ബെംഗളൂരു: ക്ഷേത്രമേളയ്ക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു.
ആനേക്കൽ താലൂക്കിൽ ശനിയാഴ്ച നടന്ന ഹുസ്‌കൂർ മദ്ദൂരമ്മ മേളയിലെ പ്രത്യേക ആകർഷണമായിരുന്ന രണ്ട് ഫ്ലോട്ടുകളാണ് (മണ്ണെണ്ണ ഫ്ലോട്ടുകൾ) മറിഞ്ഞത്.
ക്ഷേത്ര രഥം നിയന്ത്രണം തെറ്റി ഭക്തരുടെ മേൽ വീഴുകയായിരുന്നു. അപകടത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.
തമിഴ്‌നാട് ഹൊസൂർ സ്വദേശിയായ രോഹിത് (26), ബെംഗളൂരു കെങ്കേരി സ്വദേശിയായ ജ്യോതി (14) എന്നിവരാണ് മരിച്ചത്. ലക്കസാന്ദ്രയിൽ നിന്നുള്ള രാകേഷിനും മറ്റൊരു സ്ത്രീക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
100 അടിയിലധികം ഉയരമുള്ള 150-ലധികം രഥങ്ങൾ ഉത്സവത്തിനായി എത്തിയിരുന്നു. രഥങ്ങൾ ഘോഷയാത്രയിൽ വലിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
ശക്തമായ കാറ്റും മഴയും കാരണമാണ് രഥം മറിഞ്ഞതെന്ന് പോലീസ് പറഞ്ഞു. രഥത്തിലുണ്ടായിരുന്ന നിരവധി പേർക്ക് ഗുരുതര പരുക്കേറ്റു.
കഴിഞ്ഞ വർഷം, ഹീലാലിഗെയിലെ ക്ഷേത്ര മേളയിലും സമാനമായ അപകടം റിപ്പോർട്ട് ചെയ്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.