ബെംഗളൂരു : ചരക്ക് ലോറി ബൈക്കിലിടിച്ച് മലയാളി ബൈക്ക് യാത്രികൻ മരിച്ചു. മലപ്പുറം തിരൂർ കാവഞ്ചേരിമംഗലം സ്വദേശി കല്ലിങ്ങലകത്ത് കടകശ്ശേരി മുജീബ് റഹ്‌മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്. തിങ്കളാഴ്ച അർധരാത്രി മാറത്തള്ളി വർത്തൂർ റോഡ് പോലീസ് സ്റ്റേഷന് സമീപത്തായിരുന്നു അപകടം. സുഹൃത്തിനെ താമസസ്ഥലത്തേക്ക് കൊണ്ടുപോയി തിരിച്ചുവരുന്നതിനിടെ ലോറി ബൈക്കിലിടിച്ച് തെറിച്ച് വീഴുകയായിരുന്നു. രണ്ട് മാസത്തോളമായി ബെംഗളൂരുവിലെ സ്വകാര്യ കമ്പനിയിലാണ് ജോലി ചെയ്യുന്നത്. മൃതദേഹം പോസ്റ്റ് മോർട്ടത്തിനുശേഷം കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ ബെംഗളൂരു ശിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ ചെയ്ത് നാട്ടിലേക്ക്…
Read MoreMonth: April 2025
8000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തിയാട്ടുള്ള അസ്ഥിരോഗ വിദഗ്ധൻ ഡോ. തോമസ് ചാണ്ടി അന്തരിച്ചു
ബെംഗളൂരു : പ്രശസ്ത അസ്ഥിരോഗ വിദഗ്ധനും ബെംഗളൂരു ഹൊസ്മാറ്റ് ആശുപത്രി മാനേജിങ് ഡയറക്ടറുമായ ഡോ. തോമസ് ചാണ്ടി (75) അന്തരിച്ചു. തിങ്കളാഴ്ച രാത്രി 11-നായിരുന്നു അന്ത്യം. ആലപ്പുഴ പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്. ഇന്ത്യയിലെ സന്ധിമാറ്റിവെക്കൽ ശസ്ത്രക്രിയാ വിദഗ്ധരിൽ ഒരാളായ തോമസ് ചാണ്ടി 8000-ത്തിലധികം ശസ്ത്രക്രിയകൾ നടത്തി. സംഗീതത്തിലും കഴിവുതെളിയിച്ച അദ്ദേഹം സാക്സോഫോണിസ്റ്റ് കൂടിയായിരുന്നു. ബെംഗളൂരുവിൽ ജനിച്ച തോമസ് ചാണ്ടി സെയ്ന്റ് ജോൺസ് മെഡിക്കൽ കോളേജിൽനിന്നാണ് എംബിബിഎസ് നേടിയത്. ഉപരിപഠനത്തിനായി ന്യൂയോർക്കിലെത്തി. ഇക്കാലയളവിൽ സംഗീതവും അഭ്യസിച്ചു. യുഎസിൽ 18 വർഷം ക്ലിനിക്കൽ പ്രാക്ടീസിലും അധ്യാപനത്തിലും ചെലവഴിച്ചു. 1980-കളുടെ…
Read Moreബെംഗളൂരുവിൽ ഇന്നും നാളെയും ഈ റോഡിൽ ഗതാഗത നിയന്ത്രണം: ബദൽ പാതയുടെ വിശദാംശങ്ങൾ ഇതാ
ബെംഗളൂരു: പുലികേശി നഗർ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിൽ സെപ്പിംഗ്സ് റോഡിലുള്ള മുത്യാലമ്മ ദേവി ക്ഷേത്രത്തിൽ മുത്യാലമ്മ ഉത്സവവും ദേവിയുടെ പാലക്കി ഉത്സവവും സംഘടിപ്പിക്കുന്നതിനാൽ പൊതുജനങ്ങളുടെയും വാഹന ഉടമകളുടെയും താൽപ്പര്യാർത്ഥം ഗതാഗതത്തിൽ ചില മാറ്റങ്ങൾ വരുത്തിയതായി ബെംഗളൂരു ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ( ട്രാഫിക് ഈസ്റ്റ് ) അറിയിച്ചു. ട്വീറ്റിലൂടെയാണ് അദ്ദേഹം ഇത് സംബന്ധിച്ച വിശദാംശങ്ങൾ പങ്കുവെച്ചത്. ഇന്ന് (ഏപ്രിൽ 9) രാവിലെ 11 മണി മുതൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണി വരെ ഗതാഗത നിയന്ത്രണം പ്രാബല്യത്തിൽ ഉണ്ടാകും. ഏതൊക്കെ റോഡുകളാണ് ഗതാഗതത്തിന്…
Read Moreതബൂബിയ റോസ മരത്തിൽ പൂക്കൾ നിറഞ്ഞു; കൂടെ യാത്രക്കാരുടെ മനസും
