വിസ്മയ കേസിൽ പ്രതി കിരൺകുമാറിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പ്രതിയുടെ ശിക്ഷാവിധിയും സുപ്രീം കോടതി മരവിപ്പിച്ചു. ശിക്ഷാവിധി റദ്ദാക്കണമെന്ന അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് സുപ്രീം കോടതിയുടെ നടപടി. സ്ത്രീധനത്തിൻ്റെ പേരിലുള്ള പീഡനത്തിന് പിന്നാലെയായിരുന്നു വിസ്മയ ആത്മഹത്യ ചെയ്യുന്നത്.
Read MoreMonth: July 2025
സ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്ന് ഗ്രാമിന് 45 രൂപ കൂടി. 9065 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വില. ഇന്നലെ ഗ്രാമിന് 9020 രൂപയായിരുന്നു. 72,160 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. ഇന്ന് പവന് 360 രൂപ വർധിച്ചതോടെ 72520 രൂപയായി. ഇതോടെ സ്വർണവില 72000 കടന്നു. ഇന്നലെ പവന് 840 രൂപയും ഗ്രാമിന് 105 രൂപയും വർധിച്ചിരുന്നു.
Read Moreവാല്‌മീകി എസ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ അന്വേഷണം സിബിഐക്കുവിട്ട് ഹൈക്കോടതി
ബെംഗളൂരു : കർണാടകത്തിൽ കോൺഗ്രസ് സർക്കാരിന് കനത്തവെല്ലുവിളിയുയർത്തി വാല്‌മീകി എസ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ അന്വേഷണം സിബിഐക്ക് കൈമാറാൻ ഹൈക്കോടതി ഉത്തരവിട്ടു. കേസിലെ എല്ലാ അന്വേഷണരേഖകളും സിബിഐക്ക് കൈമാറാൻ കോടതി പ്രത്യേക അന്വേഷണസംഘത്തോട് (എസ്‌ഐടി) നിർദേശിച്ചു. കോർപ്പറേഷനിൽ 187 കോടി രൂപയുടെ ഫണ്ടുതിരിമറി നടന്നതായാണ് ആക്ഷേപം. ഇതിൽ 88.62 കോടി രൂപ ചില ഐടി കമ്പനികളുടെ അക്കൗണ്ടുകളിലേക്കും ഹൈദരാബാദിലെ ഒരു സഹകരണബാങ്കിലേക്കും മാറ്റിയെന്നും ആരോപിക്കുന്നു. കേസ് ഇഡിയും അന്വേഷിച്ചിരുന്നു. കോർപ്പറേഷനിൽനിന്ന് തിരിമറിചെയ്ത പണം കോൺഗ്രസ് തിരഞ്ഞെടുപ്പിന് ഉപയോഗിച്ചതായി ഇഡി കണ്ടെത്തി. കോർപ്പറേഷനിലെ അക്കൗണ്ട് സൂപ്രണ്ടായിരുന്ന…
Read Moreസർക്കാരിനെക്കുറിച്ച് സത്യം പറയുമ്പോൾ വിമർശിക്കുന്നു; ഹാരിസിന്റെ തുറന്നുപറച്ചിലിൽ രാജീവ്
ന്യൂഡല്‍ഹി: തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് അറക്കലിനെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ഡോക്ടര്‍ ഹാരിസ് സത്യം പറയുന്നുവെന്ന് രാജീവ് പറഞ്ഞു. ഒന്നും ചെയ്യാത്ത സര്‍ക്കാരിനെക്കുറിച്ച് സത്യം പറയുമ്പോള്‍ വിമര്‍ശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. സത്യം പറഞ്ഞാല്‍ വിമര്‍ശിക്കും. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും തെറ്റ് പറ്റി. ശരിയാക്കും എന്നാണ് പറയേണ്ടത്. രാജഭരണമാണ് നടക്കുന്നത്. കിട്ടിയത് എടുക്കുക, കിട്ടിയില്ലെങ്കില്‍ മിണ്ടാതിരിക്കുക, ഇതാണ് രീതി. കഴിവുള്ള ഡോക്ടര്‍ പറയുമ്പോള്‍ സീരിയസായിട്ട് എടുക്കണം’, രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
Read Moreമലയാളിയായ യുവ സന്യാസി റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ
തൃശൂർ: കുന്നംകുളം മങ്ങാട് സ്വദേശിയായ യുവ സന്യാസിയെ തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട് പരേതനായ ശ്രീനിവാസന്റെ മകന്‍ ശ്രീബിനെ(37)യാണ് ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്യാസം സ്വീകരിച്ച് നേപ്പാളില്‍ ആശ്രമത്തില്‍ കഴിയുകയായിരുന്നു. നേപ്പാളില്‍ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയില്‍ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് റെയില്‍വേ ട്രക്കിലാണ് ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കേരളത്തിലേക്ക് ട്രെയിനില്‍ വരവേ സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചിരുന്നു. ഫോണ്‍ സംഭാഷണത്തിന് ശേഷം മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ ട്രാക്കില്‍ ശ്രീബിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
Read Moreസ്വർണവിലയിൽ വർദ്ധനവ്
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും വർധനവ്. ഇന്ന് ഗ്രാമിന് 45 രൂപ കൂടി. 9065 രൂപയാണ് ഇന്നത്തെ ഗ്രാമിന്റെ വില. ഇന്നലെ ഗ്രാമിന് 9020 രൂപയായിരുന്നു. 72,160 രൂപയായിരുന്നു ഇന്നലെ ഒരു പവന് വില. ഇന്ന് പവന് 360 രൂപ വർധിച്ചതോടെ 72520 രൂപയായി. ഇതോടെ സ്വർണവില 72000 കടന്നു. ഇന്നലെ പവന് 840 രൂപയും ഗ്രാമിന് 105 രൂപയും വർധിച്ചിരുന്നു.
