ബെംഗളൂരുവിൽ ഈ മൂന്ന് ദിവസത്തേക്ക് കാവേരി ജല വിതരണം തടസ്സപ്പെടും

ബെംഗളൂരു: കാവേരി ജലവിതരണത്തിലെ അടിയന്തര അറ്റകുറ്റപ്പണികൾ കാരണം സെപ്റ്റംബർ 15, 16, 17 തീയതികളിൽ ബെംഗളൂരുവിൽ കാവേരി ജലവിതരണം നിർത്തിവയ്ക്കും. 5 ഘട്ടങ്ങളിലായി മൊത്തം 60 മണിക്കൂർ ജലവിതരണം നിർത്തിവയ്ക്കും. അതിനാൽ, മുൻകൂട്ടി വെള്ളം സംഭരിക്കണമെന്ന് ജലബോർഡ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. ജലബോർഡ് ചെയർമാൻ രാം പ്രസാദ് മോഹൻ ഇതുസംബന്ധിച്ച് വിവരങ്ങൾ നൽകിയിട്ടുണ്ട്.

Read More

പുതിയ ജാതി സെൻസസ് പ്രഖ്യാപിച്ചു; മുൻ റിപ്പോർട്ട് തള്ളി സിദ്ധരാമയ്യ

ബെംഗളൂരു : കർണാടകത്തിൽ പുതിയ ജാതിസർവേ സെപ്റ്റംബർ 22 മുതൽ ഒക്ടോബർ ഏഴുവരെ നടക്കും. സർവേയുടെ ഒരുക്കങ്ങൾ സർക്കാർതലത്തിൽ പുരോമിക്കുന്നു. സർവേ സമഗ്രമാക്കാനായി വീടുകളുടെ വൈദ്യുതി കണക്‌ഷൻ നമ്പർ ഉൾപ്പെടെ ഉപയോഗിക്കുന്നുണ്ട്. ഈ നമ്പർ ഉപയോഗിച്ച് വീടുകൾ ജിയോ-ടാഗ് ചെയ്യും. ഒരു യുണീക് ഹൗസ് ഹോൾഡ് ഐഡി നൽകും. ഈ പ്രക്രിയ 1.55 ലക്ഷം വീടുകൾക്ക് പൂർത്തിയായതായും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി കണക്‌ഷൻ ഇല്ലാത്ത വീടുകൾ ഒഴിവായിപ്പോകില്ലെന്ന് ഉറപ്പാക്കും. 60 ചോദ്യങ്ങൾ അടങ്ങിയ ചോദ്യാവലിയാണ് വിവരശേഖരണത്തിന് ഉപയോഗിക്കുന്നത്. സർവേയിൽ സജീവമായി പങ്കെടുക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ…

Read More

ഒടുവിൽ മോദി മണിപ്പൂരിലേക്ക്; കലാപം തുടങ്ങിയ ശേഷമുള്ള ആദ്യ സന്ദർശനം ഇന്ന്

ഡൽഹി: സംഘർഷം ആളിപ്പടർന്ന മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി. സംഘർഷം ആരംഭിച്ച് രണ്ടുവർഷം കഴിയുമ്പോഴാണ് മോദി ഇന്ന് മണിപ്പൂരിലെത്തുന്നത്. മണിപ്പൂരിലെത്തുന്ന മോദി കുക്കി-മെയ്‌തെയ് വിഭാഗങ്ങളെ സന്ദർശിക്കും. നിരവധി വികസന പ്രവർത്തനങ്ങളുടെ നിർമ്മാണ ഉദ്ഘാടനവും ചെയ്യും. മണിപ്പൂരിലെ വംശീയ സംഘർഷത്തിനു ശേഷമുള്ള ആദ്യ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂരിൽ എത്തുന്നത്. മിസോറാമിൽ നിന്ന് ഹെലികോപ്റ്റർ മാർഗ്ഗം ഉച്ചക്ക് 12:15 ന് മോദി കുക്കികൾ താമസിക്കുന്ന ചുരാചന്ദ്പൂരിലെത്തും. കുക്കികളുമായി സംവദിക്കുകയും പീസ് ഗ്രൗണ്ടിൽ നടക്കുന്ന ചടങ്ങിൽ 7,300 കോടി രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടുകയും…

Read More

ഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ചുകയറി; എട്ടു പേർ മരിച്ചു; കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു

ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിൽ വെള്ളിയാഴ്ച ഗണേശ വിഗ്രഹ നിമജ്ജനത്തിൽ പങ്കെടുത്ത ഭക്തർക്കിടയിലേക്ക് നിയന്ത്രണം വിട്ട് ട്രക്ക് ഇടിച്ചുകയറി എട്ട് പേർ കൊല്ലപ്പെടുകയും 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പോലീസ് പറഞ്ഞു. ദേശീയപാത 373 ൽ റോഡിൽ എതിർദിശയിൽ നിന്ന് വരികയായിരുന്ന ബൈക്കിനെ ഒഴിവാക്കാൻ ട്രക്ക് ശ്രമിക്കുന്നതിനിടെയാണ് സംഭവം. പരിക്കേറ്റ ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായി ഹാസൻ എസ്പി മുഹമ്മദ് സുജീത എംഎസ് പറഞ്ഞു. ആദ്യം അഞ്ച് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു, എന്നാൽ മറ്റ് മൂന്ന് പേർ ചികിത്സയിലിരിക്കെ മരിച്ചു. ഇതോടെ ആകെ മരണസംഖ്യ…

Read More

മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്ക് സമീപം കാറിന് തീപിടിച്ചു

ബെംഗളൂരു : ബെംഗളൂരുവിലെ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വസതിക്ക് സമീപം ഇന്ന് ഒരു കാറിന് തീപിടിച്ചു. ബെംഗളൂരുവിലെ കാവേരി നിവാസയ്ക്ക് സമീപം പാർക്ക് ചെയ്തിരുന്ന കാറിനാണ് തീപിടിച്ചത്.   കാവേരി നിവാസയ്ക്ക് ചുറ്റുമുള്ള പ്രദേശം കട്ടിയുള്ള പുക കൊണ്ട് മൂടിയിരുന്നു. തീപിടിച്ച കാർ പൂർണ്ണമായും കത്തിനശിച്ചു. ഇത് മുഖ്യമന്ത്രിയുടെ വസതിക്ക് ചുറ്റും കുറച്ചുനേരം ഗതാഗതക്കുരുക്കിന് കാരണമായി.   സദാശിവനഗരയ്ക്കും മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ കാവേരി നിവാസയ്ക്കും ഇടയിൽ പാലസ് ഗുട്ടഹള്ളിയിലേക്കുള്ള റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടായി.

Read More

സിനിമാ ടിക്കറ്റ് നിരക്ക്: ഇന്ന് മുതൽ തീയേറ്ററുകളിൽ ഏകീകൃത ടിക്കറ്റ് നിരക്ക് പ്രാബല്യത്തിൽ; 200 രൂപ കവിയാൻ പാടില്ല.

ബെംഗളൂരു: സിനിമാപ്രേമികൾക്ക് ഒരു സന്തോഷവാർത്ത. സിനിമാ ടിക്കറ്റുകളുടെ ഉയർന്ന വില നിയന്ത്രിക്കുന്നതിനായി ഏകീകൃത ടിക്കറ്റ് വിലകൾ നടപ്പിലാക്കുമെന്ന് സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചു. ഇന്ന് (സെപ്റ്റംബർ 12) മുതൽ ഈ നിയമം നടപ്പിലാക്കാൻ ഉത്തരവ് പുറപ്പെടുവിച്ചു.   ഇതനുസരിച്ച് സിംഗിൾ സ്‌ക്രീനുകളിലും മൾട്ടിപ്ലക്‌സുകളിലും ടിക്കറ്റിന്റെ അടിസ്ഥാന വില 200 രൂപയിൽ കൂടാൻ പാടില്ല. 18% നികുതി കൂടി ചേർത്താൽ സിനിമയുടെ ടിക്കറ്റ് വില 236 രൂപയാകും. സിനിമാപ്രേമികൾക്ക് ഇത് അൽപ്പം ആശ്വാസമാണ്.   സർക്കാർ മറ്റു ചില നിബന്ധനകളും ഏർപ്പെടുത്തിയിട്ടുണ്ട്. പല മൾട്ടിപ്ലക്സുകളിലും ഗോൾഡ് ക്ലാസ്…

Read More

നമ്മ മെട്രോ ട്രെയിനിലൂടെ വിജയകരമായി വീണ്ടും ഹൃദയ ഗതാഗതം!