ചിക്കബെല്ലാപൂരിലെ ബിബി റോഡിൽ വിരിഞ്ഞുനിൽക്കുന്ന തബൂബിയ റോസ പൂക്കൾ നഗരത്തിന് അതിശയകരമായ സൗന്ദര്യം പകർന്നിരിക്കുന്നു. ആളുകളെ ആകർഷിക്കുന്നു. പൂക്കളുടെ ബാഹുല്യം സഞ്ചാരികളുടെ മനസ്സിന് ആനന്ദം പകരുന്നു. ഈ പൂക്കളുടെ ഭംഗി നേരിട്ട് കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. സെൽഫികൾ എടുക്കുന്നു, വീഡിയോകൾ എടുക്കുന്നു. ചിക്കബെല്ലാപൂർ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ കഠിനാധ്വാനമാണ് ഇതിനു പിന്നിൽ. വർണ്ണാഭമായ പൂക്കളുടെ ഭംഗി, എത്ര തവണ നോക്കിയാലും മതിവരാത്ത ഒന്നാണ്. പൂക്കളുടെ ഭംഗി എല്ലാവർക്കും ഇഷ്ടമാണ്. ചിക്കബെല്ലാപൂർ നഗരത്തിലെ തെരുവുകൾ എവിടെ നോക്കിയാലും ഈ പൂക്കളുടെ ഭംഗി കൊണ്ട് നിറഞ്ഞിരിക്കുകയാണ്…
Read Moreമുലപ്പാല്‍ പാഴാക്കണ്ട ഇനി സോപ്പ് ഉണ്ടാക്കാം: വേറിട്ട ആശയവുമായി വനിതാ സംരംഭക
കാലാവധി കഴിഞ്ഞുപോയ മുലപ്പാല്‍ ഉപയോഗിച്ച് വ്യത്യസ്ഥമായൊരു സംരംഭവുമായി എത്തിയിരിക്കുകയാണ് ടെയ്‌ലര്‍ റോബിന്‍സണ്‍ എന്ന യുവതി. ബാത്ത് ആന്‍ഡ് ബ്യൂട്ടി വ്യവസായ രംഗത്ത് പുത്തന്‍ ആശയത്തിലൂടെ തരംഗം സൃഷ്ടിക്കുകയാണ് ടെയ്‌ലര്‍ റോബിന്‍സണിന്റെ സംരംഭക ആശയം. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയാണ് മുലപ്പാല്‍ സംരംഭകത്വ ആശയത്തെ കുറിച്ച് ടെയ്‌ലര്‍ റോബിന്‍സണ്‍ പങ്കുവെച്ചിട്ടുള്ളത്. ഇവർ പങ്കുവെച്ച വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതുവരെ ആരും പ്രയോഗിച്ചിട്ടില്ലാത്തതും അപൂർവവുമായ സംരംഭക ആശയമാണ് ടെയ്‌ലര്‍ റോബിന്‍സണ്‍ ഉപയോഗിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ മുലപ്പാല്‍കൊണ്ട് സോപ്പ് പോലുള്ള പ്രകൃതിദത്ത ബാത്തിങ് ഉത്പന്നങ്ങളാണ് ലിയോ ജൂഡ് സോപ്പ് കമ്പനിയുടെ…
Read Moreബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴ
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ / ഇടത്തരം മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിന് മുകളില്‍ രൂപപ്പെട്ട ന്യുനമർദ്ദം ശക്തി കൂടിയ ന്യുനമർദ്ദമായി (Well Marked Low Pressure Area) മാറിയതിന് പിന്നാലെയാണിത്. അടുത്ത 24 മണിക്കൂർ വടക്ക് – വടക്ക് പടിഞ്ഞാറ് ദിശയില്‍ മധ്യ പടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലൂടെ സഞ്ചരിക്കുന്ന ന്യുനമർദ്ദം തുടർന്നുള്ള 24 മണിക്കൂറില്‍ വടക്കു -വടക്കു കിഴക്ക് ദിശയില്‍ സഞ്ചരിച്ചു ശക്തി കുറഞ്ഞേക്കും. അടുത്ത 3…
Read Moreഹൈബ്രിഡ് കഞ്ചാവ് കേസ്; മുന്‍കൂര്‍ ജാമ്യാപേക്ഷ പിന്‍വലിച്ച് ശ്രീനാഥ് ഭാസി
കൊച്ചി: ആലപ്പുഴയില്‍ 2 കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി പിന്‍വലിച്ചു. കേസില്‍ എക്‌സൈസ് വകുപ്പ് നടനെ പ്രതി ചേര്‍ക്കാത്തതിനാലാണ് ഹര്‍ജി പിന്‍വലിച്ചത്. നേരത്തേ, ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണമെന്ന് എക്‌സൈസിനോടു നിര്‍ദേശിച്ചിരുന്നു. ഈ മാസം 22ന് കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ശ്രീനാഥ് ഭാസി ഹര്‍ജി പിന്‍വലിച്ചത്. മൂന്നു കിലോ ഹൈബ്രിഡ് കഞ്ചാവുമായി തസ്‌ലിമ സുല്‍ത്താന എന്ന ക്രിസ്റ്റീനയും കെ ഫിറോസ് എന്നയാളും ഈ…
