ദസറ ഉദ്ഘാടന വിഷയത്തിൽ എതിർപ്പുകൾ നേരിടുന്ന ബാനു മുഷ്താഖിന് പിന്തുണയുമായി സ്ത്രീസംഘടനകൾ

ബെംഗളൂരു : ദസറ ഉദ്ഘാടനംചെയ്യാൻ ക്ഷണിച്ചതിൽ ബിജെപി നേതാക്കളിൽനിന്നുൾപ്പെടെ എതിർപ്പുകൾ നേരിടുന്ന ബുക്കർ സമ്മാനജേതാവ് ബാനു മുഷ്താഖിന് പിന്തുണയുമായി സ്ത്രീസംഘടനകൾ.

‘നാവെദ്ദു നില്ലഡിദ്ദാരെ’ എന്നപേരിലുള്ള സ്ത്രീസംഘടനകളുടെ കൂട്ടായ്മയാണ് ബാനു മുഷ്താഖിനുവേണ്ടി രംഗത്തെത്തിയത്.

എഴുത്തുകാരും ബുദ്ധിജീവികളും ഉൾപ്പെട്ടതാണിത്. സർക്കാർ സമ്മർദത്തിനു വഴങ്ങരുതെന്നും ബാനു മുഷ്താഖിനെ ദസറ ഉദ്ഘാടനംചെയ്യാൻ ക്ഷണിച്ച തീരുമാനത്തിൽനിന്ന് പിൻമാറരുതെന്നും സംഘടനാഭാരവാഹികൾ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

  സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ കനത്ത മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ 17 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനം ഒന്നിച്ചുനിൽക്കുന്ന ദസറ ആഘോഷവേളയിൽ വേർതിരിവിന്റെയും സാമുദായികതയുടെയും രാഷ്ട്രീയംകളിക്കുന്ന പ്രതിപക്ഷപാർട്ടിയുടെ നിലപാട് നിർഭാഗ്യകരമാണെന്ന് അവർ പറഞ്ഞു. ഡോ. വസുന്ദര ഭൂപതി, ഡോ. അക്കായ് പദ്മശാലി, ഡോ. സുനന്ദമ്മ, ഡോ. ആർ. പൂർണിമ, ഡോ. എൻ. ഗായത്രി തുടങ്ങിയവർ പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലോകത്തിലെ ഏറ്റവും വിലകൂടിയ മിയാസാക്കി വരെ ലാൽബാഗിലേക്ക്; മാമ്പഴ പ്രേമികൾക്കായി ഒരുങ്ങുന്ന ആ സർപ്രൈസ്!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts