‘ഈ ഒരു എപ്പിസോഡ് കൂടി മാത്രം, അത് തീര്‍ന്നാലുടന്‍ മൊബൈല്‍ മാറ്റി വെച്ചു കിടന്നുറങ്ങും’ എന്നാല്‍ ആ എപ്പിസോഡിലും നില്‍ക്കില്ല, സസ്പെന്‍സ് പിടിച്ചുനിര്‍ത്താന്‍ കഴിയാത്തതിനാല്‍ നെക്സ്റ്റ് എപ്പിസോഡ് ബട്ടണ്‍ സ്ക്രീനില്‍ തെളിയേണ്ട താമസം അതില്‍ ക്ലിക്ക് ചെയ്തു സീരിസ് ഒറ്റയിരിപ്പില്‍ മുഴുവനുമാക്കും. ‘ബിഞ്ച് വാച്ചിങ്’- ഉറക്കമിളച്ചിരുന്ന് ഒറ്റയടിക്ക് സീരിസിന്‍റെ അല്ലെങ്കില്‍ ഷോയുടെ മുഴുവന്‍ എപ്പിസോഡുകളും കണ്ടു തീര്‍ക്കുന്ന ഈ പ്രവണത ചെറുപ്പക്കാര്‍ക്കിടയില്‍ നിരവധി ശാരീരിക-മാനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകും. ബിഞ്ച് വാച്ചിങ്ങിന് പിന്നിലെ കാരണം ഒടിടി പ്ലാറ്റ്‌ഫോമുകൾ സജീവമായതോടെയാണ് ബിഞ്ച് വാച്ചിങ് എന്ന പ്രവണതയ്ക്കും തുടക്കം…
Read MoreMonth: February 2025
പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നു മുതൽ; എം.ടി.യുടെ ‘നിർമാല്യം’ പ്രദർശനനത്തിന്
ബെംഗളൂരു: പതിനാറാമത് ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രോത്സവം മാർച്ച് ഒന്നുമുതൽ എട്ടുവരെ നടക്കും. വിവിധ വിഭാഗങ്ങളിലായി 60 രാജ്യങ്ങളിൽനിന്നുള്ള 200-ലധികം സിനിമകളുണ്ടാകും. എം.ടി. വാസുദേവൻ നായർക്ക് ആദരാഞ്ജലിയായി അദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ‘നിർമാല്യം’ പ്രദർശിപ്പിക്കും. ഹോമേജ് ആൻഡ് റിമംബറൻസ് എന്ന വിഭാഗത്തിലാണ് നിർമാല്യം ഉൾപ്പെടുത്തിയത്. റീസ്റ്റോർഡ് ക്ലാസിക് വിഭാഗത്തിൽ ജി. അരവിന്ദന്റെ കുമ്മാട്ടിയും തമ്പും ഉൾപ്പെടുത്തിയിട്ടുണ്ട്. ഏഷ്യൻ സിനിമകളുടെ മത്സര വിഭാഗത്തിൽ മലയാളത്തിൽനിന്ന് ഫാസിൽ മുഹമ്മദിന്റെ ‘ഫെമിനിച്ചി ഫാത്തിമ’ മത്സരിക്കും.
Read Moreഎയ്‌റോ ഇന്ത്യ വെള്ളിയാഴ്ച സമാപിക്കും: ഇന്നും നാളെയും പൊതുജനങ്ങൾക്ക് പ്രവേശനം
ബെംഗളൂരു : ഏഷ്യയിലെ ഏറ്റവുംവലിയ വ്യോമപ്രദർശനമായ എയ്‌റോ ഇന്ത്യ വെള്ളിയാഴ്ച സമാപിക്കും. വ്യാഴം, വെള്ളി ദിവസങ്ങളിൽ നേരത്തേ ബുക്കുചെയ്ത പൊതുജനങ്ങൾക്ക് പ്രവേശിക്കാം. വിവിധരാജ്യങ്ങളുടെ യുദ്ധവിമാനങ്ങളെ തൊട്ടടുത്തുകാണാനും ചിത്രങ്ങളെടുക്കാനുമുള്ള അവസരമാണിത്. ഒപ്പം യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും അഭ്യാസങ്ങളും തൊട്ടടുത്തുനിന്ന് വീക്ഷിക്കാനുമാകും. രാവിലെ ഒൻപതുമുതൽ വൈകീട്ട് ആറുവരെയാണ് അനുമതിയുള്ളത്. 2500 രൂപയായിരുന്നു ടിക്കറ്റുനിരക്ക്. പൊതുജനങ്ങൾക്ക് പ്രവേശനമുള്ളതിനാൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ ബല്ലാരി റോഡിൽ വൻ ഗതാഗതക്കുരുക്കിന് സാധ്യതയുണ്ട്. അതിനാൽ കെംപെഗൗഡ രാജ്യാന്തര വിമാനത്താവളത്തിലേക്കു പോകുന്നവർ യാത്ര നേരത്തേയാക്കുകയോ ബദൽപാതകൾ ഉപയോഗിക്കുകയോ വേണം. എയ്‌റോ ഇന്ത്യയോടനുബന്ധിച്ച് കഴിഞ്ഞ മൂന്നുദിവസവും റോഡിൽ…
