നാട്ടിലേക്കുളള അവധി യാത്രകൾ; ഈസ്റ്ററിനുള്ള ട്രെയിന്‍ ബുക്കിങ് നാളെ ആരംഭിക്കും; വിഷു ട്രെയിൻ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചപ്പോള്‍ തന്നെ വെയ്റ്റിംഗ് ലിസ്റ്റില്‍

ബെംഗളൂരു: കേരള ട്രെയിനുകളില്‍ വിഷു ബുക്കിങ് ആരംഭിച്ചപ്പോള്‍ തന്നെ ടിക്കറ്റുകള്‍ വെയ്റ്റിംഗ് ലിസ്റ്റിലായി. വിഷു ഏപ്രില്‍ 14ന് ആണെങ്കിലും 11, 12, 13 ദിവസങ്ങളിലാണ് തിരക്ക് കൂടുതല്‍.കെഎസ്‌ആർ ബെംഗളൂരു-കന്യാകുമാരി, മൈസൂരു-തിരുവനന്തപുരം നോർത്ത്, യശ്വന്തപുര-കണ്ണൂർ (സേലം വഴി) എക്സ്പ്രസ് ട്രെയിനുകളിലെ ടിക്കറ്റുകളാണ് ആദ്യം തീർന്നത്. ഈസ്റ്ററിനുള്ള ബുക്കിങ് നാളെ ആരംഭിക്കും. ഈസ്റ്റർ ഏപ്രില്‍ 20ന് ആണെങ്കിലും 16-18 വരെയുള്ള ദിവസങ്ങളില്‍ നല്ല തിരക്കുണ്ടാകും. വിഷു, ഈസ്റ്ററിന് മുന്നോടിയായി സ്വകാര്യ ബസുകളുടെ ബുക്കിങ്ങും ആരംഭിച്ചിട്ടുണ്ട്. ചുരുക്കം ഏജൻസികളാണ് ബുക്കിങ് ആരംഭിച്ചത്. കേരള, കർണാടക ആർടിസി ബസുകളില്‍ മാർച്ച്‌…

Read More

കുംഭമേളയിലെ വൈറല്‍ താരം ‘മൊണാലിസ ബോച്ചെയോടൊപ്പം കേരളത്തിലേക്ക് എത്തുന്നു

യുപിയിലെ പ്രയാഗ് രാജിൽ മഹാകുംഭമേളയ്ക്കിടെ ‘മൊണാലിസ’എന്ന പേരിൽ വൈറലായ മോണി ബോൻസ്ലെയെ ആരും മറന്നുകാണില്ല. അഭിനയ രംഗത്തേക്ക് വരുന്നുവെന്ന വാർത്തകൾ നേരത്തെ വന്നിരുന്നു. ഇപ്പോഴിതാ മൊണാലിസ കേരളത്തിൽ എത്തുന്നുവെന്നാണ് വിവരം.   ഫെബ്രുവരി 14നാണ് മൊണാലിസ, ബോബി ചെമ്മണ്ണൂരിനൊപ്പം കോഴിക്കോട് എത്തുന്നത്. ബോച്ചെ തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്ക് പേജിലൂടെ വെളിപ്പെടുത്തിയത്. മൊണാലിസയുടെ വീഡിയോയും ബോച്ചെ പങ്കുവച്ചിട്ടുണ്ട്. രാവിലെ 10.30നാണ് മൊണാലിസ കോഴിക്കോട് ചെമ്മണ്ണൂർ ജുവലറിയിൽ എത്തുന്നത്. ഇൻഡോറിൽ നിന്നുള്ള മാലവിൽപനക്കാരിയാണ് മോണി ബോൻസ്ലെ. ഇരുണ്ട നിറവും വശ്യമനോഹരമായ പുഞ്ചിരിയും ആരെയും ആകർഷിക്കുന്ന കണ്ണുകളുമായി ശ്രദ്ധനേടിയ…

