ബെംഗളൂരു: ബെംഗളൂരുവില്‍ മലയാളി ടെക്കി ജീവനൊടുക്കിയ നിലയില്‍. ചിക്കബാനാവരയിലെ അപ്പാര്‍ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. ലെനോവ കമ്പനിയില്‍ ജീവനക്കാരനായിരുന്ന പ്രശാന്ത് നായര്‍ (40) ആണ് ജീവനൊടുക്കിയത്. യുവാവ് ഭാര്യയുമായി അസ്വാരസ്യത്തിലായിരുന്നെന്ന് പോലീസ് പറയുന്നു. സോളദേവനഹള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
Read MoreMonth: April 2025
പ്രവർത്തകന്റെ ആത്മഹത്യ; ബിജപി പ്രതിഷേധം അലയടിക്കുന്നു
ബെംഗളൂരു: ബിജെപി പ്രവർത്തകൻ കുടക് സ്വദേശി വിനയ് സേമായ്യയുടെ ആത്മഹത്യയിൽ കോൺഗ്രസ് എംഎൽഎമാർക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം. കുടക് ജില്ലയിലെ കുശാൽനഗറിലാണ് ശനിയാഴ്ച ബിജെപിയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധ പ്രകടനം നടന്നത്. വീരാജ്പേട്ട കോൺഗ്രസ് എംഎൽഎ എ.എസ്. പൊന്നണ്ണയ്ക്കുനേരേ അപകീർത്തി പരാമർശം നടത്തിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വിനയ് വെള്ളിയാഴ്ചയാണ് ആത്മഹത്യ ചെയ്തത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും തനിക്കും തന്റെ കുടുംബത്തിനുമുണ്ടായ അപമാനം താങ്ങാനാകാതെയാണ് ജീവനൊടുക്കുന്നതെന്ന ആത്മഹത്യക്കുറിപ്പ് വിനയ് വാട്സാപ്പിലൂടെ പങ്കുവെച്ചിരുന്നു. കോൺഗ്രസ് എംഎൽഎമാരായ എ.എസ്. പൊന്നണ്ണ, ഡോ. മന്തർ ഗൗഡ എന്നിവർക്കെതിരേ ആത്മഹത്യ പ്രേരണയ്ക്ക്…
Read Moreഅനധികൃത നിർമ്മാണങ്ങൾ തടയാൻ ബിബിഎംപിയുമായി കൈകോർത്ത് ബെസ്കോം
ബെംഗളൂരു: നഗരത്തിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ നടപടിയെടുക്കാനുള്ള ബിബിഎംപിയുടെ സംരംഭത്തെ ബെസ്കോം പിന്തുണയ്ക്കും. അത്തരം സ്ഥാപനങ്ങളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കാൻ നിർദ്ദേശിച്ച് കൊണ്ട് വൈദ്യുതി വിതരണ കമ്പനി ചീഫ്, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർക്ക് ഒരു സർക്കുലർ അയച്ചു. ഏപ്രിൽ 5-ന് പുറത്തിറക്കിയ സർക്കുലറിൽ, ബിബിഎംപി ബെസ്‌കോമിന്റെ മാനേജിംഗ് ഡയറക്ടർക്ക് അയച്ച കത്തിൽ പറഞ്ഞിരിക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ബെസ്‌കോം വാണിജ്യ പ്രവർത്തനങ്ങളുടെയും മാനേജ്‌മെന്റിന്റെയും ചീഫ്, സൂപ്രണ്ടിംഗ് എഞ്ചിനീയർമാർക്ക് നിർദ്ദേശം നൽകി. 2025 ജനുവരി 1 ലെ ആ കത്തിൽ, 2024 ഡിസംബർ 17 ലെ സുപ്രീം കോടതി ഉത്തരവ്…
Read Moreനടി സഞ്ജന ഗൽറാണി നൽകിയ വഞ്ചനാ കേസ്; കുറ്റവാളിക്ക് തടവും പിഴയും
