ബെംഗളൂരു: അംഗണവാടി കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും വിതരണം ചെയ്യാൻ ഉദ്ദേശിച്ചിരുന്ന പാൽപ്പൊടി അനധികൃതമായി കടത്താൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടിച്ചെടുത്തു.
ശനിയാഴ്ച ഗഡാഗിൽ നിന്ന് ഹൈദരാബാദിലേക്ക് പാൽപ്പൊടി കടത്താൻ ശ്രമിക്കുന്നത്തിനിടെ പോലീസിനെ കണ്ട സംഗം വാഹനം ഉപേക്ഷിച്ച കടന്ന് കളഞ്ഞു. നിയമവിരുദ്ധ കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ പോലീസ് തിരയുകയാണ്.
ക്ഷീര ഭാഗ്യ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിനായി അംഗണവാടികളിലേക്കും സർക്കാർ സ്കൂളുകളിലേക്കുമാണ് പാൽപ്പൊടി വിതരണം ചെയ്യുന്നത്.
എന്നാൽ, ചില കരിഞ്ചന്തക്കാർ 50 കിലോഗ്രാം വീതമുള്ള 15 ബാഗുകളിലായി പയർ മാവിന്റെ രൂപത്തിൽ പാക്ക് ചെയ്ത പാൽപ്പൊടി സ്വകാര്യ ബസുകൾ വഴി ഹൈദരാബാദിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
കൊപ്പൽ ജില്ലയിലെ കുക്കനൂർ, യെൽബുർഗ, കൊപ്പൽ എന്നിവിടങ്ങളിൽ നിന്നും ഗദഗ് ജില്ലയിലെ ഗദഗ്, ബെറ്റഗേരി, റോൺ, ഷിരഹട്ടി, മുണ്ടാർഗി, നർഗുണ്ട് എന്നിവിടങ്ങളിൽ നിന്നും ഹൈദരാബാദിലേക്ക് അയയ്ക്കുന്നതിനായാണ് പ്രതികൾ പാൽപ്പൊടി ശേഖരിച്ചുവന്നിരുന്നത്.
അനധികൃത വ്യാപാരത്തെക്കുറിച്ച് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതിനെത്തുടർന്ന്, എസ്പി ബി.എസ്. നെമഗൗഡ ഒരു പോലീസ് സംഘത്തെ അയച്ചു അന്വേഷണം നടത്തുകയായിരുന്നു തുടർന്നാണ് പാൽപ്പൊടി പിടിച്ചെടുത്തത്.
ഗദഗ്-ബെട്ടഗേരിയിലെ നരസപുരയിലെ രംഗനാഥ് കെഞ്ചഗുണ്ടി എന്നയാളാണ് ഹൈദരാബാദിലേക്ക് പാൽപ്പൊടി വിതരണം ചെയ്തതെന്ന് പറയപ്പെടുന്നു. മുഴുവൻ ശൃംഖലയും പുറത്തുകൊണ്ടുവരാൻ പോലീസ് ഇപ്പോൾ അന്വേഷണം നടത്തിവരികയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.