ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ ട്രക്ക് ഇടിച്ചുകയറിയുണ്ടായ: മരണസംഖ്യ പത്തായി

ബെംഗളൂരു : ഹാസനിൽ ഗണേശോത്സവ ഘോഷയാത്രയ്ക്കിടെ ട്രക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ മരണ സംഖ്യ ഉയർന്നു.

ഗുരുതരമായി പരിക്കേറ്റ ഹാസൻ ജില്ലയിലെ ഹോളേനരസിപൂർ താലൂക്കിലെ ശിവയ്യന കൊപ്പലു ഗ്രാമത്തിലെ വിദ്യാർത്ഥി ചന്ദൻ (26) ശനിയാഴ്ച വൈകുന്നേരം ചികിത്സയിലിരിക്കെ മരിച്ചു.

ഇതോടെ സംഭവത്തിൽ മരിച്ചവരുടെ എണ്ണം 10 ആയി. 20 ലധികം പേർക്ക് പരിക്കേറ്റു. നിലവിൽ, പരിക്കേറ്റ മറ്റുള്ളവർക്ക് എച് എം എസ്ആ ശുപത്രിയിൽ ചികിത്സ തുടരുകയാണ്.

  നഗരത്തിൽ വൻ പ്രതിഷേധവുമായി കോക്ക്റോച്ച് ജനതാ പാർട്ടി

വെള്ളിയാഴ്ച രാത്രി ഹാസനിലെ മൊസാലെ ഹൊസഹള്ളി ഗ്രാമത്തിൽ ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെയുണ്ടായ ദുരന്തം നിർഭാഗ്യകരമാണ്.

ട്രക്ക് ഡ്രൈവർ ഭുവനേഷിന്റെ അശ്രദ്ധയാണ് ഈ ദുരന്തത്തിന് പ്രധാന കാരണം. ഗൊരൂർ പോലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും ഹാസൻ ജില്ലാ ചുമതലയുള്ള മന്ത്രി കൃഷ്ണ ബൈരഗൗഡ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി യുവതി
[masterslider id="10"]

Related posts