തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ നിന്ന് പിൻവാങ്ങുന്നതായി നടി ഐശ്വര്യ ലക്ഷ്മി. തന്റെ പ്രൊഫഷനെ സഹായിക്കുമെന്ന് കരുതിയാണ് സോഷ്യല്‍ മീഡിയ ഉപയോഗം തുടങ്ങിയതെന്നും എന്നാൽ ഇപ്പോൾ അതേ മാധ്യമം തന്റെ നിയന്ത്രണം ഏറ്റെടുക്കുന്ന അവസ്ഥയാണെന്നും ഐശ്വര്യ ലക്ഷ്മി കുറിച്ചു. സാമൂഹിക മാധ്യമങ്ങൾ തന്റെ ചിന്തകളെയും വികാരങ്ങളെയും കവർന്നെടുക്കുകയും തന്നെ യഥാർഥ ഗവേഷണങ്ങളിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തതായി അവർ കുറിച്ചു. വളരെ പണിപ്പെട്ടാണ് സോഷ്യൽമീഡിയയുടെ ദൂഷ്യ ഫലങ്ങൾ മറികടക്കാൻ ശ്രമിച്ചിരുന്നതെന്നും തത്ക്കാലം സാമൂഹിക മാധ്യമങ്ങളിൽ നിന്നും ഒരു ഇടവേള എടുക്കുകയാണെന്നും ഐശ്വര്യ വ്യക്തമാക്കി. സോഷ്യൽ മീഡിയകളിലൂടെ സാന്നിധ്യം…
Read MoreMonth: September 2025
ദുരുപയോഗം ചെയ്യുന്നത് തടയാൻ സംസ്ഥാനത്ത് നൂറുവയസ്സ് പിന്നിട്ടവരുടെ ആധാർകാർഡുകൾ പരിശോധിക്കും
ബെംഗളൂരു : കർണാടകത്തിൽ നൂറുവയസ്സ് പിന്നിട്ടവരുടെ ആധാർകാർഡുകൾ പരിശോധിക്കുന്നു. കാർഡ് ഉടമകൾ ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പാക്കാൻവേണ്ടിയാണിത്. ഇതിനായി വീടുകൾതോറുമെത്തിയുള്ള സർവേ നടത്താൻ സർക്കാർ ഉത്തരവിട്ടു. റവന്യൂ ഉദ്യോഗസ്ഥർക്കായിരിക്കും ഇതിനുള്ള ചുമതല. ആധാർകാർഡുകൾ നിലവിൽവന്നശേഷം ഇതാദ്യമായാണ് ഇത്തരത്തിലൊരു പരിശോധന വരുന്നത്. ആധാറിനെ അടിസ്ഥാനമാക്കിയാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതികളിലേക്കുള്ള ഗുണഭോക്താക്കളെ നിശ്ചയിക്കുന്നതും സഹായം നൽകുന്നതും. മരിച്ചവരുടെ കാർഡുകൾ ദുരുപയോഗം ചെയ്യുന്നത് തടയുകയാണ് പരിശോധനയുടെ ലക്ഷ്യം. 100-നുമുകളിൽ പ്രായമുള്ള ആധാർകാർഡ് ഉടമകളുടെ തത്‌സ്ഥിതി പരിശോധിക്കാൻ നേരത്തേ യുണീക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വിവിധ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ഇതുകൂടി കണക്കിലെടുത്താണ്…
Read Moreഒക്ടോബര്‍ ഒന്ന് മുതൽ ലേണേഴ്‌സ് പരീക്ഷ രീതിയില്‍ മാറ്റം
തിരുവനന്തപുരം: കേരളത്തില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ ലേണേഴ്‌സ് ടെസ്റ്റില്‍ മാറ്റം വരുത്താന്‍ പോകുന്നു. പരീക്ഷാ ചോദ്യങ്ങള്‍ കടുപ്പിക്കാനാണ് തീരുമാനം. 20 ചോദ്യങ്ങള്‍ക്ക് പകരം 30 ചോദ്യങ്ങളാക്കി മാറ്റുകയും ഓപ്ഷനുകള്‍ മൂന്നില്‍ നിന്ന് നാലാക്കുകയും ചെയ്യും. ഒരു ഉത്തരം എഴുതാന്‍ 30 സെക്കന്‍ഡ് സമയമാണ് അനുവദിക്കുക. മുഴുവന്‍ ചോദ്യത്തില്‍ നിന്ന് കുറഞ്ഞത് 18 ഉത്തരങ്ങള്‍ എങ്കിലും ശരിയായിരിക്കണം. നേരത്തെ 20 ചോദ്യങ്ങളില്‍ 12 എണ്ണം ശെരിയായാല്‍ മതിയായിരുന്നു. പുതിയ സിലബസ് എംവിഡിയുടെ ലീഡ്‌സ് ആപ്പില്‍ ലഭ്യമാണ്. ആപ്പില്‍ മോക് ടെസ്റ്റിനായുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
