മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസിന്‍റെ മുകളിലെചില്ല് തകര്‍ന്നു

ഇടുക്കി: മൂന്നാറിലെ റോയല്‍ വ്യൂ ഡബിള്‍ ഡെക്കർ ബസിന്‍റെ ചില്ല് തകര്‍ന്നു. കഴിഞ്ഞദിവസം അറ്റകുറ്റപ്പണിക്കായി വർക്ക് ഷോപ്പിലേക്ക് കയറ്റിയിടുന്നതിനിടെയാണ് സംഭവം. ജീവനക്കാരുടെ അശ്രദ്ധമൂലമാണ് ചില്ല് തകര്‍ന്നതെന്ന് കെഎസ്‌ആര്‍ടിസി അധികൃതര്‍ വിശദീകരിച്ചു. സംഭവത്തില്‍ ഗതാഗത മന്ത്രിയുടെ ഓഫീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ചില്ല് ഇന്നുതന്നെ മാറ്റുമെന്നു കെഎസ്‌ആർടിസി അധികൃതര്‍ അറിയിച്ചു.

Read More

ഔട്ട്‌ലെറ്റുകളിൽ നിന്ന് ഇനി മദ്യക്കുപ്പി മോഷണം നടക്കില്ല; അലാറമടിക്കും

ബീവറേജസ് ഔട്ട്‌ലെറ്റില്‍ നിന്ന് മദ്യക്കുപ്പി മോഷണം പോകുന്ന വാര്‍ത്തകളും അതിന്റെ ദൃശ്യങ്ങളുമെല്ലാം ഒരുപാട് കണ്ടിട്ടുണ്ട്. കേരളത്തിലെ ബീവറേജസ് ഔട്ട്‌ലെറ്റില്‍ സ്റ്റോക്ക് നോക്കുമ്പോഴാണ് പലപ്പോഴും മദ്യക്കുപ്പി മോഷണം പോയ വിവരം പോലും ജീവനക്കാര്‍ അറിയുക. എന്നാല്‍ ഇനി മുതല്‍ അതുനടക്കില്ല. ബീവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പന കേന്ദ്രങ്ങളില്‍ നിന്നുള്ള മദ്യക്കുപ്പി മോഷണം തടയാന്‍ ടി ടാഗിങ് സംവിധാനം കൊണ്ടുവരികയാണ്. എന്താണ് ഈ സംവിധാനം എന്ന് അറിയാം; കുപ്പികളില്‍ ഘടിപ്പിക്കുന്ന ടാഗ് നീക്കം ചെയ്യാതെ പുറത്തേക്കുകൊണ്ടുപോയാല്‍ അലാറം മുഴങ്ങുന്ന സംവിധാനമാണിത്. പരീക്ഷണാടിസ്ഥാനത്തില്‍ ആദ്യഘട്ടമായി തിരുവനന്തപുരം പവര്‍ഹൗസ് ഷോറൂമില്‍ സംവിധാനം…

Read More

അമ്മായിയമ്മയെ കൊല്ലാൻ ഒരു മരുന്ന് പറഞ്ഞു തരൂ’: ഡോക്ടർക്ക് വാട്സ്ആപ്പ് സന്ദേശം അയച്ച മരുമകളെ തേടി പോലീസ്

ബെംഗളൂരു: ഭര്‍ത്യമാതാവിനെ കൊല്ലാനുള്ള ഗുളികയെക്കുറിച്ച് ഡോക്ടറോട് ഉപദേശം ചോദിച്ച് ബെംഗളൂരുവില്‍ നിന്നുളള ഒരു സ്ത്രീ തന്റെ അമ്മായിയമ്മയെ കൊല്ലാനുള്ള ഗുളികയുടെ വിശദാംശങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പൊണ്് ഒരു സ്ത്രീ ഡോക്ടര്‍ സുനില്‍ കുമാറിന് സന്ദേശം അയച്ചത്. സ്ത്രീയുടെ വാക്കുകള്‍ കേട്ട് ആശങ്കാകുലനായ ഡോക്ടര്‍ സുനില്‍ കുമാര്‍ സഞ്ജയനഗര്‍ പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. ഇന്‍സ്റ്റാഗ്രാം വഴി സുനില്‍ കുമാറിന്റെ നമ്പര്‍ നേടിയ സ്ത്രീ തിങ്കളാഴ്ച വാട്ട്‌സ്ആപ്പില്‍ അദ്ദേഹത്തിന് സന്ദേശം അയക്കുകയായിരുന്നു. തന്റെ അമ്മായിയമ്മ വയസ്സായി, തന്നെ ഒരുപാട് പീഡിപ്പിക്കപ്പെടുന്നു.’ ‘ദയവായി അവരെ കൊല്ലാന്‍ എന്തെങ്കിലും ഐഡിയ തരൂ,…

