കൊച്ചി: യന്ത്രത്തകരാറിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ദുബൈ വിമാനം പുറപ്പെടാനായില്ല. പുലര്‍ച്ചെ അഞ്ചിന് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനമാണ് വൈകുന്നത്. പുലര്‍ച്ചെ പുറപ്പെടാനൊരുങ്ങവെയാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്. ബോര്‍ഡിങ് പൂര്‍ത്തിയായി വിമാനം പുറപ്പെടുന്നതിന് മുമ്പാണ് യന്ത്രത്തകരാര്‍ കണ്ടെത്തുന്നത്. അതുകൊണ്ട് തന്നെ യാത്രക്കാര്‍ക്ക് മുന്നറിയിപ്പുണ്ടായിരുന്നില്ല. അപ്രതീക്ഷിത വൈകലില്‍ യാത്രക്കാര്‍ പ്രതിസന്ധിയിലാണെങ്കിലും ബദല്‍ ക്രമീകരണം ഒരുക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
Read MoreMonth: July 2025
ഭാര്യയുമായി വഴക്കിട്ട് പാലത്തില്‍ നിന്ന് ചാടാൻ യുവാവിന്റെ ശ്രമം; സാഹസികമായി രക്ഷിച്ച് പൊലീസ്
ആഗ്ര: ഭാര്യയുമായി വഴക്കിട്ട് പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചയാളെ സാഹസികമായി രക്ഷപ്പെടുത്തി പൊലീസുകാരന്‍. ആഗ്രയിലെ ഷംസാബാദ് ഫ്‌ളൈഓവറിലാണ് സംഭവം. ഫറൂഖാബാദ് സ്വദേശിയായ ഇരുപത്തിരണ്ടു വയസുകാരന്‍ ദീപക് ആണ് ഫ്‌ളൈ ഓവറില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചത്. രാംനഗറിലെ താജ്ഗഞ്ചില്‍ തന്റെ ഭാര്യയെ വീട്ടിലേക്ക് തിരികെ കൊണ്ടുപോകാനായി എത്തിയതാണ് ദീപക്. എന്നാല്‍ ദീപക്കിനൊപ്പം വരുന്നില്ലെന്ന് ഭാര്യ പറഞ്ഞു. ഇതോടെയാണ് ഇയാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
Read Moreഹൃദയാഘാത വാർത്തയിൽ പരിഭ്രാന്തരായി ജനങ്ങൾ; നഗരത്തിലെ ആശുപത്രികളിൽ കനത്ത തിരക്ക്; നിയന്ത്രിക്കാൻ ബാരിക്കേഡ് ഏർപ്പെടുത്തി ആശുപത്രി അധികൃതർ
ബെംഗളൂരു : ഹാസനിൽ ഹൃദയാഘാത മൂലമുള്ള മരണങ്ങളുടെ പരമ്പരയെത്തുടർന്ന്, ബെംഗളൂരുവിലെ ജയദേവ ഹാർട്ട് ആശുപത്രി, മൈസൂർ, കലബുറഗി എന്നിവിടങ്ങളിലെ ഹൃദയ പരിശോധനകൾക്കായി ആളുകൾ ഒഴുകിയെത്തുന്നു. മൂന്ന് ആശുപത്രികൾക്ക് പുറമേ, സ്വകാര്യ ആശുപത്രികളിൽ യുവാക്കൾ, സ്ത്രീകൾ, പ്രായമായവർ എന്നിവരും ഹൃദയ പരിശോധനയ്ക്ക് വിധേയരാകുന്നു. മിക്ക ആശുപത്രികളിലും പതിവായി വരുന്ന രോഗികളേക്കാൾ കൂടുതൽ ആളുകൾ ചികിത്സ തേടുന്നുണ്ട്. ബെംഗളൂരുവിലെ ജയദേവ ആശുപത്രിയിൽ ചൊവ്വാഴ്ച പതിവിലും 20 ശതമാനം കൂടുതൽ ആളുകൾ ഹൃദയ പരിശോധനയ്ക്ക് വിധേയരായി. ഹൃദയാഘാതത്തെക്കുറിച്ചും ഹൃദയസ്തംഭനത്തെക്കുറിച്ചും പൊതുജനങ്ങൾ ആശങ്കാകുലരായിരുന്നു, ചെറുപ്പക്കാരും മധ്യവയസ്‌കരുമാണ് പരിശോധനയ്ക്കായി എത്തിയത്. സാധാരണയായി,…