Read Moreവളർത്തു നായയുമായി ആശുപത്രിയിലെത്തി ഡോക്ടർക്ക് ഇട്ട സമൂഹമാധ്യമത്തിലെ ചിത്രത്തിന് വ്യാപക വിമർശനം
പത്തനംതിട്ട: വളര്‍ത്തു നായയുമായി ആശുപത്രിയിലെത്തിയ ഡോക്ടറിനെതിരെ സമൂഹ മാധ്യമത്തില്‍ വ്യാപക വിമര്‍ശനം. പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയായ ഡോക്ടര്‍ ദിവ്യ രാജനെതിരെയാണ് വിമര്‍ശനം. നായയുമായി ആശുപത്രിയിലെത്തിയ ചിത്രം പുറത്ത് വന്നതോടെയാണ് വിമര്‍ശനം ഉയര്‍ന്നത്. അവധി ദിനമായതിനാല്‍ നായയെ വെറ്റിനറി ആശുപത്രിയിലേക്ക് കൊണ്ട് പോകും വഴി താന്‍ ഓഫീസില്‍ കയറിയതാണെന്നും സൂപ്രണ്ടില്‍ നിന്ന് അനുമതി നേടിയിരുന്നുവെന്നും ദിവ്യ രാജന്‍ വിശദീകരിച്ചു. വണ്ടിക്കുള്ളില്‍ നായയെ ഇരുത്തി വരാന്‍ സാധിക്കാത്തതിനാലാണ് താന്‍ നായയെ പുറത്ത് കൊണ്ടു വന്നതെന്നും ദിവ്യ കൂട്ടിചേര്‍ത്തു. അതേ സമയം, നിരവധി രോഗികള്‍ വരുന്ന ആശുപത്രിയില്‍…
Read Moreമോഹൻലാലിന്റെ കണ്ണിൽ മൈക്ക് കൊണ്ട് കുത്തി മാധ്യമ പ്രവർത്തകൻ; വിവാദം
സെന്‍ട്രല്‍ ടാക്സ്, സെന്‍ട്രല്‍ എക്സൈസ് ആന്റ് കസ്റ്റംസ് തിരുവനന്തപുരം സോണിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്ന ജിഎസ്‍ടി ദിനാഘോഷ പരിപാടിയിലെ മുഖ്യാതിഥി മലയാളത്തിന്റെ പ്രിയ താരം മോഹന്‍ലാലായിരുന്നു. ചടങ്ങിൽ പങ്കെടുത്ത് തിരികെ മടങ്ങുന്ന വീഡോയായാണ് വൈറലാവുന്നത്, നടൻ പുറത്തേക്കിറങ്ങി വന്നതോടെ മാധ്യമങ്ങൾ താരത്തിന്റെ ബൈറ്റ് എടുക്കാനായി ചുറ്റം തടിച്ച് കൂടി. മാധ്യമപ്രവർത്തകർ ചോദിച്ച വിഷയത്തെ കുറിച്ച് അറിഞ്ഞിട്ടില്ലാത്തതിനാൽ ഞാൻ അറിഞ്ഞില്ല… അറിഞ്ഞിട്ട് പ്രതികരിക്കാമെന്ന് നടൻ മറുപടി നൽകി. എന്നാൽ നടനെ വിടാതെ മാധ്യമപ്രവർത്തകർ ചുറ്റും വളഞ്ഞു. അതിനിടയിൽ ബൈറ്റിനായി മാധ്യമപ്രവർത്തകരിൽ ഒരാൾ നടന്റെ മുഖത്തേക്ക് നീട്ടി…
Read Moreവി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്‍റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. രക്തസമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലാക്കാൻ ചികിത്സ തുടരുക ആണ്. വിദഗ്ധ ഡോക്ടർമാരുടെ സംഘം നിർദ്ദേശിച്ചത് അനുസരിച്ച് ഡയാലിസിസ് നൽകുന്നുണ്ട്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ട് എന്നാണ് ഡോക്ടർമാർ പറയുന്നത്. 11 മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യസ്ഥിതി വിലയിരുത്തും.
Read Moreകാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്
കട്ടപ്പന: ഇടുക്കിയില്‍ കാട്ടുപന്നി ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികയ്ക്ക് പരിക്ക്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീദേവി എസ് ലാലിന് ആണ് സംഭവത്തിൽ പരിക്കേറ്റത്. കുഴിത്തൊളു നിരപ്പേല്‍ കടയില്‍ വെച്ച് ആണ് അപകടം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ഏഴ് മണിയോടെ ആണ് അപകടം നടന്നത്. നിരപ്പേല്‍ കടയിലെ കുരിശുപള്ളിയ്ക് സമീപത്തു വെച്ച്, ശ്രീദേവി സഞ്ചരിച്ചിരുന്ന സ്‌കൂട്ടിയ്ക്ക് കുറുകെ ചാടിയ കാട്ടുപന്നി വാഹനം ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ഇവരുടെ താടിയെല്ലിലും കൈയിലും കാല്‍ മുട്ടിലും പരിക്കേറ്റു. ഉടന്‍ തന്നെ ശ്രീദേവിയെ കട്ടപ്പനയില്‍…
Read More