Read More

വാഹനത്തിൽ നിന്ന് 90 ലക്ഷം പിടിച്ചെടുത്തു; മൂന്ന് പേർ അറസ്റ്റിൽ

ബെംഗളൂരു : ഹുബ്ബള്ളിയിൽ കാറിൽ അനധികൃതമായി കൊണ്ടുപോയ 90 ലക്ഷം രൂപ പോലീസ് പിടിച്ചെടുത്തു. സംഭവത്തിൽ മൂന്നുപേരെ അറസ്റ്റുചെയ്തു. രേഖകളില്ലാതെ പണം കൊണ്ടുപോകുന്നുവെന്ന രഹസ്യവിവരത്തെ ത്തുടർന്ന് കേശ്വപുർ പോലീസ് ക്ലബ് റോഡിൽ നടത്തിയ പരിശോധനയിലാണ് മൂന്നുപേരും പിടിയിലായത്. ഹുബ്ബള്ളി സ്വദേശി സതീഷ് ഷെജ്‌വാദ്കറുടേതാണ് പണമെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. പോലീസ് കേസെടുത്ത് ചോദ്യംചെയ്യലിന് ഹാജരാകാൻ സതീഷിന് നോട്ടീസയച്ചു. രേഖകളില്ലാതെ ബാഗിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു പണമെന്നും ഉറവിടം അറിയാൻ അന്വേഷണം നടത്തി വരികയാണെന്നും ഹുബ്ബള്ളി – ധാർവാഡ് പോലീസ് കമ്മിഷണർ എൻ. ശശികുമാർ പറഞ്ഞു.  

Read More

കെംപെഗൗഡ വിമാനത്താവളത്തിൽ ബോംബ് ഭീഷണി!

ബെംഗളൂരു: ബെംഗളൂരു കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിൽ ഡ്രോൺ ആക്രമണ ഭീഷണി. ബെംഗളൂരുവിൽ നിന്ന് ചെന്നൈ, കേരളം എന്നിവിടങ്ങളിലേക്ക് പുറപ്പെടുന്ന വിമാനങ്ങളെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്ന് ഇ-മെയിൽ സന്ദേശം ലഭിക്കുകയായിരുന്നു. മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ പേര് പരാമർശിച്ചായിരുന്നു വിമാനത്താവളത്തിലേക്ക് ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഉടൻ അധികൃതർ പോലീസിൽ വിവരം അറിയിച്ചു. പോലീസും ബോംബ് സ്‌ക്വാഡ് ഉൾപ്പെടെയുള്ള ടീമും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഭീഷണി വ്യാജമാണെന്ന് പിന്നീട് പോലീസ് സ്ഥിരീകരിച്ചു. mahanteshs6699@proton.me എന്ന ഇമെയിൽ വിലാസത്തിൽ നിന്നാണ് സന്ദേശം…

Read More

ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ പങ്കെടുക്കാൻ വീൽചെയറിൽ എത്തി മുഖ്യമന്ത്രി സിദ്ധരാമയ്യ

ബെംഗളൂരു: കാലിനേറ്റ പരിക്കിൽ നിന്ന് സുഖം പ്രാപിച്ച് 12 ദിവസത്തിന് ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ ആദ്യമായി പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടു. ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിൽ നടക്കുന്ന ഗ്ലോബൽ ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ (ജിഐഎം) പങ്കെടുക്കാനാണ് അദ്ദേഹം വീൽചെയറിൽ എത്തിയത്. ഫെബ്രുവരി 2 ന് മണിപ്പാൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം മുഖ്യമന്ത്രി വീട്ടിൽ വിശ്രമത്തിലായിരുന്നു. സുഖം പ്രാപിച്ച സമയത്ത്, അദ്ദേഹം തന്റെ വസതിയിൽ നിന്ന് ബജറ്റ് യോഗം ഉൾപ്പെടെയുള്ള യോഗങ്ങൾ നടത്തി. കുളിമുറിയിൽ വഴുതി വീണതിനെ തുടർന്ന് മുഖ്യമന്ത്രിക്ക് കാലിന് ഗുരുതരമായി പരിക്കേറ്റതായി ഉന്നത വിദ്യാഭ്യാസ…

Read More

സ്വകാര്യ ഭാഗങ്ങളിൽ ഡംബൽ തൂക്കിയിടിച്ചു; കോട്ടയം നഴ്‌സിംഗ് കോളേജിലെ റാഗിങ്: അഞ്ചു വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നഴ്സിങ് കോളിൽ ജൂനിയർ വിദ്യാർഥികളെ ക്രൂരമായി റാ​ഗ് ചെയ്ത കേസിൽ 5 വിദ്യാർഥികൾക്ക് സസ്പെൻഷൻ. മൂന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് നടപടി. ഒന്നാം വർഷ വിദ്യാർഥികളെ മൂന്ന് മാസത്തോളം അതിക്രൂരമായി റാഗ് ചെയ്തുവെന്നാണ് പരാതി. ആൻ്റി റാഗിങ് നിയമപ്രകാരം അന്വേഷണം നടത്തിയ ശേഷമാണ് കോളേജ് പ്രിൻസിപ്പാൾ നടപടി എടുത്തത്. സംഭവത്തിൽ കോട്ടയം മൂന്നിലവ്‍ സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട്…

Read More

ആഘോഷ രാവൊരുക്കി “നൻമ കാർണിവൽ-2025”

ബെംഗളൂരു : നിരവധി കലാകായിക പരിപാടികളോടെ”നൻമ കാർണിവൽ 2025″ ഫെബ്രുവരി 8,9 തീയതികളിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെൻ്റിൽ വച്ച് ആഘോഷിച്ചു. രക്തദാന ക്യാമ്പോടെ ശനിയാഴ്ച പരിപാടികൾക്ക് തുടക്കമായി. വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ടരാജൻ ഭദ്രദീപം കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു. വി.വി.എ.എ.ഒ.എ പ്രസിഡൻ്റ്  ശ്രീ ലോകേഷ് പി മുഖ്യാതിഥിയായിരുന്നു. വിബിഎച്ച്സി യിലെ വിവിധ കലാകാരീ കലാകാരൻമാരുടെ പരിപാടികൾക്കൊപ്പം ശ്രീ അഷ്കർ കലാഭവനും ടീമും അവതരിപ്പിച്ച മാജിക് ഡാൻസ്, നാട്യക്ഷേത്ര,74X തുടങ്ങിയ നൃത്തവിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ ആഘോഷങ്ങൾക്ക് മിഴിവേകി. എൻ എസ് ആർട്ട്സ് ക്ലാസ്സിൽ…

Read More

നഗരത്തിലെ ഗതാഗത കുരുക്കിനെ കുറിച്ചത്ര നിശ്ചയം ഇല്ലാന്ന് തോന്നുന്നു; ഗതാഗതക്കുരുക്കിൽ 15 ജർമൻ പൈലറ്റുമാർക്ക് എയ്റോ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങ് നഷ്ടമായി

ബെംഗളൂരു : ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽപ്പെട്ട് 15 ജർമൻ പൈലറ്റുമാർക്ക് എയ്റോ ഇന്ത്യയുടെ ഉദ്ഘാടനച്ചടങ്ങ് നഷ്ടമായി. യെലഹങ്ക വ്യോമസേനാ താവളത്തിൽനിന്ന് 17 കിലോമീറ്റർ അകലെയുള്ള ഹോട്ടലിലാണ് ഇവർ താമസിച്ചിരുന്നത്. അവിടെനിന്ന് സ്വകാര്യ കാബുകളിലാണ് പൈലറ്റുമാർ വന്നത്. എന്നാൽ, രണ്ടു മണിക്കൂറോളം ഗതാഗതക്കുരുക്കിൽപ്പെട്ടതിനാൽ ഇവർക്ക് ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാനായില്ല. രാവിലെ എട്ടിന് ഹോട്ടലിൽനിന്ന് പുറപ്പെട്ട സംഘം 11 മണി കഴിഞ്ഞാണ് വ്യോമസേനാ താവളത്തിലെത്തിയത്. വേദിയുടെ തൊട്ടടുത്തുവരെ ഗതാഗതം സാധാരണപോലെയായിരുന്നു. എന്നാൽ, പ്രവേശിക്കുന്നതിന് തൊട്ടുമുൻപ് ഗതാഗതക്കുരുക്കിൽപ്പെടുകയായിരുന്നെന്ന് പൈലറ്റുമാർ പറഞ്ഞു. എയ്റോ ഇന്ത്യക്ക് വരുന്ന വിദേശ പ്രതിനിധികൾക്കുവേണ്ടി ട്രാഫിക് പോലീസ് പ്രത്യേക…

