ദിലീപിന് തിരിച്ചടി; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി തള്ളി

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് തിരിച്ചടി. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി തള്ളി. വിചാരണ അവസാന ഘട്ടത്തിലെന്ന് നിരീക്ഷിച്ചാണ് നടപടി. നേരത്തെ സിംഗിള്‍ ബെഞ്ചിനെയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ സിംഗിള്‍ ബെഞ്ച് ഹര്‍ജി നിരസിച്ചതിന് പിന്നാലെ ഡിവിഷന്‍ ബെഞ്ചിന് അപ്പീല്‍ നല്‍കുകയായിരുന്നു. അതേസമയം സിംഗിള്‍ ബെഞ്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഡിവിഷന്‍ ബെഞ്ച് റദ്ദാക്കുകയും ചെയ്തു. 2019ലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ അന്വേഷണം ആവശ്യമെന്നായിരുന്നു ദിലീപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. മുഖ്യപ്രതി പൾസർ സുനി…

Read More

കന്യാകുമാരി-ബെംഗളൂരു എക്സ്പ്രസിനുനേരെ സാമൂഹ്യവിരുദ്ധർ കല്ലേറിഞ്ഞു; യാത്രക്കാരന് ഗുരുതര പരുക്ക്

പാലക്കാട്: ട്രെയിനുനേരെ സാമൂഹ്യവിരുദ്ധരുടെ കല്ലേറ്. കല്ലേറിയില്‍ ട്രെയിനിലെ യാത്രക്കാരന് ഗുരുതരമായി പരുക്കേറ്റു. കളമശ്ശേരി സ്വദേശി അക്ഷയ് സുരേഷിനാണ് പരിക്കേറ്റത്. ഇന്നലെ രാത്രി കന്യാകുമാരി-ബാംഗ്ലൂര്‍ എക്സ്പ്രസിനുനേരെയാണ് പാലക്കാട് ലക്കിടി റെയില്‍വെ സ്റ്റേഷൻ പരിസരത്ത് വെച്ച്‌ കല്ലേറുണ്ടായത്. പരുക്കേറ്റ യാത്രക്കാരനെ കോയമ്പത്തൂരിലെ ആശുപത്രിയില്‍ പ്രവേശിച്ചു.

Read More

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണം; ദിലീപിന്റെ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് എട്ടാംപ്രതി നടൻ ദിലീപ് നൽകിയ അപ്പീൽ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിലെ പ്രതിക്ക് എങ്ങനെ സിബിഐ അന്വേഷണം ആവശ്യപ്പെടാനാകുമെന്ന് കഴിഞ്ഞ തവണ കോടതി ചോദിച്ചിരുന്നു. കേസിലെ വിചാരണക്കെതിരെയുള്ള പ്രതിരോധമായാണ് സിബിഐ അന്വേഷണ ആവശ്യം ഉയര്‍ത്തുന്നതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. കേസിന്റെ വിചാരണ അന്തിമ ഘട്ടത്തിലാണെന്നും, പ്രോസിക്യൂഷൻ വാദം അവസാനിച്ചെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. സിബിഐ അന്വേഷണമെന്ന് ആവശ്യം കഴിഞ്ഞ ആറ് വര്‍ഷമായി ഹർജിക്കാരൻ താല്‍പര്യത്തോടെ ഉന്നയിച്ചില്ലെന്നും സർക്കാർ കുറ്റപ്പെടുത്തിയിട്ടുണ്ട്. സുതാര്യവും പക്ഷപാതരഹിതവുമായ അന്വേഷണത്തിന് സിബിഐ…

Read More

ഇലക്ട്രോണിക് സിറ്റിയിലെ പൊതുവഴിയിൽ വെച്ച് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു

ബെംഗളൂരു: ഇലക്ട്രോണിക്സ് സിറ്റിയിലെ ചിക്കത്തോഗുരുവിൽ വെള്ളിയാഴ്ച രാത്രി ഭാര്യയെ പൊതുവഴിയിൽ വെച്ച് ഭർത്താവ് കുത്തിക്കൊലപ്പെടുത്തി. വീട്ടുജോലിക്കാരിയായ കെ. ശാരദയുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് ശേഷം ബാഗേപള്ളിയിൽ നിന്നുള്ള കൃഷ്ണപ്പ എന്ന കൃഷ്ണനെ സമീപത്തുണ്ടായിരുന്നവർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. രാത്രി 8 മണിക്ക് ശാരദ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് സംഭവം. ആക്രമണം ആസൂത്രണം ചെയ്തതായി പറയപ്പെടുന്ന കൃഷ്ണപ്പ, പുതുതായി വാങ്ങിയ രണ്ട് കത്തികളുമായി ഭാര്യയെ കാത്തിരുന്ന ശേഷം കഴുത്തിൽ ആവർത്തിച്ച് കുത്തുകയായിരുന്നു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കൃഷ്ണപ്പയെ, പൊതുജനങ്ങൾ പെട്ടെന്ന് പിടികൂടി. 17 വർഷമായി ദമ്പതികൾ വിവാഹിതരായിട്ട്,…

