ബെംഗളൂരു: പൂജ, ദസറ തിരക്കിനോടനുബന്ധിച്ച് കേരള ആര്‍ടിസി സ്‌പെഷല്‍ ബസ് സര്‍വീസുകള്‍ പ്രഖ്യാപിച്ചു. 25 മുതല്‍ ഒക്ടോബര്‍ 14 വരെ പ്രതിദിനം 20 സ്‌പെഷല്‍ ബസുകളാണ് സര്‍വീസ് നടത്തുക. പതിവ് ബസുകളിലെ ടിക്കറ്റുകള്‍ തീരുന്നതിന് അനുസരിച്ച് സ്‌പെഷ്ല്‍ ബസുകളിലേക്ക് ബുക്കിങ് ആരംഭിക്കും. കോഴിക്കോട് 4, എറണാകുളം 2, കണ്ണൂര്‍ 2, മലപ്പുറം തൃശൂര്‍ അടൂര്‍ കൊല്ലം കൊട്ടാരക്കര, പുനലൂര്‍, ചേര്‍ത്തല, ഹരിപ്പാട്, കോട്ടയം, പയ്യനൂര്‍, കാഞ്ഞങ്ങാട് , തിരുവനന്തപുരം, എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകള്‍ വീതമാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചത്. ടിക്കറ്റ് ബുക്കിങ്ങിന് onlineksrtcswift.com മൊബൈല്‍ ആപ്…
Read MoreMonth: September 2025
ഇസ്രായേൽ ആക്രമണം: ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ലോകം ദോഹയിൽ
ദോഹ: ഇസ്രായേൽ ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി അറബ് ലോകം ദോഹയിലേക്ക്. അടിയന്തര ഉച്ചകോടിക്കായി രാഷ്ട്ര നേതാക്കൾ ഖത്തറിലെത്തിത്തുടങ്ങി. ഉച്ചകോടിക്ക് മുന്നോടിയായുള്ള വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച ഇന്ന് നടക്കും. അറബ് – ഇസ്ലാമിക രാഷ്ട്രങ്ങളിലെ വിദേശകാര്യമന്ത്രിമാർ ഇന്ന് ദോഹയിലെ റിറ്റ്സ് കാൾട്ടൺ ഹോട്ടലിലാണ് സമ്മേളിക്കുന്നത്. ഇസ്രായേൽ ആക്രമണത്തിനെതിരെ തയ്യാറാക്കിയ കരടു പ്രമേയം മന്ത്രിമാർ ചർച്ച ചെയ്യും. ഇതാകും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ അവതരിപ്പിക്കുക. അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെതിരെ ഒന്നിച്ചു നീങ്ങാൻ ലക്ഷ്യമിട്ടുള്ളതാകും പ്രമേയം.
