സമ്മതമില്ലാതെ വിവാഹം; മലപ്പുറത്ത് നവവധു മരിച്ച നിലയില്‍; കൈ ഞരമ്പ് മുറിച്ച ആണ്‍സുഹൃത്ത് ആശുപത്രിയില്‍

മലപ്പുറം: നിക്കാഹ് കഴിഞ്ഞതിന് പിന്നാലെ വീടിനുള്ളില്‍ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃക്കലങ്ങോട് സ്വദേശി ഷൈമ സിനിവര്‍ (18) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറ് മണിയോടെയാണ് ഷൈമയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വെള്ളിയാഴ്ചയായിരുന്നു ഷൈമയുടെ നിക്കാഹ് കഴിഞ്ഞത്. യുവതിയുടെ താൽ‌പര്യമില്ലാതെയാണ് നിക്കാഹ് കഴിപ്പിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് പറഞ്ഞു. അയൽവാസിയായ 19കാരനുമായി യുവതി പ്രണയത്തിലായിരുന്നു. എന്നാല്‍ വീട്ടുകാര്‍ മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയായിരുന്നു. രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ…

Read More

എട്ടു വയസ്സുകാരിക്ക് പീഡനം; രണ്ടു വിദ്യാർഥികൾക്കെതിരേ പോക്‌സോ കേസ്

മാണ്ഡ്യയിലെ സ്‌കൂൾ ശൗചാലയത്തിൽ എട്ടു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. വെള്ളിയാഴ്ചയാണ് സംഭവം. ഞായറാഴ്ചയാണ് പെൺകുട്ടിയുടെ അമ്മ പരാതിനൽകിയത്. സർക്കാർ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയാണ് പീഡനത്തിനിരയായത്. സ്‌കൂളിലെ രണ്ട് ആൺകുട്ടികൾ മകളെ ശൗചാലയത്തിലേക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി മർദിക്കുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. ഒരാൾ സഹപാഠിയും മറ്റൊരാൾ ഉയർന്ന ക്ലാസുകാരനുമാണെന്ന് കുട്ടി അമ്മയോട് പറഞ്ഞു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് ആൺകുട്ടികൾക്കെതിരേ പോക്‌സോ കേസ് രജിസ്റ്റർചെയ്തതായി മാണ്ഡ്യ പോലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി സ്‌കൂൾ പരിസരത്തെ…

Read More

കാടിറങ്ങി പുലികൾ; കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ, പിടികൂടിയതായാത് 28 പുലികളെ

കാടിറങ്ങുന്ന പുലികളുടെ ആക്രമണം വിട്ടൊഴിയാതെ മൈസൂരു മേഖലകളിലെ ജില്ലകൾ. മൈസൂരു, മാണ്ഡ്യ, ചിക്കമഗളൂരു, ചാമരാജ്‌നഗർ, കുടക് ജില്ലകളിലാണ് പുള്ളിപ്പുലി അക്രമണങ്ങൾ പതിവാകുന്നത്.   കാടിറങ്ങി നാട്ടിലെത്തുന്ന പുള്ളിപ്പുലികളെ വനംവകുപ്പ് പിടികൂടുന്ന സംഭവവും ഇപ്പോൾ പതിവായിരിക്കുകയാണ്. ഇത്തരത്തിൽ പിടിയിലാകുന്ന പുലികൾക്കായി മൈസൂരുവിൽ പുള്ളിപ്പുലി രക്ഷാ പുനരധിവാസ കേന്ദ്രം ഒരുക്കാനുള്ള നീക്കത്തിലാണ് സർക്കാർ. മൈസൂരു, മാണ്ഡ്യ ജില്ലകളിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം വർധിച്ചതായി വനം ഡെപ്യൂട്ടി കൺസർവേറ്റർ ഐ.ബി. പ്രഭുഗൗഡ അറിയിച്ചു.   കഴിഞ്ഞ ഒൻപത് മാസത്തിനുള്ളിൽ, മൈസൂരുവിൽ 28 പുലികളെ പിടികൂടിയതായാണ് വനം വകുപ്പിന്റെ കണക്ക്. കഴിഞ്ഞ…

Read More

ഉപ്പുമാവിന് പകരം ബിരിയാണി വേണമെന്ന് കുരുന്നിന്റെ അഭ്യർത്ഥന; ഭക്ഷണ മെനു പരിഷ്കാരിക്കുമെന്ന് മന്ത്രി 