Read More

സമൂഹമാധ്യമത്തിൽ പ്രകോപനപരമായ പോസ്റ്റിട്ടതിനെ തുടർന്ന് ഉണ്ടായ കല്ലേറിൽ എസി.പി ഉൾപ്പെടെ 14 പോലീസുകാർക്ക് പരിക്ക്

ബെംഗളൂരു: മൈസൂരുവിൽ സമൂഹമാധ്യമ പോസ്റ്റിനെ ചൊല്ലിയുണ്ടായ സംഘർഷത്തിൽ ഒരാൾ അറസ്റ്റിൽ. ഉദയഗിരി പോലീസ് സ്റ്റേഷൻ പരിധിയിൽ തിങ്കളാഴ്ച രാത്രിയോടെയാണ് സംഭവം. ഇൻഡ്യ മുന്നണി നേതാക്കളായ രാഹുൽ ഗാന്ധി, അഖിലേഷ് യാദവ്, എഎപി നേതാവ് അരവിന്ദ് കേജ്രിവാൾ എന്നിവരുടെ ചിത്രങ്ങൾ 3 ഇഡിയറ്റ്സ് എന്ന തലക്കെട്ടിൽ സമൂഹമാധ്യമത്തിൽ പ്രചരിച്ചതാണ് കേസിനാധാരം. സുരേഷ് എന്നയാളാണ് ചിത്രം പോസ്റ്റ്‌ ചെയ്തത്. ഡൽഹിയിലെ ബിജെപി വിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സമൂഹമാധ്യമ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം രാത്രി പ്രദേശത്ത് നിന്നുള്ള ചിലർ ഉദയഗിരി പോലീസ് സ്റ്റേഷൻ ആക്രമിക്കുകയായിരുന്നു.…

Read More

നഗരത്തിലെ കുപ്രസിദ്ധ ഗുണ്ടാ ബാഗപ്പ ഹരിജനെ വെട്ടിക്കൊലപ്പെടുത്തി

ബെംഗളൂരു: ഭീമാതിറിന്റെ കൊലയാളിയായ ബാഗപ്പ ഹരിജനെ അക്രമികൾ ക്രൂരമായി കൊലപ്പെടുത്തി. വിജയപുരയിലെ മദീന നഗറിൽ ഇന്നലെ രാത്രി ബാഗപ്പയെ മുഖത്തും തലയിലും ഉൾപ്പെടെ മാരകായുധങ്ങൾ കൊണ്ട് വെട്ടിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. നേരത്തെ, ബാഗപ്പ ഹരിജന് കോടതി വളപ്പിനുള്ളിൽ വെടിയേറ്റിരുന്നുവെങ്കിലും രക്ഷപ്പെട്ടു. എന്നാൽ ഇത്തവണ കൊലയാളികൾ ബാഗപ്പയെ വെറുതെ വിട്ടില്ല, ക്രൂരമായി കൊലപ്പെടുത്തി. വിജയപുരയിലെ മദീന നഗറിൽ ഒരു വാടക വീട്ടിലാണ് ബാഗപ്പ താമസിച്ചിരുന്നത്. ഇന്നലെ രാത്രി 8.50 ഓടെ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അക്രമികൾ പെട്ടെന്ന് വടിവാൾ ഉപയോഗിച്ച് അദ്ദേഹത്തെ ആക്രമിക്കുകയായിരുന്നു. കൊലപാതക ശേഷം…

Read More
Click Here to Follow Us