Read Moreഗണേശോത്സവ ഘോഷയാത്രയ്ക്കിടെ ട്രക്ക് ഇടിച്ചുകയറിയുണ്ടായ: മരണസംഖ്യ പത്തായി
ബെംഗളൂരു : ഹാസനിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയർന്നു. ഗുരുതരമായി പരിക്കേറ്റ ഹാസൻ ജില്ലയിലെ ഹോളേനരസിപൂർ താലൂക്കിലെ ശിവയ്യന കൊപ്പലു ഗ്രാമത്തിലെ വിദ്യാർത്ഥി ചന്ദൻ (26) ശനിയാഴ്ച വൈകുന്നേരം ചികിത്സയിലിരിക്കെ മരിച്ചു. ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 20 ലധികം പേർക്ക് പരിക്കേറ്റു. നിലവിൽ, പരിക്കേറ്റ മറ്റുള്ളവർക്ക് എച് എം എസ്ആ ശുപത്രിയിൽ ചികിത്സ തുടരുകയാണ്. വെള്ളിയാഴ്ച രാത്രി ഹാസനിലെ മൊസാലെ ഹൊസഹള്ളി ഗ്രാമത്തിൽ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ ദുരന്തം നിർഭാഗ്യകരമാണ്. ട്രക്ക് ഡ്രൈവർ ഭുവനേഷിന്റെ…
Read Moreചരക്കുലോറി ഓട്ടോയിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം
ബെംഗളൂരു : ബെംഗളൂരു നഗരത്തിൽ നിയന്ത്രണം വിട്ട ചരക്ക് ലോറി ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. മാഗഡി റോഡിലെ കാമാക്ഷിപാളയക്കടുത്ത് ശനിയാഴ്ച രാവിലെ 7.45-ഓടെയായിരുന്നു അപകടം. നിയന്ത്രണം വിട്ട ലോറി ഓട്ടോറിക്ഷയിലും കാറിലും ബൈക്കിലും ഇടിച്ചു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡി.യേശു(44), മകൾ മരിയ ജെന്നിഫർ(24) എന്നിവരാണ് മരിച്ചത്. അപകടത്തിനുപിന്നാലെ ലോറി ഡ്രൈവർ ഇറങ്ങി ഓടി രക്ഷപ്പെട്ടു. ഡി.യേശുവാണ് ഓട്ടോറിക്ഷ ഓടിച്ചിരുന്നത്. മകളുമായി പള്ളിയിൽ പോകുമ്പോഴാണ് അപകടമുണ്ടായത്. മരിയ ജന്നിഫറിന്റെ വിവാഹം അടുത്തു നടക്കാനിരിക്കുകയായിരുന്നു. ഇതിനുള്ള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ഇരുവരും പള്ളിയിലേക്ക് പോകാനിറങ്ങിയത്. കാമാക്ഷിപാളയ പോലീസ്…
Read Moreവനിതാ ബൈക്ക് ഡ്രൈവറെ പീഡിപ്പിച്ച കോളേജ് വിദ്യാർഥിയെ അറസ്റ്റുചെയ്തു
ചെന്നൈ : വനിതാ ബൈക്ക് ഡ്രൈവറെ പീഡിപ്പിച്ച കോളേജ് വിദ്യാർഥിയെ അറസ്റ്റുചെയ്തു. റോയപ്പേട്ടയിലെ സ്വകാര്യ സ്കൂളിൽ പഠിക്കുന്ന അമിഞ്ചിക്കരയിലെ ഇമ്രാൻ (19) ആണ് അറസ്റ്റിലായത്. ഇമ്രാൻ കോയമ്പേടിൽനിന്ന് അരുമ്പാക്കത്തേക്ക് പോകാനാണ് ബൈക്ക് ടാക്സി ബുക്ക് ചെയ്തിരുന്നത്. ഇമ്രാൻ ബൈക്കിൽ കയറിയയുടനെ വനിതാ ഡ്രൈവറോട് അശ്ലീലമായി സംസാരിക്കുകയും തുടർന്ന് പീഡിപ്പിക്കുകയുമായിരുന്നു. സംഭവത്തിൽ വനിതാ ബൈക്ക് ടാക്സി ഡ്രൈവർ അരുംമ്പാക്കം പോലീസിൽ പരാതി നൽകി. പോലീസ് നടത്തിയ അന്വേഷണത്തിൽ ഇമ്രാനെ അമിഞ്ചിക്കരയിൽ വെച്ച് അറസ്റ്റ് ചെയ്തു. ഇയാളെ റിമാൻഡ് ചെയ്തു.
Read Moreഹിന്ദി വാല ഓട്ടോകൾ തിരികെ പോകൂ’; ബാംഗ്ലൂർ ഓട്ടോറിക്ഷയുടെ പിന്നിൽ എഴുതിയ എഴുത്ത് വൈറലാകുന്നു.
ബെംഗളൂരു: ബെംഗളൂരുവിലെ ഒരു ഓട്ടോയുടെ പിന്നിൽ ലൈസൻസില്ലാതെ വാഹനമോടിക്കുന്ന ഹിന്ദി ഓട്ടോ ഡ്രൈവർമാർ ഇവിടെ നിന്ന് മടങ്ങിപ്പോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഒരു സന്ദേശം എഴുതിയിട്ടുണ്ട് . അനധികൃതമായി വാഹനമോടിക്കുന്ന ഹിന്ദി ഓട്ടോ ഡ്രൈവർമാർക്ക് ഇവിടെ അനുവാദമില്ലെന്നും കന്നഡിഗരെ മാത്രമേ ഇവിടെ അനുവദിക്കൂ എന്നും ഈ വരികൾ വ്യക്തമായി പറയുന്നു. ഈ പോസ്റ്റ് ഇപ്പോൾ വൈറലാകുകയും ഒരു ചർച്ചയ്ക്ക് തുടക്കമിടുകയും ചെയ്തു. ഈ പോസ്റ്റ് വൈറലായതോടെ, അനാവശ്യമായ വിദ്വേഷത്തിൽ നിന്ന് വിട്ടുനിൽക്കണമെന്ന് പറഞ്ഞുകൊണ്ട് ഉപയോക്താക്കൾ കമന്റ് ചെയ്തു. nammabengaluru എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്ന ഒരു ഫോട്ടോയിൽ,…
Read Moreചികിത്സയിലിരിക്കെ മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ കുഞ്ഞ് സംസ്കരിക്കാൻ പോകുന്നതിനിടെ ഉറക്കെ കരഞ്ഞു
ബെംഗളൂരു : ഡോക്ടർമാർ മരിച്ചെന്ന് വിധിയെഴുതിയ കുഞ്ഞിനെ സംസ്കാരത്തിനായി വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ കരഞ്ഞു. രക്ഷിതാക്കൾ ഉടൻ കുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചിക്കമഗളൂരുവിലെ മുദിഗെരെയിലാണ് സംഭവം. അസുഖം ബാധിച്ചതിനെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞ് അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്നു. കുഞ്ഞ് സുഖം പ്രാപിക്കുന്നില്ലെന്നും ഓക്‌സിജൻ നൽകുന്നത് നിർത്തിയാൽ മരിക്കുമെന്നും ഡോക്ടർമാർ രക്ഷിതാക്കളെ അറിയിച്ചു. ഓക്‌സിജൻ വേർപെടുത്തിയതോടെ കുഞ്ഞ് മരിച്ചെന്ന് വിധിയെഴുതുകയും ചെയ്തു. പക്ഷേ, വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസമെടുക്കുകയും കരയുകയുമായിരുന്നു. തുടർന്ന് മുദിഗെരെ ആശുപത്രിയിലേക്ക് തന്നെ തിരികെക്കൊണ്ടുപോയ കുഞ്ഞിനെ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ഹാസൻ മെഡിക്കൽ കോളേജിലേക്ക്…
Read Moreവിവാഹാഭ്യർഥന നിരസിച്ച അയൽവാസിയായ യുവതിയെ കൊന്ന് യുവാവ് ജീവനൊടുക്കി