Read More

വാഹനാപകടം; ഒരേ കുടുംബത്തിലെ നാല് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു

ബെംഗളൂരു: ഹുബ്ബള്ളിയുടെ പ്രാന്തപ്രദേശത്തുള്ള നൂൽവി ക്രോസിന് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കാറിലുണ്ടായിരുന്ന ഒരേ കുടുംബത്തിലെ നാല് സ്ത്രീകൾ സംഭവസ്ഥലത്ത് തന്നെ മരിച്ചു. വരൂരിൽ നിന്ന് ഹുബ്ബള്ളിയിലേക്ക് വരികയായിരുന്ന ക്വിഡ് കാർ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ട് റോഡരികിലെ ഒരു ബാരിയറിൽ ഇടിച്ചുകയറി. കാർ പൂർണ്ണമായും തകർന്നു കാറിലുണ്ടായിരുന്ന നാല് സ്ത്രീകൾ അപകടസ്ഥലത്ത് തന്നെ മരിച്ചു, മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റ് കെഎംസിആർഐ ആശുപത്രിയിൽ ചികിത്സയിലാണ്. ഹുബ്ബള്ളിയിലെ ലിംഗരാജ്നഗറിൽ നിന്നുള്ള ശങ്കുതല ഹിരേമത്തിന്റെ കുടുംബത്തിലെ അഞ്ച് അംഗങ്ങൾ ഒരേ കാറിൽ യാത്ര ചെയ്യുകയായിരുന്നു. മരിച്ചവരിൽ ഒരാളായ ശങ്കുതല…

Read More

ഒൻപത്‌ മണിക്കൂറോളം ഓടയിൽ കുടുങ്ങിയ തെരുവുനായകളെ രക്ഷിച്ച് മലയാളി കുടുംബം

ബെംഗളൂരു : ബെംഗളൂരുവിലെ അപ്പാർട്ട്‌മെന്റിന്‌ മുന്നിൽ തുറന്നുകിടന്ന ഓട സ്ലാബിട്ട് മൂടിയപ്പോൾ ഉള്ളിൽ കുടുങ്ങിയത് നാല്‌ തെരുവുനായകൾ. ഒടുവിൽ, മലയാളിയായ ദീപ്തി മേനോന്റെ ഇടപെടലാണ് തെരുവുനായകൾക്ക് രക്ഷയായത്. ഒൻപതുമണിക്കൂറോളം കുടുങ്ങിക്കിടന്ന നായകളെ സ്ലാബ് പൊളിച്ചാണ് രക്ഷപ്പെടുത്തിയത്. ബെംഗളൂരു ന്യൂ തിപ്പസാന്ദ്ര ഭൂമി റെഡ്ഡി കോളനിയിലെ അപ്പാർട്ട്‌മെന്റിന് മുന്നിലാണ് സംഭവം. പ്രദേശത്ത് സ്ഥിരമായി കാണുന്ന തെരുവുനായകൾ ഓടയിൽ കയറുന്നത് പതിവാണ്. കഴിഞ്ഞദിവസം വൈകുന്നേരം മൂന്നുമണിയോടെയാണ് ചിലരെത്തി ഓട സ്ലാബിട്ട് മൂടിയത്. ഈസമയം നാല്‌ നായകൾ ഓടയിലുണ്ടായിരുന്നു. രാത്രി 12 മണിയോടെ തെരുവുനായകളുടെ നിർത്താതെയുള്ള കുരകേട്ട് സമീപത്ത്…

Read More

ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ ടോൾ ഫീസ് വീണ്ടും വർധിപ്പിച്ചു

ബെംഗളൂരു: ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേയിൽ ഗതാഗത ചാർജുകൾ വീണ്ടും വർദ്ധിപ്പിച്ചു. ഏപ്രിൽ മുതൽ ടോൾ നിരക്ക് അഞ്ച് ശതമാനം വർദ്ധിപ്പിച്ചുകൊണ്ട് ദേശീയപാത വികസന അതോറിറ്റി വാഹനമോടിക്കുന്നവരെ ഞെട്ടിച്ചത്തിന് പിന്നാലെയാണ് ഈ നിരക്ക് വർധന. എല്ലാ വർഷവും എക്സ്പ്രസ് വേ ഗതാഗതത്തിനുള്ള ടോൾ നിരക്ക് 5% വർദ്ധിപ്പിക്കാനുള്ള നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഹൈവേ നമ്പർ 275 ലെ ബാംഗ്ലൂർ-നിദഘട്ട ഭാഗത്തെ എല്ലാത്തരം വാഹനങ്ങളുടെയും ടോൾ മുൻ നിരക്കിനെ അപേക്ഷിച്ച് 10% മുതൽ 5% വരെ വർധിപ്പിച്ചു.…