തിരുവനന്തപുരം: അങ്കണവാടിയില്‍ ഉപ്പുമാവിന് പകരം ബിരിയാണിയും പൊരിച്ച കോഴിയും വേണമെന്ന ആവശ്യവുമായി എത്തിയ കുഞ്ഞിന്റെ വിഡിയോയില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ശങ്കുവിന്റെ ആവശ്യം പരിഗണിച്ചുകൊണ്ട് അങ്കണവാടിയിലെ ഭക്ഷണ മെനു പരിഷ്‌ക്കരിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ആ മകന്‍ വളരെ നിഷ്‌കളങ്കമായിട്ട് പറഞ്ഞ ആവശ്യം ഉള്‍ക്കൊള്ളുകയാണെന്ന് മന്ത്രി പറഞ്ഞു. കുട്ടികള്‍ക്ക് പോഷകാഹാരം ഉറപ്പ് വരുത്താനായി വിവിധ തരം ഭക്ഷണങ്ങള്‍ അങ്കണവാടി വഴി നല്‍കുന്നുണ്ട്. ഈ സര്‍ക്കാരിന്റെ കാലത്ത് അങ്കണവാടി വഴി മുട്ടയും പാലും നല്‍കുന്ന പദ്ധതി…

Read More

സ്കൂളിന് ഭീഷണിയായി നഗരത്തിലെ ഭീമൻ ഗർത്തം; വൈറലായി പോസ്റ്റ്‌ 

ബെംഗളൂരു: നഗരത്തിലെ റോഡിലുള്ള ഒരു ഭീമൻ ഗർത്തമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ചർച്ച. നിരവധിപ്പേർ നടന്നു പോകുന്ന വഴിയിലാണ് ഈ കുഴിയുള്ളത്. എന്നാല്‍, ഇതിനെ ഏറെ അപകടകാരിയാക്കുന്ന മറ്റൊരു സംഗതി കൂടിയുണ്ട്. നിരവധി വിദ്യാർത്ഥികള്‍ പഠിക്കുന്ന ഒരു സ്കൂളിന് സമീപത്തായിട്ടുള്ള വഴിയിലാണ് ഈ ഭീമൻ ഗർത്തം ഉള്ളത് എന്നതാണത്. വൈറ്റ്‍ഫീല്‍ഡിനടുത്തുള്ള ഈ സ്കൂളില്‍ 3000 ത്തിലധികം വിദ്യാർത്ഥികള്‍ പഠിക്കുന്നുണ്ട്. ഇവിടെയുള്ള താമസക്കാർ തന്നെയാണ് ഈ ഭീമൻ ഗർത്തത്തിന്റെ ചിത്രം എക്സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഏറെ കാലമായി കാല്‍നടയാത്രക്കാർക്ക് തടസം സൃഷ്ടിച്ചു കൊണ്ട് ഈ കുഴി…

Read More

ലൈസന്‍സില്ലാത്ത ഫിനാൻസ് സ്ഥാപനങ്ങളിൽ നിന്നെടുത്ത ലോൺ തിരിച്ചടക്കേണ്ട ; സംസ്ഥാന സർക്കാർ 

ബെംഗളൂരു: ലൈസന്‍സില്ലാത്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്നെടുത്ത വായ്പകള്‍ തിരിച്ചടക്കേണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇത് സംബന്ധിച്ച കര്‍ണാടക മൈക്രോ ഫിനാന്‍സ് ഓര്‍ഡിനന്‍സിന്റെ കരട് പകര്‍പ്പ് രണ്ട് ദിവസത്തിനുള്ളില്‍ പുറത്തിറക്കും എന്നാണ് വിവരം. നിയമാനുസൃതമായി രജിസ്റ്റര്‍ ചെയ്യാത്ത മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുത്ത ശേഷം ബാധ്യത താങ്ങാനാവാതെ ആത്മഹത്യ ചെയ്തവരുടെ എണ്ണം സംസ്ഥാനത്ത് കൂടുന്ന സാഹചര്യത്തിലാണ് ഈ നീക്കം. പുതിയ ഓർഡിനൻസ് പ്രകാരം ലൈസന്‍സ് ഇല്ലാത്തതും രജിസ്റ്റര്‍ ചെയ്യാത്തുമായ മൈക്രോ ഫിനാന്‍സില്‍ നിന്ന് കടം വാങ്ങുന്നയാളുടെപലിശ അടക്കമുള്ള എല്ലാ വായ്പകളും പൂര്‍ണമായി ഒഴിവാക്കും.…

Read More

പുതിയ കളിപ്പാട്ടവും ഉടുപ്പും വേണമെന്ന് വാശിപിടിച്ചു; 6 വയസുകാരിയെ പട്ടിണിക്കിട്ട് അമ്മ 