ബെംഗളൂരു: നടി സഞ്ജന ഗൽറാണിയെ 45 ലക്ഷം രൂപ വഞ്ചിച്ച കേസിലെ പ്രതി രാഹുൽ തോംസെയ്ക്ക് 33-ാമത് എസിജെഎം കോടതി 61.50 ലക്ഷം രൂപ പിഴയും ആറ് മാസം തടവും ശിക്ഷ വിധിച്ചു. ബനശങ്കരി മൂന്നാം ഫേസിൽ താമസിക്കുന്ന രാഹുൽ ടോൺസെ എന്ന രാഹുൽ ഷെട്ടി 2018-19 ൽ സഞ്ജന ഗൽറാണിയിൽ നിന്ന് 45 ലക്ഷം രൂപ വഞ്ചിച്ചതായി ആരോപിക്കപ്പെട്ടു. പിഴ തുകയിൽ നിന്ന് കോടതി ഫീസ് 10,000 രൂപ കുറച്ചു ബാക്കി 61.40 ലക്ഷം രൂപ പരാതിക്കാരിയായ സഞ്ജനയ്ക്ക് നൽകണം. നിശ്ചിത സമയത്തിനുള്ളിൽ…
Read Moreകോട്ടൺ മിൽ തൊഴിലാളിയുടെ മൃതദേഹം മുറിവുകളോടെ നഗ്നമായി നിലയിൽ കണ്ടെത്തി; കൊലപാതകമെന്ന് സംശയം
ബെംഗളൂരു : ബല്ലാരി ജില്ലയിലെ റാണി തോട്ട പ്രദേശത്തിന് സമീപം ആർജെ കോട്ടൺ മില്ലിലെ തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. തൊഴിലാളിയുടെ ഭാര്യയാണ് തലയിലും തോളിലും ചെവിയിലും മുറിവേറ്റ നിലയിൽ മൃതദേഹം കണ്ടെത്തിയത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഭർത്താവ് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വീട്ടിൽ നിന്ന് പുറത്തുപോയെന്നും പിന്നീട് തിരിച്ചെത്തിയില്ലെന്നും ഭാര്യ നീലവേണി പരാതി നൽകിയിരുന്നു. “തൊഴിലാളിയുടെ ഭാര്യ (നീലവേണി) രേഖാമൂലം പരാതി നൽകിയിരുന്നു… ഇന്ന് (ഏപ്രിൽ 5) ഭർത്താവിന്റെ മൃതദേഹം കണ്ടെത്തിയതായി അവർക്ക് വിവരം ലഭിച്ചു. വിവരമനുസരിച്ച് ബന്ധുക്കളോടൊപ്പം അവർ…
Read Moreപെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ കൂട്ടി കേന്ദ്ര സര്‍ക്കാര്‍
ഡല്‍ഹി: പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് തീരുവ രണ്ടു രൂപ വീതം കൂട്ടി കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനമിറക്കി. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ചു ക്രമീകരിക്കുമെന്നതിനാല്‍ ചില്ലറ വില്‍പ്പന വിലയില്‍ മാറ്റമുണ്ടാവില്ലെന്ന് പെട്രോളിയം മന്ത്രാലയം അറിയിച്ചു. പെട്രോളിന്റെ എക്‌സൈസ് തീരുവ പതിമൂന്നു രൂപയായും ഡീസലിന്റേത് പത്തു രൂപയായുമാണ് ഉയര്‍ത്തിയത്. ഇന്ന് അര്‍ധ രാത്രി മുതല്‍ പുതിയ നിരക്കു പ്രാബല്യത്തില്‍ വരും. രാജ്യാന്തര എണ്ണ വിലയിലുണ്ടായ കുറവിന് അനുസരിച്ച് കമ്പനികള്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വന്‍ ഇടിവാണ് ഏതാനും ദിവസമായി എണ്ണ…
Read Moreവിഷുയാത്ര: കൂടുതൽ സർവീസ് അനുവദിച്ച് കർണാടക ആർടിസി
ബെംഗളൂരു : വിഷുവിനോടനുബന്ധിച്ചുള്ള യാത്രാത്തിരക്ക് പരിഹരിക്കാൻ കൂടുതൽ പ്രത്യേക സർവീസുകളുമായി കർണാടക ആർടിസി. തിരക്ക് കൂടുതലുള്ള ഏപ്രിൽ 11-ന് മാത്രം 34 ബസ്സുകളാണ് അനുവദിച്ചിട്ടുള്ളത്. 10-ന് മൂന്നുബസുകളും 12-ന് എട്ട് ബസുകളും അനുവദിച്ചിട്ടുണ്ട്. ഇതിൽ പല ബസുകളിലും ടിക്കറ്റ് തീർന്നു. കണ്ണൂരിലേക്ക് 10 ബസും കോഴിക്കോട്ടേക്ക് ഒൻപത് ബസും എറണാകുളത്തേക്ക് എട്ടു ബസും അനുവദിച്ചിട്ടുണ്ട്. മറ്റു ജില്ലകളിലേക്കും അഞ്ചിന് അടുത്ത് പ്രത്യേക ബസുകൾ സർവീസ് നടത്തും.