Read Moreയെലോ ലൈൻ അന്തിമ സുരക്ഷാപരിശോധന 15ന് ആരംഭിക്കും; ബിഎംആർസി
ബെംഗളൂരു∙ ഇലക്ട്രോണിക് സിറ്റിയുമായി ബന്ധിപ്പിക്കുന്ന ആർവി റോഡ്–ബൊമ്മസന്ദ്ര പാതയിലെ (യെലോ ലൈൻ) അന്തിമ സുരക്ഷാപരിശോധന 15ന് ആരംഭിക്കുമെന്ന് ബിഎംആർസി. റെയിൽവേ സുരക്ഷ കമ്മിഷണറുടെ പരിശോധന 2 ദിവസം നീളും. പാതയിൽ ഓടിക്കാനുള്ള 3 ട്രെയിനുകളുടെ സുരക്ഷാ പരിശോധന മേയിൽ പൂർത്തിയായിരുന്നു. കഴിഞ്ഞ മാസം ആദ്യം നടത്താനിരുന്ന സുരക്ഷാ പരിശോധന നീണ്ടതോടെ പാതയിൽ സർവീസ് തുടങ്ങുന്നതും വൈകി. 19.15 കിലോമീറ്റർ പാതയിൽ 16 സ്റ്റേഷനുകളുടെ നിർമാണം നേരത്തെ പൂർത്തിയായിരുന്നു. ആദ്യഘട്ടത്തിൽ 5 സ്റ്റേഷനുകളെ ബന്ധിപ്പിച്ച് 20 മിനിറ്റ് ഇടവേളയിൽ ട്രെയിനോടിക്കാനുള്ള പരിശോധനകൾ പൂർത്തിയായിരുന്നു.
Read Moreനഗരത്തില്‍ നിന്ന് കേരളത്തിലേക്കുളള ട്രെയിന്‍ ടിക്കറ്റ് നിരക്ക് വര്‍ധന ഇന്നുമുതല്‍
ബെംഗളൂരു: നഗരത്തില്‍ നിന്ന് കേരളത്തിലേക്കുളള സൂപ്പര്‍ഫാസ്റ്റ് ട്രെയിനുകളില്‍ ത്യശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുളള യാത്രയ്ക്ക് ഇന്ന് മുതല്‍ 5 രൂപ വര്‍ധിക്കും. സ്ലീപ്പര്‍, എസി കോച്ചുകളിലെ നിരക്കിലാണ് മാറ്റം വരുന്നത്. 500 കിലോമീറ്റര്‍ വരെയുളള സെക്കന്‍ഡ് ക്ലാസ് യാത്രകളുടെ ടിക്കറ്റിന് മാറ്റമില്ല. എസി കോച്ചുകളില്‍ ജിഎസ്ടി ഉള്‍പ്പെടെയാണ് ഈടാക്കുന്നത്. മുന്‍കൂര്‍ റിസര്‍വ്വ് ചെയ്യുന്നവര്‍ക്ക് നിരക്ക് വര്‍ധന ഭാതകമല്ലെന്ന് റെയില്‍വേ അറിയിച്ചു
Read More10 വയസ്സുകാരനെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
ഹരിപ്പാട് 10 വയസ്സുകാരനെ വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മണ്ണാറശ്ശാല യുപിഎസ് സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി ശബരി (10) യാണ് മരിച്ചത്. സ്കൂൾ വിട്ട് വന്നശേഷം ശുചിമുറിയിൽ കയറിയ കുട്ടിയെ ഏറെ നേരമായിട്ടും കാണാത്തതിനെ തുടർന്ന് മുത്തശ്ശൻ വാതിൽ പൊളിച്ചു നോക്കിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ദിവസങ്ങൾക്കു മുൻപ് കുട്ടിയുടെ അച്ഛന്റെ അനിയൻ ജീവനൊടുക്കിയിരുന്നു. ഇതിനു ശേഷം കുട്ടി വലിയ വിഷമത്തിലായിരുന്നു എന്ന് നാട്ടുകാർ പറയുന്നു.