ഗുണ്ടൂര്‍: തനിക്ക് പുതിയ കളിപ്പാട്ടവും വസ്ത്രവും വേണമെന്ന് വാശിപിടിച്ച ആറ് വയസുകാരിയ്ക്ക് നേരിടേണ്ടി വന്നത് അമ്മയുടെ ക്രൂര ശിക്ഷ. കുട്ടിയെ ദിവസങ്ങളോളമാണ് അമ്മ പട്ടിണിക്കിട്ടത്. സമീപത്തെ ചവറ് കൂനയില്‍ ഭക്ഷണ മാലിന്യം തെരഞ്ഞ് ഭക്ഷിക്കുന്ന കുഞ്ഞിനെ രക്ഷപ്പെടുത്തി അയല്‍ക്കാര്‍. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിലാണ് സംഭവം. ഞായറാഴ്ചയാണ് അയല്‍വാസികള്‍ ആറ് വയസുകാരിയെ മാലിന്യക്കൂനയില്‍ ഭക്ഷണം തേടുന്ന നിലയില്‍ കണ്ടെത്തിയത്. പാല്‍നാഡു ജില്ലയിലെ സാറ്റേനപല്ലേയിലാണ് സംഭവം. മാധവി എന്ന യുവതിയെ ആണ് സംഭവത്തില്‍ പൊലീസ് പിടികൂടിയിട്ടുള്ളത്. ഞായറാഴ്ചയാണ് അയല്‍വാസി വിവരം ചൈല്‍ഡ് ലൈനിനെ അറിയിക്കുന്നത്. വിവാഹമോചിതയായ മാധവി വിവിധ…

Read More

യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി 

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി പ്രവീണ(32)യെ ആണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിരുന്നു. പ്രവീണയുടെ മരണത്തില്‍ പോലീസിനെതിരെ ആരോപണവുമായി സഹോദരൻ പ്രവീണ്‍ രംഗത്തെത്തിയിട്ടുണ്ട്. പ്രവീണയെ ചിലർ ശല്യപ്പെടുത്തിയിരുന്നതായി കുടുംബം പോലീസില്‍ പരാതി നല്‍കിയിട്ടും പരാതിയില്‍ പോലീസിന്റെ ഇടപെടല്‍ ഉണ്ടായില്ലെന്നാണ് സഹോദരന്റെ ആരോപണം. സഹോദരിക്കെതിരെ വ്യാജ പ്രചാരണങ്ങള്‍ ഉണ്ടായി എന്നും ഇതിന് പിന്നില്‍ ചില നാട്ടുകാരും കുടുംബക്കാരും ആണെന്നും സഹോദരൻ ആരോപിച്ചു. മാനസികമായി തളർന്ന നിലയില്‍ ആയിരുന്നു സഹോദരിയെന്നും…

Read More

ഫുഡ് ഡെലിവറി ജീവനക്കാരൻ മരിച്ച നിലയിൽ 

കോഴിക്കോട്: ചേവരമ്പലം ബൈപാസില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. റോഡ് അരികിലെ തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഫുഡ്‌ ഡെലിവറി ജീവനക്കാരനാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ബൈക്ക് വീണുകിടക്കുന്നത് കണ്ട ഒരു ഇതര സംസ്ഥാന തൊഴിലാളിയാണ് വിവരം അറിയിച്ചത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. പ്രദേശത്ത് ഡിവൈഡർ ഇല്ലാത്തതാണ് അപകടമുണ്ടാകാൻ കാരണമെന്ന് പ്രദേശവാസികളായ ഓട്ടോ ഡ്രൈവർമാർ അറിയിച്ചു. രാത്രി വെളിച്ചമില്ലാത്ത പ്രദേശമാണിത്. ഫുഡ് ഡെലിവറിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് സൂചന.

Read More

എയ്‌റോ ഇന്ത്യ 2025: , ബെംഗളൂരു വിമാനത്താവളം അടച്ചിടുന്ന സമയത്തിൽ വന്ന മാറ്റം ഇങ്ങനെ

ബെംഗളൂരു എയ്റോ ഷോയുടെ ഭാഗമായി വിമാനത്താവള പ്രവർത്തനങ്ങളുടെ സമയത്തിൽ വീണ്ടും മാറ്റം. ഫെബ്രുവരി 5 മുതൽ 14 വരെ യെലഹങ്കയിലെ എയർഫോഴ്‌സ് സ്റ്റേഷനിൽ ഷെഡ്യൂൾ ചെയ്തിരിക്കുന്ന എയ്‌റോ ഇന്ത്യ ഷോ 2025 ന്‍റെ ഭാഗമായി കെംപെഗൗഡ ഇന്‍റർനാഷണൽ എയർപോർട്ട് (കെഐഎ) പുതുക്കിയ എയർസ്‌പേസ് അടച്ചുപൂട്ടൽ സമയം (എയർസ്പേസ് ക്ലോഷർ ടൈമിംഗ് ) പ്രഖ്യാപിച്ചു. പുതുക്കിയ നിർദ്ദേശം അനുസരിച്ച് ഫെബ്രുവരി 5, 6, 8 തീയതികളിൽ രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 12.00 വരെയും ഉച്ചകഴിഞ്ഞ് 3.00 മുതൽ 4.30 വരെംയും ആണ് എയർസ്പേസ് ക്ലോഷർ…

Read More
Click Here to Follow Us