Read Moreപ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയില്‍,ട്രംപുമായി നാളെ കൂടിക്കാഴ്ച
വാഷിങ്ടണ്‍: രണ്ടു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണിലെത്തി. വിമാനമിറങ്ങിയ മോദിക്ക് ഊഷ്മള വരവേല്‍പ്പാണ് ലഭിച്ചത്. കൊടുംശൈത്യം അവഗണിച്ച് നിരവധി ഇന്ത്യാക്കാരാണ് മോദിയെ സ്വീകരിക്കാനെത്തിയത്. ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായി അധികാരമേറ്റശേഷമുള്ള നരേന്ദ്രമോദിയുടെ ആദ്യ അമേരിക്കന്‍ സന്ദര്‍ശനമാണിത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക അതിഥി മന്ദിരമായ ബ്ലെയര്‍ ഹൗസിലാണ് മോദിക്ക് താമസസൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് നേരെ എതിര്‍ വശത്താണ് ബ്ലെയര്‍ ഹൗസ് സ്ഥിതി ചെയ്യുന്നത്. സന്ദര്‍ശനത്തില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി മോദി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം…
Read Moreതിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി;
തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിലും നെടുമ്പാശേരി വിമാനത്താവളത്തിലും ബോംബ് ഭീഷണി. രണ്ടിടങ്ങളിലും ബോംബ് വച്ചിട്ടുണ്ടെന്ന് കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് മെസഞ്ചറിലേക്കാണ് ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയെത്തുടർന്ന് രണ്ടിടങ്ങളിലും പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തി. നാല് മണിക്കൂറോളം പരിശോധനകൾ നടത്തി. എന്നാൽ പരിശോധനയിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. തെലങ്കാനയിൽ നിന്നാണ് സന്ദേശം വന്നതെന്ന് പൊലീസ് അറിയിച്ചു. അയച്ച ആളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പൊലീസ് സംഘം തെലങ്കാനയിലേക്ക് പോകുമെന്ന് അധികൃതർ അറിയിച്ചു. കൊല്ലം, കോട്ടയം, എറണാകുളം റെയിൽവേ സ്റ്റേഷനുകളിലും ബോംബ് സ്ക്വാഡും പൊലീസും പരിശോധന നടത്തി.…
Read Moreകെഎസ്ആർടിസി ബസുകളിൽ ക്യുആർ കോഡ് ടിക്കറ്റുകൾ ലഭ്യമാക്കി
ബെംഗളുരൂ: കെഎസ്ആർടിസി മിക്ക ബസുകളിലും ക്യുആർ കോഡ് ടിക്കറ്റിംഗ് സംവിധാനം നടപ്പിലാക്കി. ഇത് യുപിഐ ആപ്പ് വഴി ടിക്കറ്റുകൾക്ക് പണമടയ്ക്കുന്നത് എളുപ്പമാക്കും. കണ്ടക്ടർമാർക്ക് ഇടിഎം മെഷീനുകൾ നൽകി.ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് കെഎസ്ആർടിസി അറിയിച്ചു.
