ജോലി ചെയ്ത കൂലി നൽകാത്തതിനെ തുടർന്ന് തൊഴിലാളി തൊഴിലുടമയെ കൊലപ്പെടുത്തി

death murder

ബെംഗളൂരു : ജോലി ചെയ്തതിന്റെ കൂലി ലഭിക്കാത്തതിൽ പ്രകോപിതനായ തൊഴിലാളി തൊഴിലുടമയെ കൊലപ്പെടുത്തി. ചിക്കബല്ലാപുര ചിന്താമണി സ്വദേശി രാമസ്വാമിയാണ് (48) കൊല്ലപ്പെട്ടത്.

മണ്ണുമാന്തി യന്ത്രത്തിന്റെ ഉടമയാണ് രാമസ്വാമി. ഇത് പ്രവർത്തിപ്പിക്കുന്ന തൊഴിലാളി കലബുറഗി അഫ്‌സൽപ്പുർ സ്വദേശി നാഗേഷിനെ(28) ചിന്താമണി പോലീസ് അറസ്റ്റു ചെയ്തു.

  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി

രാമസ്വാമി ഒന്നര വർഷമായി നാഗേഷിന് കൂലി നൽകിയിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ദിവസം ആയിരം രൂപയാണ് കൂലി. കൂലി ചോദിക്കുമ്പോൾ രാമസ്വാമി നാഗേഷിനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും പോലീസ് പറഞ്ഞു.

രാമസ്വാമി ബൈക്കിൽ വീട്ടിലേക്കു പോകുമ്പോൾ നാഗേഷ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് അഫ്‌സൽപ്പുരിലേക്ക് രക്ഷപ്പെട്ടു. അറസ്റ്റിലായ പ്രതി കുറ്റംസമ്മതിച്ചതായും പോലീസ് അറിയിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാല് മാസം ഗർഭിണിയായ ഭാര്യയെ നായയെ കെട്ടുന്ന ബെൽറ്റുകൊണ്ട് ശ്വാസംമുട്ടിച്ച് കൊന്ന് യുവാവ് ജീവനൊടുക്കി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts