ബെംഗളൂരു : മൈസൂരു നഗരത്തിൽ കുടിവെള്ള വിതരണത്തിനായുള്ള കബനി പദ്ധതി പ്രവൃത്തി അന്തിമ ഘട്ടത്തിൽ. നഞ്ചൻകോടിനടുത്തുള്ള ബിദരഗോഡുവിലെ കബനി പദ്ധതി യാഥാർഥ്യമായാൽ മൈസൂരുവിന് പ്രതിദിനം 40 ദശലക്ഷം ലിറ്റർ അധിക വെള്ളം ലഭിക്കും. ഇതോടെ വേനൽക്കാലത്തുള്ള ജലക്ഷാമത്തിന് പരിഹാരമാകും. നിലവിൽ കാവേരി നദിയിൽ നിന്നുള്ള കുടിവെള്ളമാണ് പൈപ്പുകളിലൂടെ നഗരത്തിലെ വീടുകളിലടക്കം എത്തിക്കുന്നത്. വേനൽ കാലത്ത് നദിയിലെ ജലക്ഷാമം കുടിവെള്ള വിതരണത്തെ ബാധിക്കാറുണ്ട്. കബനി പദ്ധതികൂടി യാഥാർഥ്യമായാൽ ഇതിന് പരിഹാരമാകും. കെമ്പാലുവിലെ ജലശുദ്ധീകരണ പ്ലാന്റിന്റെ ശേഷിക്കുന്ന പത്ത് ശതമാനം ജോലികളാണ് ഇനി പൂർത്തിയാകാനുള്ളതെന്ന് മന്ത്രി ഡോ.…
Read MoreMonth: February 2025
കേരളത്തിൽ ഉയർന്ന താപനില മുന്നറിയിപ്പ്;
തിരുവനന്തപുരം: കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.
Read Moreഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരം
ഫ്രാൻസീസ് മാർപാപ്പയുടെ ആരോഗ്യനില കൂടുതൽ സങ്കീർണ്ണം. രണ്ട് ശ്വാസകോശങ്ങളിലും കടുത്ത ന്യുമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണെന്ന് ഡോക്ടർമാർ അറിയിച്ചു. കടുത്ത ശ്വാസതടസത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മാർപ്പാപ്പയെ റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയ്സുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി വെള്ളിയാഴ്ച ആണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്നും ചികിത്സയിൽ മാറ്റം ആവശ്യമാണെന്നും വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു.
Read Moreഅയൽ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി; സംസ്ഥാനത്ത് ജാഗ്രത
ബെംഗളൂരു : ആന്ധ്രാപ്രദേശിലും തെലങ്കാനയിലും പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ കർണാടകത്തിൽ ജാഗ്രത ശക്തമാക്കി. മുൻകരുതലുകൾ ചർച്ചചെയ്യാൻ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ യോഗം ചേർന്നു. അതിർത്തികളിൽ നിരീക്ഷണം ശക്തമാക്കാൻ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഹർഷ ഗുപ്തയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. കോഴി ക്കച്ചവടവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾക്കിടയിൽ പ്രത്യേക നിരീക്ഷണം നടത്താനും നിർദേശമുണ്ട്.
Read Moreബെംഗളൂരുവിലെ 49 ലധികം പ്രദേശങ്ങളിൽ ഇന്ന് 7 മണിക്കൂർ വൈദ്യുതി മുടങ്ങും; പ്രദേശങ്ങളും സമയക്രമവും അറിയാൻ വായിക്കാം
ബെംഗളൂരു: കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിന്റെ (കെപിടിസിഎൽ) അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ബെംഗളൂരുവിലെ 49 പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് ബെംഗളൂരു വൈദ്യുതി വിതരണ കമ്പനി (ബെസ്കോം) അറിയിച്ചു. ഫെബ്രുവരി 18 നും സമാനമായ രീതിയിൽ വൈദ്യുതി തടസ്സം നേരിട്ടിരുന്നു, അടിയന്തര അറ്റകുറ്റപ്പണികളാണ് തടസ്സങ്ങൾക്ക് കാരണമെന്ന് ബെസ്കോം ചൂണ്ടിക്കാട്ടി. കെപിടിസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് പ്രകാരം, 66/11 കെവി കുമ്പളഗോഡ് സബ്‌സ്റ്റേഷനിൽ വരാനിരിക്കുന്ന ജോലികൾ നടക്കുമെന്നും ഇത് മൂലം രാവിലെ 10:00 നും വൈകുന്നേരം 5:00 നും ഇടയിൽ വൈദ്യുതി മുടങ്ങുമെന്നും പറയുന്നു. ബെംഗളൂരുവിൽ…
Read Moreഅതിരപ്പിള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ ആനയെ മയക്കുവെടിവെച്ചു
അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ കൊമ്പൻ്റെ ചികിത്സാ ദൗത്യം ആരംഭിച്ചു. ഇന്ന് രാവിലെ 6.30ഓടെ ആനയെ മയക്കുവടി വെച്ചു. പിന്നാലെ 15 മിനിറ്റിനുള്ളിൽ ആന നിലത്തേക്ക് വീണു. പരിക്കേറ്റ് അവശ നിലയിലുള്ള ആന മയക്കുവെടിയേറ്റ് വീണത് ആശങ്കാജനകമാണ്. ഡോ.അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള വിദഗ്ദ സംഘമാണ് ചികിത്സ നൽകുന്നത്. ആനയെ പിടികൂടി ചികിത്സ നൽകാനുള്ള ചീഫ് വൈൽഡ്‌ലൈഫ് വാർഡൻ്റെ നേരത്തെ ഉത്തരവ് പുറത്തിറങ്ങിയിരുന്നു. അരുൺ സക്കറിയ അടങ്ങുന്ന ദൗത്യസംഘം ആന നിലയുറപ്പിച്ചിരുന്ന സ്ഥലത്ത് നിലയുറപ്പിച്ചിട്ടുണ്ട്.
Read Moreബെംഗളൂരു സ്വദേശിക്ക് പിവിആർ – ഇനോക്സിൽ നിന്ന് 65,000 രൂപ നഷ്ടപരിഹാരം ലഭിക്കാൻ വിധിച്ച് ഉപഭോക്തൃ കോടതി; കാരണം അറിയാൻ വായിക്കാം
ബെംഗളൂരു: സിനിമാ പ്രദർശനത്തിന് മുമ്പ് പരസ്യങ്ങൾ ദീർഘിപ്പിച്ചതിന് പ്രമുഖ മൾട്ടിപ്ലക്‌സ് ശൃംഖലകളായ പിവിആർ സിനിമാസിനെയും ഐഎൻഒക്‌സിനെയും ചോദ്യം ചെയ്ത ബെംഗളൂരു നിവാസിക്ക് 65,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി. ഉപഭോക്താവിന്റെ വിലപ്പെട്ട സമയം പാഴാക്കുന്ന അന്യായമായ വ്യാപാര തന്ത്രമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഉപഭോക്തൃ കോടതി പുറപ്പെടുവിച്ച വിധി. 2023-ൽ വൈകുന്നേരം 4:05 ന് സാം ബഹാദൂർ എന്ന സിനിമയുടെ പ്രദർശനത്തിനായി മൂന്ന് ടിക്കറ്റുകൾ ബുക്ക് ചെയ്ത അഭിഷേക് എം.ആറാണ് കേസ് കൊടുത്തത്. വൈകുന്നേരം 6:30 ഓടെ സിനിമ അവസാനിക്കുമെന്നും അതിനുശേഷം ജോലിയിൽ കയറാമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും,…
Read Moreസംസ്ഥാനത്തെ വൈദ്യുതി ഉപഭോഗംകൂടി; മറ്റു സംസ്ഥാനങ്ങളിൽനിന്ന് വാങ്ങും; വൈദ്യുതിനിരക്ക് വർധന തീരുമാനം ഉടൻ എന്ന് മന്ത്രി