Read More

രണ്ട് വയസുകാരന്റെ തല അബദ്ധത്തില്‍ ചെമ്പിനുള്ളില്‍ കുടുങ്ങി

കോഴിക്കോട്: വീട്ടിലെ അടുക്കളയില്‍ പാത്രം ഉപയോഗിച്ച് കളിക്കുന്നതിനിടയില്‍ കുട്ടിയുടെ തല ചെമ്പിനുള്ളില്‍ കുടുങ്ങി. ഇന്ന് രാവിലെ 10.30ഓടെ ഉണ്ടായ സംഭവത്തിൽ തൂണേരി കോമത്ത്കണ്ടി ഷജീറിന്റെ രണ്ട് വയസുകാരനായ ആദി യമാനാണ് അപകടത്തില്‍പ്പെട്ടത്. വീട്ടുകാരുടെ ശ്രദ്ധ മാറിയപ്പോള്‍ കുട്ടിയുടെ തല ചെമ്പിനുള്ളില്‍ കുടുങ്ങിപ്പോവുകയായിരുന്നു. വീട്ടുകാര്‍ ഏറെ ശ്രമിച്ചിട്ടും പാത്രം മാറ്റാന്‍ സാധിക്കാതെ വന്നതോടെ കുഞ്ഞിനെ നാദാപുരം അഗ്നിരക്ഷാ നിലയത്തില്‍ എത്തിച്ചു. അഗ്നി രക്ഷാ സേനാംഗങ്ങള്‍ കട്ടര്‍ ഉപയോഗിച്ച് പരിക്കുകളൊന്നും കൂടാതെ പാത്രം മുറിച്ചുമാറ്റി. പരിഭ്രമിച്ച് എത്തിയ ആദി തന്നെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് നിറപുഞ്ചിരി നല്‍കിയാണ്…

Read More

പിതാവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പത്താം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം 

തെലുങ്കാന: പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ആക്രമണത്തിനിരയായ പത്താം ക്ലാസ് വിദ്യാര്‍ഥിനി മരിച്ചു. തെലങ്കാനയിലെ സഹീറാബാദ് ജില്ലയിയിലാണ് സംഭവം. ഇക്കഴിഞ്ഞ ഫെബ്രുവരി 11 ന് തന്റെ പിതാവിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ആലിയ ബീഗം എന്ന പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. ആലിയ ബീഗത്തിന്റെ പിതാവ് മുഹമ്മദ് ഇസ്മായില്‍, ഗ്രാമത്തിലെ വീര, വിജയ് റെഡ്ഡി എന്നീ രണ്ട് പേരുടെ വീടിനു സമീപം ഒരു തുറസായ സ്ഥലത്ത് മൂത്രമൊഴിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് കാര്യങ്ങള്‍ കൊണ്ടു ചെന്നെത്തിച്ചത്. പ്രകോപിതരായ വീരയും വിജയ് റെഡ്ഡിയും ഇസ്മായിലിനെ ആക്രമിക്കുകയായിരുന്നു. ഇത് കണ്ട് വന്ന ആലിയ…

Read More

ഓൺലൈൻ വാതുവെപ്പ് കടം പെരുകി: ഒരേ കുടുംബത്തിലെ മൂന്ന് പേർ ആത്മഹത്യ ചെയ്തു

ബെംഗളൂരു: കടബാധ്യതയെ തുടർന്ന് ഒരു കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. മൈസൂരു വിജയനഗറിലാണ് സംഭവം. ഇരട്ട സഹോദരങ്ങളായ ജോഷി ആന്റണി, ജോബി ആന്റണി, ഭാര്യ ഷർമിള എന്നിവരാണ് മരിച്ചത്. ജോബിയുടെയും ഷർമിളയുടെയും മൃതദേഹങ്ങൾ ചൊവ്വാഴ്ച രാവിലെ വിജയനഗർ ഗ്രൗണ്ടിലെ വാട്ടർ ടാങ്കിന് സമീപത്ത് നിന്നും, ജോഷിയെ മൈസൂരു ഹഞ്ച്യ താലൂക്കിന് സമീപവുമാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടത്. ഓൺലൈൻ കടബാധ്യതയാണ് ഇവരുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. ജോബിയും ഭാര്യ ഷർമിളയും 80 ലക്ഷം രൂപ ഓൺലൈൻ ആപ്പിൽ നിന്ന് വായ്പയെടുത്തിരുന്നു. എന്നാൽ, വായ്പ കൃത്യമായി…

Read More

വാഹന പരിശോധനയിയ്ക്കിടെ 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ

ബെംഗളൂരു : രണ്ടുവാഹനങ്ങളിലായി കടത്തിയ 119 കിലോ കഞ്ചാവുമായി രണ്ട് മലയാളികൾ ഉൾപ്പെടെ നാലുപേരെ മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് (സി.സി.ബി.) പോലീസ് അറസ്റ്റ് ചെയ്തു. കാസർകോട് ഉപ്പള കുക്കാർ സ്വദേശി മൊയ്തീൻ ഷബീർ (38), ആലപ്പുഴ ചാരമംഗലം സ്വദേശി യു. അജയ് കൃഷ്ണൻ (33), ഹരിയാണ സ്വദേശി ജീവൻ സിങ് (35), മഹാരാഷ്ട്ര താനെ സ്വദേശി മഹേഷ് ദ്വാരകാനാഥ് പാണ്ഡെ (30) എന്നിവരാണ് അറസ്റ്റിലായത്. ആന്ധ്രാപ്രദേശിൽനിന്ന് കേരളത്തിലേക്ക് വൻതോതിൽ കഞ്ചാവ് കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് കൊണാജെ പോലീസ് സ്റ്റേഷൻ പരിധിയിൽ നടത്തിയ വാഹന പരിശോധനയിലാണ്…