Read Moreശബ്ദരേഖ രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം; ശരത്തിനോട് വിശദീകരണം തേടി സിപിഐഎം
തൃശ്ശൂരിലെ മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ പുറത്തുവന്ന ശബ്ദരേഖയില്‍ ഡിവൈഎഫ്‌ഐ ജില്ല സെക്രട്ടറി ശരത്പ്രസാദിനോട് വിശദീകരണം തേടി പാര്‍ട്ടി. മൂന്ന് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ശരത്തിനെതിരെ നടപടിയെടുത്ത് മുഖം രക്ഷിക്കാനാണ് സിപിഐഎം ശ്രമം. ശബ്ദരേഖയിലെ ആരോപണങ്ങള്‍ എസി മൊയ്തീന്‍ തള്ളി. സിപിഎം നേതാക്കളുടെ അഴിമതിയില്‍ സംസ്ഥാന സെക്രട്ടറി മറുപടി പറയണമെന്നാണ് കോണ്‍ഗ്രസ് നിലപാട്. സിപിഐഎം നേതാക്കള്‍ രാഷ്ട്രീയത്തിലൂടെ ധനസമ്പാദനം നടത്തിയവരെന്ന് സമ്മതിക്കുന്ന ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. ശരത് പ്രസാദ് ജില്ലാകമ്മിറ്റി അംഗം നിബിന്‍ ശ്രീനിവാസനോട് സംസാരിക്കുന്ന സംഭാഷണമാണ് പുറത്തുവന്നത്. കപ്പലണ്ടി വിറ്റ്…
Read Moreദസറ ഉദ്ഘാടന വിഷയത്തിൽ എതിർപ്പുകൾ നേരിടുന്ന ബാനു മുഷ്താഖിന് പിന്തുണയുമായി സ്ത്രീസംഘടനകൾ
ബെംഗളൂരു : ദസറ ഉദ്ഘാടനംചെയ്യാൻ ക്ഷണിച്ചതിൽ ബിജെപി നേതാക്കളിൽനിന്നുൾപ്പെടെ എതിർപ്പുകൾ നേരിടുന്ന ബുക്കർ സമ്മാനജേതാവ് ബാനു മുഷ്താഖിന് പിന്തുണയുമായി സ്ത്രീസംഘടനകൾ. ‘നാവെദ്ദു നില്ലഡിദ്ദാരെ’ എന്നപേരിലുള്ള സ്ത്രീസംഘടനകളുടെ കൂട്ടായ്മയാണ് ബാനു മുഷ്താഖിനുവേണ്ടി രംഗത്തെത്തിയത്. എഴുത്തുകാരും ബുദ്ധിജീവികളും ഉൾപ്പെട്ടതാണിത്. സർക്കാർ സമ്മർദത്തിനു വഴങ്ങരുതെന്നും ബാനു മുഷ്താഖിനെ ദസറ ഉദ്ഘാടനംചെയ്യാൻ ക്ഷണിച്ച തീരുമാനത്തിൽനിന്ന് പിൻമാറരുതെന്നും സംഘടനാഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനം ഒന്നിച്ചുനിൽക്കുന്ന ദസറ ആഘോഷവേളയിൽ വേർതിരിവിന്റെയും സാമുദായികതയുടെയും രാഷ്ട്രീയംകളിക്കുന്ന പ്രതിപക്ഷപാർട്ടിയുടെ നിലപാട് നിർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. ഡോ. വസുന്ദര ഭൂപതി, ഡോ. അക്കായ് പദ്മശാലി, ഡോ. സുനന്ദമ്മ, ഡോ.…
Read Moreരാഹുലിന്റെ സസ്‌പെന്‍ഷന്‍: സ്പീക്കര്‍ക്ക് സതീശന്റെ കത്ത്
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പാര്‍ട്ടിയില്‍ നിന്നും പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്‌തെന്ന് കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കൂടിയായ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സ്പീക്കറെ രേഖാമൂലം അറിയിച്ചു. തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിന് മുന്നോടിയായാണ് കത്ത് നല്‍കിയത്. ഇതോടെ രാഹുല്‍ സഭയിലെത്തിയാല്‍ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. എന്നാല്‍ നിയമസഭാ സമ്മേളനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ പങ്കെടുക്കുന്നതു സംബന്ധിച്ച കോണ്‍ഗ്രസ് തീരുമാനം സഭ ചേരുന്നതിന് തലേന്ന് മാത്രമേ ഉണ്ടാകാനിടയുള്ളൂ. അദ്ദേഹം മാറി നില്‍ക്കുകയാണ് പ്രതിപക്ഷത്തിന് നല്ലതെന്ന വാദത്തിനാണ് കോണ്‍ഗ്രസിന് മുന്‍തൂക്കം. രാഹുലിന്റെ…
Read Moreജെൻ സികൾ തീയിട്ട ഹോട്ടലിൽ നിന്ന് എടുത്തു ചാടി; ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം
സർക്കാർ വിരുദ്ധ പ്രക്ഷോഭം നടക്കുന്ന നേപ്പാളിൽ ഇന്ത്യൻ വനിതയ്ക്ക് ദാരുണാന്ത്യം. നേപ്പാളിൽ തീർത്ഥാടനത്തിന് എത്തിയ 55 കാരിയായ രാജേഷ് ഗോലയാണ് മരിച്ചത്. പ്രക്ഷോഭക്കാർ തീയിട്ട ഹോട്ടലിൽ നിന്ന് രക്ഷപ്പെടാൻ എടുത്ത് ചാടിയപ്പോഴാണ് മരണം സംഭവിച്ചത്. ഇവരോടൊപ്പം ചാടിയ ഭർത്താവ് റാംവീര്‍ സിംഗ് ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. പ്രശസ്തമായ പശുപതിനാഥ് ക്ഷേത്രം സന്ദർശിക്കാനാണ് സെപ്റ്റംബർ ഏഴിന് രാജേഷ് ഗോലയും രാംവീർ സിംഗും നേപ്പാളിൽ എത്തിയത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു ഇവർ താമസിച്ചിരുന്നത്. പ്രക്ഷോഭം ശക്തമായതോടെ പ്രതിഷേധക്കാർ ഹോട്ടലിന് തീയിട്ടു. നാലാം നിലയിൽ കുടുങ്ങിയ ഇവർ രക്ഷപ്പെടാൻ…
Read Moreജയിച്ചവർ തോറ്റവരെ കളിയാക്കരുത്; ഉത്തരക്കടലാസിലെ സന്ദേശത്തിന് മൂന്നാം ക്ലാസ്സുകാരന് മന്ത്രിയുടെ അഭിനന്ദനം
തിരുവനന്തപുരം: മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയം. മൂന്നാം ക്ലാസ്സുകാരനായ അഹാൻ തന്റെ ഉത്തരക്കടലാസിൽ കുറിച്ച ഒരു സന്ദേശമാണ് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ആധാരം. “ജയിച്ചവർ തോറ്റവരെ കളിയാക്കരുത്..” എന്നാണ് കുട്ടി ഉത്തരക്കടലാസിൽ കുറിച്ചിരിക്കുന്നത്. ജീവിതത്തിലെ മികച്ച സന്ദേശം ഉത്തരക്കടലാസ്സിൽ പകർത്തിയ മൂന്നാം ക്ലാസ്സുകാരന് അഭിവാദ്യങ്ങളെന്ന് മന്ത്രിയും കുറിച്ചു. തലശ്ശേരി ഒ ചന്തുമേനോൻ സ്മാരക വലിയമാടാവിൽ ഗവ. യുപി സ്കൂൾ വിദ്യാർത്ഥിയാണ് അഹാൻ അനൂപ്.