Read Moreകാമുകിയുടെ അമ്മയെ യുവാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി
ചെന്നൈ: പ്രണയബന്ധത്തെ എതിർത്ത കാമുകിയുടെ അമ്മയെ യുവാവ് കൊലപ്പെടുത്തി. മുഗപ്പെയർ ഈസ്റ്റില്‍ താമസിച്ചിരുന്ന മുൻ ബി.എസ്.എൻ.എല്‍. ജീവനക്കാരി മൈഥിലിയെയാണ് (64) മകളുടെ കാമുകൻ ശ്യാം കണ്ണൻ (22) ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയത്. അഭിപ്രായവ്യത്യാസത്തെ ത്തുടർന്ന് മൈഥിലിയുടെ ഭർത്താവ് ജയകുമാർ പിരിഞ്ഞു താമസിക്കുകയായിരുന്നു. മുഗപ്പെയറിലെ വീട്ടില്‍ മൈഥിലിയും സ്വകാര്യ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന മകളുമാണ് താമസിച്ചിരുന്നത്. മകളുമായി പ്രണയത്തിലായിരുന്ന ശ്യാം ഇവരുടെ വീട്ടില്‍ നിത്യസന്ദർശനകനായിരുന്നു. എന്നാല്‍ ബന്ധത്തെ എതിർത്ത മൈഥിലി മകളെ പലതവണ വിലക്കി. എന്നാല്‍ ഇവർ ബന്ധം തുടർന്നു. കഴിഞ്ഞദിവസം രാത്രിയില്‍ ഈ വിഷയത്തില്‍ അമ്മയും മകളും…
Read Moreഅംഗീകാരമില്ലാത്ത സ്വകാര്യ നഴ്‌സിംഗ് കോളേജുകളില്‍ പഠിച്ചവർക്ക് തൊഴിൽ നിഷേധിക്കരുത്; ഹൈക്കോടതി
ബെംഗളൂരു: അംഗീകാരമില്ലാത്ത സ്വകാര്യ നഴ്‌സിംഗ് കോളേജുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കരുതെന്ന ഉത്തരവുമായി കര്‍ണാടക ഹൈക്കോടതി. കാക്കനാട് സ്വദേശികളായ രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബഞ്ച് തീരുമാനം വ്യക്തമാക്കിയത്. കര്‍ണാടകയിലെ സ്വകാര്യകോളേജുകള്‍ക്ക് നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകാരമില്ലാത്തതോടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് തൊഴില്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമായിരുന്നു. ഇതിനെതുടര്‍ന്നാണ് മലയാളി ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
Read More12 വയസുകാരന്റെ നെഞ്ചിൽ തറച്ചു കയറിയത് മാലയും ഓലമടലിന്റെ കഷ്ണവും
ബെംഗളൂരു: കളിച്ചുകൊണ്ടിരിക്കെ വീണ കുട്ടിയുടെ നെഞ്ചില്‍ കഴുത്തിലണിഞ്ഞിരുന്ന സ്റ്റീല്‍ മാലയ്‌ക്കൊപ്പം 20 സെന്റീമീറ്റര്‍ നീളമുള്ള ഓല മടലിന്റെ കഷണവും തറച്ചുകയറി. അസമിലെ ഗുവാഹതിയില്‍നിന്നുള്ള കുടുംബത്തില്‍ അംഗമായ കമാല്‍ ഹുസൈനാണ്(12) അപകടമുണ്ടായത്. അപകടം നടന്നയുടൻ കുട്ടിയെ മംഗളൂരു ഗവ. വെന്‍ലോക്ക് ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെ സി.ടി.വി.എസ് സംഘം പ്രത്യേക ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ നെഞ്ചില്‍ തറച്ച് കയറിയ ഓലമടലിന്റെ കഷണവും സ്റ്റീല്‍ മാലയും പുറത്തെടുത്തു. ശനിയാഴ്ചയായിരുന്നു സംഭവം. കുട്ടിയുടെ മാതാപിതാക്കള്‍ കുടക് മടിക്കേരിയിലെ ഒരു കാപ്പി എസ്റ്റേറ്റില്‍ തൊഴിലാളികളാണ്. അപകടത്തില്‍പ്പെട്ട കമാല്‍ ഹുസൈനെ ആദ്യം മടിക്കേരി ഗവ. ആശുപത്രിയില്‍…
Read Moreഎയ്‌റോ ഇന്ത്യ 2025 ; പോലീസിന് ഭക്ഷണം നൽകാൻ ഇസ്‌കോൺ സംഘടനയെ ചുമതലപ്പെടുത്തി സർക്കാർ
ബെംഗളൂരു : എയ്‌റോ ഇന്ത്യ 2025 ന്റെ സുരക്ഷയ്ക്കായി വിന്യസിച്ചിരിക്കുന്ന കർണാടക പോലീസിന് ഭക്ഷണം നൽകാനുള്ള ഉത്തരവാദിത്തം സർക്കാർ ഇസ്‌കോൺ സംഘടനയെ ഏൽപ്പിച്ചു. എയർ ഷോ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ടിരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകുന്ന ഭക്ഷണത്തിൽ പാറ്റകളും പുഴുക്കളേയും കണ്ടെത്തിയതായി ആവർത്തിച്ചുള്ള സംഭവത്തെ തുടർന്നാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്. തിങ്കളാഴ്ച എയർ ഷോ സുരക്ഷയ്ക്കായി നിയോഗിക്കപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ ഭക്ഷണത്തിൽ നിന്നാണ് പുഴുക്കളേ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് യെലഹങ്ക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതേത്തുടർന്ന്, ഭക്ഷ്യ വിതരണത്തിനായി സ്വകാര്യ കമ്പനിക്ക് നൽകിയ…
Read More