Read Moreയാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം നോര്‍ത്ത് – മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു
തിരുവനന്തപുരം: യാത്രക്കാരുടെ തിരക്കു വര്‍ധിച്ചതിനെത്തുടര്‍ന്ന് തിരുവനന്തപുരം നോര്‍ത്ത്-മംഗളൂരു സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് പുനരാരംഭിക്കുന്നു. മംഗളൂരുവില്‍ നിന്നുള്ള സര്‍വീസ് 12നും തിരുവനന്തപുരത്തു നിന്നുള്ള സര്‍വീസ് 13 നും ആരംഭിക്കും. മംഗളൂരു ജങ്ഷനില്‍ നിന്ന് ശനി വൈകിട്ട് 6ന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാവിലെ 6.35ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തും. മടക്ക ട്രെയിന്‍ ഞായറാഴ്ചകളില്‍ വൈകിട്ട് 6.40ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7ന് മംഗളൂരു ജങ്ഷനില്‍ എത്തും, ആലപ്പുഴ വഴിയാണ് സര്‍വീസ്. കാസര്‍കോട്, കാഞ്ഞങ്ങാട്, പയ്യന്നൂര്‍, കണ്ണൂര്‍, തലശ്ശേരി, വടകര, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ,…
Read Moreപെട്രോളിനും ഡീസലിനും വീണ്ടും വില വർധിപ്പിച്ച് കേന്ദ്ര സർക്കാർ
ന്യൂഡൽഹി: രാജ്യത്ത് പെട്രോളിനും ഡീസലിനും വില കൂടും. എക്സൈസ് ഡ്യൂട്ടി കേന്ദ്ര സർക്കാർ രണ്ട് രൂപ വർധിപ്പിച്ചു. ഇതോടെയാണ് രാജ്യത്ത് പെട്രോളിനും ഡീസലിനും വില വർധിക്കുക. അമേരിക്കൻ ഭരണകൂടത്തിന്‍റെ പ്രതികാര തീരുവകള്‍ മൂലം ആഗോള വ്യാപാര യുദ്ധം ഉണ്ടാകുമോ എന്ന ഭീതി നിലനില്‍ക്കുന്നതിനാല്‍, ആഗോള അസംസ്കൃത എണ്ണ വില കുറഞ്ഞുവരുന്ന സമയത്താണ് ഈ നടപടി. ഈ വിലവർദ്ധനവ്, പണപ്പെരുപ്പ സമ്മർദ്ദം അനുഭവിക്കുന്ന ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ തീരുവകളെ ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം നിലനില്‍ക്കുന്ന ഈ സമയത്തെ ഈ തീരുമാനം ആശങ്കകള്‍ക്ക്…
Read Moreബെംഗളൂരുവിൽ രാമനവമി ഗംഭീരമായി ആഘോഷിച്ചു; ശ്രദ്ധേയമായി ബാലരാമ വേഷം ധരിച്ച കുട്ടികൾ
ബെംഗളൂരു: സംസ്ഥാനത്തുടനീളവും പ്രധാന ക്ഷേത്രങ്ങളിൽ രാമനവമി ആഘോഷിച്ചു. കൂടാതെ തലസ്ഥാന നഗരിയിലെ എല്ലായിടത്തും രാമനവമി ആഘോഷങ്ങൾ സജീവമായിരുന്നു. ക്ഷേത്രങ്ങൾ രാമനാമജപങ്ങളാൽ പ്രതിധ്വനിച്ചു. രാജാജിനഗറിലെ രാമമന്ദിറിൽ പ്രത്യേക പൂജകളും ആചാരങ്ങളും നടന്നു. രാമനവമിയോടനുബന്ധിച്ച് ദേവിയുടെ വിഗ്രഹങ്ങൾ പ്രത്യേകം അലങ്കരിച്ച് ആരാധിച്ചു. ശ്രീരാമനെ ഒരു നോക്ക് കാണാനും അനുഗ്രഹം തേടാനും ഭക്തർ ക്ഷേത്രങ്ങളിൽ തടിച്ചുകൂടി. 63 അടി ഉയരമുള്ള രാമാഞ്ജനേയ പ്രതിമ ഒരു പ്രധാന ആകർഷണമായി. രാവിലെ മുതൽ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലേക്ക് ഒഴുകിയെത്തി. ബ്രഹ്മരഥം ഘോഷയാത്രയായി നടന്നു. ക്ഷേത്രം മണ്ഡലത്താൽ അലങ്കരിച്ചിരുന്നു, പ്രത്യേക പൂജകളും ചടങ്ങുകളും…
Read More