Read More

ബാഡ്മിന്റൺ പരിശീലകൻ പെൺകുട്ടിയെ ബലാത്സംഗം ചെയ്തു: ഫോണിൽ നിന്ന് എട്ട് പെൺകുട്ടികളുടെ വീഡിയോ കണ്ടെത്തി

ബെംഗളൂരു: ബാഡ്മിന്റണ്‍ പരിശീലകന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു്. ഹുളിമാവ് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. തമിഴ്‌നാട്ടില്‍ നിന്നുള്ള ബാഡ്മിന്റണ്‍ പരിശീലകനായ സുരേഷ് ബാലാജി (26) പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബാഡ്മിന്റണ്‍ പഠിപ്പിക്കാനെന്ന വ്യാജേന ലൈംഗികമായി ചൂഷണം ചെയ്തതായാണ് ആരോപണം.. കഴിഞ്ഞ രണ്ട് വര്‍ഷമായി, ബാഡ്മിന്റണ്‍ പരിശീലന ക്ലാസുകളില്‍ പങ്കെടുത്തിരുന്ന പെണ്‍കുട്ടിയെ സുരേഷ് പതിവായി വീട്ടിലേക്ക് കൊണ്ടുപോയി ബലാത്സംഗം ചെയ്തു വരികയായിരുന്നു. ഇക്കാര്യം ആരോടും പറയരുതെന്ന് അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞിരുന്നു. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍, പെണ്‍കുട്ടി കോച്ചിന് ഒരു നഗ്‌നചിത്രം അയച്ചതായി കണ്ടെത്തി. ഇത്…

Read More

റെസ്റ്റ് ഇന്‍ പീസ്; നഗരത്തിൽ ജോലി തെണ്ടി മടുത്ത യുവാവിൻ്റെ ലിങ്ക്ഡ്ഇനിലെ ചരമ അറിയിപ്പ് വൈറൽ

ബെംഗളൂരു: നഗരത്തിൽ മൂന്ന് വർഷത്തോളം ജോലിക്ക് അപേക്ഷിച്ചിട്ട് മടുത്ത യുവാവ് തന്റെ നിരാശ പ്രകടിപ്പിക്കാന്‍ തിരഞ്ഞെടുത്ത വഴിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. താന്‍ ജോലി അന്വേഷിച്ചെത്തിയ റിക്രൂട്ടർമാർ തന്നെ വിട്ടുകളഞ്ഞുവെന്നും അവഗണിച്ചുവെന്നും പ്രശാന്ത് ഹരിദാസ് എന്ന യുവാവ് പോസ്റ്റില്‍ പറയുന്നു. ലിങ്കിഡ്ഇന്നിലാണ് യുവാവ് പോസ്റ്റ് പങ്കുവെച്ചത്. ഇതിനായി സ്വന്തം ചരമക്കുറിപ്പാണ് പ്രശാന്ത് പോസ്റ്റ് ചെയ്തത്. മൂന്ന് വര്‍ഷത്തോളമായി താന്‍ ജോലിക്കായി അന്വേഷിച്ച് നടക്കുകയാണെന്നും ഒറ്റപ്പെട്ടുപോയ അവസ്ഥയാണെന്നും പ്രശാന്ത് പറഞ്ഞു. സ്വയം മെച്ചപ്പെടുന്നതിന് വേണ്ടി താന്‍ ഇതിനോടകം തന്നെ ധാരാളം പണം ചെലവഴിച്ചുവെന്ന് പറഞ്ഞ…

Read More

റോഡിലൂടെ നടന്നുപോയ യുവതിക്ക് നേരെ ലൈംഗീകാതിക്രമം; ദൃശ്യങ്ങൾ സിസിടിവിയിൽ

ബെംഗളൂരു: സുദ്ദഗുണ്ടേപാളയ പോലീസ് സ്റ്റേഷൻ പരിധിയിൽ റോഡിലൂടെ നടന്നുപോയ യുവതികളെ പിന്തുടര്‍ന്ന ഒരാൾ യുവതിയെ ലൈംഗികമായി ഉപദ്രവിക്കുകയും അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു. ഏപ്രിൽ 3 ന് പുലർച്ചെ 1.55 ഓടെ, സുദ്ദഗുണ്ടേപാളയയിലെ ഭാരതി ലേഔട്ടിന്റെ ഒന്നാം ക്രോസിൽ രണ്ട് യുവതികൾ നടന്നു പോവുകയായിരുന്നു. ഈ സമയത്ത്, ഒരു അജ്ഞാതൻ പിന്നിൽ നിന്ന് വന്ന് പെട്ടെന്ന് ഒരു യുവതിയെ പിടികൂടി, ചുമരിലേക്ക് തള്ളിയിടുകയും, അവരുടെ സ്വകാര്യ ഭാഗങ്ങളിൽ അസഭ്യമായ രീതിയിൽ സ്പർശിക്കുകയും ചെയ്തു. ഈ സമയത്ത് യുവതികൾ ഉച്ചത്തിൽ നിലവിളിച്ചതിനെ തുടർന്ന് പ്രതി…

Read More