻ ഉദ്യോഗസ്ഥർ പറഞ്ഞു. ടേക്ക് ഓഫിനായി റൺവേയിൽ പറക്കുന്നതിനിടെ ഒരു പക്ഷി വിമാനത്തിന്റെ മൂക്കിൽ ഇടിക്കുകയായിരുന്നു. ഇതോടെ വിമാനം റദ്ദാക്കുകയും വിമാനത്തിലുണ്ടായിരുന്ന 90 യാത്രക്കാർക്ക് പകരം യാത്രാ സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യേണ്ടിവന്നു. “വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് പക്ഷി ഇടിച്ചത്. റൺവേയിൽ ടാക്സി ചെയ്യുന്നതിനിടെയാണ് അത് സംഭവിച്ചത്,” ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. വിജയവാഡ- ബെംഗളൂരു വിമാനം സർവീസ് നടത്താൻ നിയോഗിക്കപ്പെട്ട വിമാനത്തിൽ വിജയവാഡ വിമാനത്താവളത്തിൽ പക്ഷി ഇടിച്ചതായി സംശയം ഉയർന്നതിനെ തുടർന്ന് സർവീസ്…

Read More

ആവശ്യമെങ്കിൽ ധർമ്മസ്ഥല കേസ് എൻ‌ഐ‌എയ്ക്ക് കൈമാറും: സന്യാസിമാർക്ക് ഉറപ്പ് നൽകി അമിത് ഷാ

ബെംഗളൂരു : തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ച് ധർമ്മസ്ഥല മണ്ഡലത്തെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടന്നിട്ടുണ്ട്. ഇതിന്റെ അന്വേഷണം ദേശീയ അന്വേഷണ ഏജൻസിക്ക് (എൻ‌ഐ‌എ) കൈമാറണമെന്ന് ആവശ്യപ്പെട്ട് കർണാടകയിലെ സനാതൻ സന്ത് നിയോഗം ഡൽഹിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് നിവേദനം സമർപ്പിച്ചു. ആവശ്യമെങ്കിൽ അന്വേഷണം എൻ‌ഐ‌എയ്ക്ക് കൈമാറുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായി റിപ്പോർട്ട്. പഞ്ചമശാലി ലിംഗായത്ത് മഠത്തിലെ ശ്വസഗുരു ശ്രീ വചനാനന്ദ സ്വാമിജിയുടെ നേതൃത്വത്തിലുള്ള സംഘത്തിൽ, മംഗലാപുരം ഗുരുപൂർ വജ്രദേഹി മഠത്തിലെ ശ്രീ രാജശേഖരാനന്ദ സ്വാമിജി ഉൾപ്പെടെ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള…

Read More

നഗരത്തിൽ കാൻസർബാധിതരായ സ്ത്രീകൾ കൂടുന്നതായി പഠനങ്ങൾ

ബെംഗളൂരു: രാജ്യത്ത് കാൻസർബാധിതരായ സ്ത്രീകൾ കുടുതലുള്ള മൂന്നുനഗരങ്ങളിൽ ഒന്ന് ബെംഗളൂരുവാണ്. ബെംഗളൂരുവിൽ ഒരുലക്ഷം സ്ത്രീകളിൽ 140 പേർക്ക് കാൻസർ ബാധിച്ചിട്ടുണ്ട്. ഇതേസമയം, പുരുഷന്മാരിലെ കാൻസർനിരക്ക് ഒരുലക്ഷത്തിൽ 125 ആണ്. രാജ്യത്ത് കഴിഞ്ഞവർഷം ആകെ 15.62 പേർക്കാണ് കാൻസർ സ്ഥിരീകരിച്ചത്. ഗർഭാശയ കാൻസറും വായിലുണ്ടാകുന്ന കാൻസറും കൂടുന്നു. ഐസിഎംആറിന്റെ നാഷണൽ കാൻസർ രജിസ്ട്രിപ്രോഗ്രാം ഇൻവസ്റ്റിഗേറ്റർ ഗ്രൂപ്പ് ശേഖരിച്ച വിവരങ്ങളിൽനിന്നാണ് ഈ കണ്ടെത്തൽ.