ബെംഗളൂരു : വേനൽക്കാലമായതോടെ സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയിൽ അഞ്ചുശതമാനം മുതൽ പത്തുശതമാനം വരെ വർധനവ്. ഇതോടെ വൈദ്യുതി ആവശ്യം നിറവേറ്റാൻ ഉത്തർപ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതി വാങ്ങാൻ സർക്കാർ തീരുമാനിച്ചതായി ഊർജവകുപ്പു മന്ത്രി കെ.ജെ. ജോർജ് പറഞ്ഞു. ജനുവരിയിൽ അഞ്ചു ശതമാനമാണ് കൂടിയത്. മാർച്ച്, ഏപ്രിൽ മാസങ്ങളാകുമ്പോൾ ആവശ്യകത ഇനിയും കൂടാൻ സാധ്യതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. മറ്റു സംസ്ഥാനങ്ങളിൽനിന്നു വാങ്ങുന്ന വൈദ്യുതി ജൂണിന്ശേഷം തിരിച്ച് കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതുസംബന്ധിച്ച് നിരവധി ചർച്ചകൾ നടത്തിയതായും മന്ത്രി അറിയിച്ചു. ചൂടു കൂടിയതോടെ എ.സി., ഫാൻ, റെഫ്രിജറേറ്റർ…
Read Moreഉച്ചഭക്ഷണത്തിനൊപ്പം കടലമിഠായി കൊടുക്കുന്നത് പദ്ധതി നിർത്തലാക്കാൻ സ്കൂളുകൾക്ക് നിർദേശംനൽകി വിദ്യാഭ്യാസവകുപ്പ്
ബെംഗളൂരു : കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുമെന്ന റിപ്പോർട്ടിനെത്തുടർന്ന് സംസ്ഥാനത്തെ സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനൊപ്പം കടലമിഠായി കൊടുക്കുന്നത് നിർത്തി. പോഷകാഹാരത്തിനുവേണ്ടി മുട്ടയോ പഴമോ മാത്രം കുട്ടികൾക്ക് കൊടുത്താൽമതിയെന്ന് വിദ്യാഭ്യാസവകുപ്പ് സ്കൂളുകൾക്ക് നിർദേശംനൽകി. പഴകിയ മിഠായികൾ കുട്ടികൾക്ക് വിതരണംചെയ്തതും സ്കൂളുകളിൽ മിഠായി സൂക്ഷിക്കുന്നതിന്റെ പ്രശ്നങ്ങളും ഉത്തരവിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. മിഠായികളിൽ പഞ്ചസാരയുടെ അളവും നെയ്യും കൂടുതലാണെന്ന് ചൂണ്ടിക്കാട്ടി ധാർവാഡിലെ സ്കൂൾവിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് അഡീഷണൽ കമ്മിഷണർ കത്തെഴുതിയതിനെത്തുടർന്നാണ് തീരുമാനം.
Read Moreജോലി ചെയ്ത കൂലി നൽകാത്തതിനെ തുടർന്ന് തൊഴിലാളി തൊഴിലുടമയെ കൊലപ്പെടുത്തി
ബെംഗളൂരു : ജോലി ചെയ്തതിന്റെ കൂലി ലഭിക്കാത്തതിൽ പ്രകോപിതനായ തൊഴിലാളി തൊഴിലുടമയെ കൊലപ്പെടുത്തി. ചിക്കബല്ലാപുര ചിന്താമണി സ്വദേശി രാമസ്വാമിയാണ് (48) കൊല്ലപ്പെട്ടത്. മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയാണ് രാമസ്വാമി. ഇത് പ്രവർത്തിപ്പിക്കുന്ന തൊഴിലാളി കലബുറഗി അഫ്‌സൽപ്പുർ സ്വദേശി നാഗേഷിനെ(28) ചിന്താമണി പോലീസ് അറസ്റ്റു ചെയ്തു. രാമസ്വാമി ഒന്നര വർഷമായി നാഗേഷിന് കൂലി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ദിവസം ആയിരം രൂപയാണ് കൂലി. കൂലി ചോദിക്കുമ്പോൾ രാമസ്വാമി നാഗേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു. രാമസ്വാമി ബൈക്കിൽ വീട്ടിലേക്കു പോകുമ്പോൾ നാഗേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അഫ്‌സൽപ്പുരിലേക്ക് രക്ഷപ്പെട്ടു.…
Read More