Read Moreരാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം
തിരുവനന്തപുരം: പന്ത്രണ്ടുദിവസത്തെ സമ്മേളനത്തിനായി നിയമസഭ തിങ്കളാഴ്ച ചേരാനിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെച്ചൊല്ലി കോൺഗ്രസിൽ തർക്കം. രാഷ്ട്രീയവിഷയങ്ങൾ ഏറെ ഉണ്ടെങ്കിലും രാഹുലിനെതിരേ ഉയർന്ന ആരോപണങ്ങൾ ഒന്നിലധികം സ്ത്രീകളുടെ പരാതികളും ആയി ബന്ധപ്പെട്ടുള്ളതിനാൽ അതിന് എളുപ്പം തീപിടിക്കും. കോൺഗ്രസിൽ അതിനെച്ചൊല്ലിയുള്ള കലഹങ്ങൾ തിരശ്ശീലയ്ക്കുപിന്നിൽ ഉടലെടുത്തുതുടങ്ങി. കോൺഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതിനാൽ രാഹുൽ കോൺഗ്രസ് നിയമസഭാകക്ഷിയുടെ ഭാഗമല്ല. ഫലത്തിൽ അദ്ദേഹം കോൺഗ്രസിലില്ല. പാർട്ടിയിൽനിന്ന് സസ്‌പെൻഡ് ചെയ്ത വിവരം പ്രതിപക്ഷ നേതാവ് സ്പീക്കർക്ക് എഴുതിനൽകി. കോൺഗ്രസിന് അനുവദിക്കുന്ന സമയത്തിൽനിന്ന് രാഹുലിന് പ്രസംഗിക്കാൻ സമയം അനുവദിക്കില്ല. അദ്ദേഹം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടിവരും. പ്രത്യേകവിഷയങ്ങളിലെ…
Read Moreഗണേശ നിമജ്ജന ഘോഷയാത്രയിലേക്ക് ലോറി ഇടിച്ചുകയറി മരിച്ചവരുടെ എണ്ണം ഒമ്പതായി; മരണനിരക്ക് ഉയരാൻ സാധ്യത
കർണാടകയിലെ ഹാസൻ ജില്ലയിലെ മൊസാലെ ഹൊസഹള്ളി ഗ്രാമത്തിൽ ഗണേശ വിഗ്രഹ നിമജ്ജന ഘോഷയാത്രയ്ക്കിടെ ഉണ്ടായ അപകടത്തിൽ മരണം 9 ആയി. ടാങ്കർ ലോറി ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറുകയായിരുന്നു. വെള്ളിയാഴ്ച (സെപ്റ്റംബർ 12) രാത്രി 8:45 ഓടെയാണ് അശ്രദ്ധമായി ഓടിച്ച വാഹനം ഭക്തർക്കിടയിലേക്ക് ഇടിച്ചുകയറിയത്. പോലീസ് പറയുന്നതനുസരിച്ച്, കൂട്ടിയിടിയിൽ ആറ് ഗ്രാമീണരും മൂന്ന് എഞ്ചിനീയറിംഗ് വിദ്യാർത്ഥികളും ഉൾപ്പെടെ ഒമ്പത് പേർ മരിച്ചു. വാഹനത്തിനടിയിൽ കുടുങ്ങിയ നാല് പേർ സംഭവസ്ഥലത്ത് തന്നെ മരിച്ചു, മറ്റുള്ളവർ ആശുപത്രികളിൽ ചികിത്സയ്ക്കിടെ മരിച്ചു. 20 ലധികം പേർക്ക് ഗുരുതരമായി പരിക്കേറ്റു, കുറഞ്ഞത് എട്ട്…
Read More