ബെംഗളൂരു :ബ്രഹ്മാവർ കൊക്കർണെ പൂജാരിബെട്ടുവിൽ യുവാവ് അയൽവാസിയായ യുവതിയെ കുത്തിക്കൊന്നു. രക്ഷിതയാണ് (24) ഗുരുതര പരിക്കുകളോടെ മണിപ്പാൽ കെഎംസിസി ആശുപത്രിയിൽ മരിച്ചത്. സംഭവത്തിൽ പ്രതിയായ കാർത്തിക് (25) നെ രാത്രി എട്ടോടെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. വിവാഹാഭ്യർഥന നിരസിച്ചതിനാണ് രക്ഷിതയെ അക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. രക്ഷിതയുടെ കുടുംബം പ്രണയത്തെ എതിർത്തിരുന്നു. ഇതിൽ പ്രകോപിതനായ കാർത്തിക് രക്ഷിത ജോലിക്ക് പോകുന്ന വഴിയിൽ തടഞ്ഞ് പലതവണ കുത്തുകയായിരുന്നു. അക്രമം നടന്നതിന്റെ സമീപത്തെ കിണറിലാണ് കാർത്തിക്കിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് ഉഡുപ്പി ജില്ല പൊലീസ് സൂപ്രണ്ട് ഹരിറാം ശങ്കർ…
Read Moreബെംഗളൂരുവിലെ ഫുട്പാത്തിലൂടെ നടന്ന് യഥാർത്ഥ സാഹചര്യം വെളിപ്പെടുത്തുന്ന കനേഡിയൻ യുവാവ്
ബെംഗളൂരു: മായാ നഗരമായ ബെംഗളൂരു നമുക്കെല്ലാവർക്കും ഒരു സ്വപ്നലോകമാണ്, നൂറുകണക്കിന് സ്വപ്നങ്ങളുമായി ദശലക്ഷക്കണക്കിന് ആളുകൾ ജോലി തേടി ഇവിടെയെത്തുന്നു. ഇവിടെ വരുന്നവരും ഇവിടെ താമസിക്കുന്നവരും ഇവിടുത്തെ പ്രശ്‌നങ്ങളെക്കുറിച്ച് ശബ്ദമുയർത്താൻ ശ്രമിക്കുന്നത് വളരെ അപൂർവമാണ്. ഇനി ഇവിടെ നടക്കാൻ ഒരു നടപ്പാതയില്ല. ഉണ്ടെങ്കിൽ പോലും നടക്കാൻ കഴിയില്ല. ബെംഗളൂരുവിലെ നടപ്പാതയിലൂടെ നടക്കുമ്പോൾ കനേഡിയൻ പൗരനായ കാലേബ് ഫ്രീസെൻ നേരിടുന്ന പ്രശ്‌നമാണിത് . മജസ്റ്റിക് ബസ് സ്റ്റാൻഡിൽ നിന്ന് അടുത്തുള്ള സ്റ്റാർബക്സ് ഔട്ട്‌ലെറ്റിലേക്ക് ഏകദേശം 2.4 കിലോമീറ്റർ ദൂരം അദ്ദേഹം ഈ നടപ്പാതയിലൂടെ നടന്നു. ഈ സമയത്ത്,…
Read Moreഅമേരിക്കയിൽ ഭാര്യയുടെ മുന്നിൽ വെച്ച് കർണാടക സ്വദേശിയെ തലയറുത്ത് കൊന്നു
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലെ ഡാളസിൽ, തകർന്ന വാഷിംഗ് മെഷീൻ ഉപയോഗിക്കരുതെന്ന് പറഞ്ഞതിൽ കുപിതനായ ക്യൂബൻ വംശജനായ ഒരു തൊഴിലാളി കർണാടകയിൽ നിന്നുള്ള ഹോട്ടൽ മാനേജർ ചന്ദ്രമൗലി ബോബ് നാഗമല്ലയ്യയെ (50) തലയറുത്ത് ക്രൂരമായി കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ ജോർദാൻ കോബസ് മാർട്ടിനെസ് (37) അറസ്റ്റിലായി. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഭവത്തിൽ കടുത്ത രോഷവും ദുഃഖവും പ്രകടിപ്പിച്ചു. മല്യയുടെ മൃതദേഹം ഇന്ത്യയിലേക്ക് അയയ്ക്കുന്നതിനായി സംഭാവനകൾ ശേഖരിക്കാനും അവർ ആരംഭിച്ചു. ഡാളസിന്റെ പ്രാന്തപ്രദേശത്തുള്ള ഡൗൺസ്യൂട്ട്സ് ഹോട്ടലിൽ മാനേജരായിരുന്നു മല്ലയ്യ, മാർട്ടിനെസും അവിടെയാണ് ജോലി ചെയ്തിരുന്നത്. ബുധനാഴ്ച,…
Read More