Read More

പുതിയ ജിഎസ്ടി പരിഷ്കരണം മൂലം കർണാടകയ്ക്ക് 85,000 കോടി രൂപയുടെ നഷ്ടം

ചരക്ക് സേവന നികുതി (ജിഎസ്ടി) നിരക്ക് പരിഷ്‌കരണം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വരും, ഇത് സംസ്ഥാന സർക്കാരുകൾക്ക് ഒരു ഭാരമായി മാറുമോ എന്ന ആശങ്കയുണ്ട്. കർണാടകത്തിന് പ്രതിവർഷമുള്ള നഷ്ടം 85000 കോടി രൂപയിലെത്തുമെന്ന് സംസ്ഥാന സർക്കാർ. 2016, 17 നും 24-25 നും ഇടയിൽ കേന്ദ്രത്തിന്റെ തീരുമാനങ്ങൾ കാരണം കർണാടകയ്ക്ക് വലിയ നഷ്ടം സംഭവിച്ചതായി റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡ വിശദീകരിച്ചു. ഇപ്പോൾ, 24-25 വർഷത്തിൽ, വരുമാനത്തിൽ 70,000 കോടി രൂപയുടെ കുറവുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.

Read More

വെളളാപ്പളളിയെ പുകഴ്ത്തി പിണറായി വിജയന്‍

തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെളളാപ്പളളി നടേശനെ പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങള്‍ പകര്‍ത്തിയ നേതാവാണ് വെളളാപ്പളളി നടേശനെന്ന് പിണറായി വിജയന്‍ പറഞ്ഞു. എസ്എന്‍ഡിപി യോഗം സാമ്പത്തിക ഉന്നതിയിലേക്ക് ഉയര്‍ന്നത് വെളളാപ്പളളിയുടെ കാലത്താണെന്നും അദ്ദേഹത്തിന്റേത് മാതൃകാപരമായ പ്രവര്‍ത്തനമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണീയം കണ്‍വെന്‍ഷന്‍ സെന്റര്‍ ഉദ്ഘാടനച്ചടങ്ങിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Read More

സുജിത്തിന്റെ പേരാട്ടത്തിന് നാട് പിന്തുണ നല്‍കും’; കുറിപ്പുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ പൊലീസ് അതിക്രൂരമായി മര്‍ദിച്ച സംഭവത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റുമായി എംഎൽഎയും യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനുമായ രാഹുൽ മാങ്കൂട്ടത്തിൽ. സുജിത്തിനെ മർദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് രാഹുൽ ആരോപിച്ചു. നീണ്ട രണ്ട് വർഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങൾ പുറത്തുവന്നതെന്നും രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചു. തനിക്കു നേരെ ഉയർന്ന ആരോപണങ്ങൾക്കു ശേഷം ആദ്യമായാണ് ഒരു വിഷയത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.  

Read More

സനാതന ധര്‍മ പരാമർശം; വംശഹത്യയ്ക്കുളള ആഹ്വാനമാക്കി തെറ്റായി പ്രചരിപ്പിച്ചു: ഉദയനിധി സ്റ്റാലിന്‍

ചെന്നൈ: സനാതന ധര്‍മത്തെക്കുറിച്ചുളള തന്റെ പരാമര്‍ശം വളച്ചൊടിച്ച് സംഘപരിവാര്‍ രാജ്യമെങ്ങും പ്രചരിപ്പിച്ചെന്ന് തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിന്‍. സമത്വത്തെയും സാമൂഹിക ഐക്യത്തെയും കുറിച്ചുളള ചര്‍ച്ചയ്ക്കിടെ നടത്തിയ സനാതന ധര്‍മ പരാമര്‍ശങ്ങള്‍ സമുദായങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്നതിനുളള ആയുധമായി പ്രചരിപ്പിച്ചുവെന്ന് ഉദയനിധി പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മൂന്നുവര്‍ഷം മുന്‍പ് ഒരു പരിപാടിയില്‍ പങ്കെടുത്ത് ഞാന്‍ പറഞ്ഞത് എല്ലാവരും തുല്യരായാണ് ജനിക്കുന്നത്, ആരും ജനനം കൊണ്ട് മികച്ചവനോ മോശമായവനോ ആവുന്നില്ല. അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കില്‍ അവ ഇല്ലാതാകണം എന്ന് പറഞ്ഞിരുന്നു. പക്ഷെ…

Read More

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസിലെ എഫ്ഐആര്‍ പുറത്ത്

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരായ കേസിലെ എഫ്ഐആറിന്റെ പകര്‍പ്പ് പുറത്ത് . അഞ്ച് പേരുടെ പരാതികളിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അഞ്ചുപേരും മൂന്നാം കക്ഷികളാണ്. എഫ്ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു. സ്ത്രീകളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്‌തു, ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ച് സന്ദേശം അയച്ചു, ഫോണില്‍ സ്ത്രീകളെ ഭീഷണിപ്പെടുത്തി എന്നും എഫ്ഐആറിൽ പറയുന്നു. അതേസമയം രാഹുൽ മാങ്കൂട്ടത്തിൽ യുവതിയെ ഗർഭഛിദ്രം നടത്താൻ പ്രേരിപ്പിച്ചെന്ന കേസിൽ കൂടുതൽ പരാതിക്കാരിൽ നിന്ന് ക്രൈംബ്രാഞ്ച് സംഘം മൊഴി രേഖപ്പെടുത്തും. മാധ്യമങ്ങളിലൂടെ പുറത്തുവന്ന സംഭാഷണത്തിലുള്ള സ്ത്രീയുടെ മൊഴി…

Read More

കെഎസ്ആർടിസിയും ഥാറും കൂട്ടിയിടിച്ച് അപകടം; കുട്ടികൾ ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

കൊല്ലം: ഓച്ചിറയില്‍ വാഹനാപകടത്തില്‍ രണ്ട് കുട്ടികള്‍ ഉള്‍പ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം. കെഎസ്ആര്‍ടിസി സൂപ്പര്‍ ഫാസ്റ്റ് ബസും ഥാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം. ഥാര്‍ ജീപ്പില്‍ ഉണ്ടായിരുന്ന മൂന്ന് പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഥാറിൽ ഉണ്ടായിരുന്ന സ്ത്രീയെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തേവലക്കര പൈപ്പ് മുക്ക് സ്വദേശികളാണ് ജീപ്പില്‍ ഉണ്ടായിരുന്നത്

Read More

ബൈക്ക് അപകടം മലയാളി വിദ്യാർത്ഥി മരിച്ചു

ബെംഗളൂരു: നഗരത്തിൽ ഉണ്ടായ അപകടത്തിൽ മലയാളി വിദ്യാര്‍ഥി മരിച്ചു. ബിബിഎ വിദ്യാർഥിയായ മാങ്കാവ് കുറ്റിയിൽ താഴം ചിപ്പിലിപാറയിൽ കളത്തിൽ മേത്തൽ ഹരികേഷ് (19) ആണു മരിച്ചത്. മേത്തൽ ഹരികേഷ് ഓടിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചതാണ് അപകടകാരണം . ചൊവ്വാഴ്ച വൈകിട്ട് 3 മണിക്കായിരുന്നു അപകടം. അച്ഛൻ: ധനീഷ് (സ്മാർട്ട് പാഴ്സൽ സർവീസ്), അമ്മ രശ്മി. സഹോദരി: മീനാക്ഷി.

Read More