ബെംഗളൂരു: നമ്മ മെട്രോ ട്രെയിനിൽ വീണ്ടും മറ്റൊരു ഹൃദയം കൂടി വിജയകരമായി കൊണ്ടുപോയി. ഇതോടെ, ബെംഗളൂരുവിൽ മെട്രോ ട്രെയിനിൽ വിജയകരമായി അവയവം എത്തിക്കുന്നത് രണ്ടാം തവണയാണ്. വ്യാഴാഴ്ച രാത്രി യശ്വന്ത്പൂർ സ്പർശ് ആശുപത്രിയിൽ നിന്ന് ശേഷാദ്രിപൂരിനടുത്തുള്ള അപ്പോളോ ആശുപത്രിയിലേക്ക് ആണ് ഹൃദയം എത്തിച്ചത്. യശ്വന്ത്പൂർ ഇൻഡസ്ട്രി മെട്രോ സ്റ്റേഷനിൽ നിന്ന് സാംപിഗെ റോഡ് സ്റ്റേഷനിലേക്ക് ഹൃദയം മെട്രോയിൽ കൊണ്ടുപോയി. സ്പർശ് ആശുപത്രിയിൽ നിന്ന് യശ്വന്ത്പൂർ ഇൻഡസ്ട്രിയിലേക്ക് ആംബുലൻസിലാണ് ഹൃദയം കൊണ്ടുപോയത്. അവിടെ നിന്ന് മെട്രോ ട്രെയിനിൽ സാംപിഗെ റോഡ് മെട്രോ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അവിടെ…

Read More

മദ്യപിച്ച് ബോധംകെട്ട് ഡ്രൈവർ; നഗരത്തിലേക്കുള്ള ടൂറിസ്റ്റ് ബസ് യാത്രക്കാർ വഴിയിൽ ഇരിക്കേണ്ടി വന്നത് 5 മണിക്കൂർ

വഴിക്കടവിൽ നിന്ന് ബെംഗളൂരിലേക്ക് സർവീസ് നടത്തിയ ടൂറിസ്റ്റ് ബസ്സിലെ ഡ്രൈവർ മദ്യപിച്ച് ബോധരഹിതനായതിനെ തുടർന്ന് യാത്രക്കാർ അഞ്ച് മണിക്കൂറോളം വഴിയിൽ കുടുങ്ങി. രാത്രികാല സർവീസിനിടെയാണ് ഡ്രൈവർ യാത്രക്കാരെയും വഹിച്ച് മുന്നോട്ട് പോവുന്നതിനിടെ മദ്യലഹരിയിൽ ബോധം കെട്ട് ബസ്സിൽ കുഴഞ്ഞുവീണത്. ഇതോടെ ബസ് തിരുനെല്ലിയിൽ വഴിയിൽ നിർത്തിയിടേണ്ടി വന്നു. കഴിഞ്ഞ മാസം 31-നാണ് നാടിനെ നടുക്കിയ സംഭവം നടന്നതെങ്കിലും ഇതിന്റെ ദൃശ്യങ്ങൾ ഇപ്പോൾ മാത്രമാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേരാണ് ബസ്സിലുണ്ടായിരുന്നത്. രാത്രിയിൽ യാത്ര പുറപ്പെട്ട ഡ്രൈവർ വഴിയിൽ വെച്ച് മദ്യപിക്കുകയായിരുന്നുവെന്നാണ്…

Read More

ബെംഗളൂരുവിലെ പ്രശസ്തമായ വസ്ത്രശാലയിൽ ഐടി റെയ്ഡ്

ബെംഗളൂരു : നഗരത്തിലെ പ്രശസ്തമായ വസ്ത്ര ഷോറൂമായ പോത്തിസിൽ ഇന്ന് രാവിലെ ഐടി റെയ്ഡ് നടന്നു. ഗാന്ധിനഗറിലെ ഏറ്റവും വലിയ ഷോറൂമായ മൈസൂരു റോഡിലെ ടിംബർ ലേഔട്ടിലാണ് ഐടി റെയ്ഡ് നടന്നത്. 30 ലധികം ഐടി ഉദ്യോഗസ്ഥർ റെയ്ഡ് നടത്തിയതായി വിവരം ലഭിച്ചു. പോത്തിസ് കടയിൽ പ്രത്യേക സംഘം റെയ്ഡ് നടത്തി. ആദായനികുതി തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് റെയ്ഡ് നടത്തിയതെന്ന് പറയപ്പെടുന്നു. ചെന്നൈയിൽ നിന്ന് ബെംഗളൂരുവിലെത്തിയ ഐടി ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തിയത്. ഗാന്ധിനഗറിലെ പോത്തിസ് വസ്ത്രശാലയിൽ 30 പേരടങ്ങുന്ന സംഘമാണ് റെയ്ഡ് നടത്തിയത്. ടിംബർ ലേഔട്ടിലെ…

Read More

ഒറ്റയടിക്ക് 560 രൂപ വര്‍ധിച്ച് സ്വര്‍ണവില; 82,000ലേക്ക്

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് 560 രൂപ വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു 81,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 70 രൂപയാണ് വര്‍ധിച്ചത്. 10,200 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസാദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. പിന്നീട് ഓരോ ദിവസവും വില കൂടുന്നതാണ് ദൃശ്യമായത്.

Read More