മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്;ആദ്യ ചിത്രം തുടക്കം

മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാൽ അഭിനയരംഗത്തേക്ക്. അച്ഛനും സഹോദരൻ പ്രണവിനും പിന്നാലെയാണ് സിനിമാ ലോകത്തേക്കുള്ള വിസ്മയയുടെ വരവ്. തുടക്കം എന്നാണ് ചിത്രത്തിന്റെ പേര്. ജൂഡ് ആന്തണി ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്.സിനിമയുടെ നിർമാതാക്കളായ ആശിർവാദ് സിനിമാസ് തന്നെയാണ് അപ്ഡേറ്റ് പുറത്തുവിട്ടത്.

ആശിര്‍വാദ് സിനിമാസിന്‍റെ 37-ാം ചിത്രമാണ് ഇത്. ചിത്രത്തിന്റെ മറ്റു അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ആക്ഷൻ മൂഡിലാണ് സിനിമ ഒരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. ടെെറ്റില്‍ ഡിസെെനും ആ സൂചനകളാണ് നല്‍കുന്നത്. മാര്‍ഷ്യല്‍ ആര്‍ട്സ് പഠിച്ചിട്ടുള്ള ആളാണ് വിസ്മയ എന്നതും ഈ റിപ്പോര്‍ട്ടുകള്‍ ശക്തമാക്കുന്നു.

  വൈദ്യുതി നിരക്ക് വർധിച്ചു; കർണാടകയിൽ ഇന്നു മുതൽ നിരക്ക് ഇങ്ങനെ

എഴുത്തും ചിത്രരചനയുമൊക്കെയായി സിനിമാ ലോകത്തു നിന്ന് മാറി നടക്കുകയായിരുന്നു വിസ്മയ ഇതുവരെ.’ഗ്രെയിന്‍സ് ഓഫ് സ്റ്റാര്‍ഡസ്റ്റ്’ എന്ന പേരില്‍ വിസ്മയ എഴുതിയ പുസ്തകം പെന്‍ഗ്വിന്‍ ബുക്സ് ആണ് 2021 ല്‍ പ്രസിദ്ധീകരിച്ചത്. ആമസോണിന്‍റെ ‘ബെസ്റ്റ് സെല്ലര്‍’ വിഭാഗത്തിലും ഈ പുസ്തകം ഇടം പിടിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബഹിരാകാശത്ത് പുതിയ ചരിത്രം; ഭൂമിയിൽ നിന്ന് ഏറ്റവും അകലെയെത്തുന്ന മനുഷ്യർ; 1970ലെ റെക്കോര്‍ഡ് മറികടന്ന് ആര്‍ട്ടിമിസ് 2 സംഘം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  180 പെൺകുട്ടികളെ പീഡിപ്പിച്ചു, 350 അശ്ലീല വീഡിയോകൾ പ്രചരിപ്പിച്ചു; 'കാമഭ്രാന്തി'ന് കാരണം പ്രണയനൈരാശ്യമെന്ന് 19 കാരൻ ; ഞെട്ടൽ മാറാതെ ഒരു ന​ഗരം
[masterslider id="10"]

Related posts

Click Here to Follow Us