Read Moreബെംഗളൂരുവിൽ ഇരട്ടി നിരക്ക് ഈടാക്കിയതിന്, 183 ഓട്ടോറിക്ഷകൾ പിടിച്ചെടുത്തു; ആർടിഒ നടപടി തുടരുന്നു
ബെംഗളൂരു: ബൈക്ക് ടാക്സി നിരോധനത്തെത്തുടർന്ന്, ഓട്ടോ ഡ്രൈവർമാർ ഇരട്ടി നിരക്ക് ഈടാക്കാൻ തുടങ്ങി . അഗ്രഗേറ്റർ കമ്പനികളും പകൽ കൊള്ളക്കാരെ പോലെയാണ് പെരുമാറിയത്. ഇത് തടയാൻ ഇടപെട്ട ഗതാഗത വകുപ്പ് (ആർടിഒ) തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ പ്രത്യേക പരിശോധനകൾ നടത്തി. ബെംഗളൂരുവിലെ വിവിധ സ്ഥലങ്ങളിൽ പത്ത് ടീമുകൾ റെയ്ഡ് നടത്തി ഇരട്ടി നിരക്ക് ഈടാക്കുന്ന ഓട്ടോകൾ പിടിച്ചെടുത്തു. ചൊവ്വാഴ്ച, ഇരട്ടി നിരക്ക് ഈടാക്കിയതിന് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥർ 183 ലധികം ഓട്ടോകൾ പിടിച്ചെടുത്തു. ബെംഗളൂരുവിൽ 22 സംഘമായിട്ടാണ് മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നത്. യാത്രക്കാരിൽനിന്ന്…
Read Moreകേരളത്തിൽ മഴ വീണ്ടും ശക്തമാകാൻ സാധ്യത, മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവനന്തപുരം: ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് മുതൽ (ബുധനാഴ്ച) മഴ വീണ്ടും ശക്തം ആകാൻ സാധ്യത. വരുംദിവസങ്ങളിൽ വടക്കൻ കേരളത്തിൽ ആണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളത്. ജാഗ്രതയുടെ ഭാഗമായി വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാനിർദേശം നൽകി. ഝാർഖണ്ഡിന് മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നത്. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നത്. ശനിയാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. വ്യാഴാഴ്ച വരെ മണിക്കൂറിൽ പരമാവധി 40 മുതൽ 50 കിലോമീറ്റർ…
Read Moreശ്രീരാമസേന അംഗങ്ങളെ ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ; ആക്രമിച്ചത് സ്ത്രീകൾ മാത്രമുല്ല വീട്ടിൽ ബഹളം വെച്ചതിന് എന്ന് ഗ്രാമവാസികൾ
ബെംഗളൂരു : ഇംഗലി ഗ്രാമത്തിൽ ശ്രീരാമ സേനയിലെ അഞ്ച് അംഗങ്ങളെ മരത്തിൽ കെട്ടിയിട്ട് ആക്രമിച്ച കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തതായി പോലീസ്. ജൂൺ 28 ന് ഹുക്കേരി താലൂക്കിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പോലീസ് സ്വന്തമായി കേസ് രജിസ്റ്റർ ചെയ്തത്. അഞ്ച് പുരുഷന്മാരെ തെങ്ങിൽ കെട്ടിയിട്ട് ഒരു കൂട്ടം ഗ്രാമവാസികൾ “മർദിക്കുന്നത്” വീഡിയോയിൽ കാണാം. കന്നുകാലികളുടെ അനധികൃത ഗതാഗതം തടഞ്ഞതിനാണ് ആക്രമിച്ചതെന്ന് ശ്രീരാമ സേന അംഗങ്ങൾ അവകാശപ്പെട്ടു. എന്നിരുന്നാലും, ആക്രമണത്തിന് കന്നുകാലി കടത്തുമായി ബന്ധമില്ലെന്നും ആക്ടിവിസ്റ്റുകൾ “സ്ത്രീകളോട് മോശമായി…
Read Moreമോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്;ആദ്യ ചിത്രം തുടക്കം
മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. അച്ഛനും സഹോദരൻ പ്രണവിനും പിന്നാലെയാണ് സിനിമാ ലോകത്തേക്കുള്ള വിസ്മയയുടെ വരവ്. തുടക്കം എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.സിനിമയുടെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് അപ്ഡേറ്റ് പുറത്തുവിട്ടത്. ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില്‍ ഡിസെെനും ആ സൂചനകളാണ് നല്‍കുന്നത്. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ് വിസ്മയ എന്നതും…
Read More