Read More

മയക്കുവെടിയേറ്റ് മയങ്ങിവീണ അതിരപ്പിള്ളിയിലെ കാട്ടാനയെ അനിമൽ ആംബുലൻസിൽ കയറ്റി

തൃശ്ശൂർ: മയക്കുവെടിയേറ്റ് മയങ്ങിവീണ അതിരപ്പിള്ളിയിലെ കാട്ടാനയെ അനിമൽ ആംബുലൻസിൽ കയറ്റി. മയക്കുവെടിയേറ്റ് വീണുകിടന്നിരുന്ന കാട്ടാനയുടെ ശരീരത്തിൽ തണുത്തെ വെള്ളം ഒഴിച്ച് കൊടുത്തിന് പിന്നാലെയാണ് മയങ്ങി കിടന്നിരുന്ന കൊമ്പൻ എഴുന്നേറ്റത്. ഇതിന് പിന്നാലെ കുങ്കിയാനകളുടെ സഹായത്തോടെ കാട്ടാനയെ അനിമൽ ആംബുലൻസിലേയ്ക്ക് കയറ്റുകയായിരുന്നു. നേരത്തെ മയക്കുവെടിയേറ്റ് വീണ കാട്ടാനയെ വെറ്ററിനറി ഡോക്ടര്‍ അരുണ്‍ സക്കറിയുടെ നേതൃത്വത്തിലുള്ള സംഘം ആനയെ പരിശോധിച്ചിരുന്നു ആനയുടെ മസ്തകത്തിനേറ്റ മുറിവിൽ ആരോഗ്യവിദഗ്ധർ മരുന്നുവെച്ചു നൽകിയിരുന്നു. ആനയെ മയക്കുവെടിവെയ്ക്കാനുള്ള ദൗത്യം ഇന്ന് പുലർച്ചെ അഞ്ച് മണിയോടെ ആരംഭിച്ചിരുന്നു. 6.40 ഓടെ ആനയെ ലൊക്കേറ്റ് ചെയ്തു.…

Read More

തേജസ്വി സൂര്യയുടെ വിവാഹം തീയതി നിശ്‌ചയിച്ചു: ചടങ്ങുകൾ ഈ തീയതികളിൽ കനകപുരയിലെ റിസോര്‍ട്ടില്‍ നടക്കും

ബെംഗളൂരു: ബിജെപി നേതാവും ബെംഗളൂരു സൗത്ത് എംപിയുമായ തേജസ്വി സൂര്യയുടെ വിവാഹ തീയതി നിശ്ചയിച്ചു. കനകപുര റോഡിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ മാര്‍ച്ച് 5, 6 തീയതികളില്‍ വിവാഹ ചടങ്ങുകള്‍ നടക്കും. ചെന്നൈയില്‍ നിന്നുള്ള പ്രശസ്ത ഗായികയും ഭരതനാട്യം കലാകാരനുമായ ശിവശ്രീ സ്‌കന്ദപ്രസാദിനെയാണ് തേജസ്വി സൂര്യ വിവാഹം കഴിക്കുന്നത്. മാര്‍ച്ച് 9 ന് ബെംഗളൂരുവിലെ പാലസ് ഗ്രൗണ്ടിലുള്ള ഗായത്രി വിഹാറില്‍ ഒരു വലിയ വിവാഹസല്‍ക്കാരം നടക്കും. വിവാഹ ചടങ്ങില്‍ പ്രമുഖര്‍ പങ്കെടുക്കും. ആദ്യം, തേജസ്വി സൂര്യയുടെ കുടുംബം അവരുടെ ജന്മനാടായ ചിക്കമഗളൂരുവില്‍ വിവാഹം നടത്താനായിരുന്നു…

Read More

വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു; ചികിത്സാ പിഴവ് എന്ന് ആരോപണം

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വയറുവേദനയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു.കട്ടപ്പന ഇടുക്കികവല കളിയ്ക്കല്‍ വീട്ടില്‍ വിഷ്ണു സോമന്റെയും, ആഷയുടെയും ഇളയമകൾ ഏക അപര്‍ണ്ണിക (3) യാണ് മരിച്ചത്. കുട്ടിയുടെ മരണത്തിന് കാരണം ചികിത്സാപിഴവാണെന്നാരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തി. ചൊവാഴ്ച രാവിലെ 8.30ഓടെയാണ് കുട്ടി മരണപ്പെട്ടത്.പോസ്റ്റ്‌മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ ചികിത്സപ്പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതരും വിശദീകരിച്ചു.കഠിനമായ വയറുവേദനയെ തുടര്‍ന്ന് ഈമാസം 11ന് കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. പ്രാഥമിക ചികിത്സയും പരിശോധനയും…

Read More
Click Here to Follow Us