Read Moreവൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിൽ അറ്റകുറ്റപ്പണി; നിരവധി ട്രെയിൻ സർവീസുകൾ റദ്ധാക്കി വിശദാംശങ്ങൾ
ബെംഗളൂരു: വൈറ്റ്ഫീൽഡിനും കെആർ പുരം സ്റ്റേഷനുകൾക്കും ഇടയിലുള്ള പാലം നമ്പർ 834-ൽ അറ്റകുറ്റപണി നടക്കുന്നതിനാൽ ട്രെയിൻ സർവീസുകൾ തടസപ്പെടുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ (എസ്ഡബ്ല്യൂആർ). ട്രെയിൻ നമ്പർ 06527 ബംഗാർപേട്ട്-എസ്എംവിടി ബെംഗളൂരു മെമു സ്പെഷ്യൽ ഏപ്രിൽ 12, 15, 19, 22 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 06528 എസ്എംവിടി ബെംഗളൂരു-ബംഗാർപേട്ട് മെമു സ്പെഷ്യൽ ഏപ്രിൽ 13, 16, 20, 23 തീയതികളിൽ റദ്ദാക്കും. ട്രെയിൻ നമ്പർ 16521 ബംഗാർപേട്ട്-കെഎസ്ആർ ബെംഗളൂരു മെമു എക്സ്പ്രസ് ഏപ്രിൽ 15, 22 തീയതികളിൽ വൈറ്റ്ഫീൽഡ്-കെഎസ്ആർ ബെംഗളൂരു മെമു…
Read Moreപത്ത് ദിവസത്തിനുള്ളിൽ 9 കോടി രൂപ: ശക്തി പദ്ധതി ഉണ്ടായിരുന്നിട്ടും കെകെആർടിസിക്ക് വൻ വരുമാനം
ബെംഗളൂരു: കർണാടക സർക്കാർ ശക്തി പദ്ധതിയിലൂടെ സ്ത്രീകൾക്ക് സൗജന്യ യാത്രാ സൗകര്യം ഒരുക്കിയിട്ടും കെകെആർടിസിക്ക് വൻ ലാഭം. ശക്തി പദ്ധതി ഗതാഗത കോർപ്പറേഷനുകൾക്ക് നഷ്ടമുണ്ടാക്കിയതായി സംസാരമുണ്ടായിരുന്നു. അതേസമയം, കല്യാണ കർണാടക ട്രാൻസ്പോർട്ട് കോർപ്പറേഷന് വെറും 10 ദിവസത്തിനുള്ളിൽ 9 കോടി രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന് (കെകെആർടിസി) ശ്രീശൈല മേളയാണ് വലിയ തോതിൽ വരുമാനം നേടിക്കൊടുത്തു . ഉഗാദി ഉത്സവത്തോടനുബന്ധിച്ച് ആന്ധ്ര ശ്രീശൈലത്ത് ഒരു മല്ലികാർജ്ജുന മേള ഉണ്ടായിരുന്നു. ഈ പശ്ചാത്തലത്തിൽ, കഴിഞ്ഞ മാസം പത്ത് ദിവസത്തേക്ക്…
Read Moreയുവതിക്കെതിരായ അതിക്രമം; ‘വലിയ നഗരങ്ങളിൽ പതിവെന്ന് നിസ്സാരവത്കരിച്ച് ആഭ്യന്തര മന്ത്രി
ബെംഗളൂരു: ബെംഗളൂരുവില്‍ യുവതിക്കെതിരേ നടന്ന അക്രമസംഭവത്തില്‍ കർണാടക മന്ത്രി നടത്തിയ പ്രതികരണം വിവാദത്തിൽ. സംഭവത്തെ നിസാരവത്കരിച്ചുകൊണ്ട് കര്‍ണാടക ആഭ്യന്തര മന്ത്രി ജി.പരമേശ്വര നടത്തിയ പ്രസ്താവനയാണ് പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുന്നത്. വലിയ നഗരങ്ങളില്‍ ഇത്തരം കാര്യങ്ങൾ അവിടെയും ഇവിടെയുമൊക്കെ സംഭവിക്കുമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം. “ഇതുപോലുള്ള വലിയ നഗരങ്ങളിൽ ഇത്തരം സംഭവങ്ങൾ അവിടെയും ഇവിടെയുമൊക്കെ ഉണ്ടാകാറുണ്ട്. നിയമപരമായി എന്ത് നടപടി സ്വീകരിക്കണമോ, അത് സ്വീകരിക്കും. കമ്മീഷണറോട് പട്രോളിങ് ഊര്‍ജിതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്”, മന്ത്രി പരമേശ്വര പറഞ്ഞു. സ്ത്രീ സുരക്ഷയില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന ഉദാസീന നിലപാട് ചൂണ്ടിക്കാട്ടി വലിയ വിമർശനമാണ് മന്ത്രിയുടെ…
Read More