നഗരത്തിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി.; നിങ്ങൾ യാത്ര ചെയ്യാൻ ഉപയോഗിക്കുന്ന ബസ് സ്റ്റോപ്പ് പെടുമോ എന്നറിയാൻ വായിക്കാം

ബെംഗളൂരു: ബെംഗളൂരുവിലെ 52 ബസ് സ്റ്റോപ്പുകൾ നീക്കം ചെയ്യാനൊരുങ്ങി ബിബിഎംപി.

ബിഎംടിസിയും ബെംഗളൂരു ട്രാഫിക് പോലീസും (ബിടിപി) നടത്തിയ സംയുക്ത സർവേയിൽ അശാസ്ത്രീയമാണെന്ന് കണ്ടെത്തിയ സ്റ്റോപ്പുകളാണ് നീക്കം ചെയ്യുന്നത്.

ഗതാഗതം സുഗമമാക്കുന്നതിനാണ് സ്റ്റോപ്പുകൾ മാറ്റുന്നതെന്ന് ബിബിഎംപി അറിയിച്ചു. അശാസ്ത്രീയമായ ബസ് സ്റ്റോപ്പുകൾ കാരണം വാഹന ഉപയോക്താക്കൾക്കും കാൽനടയാത്രക്കാർക്കും പ്രശ്‌നങ്ങൾ ഉണ്ടാകുന്നതായി ബിബിഎംപി ചീഫ് കമ്മീഷണർ തുഷാർ ഗിരി നാഥ് പറഞ്ഞു.

  അനിമേഷൻ ലോകത്തെ വിസ്മയിപ്പിച്ച് ബെംഗളൂരു 'പാക്സ്' അനിമേഷൻ കാർണിവൽ; കോസ്‌പ്ലേയും ജാപ്പനീസ് സംസ്കാരവും ജനശ്രദ്ധ ആകർഷിക്കുന്നു

2015 മുതൽ നഗരത്തിൽ ഇത്തരം ബസ് സ്റ്റോപ്പുകളെക്കുറിച്ചുള്ള ചർച്ചകൾ നടക്കുന്നുണ്ട്. 2024ലാണ് ബിടിപിയും ബിഎംടിസിയും സംയുക്ത സർവേ നടത്തിയ്ത്.

സിൽക്ക് ബോർഡ് ജംഗ്ഷൻ ബസ് സ്റ്റോപ്പ് (ബനശങ്കരിയിലേക്ക്), ഐടിപിഎൽ ബസ് സ്റ്റോപ്പ് കെ.ആർ. പുരം, ഹോപ്പ് ഫാം, തിരുമല ധാബ ജംഗ്ഷൻ എന്നിവയും നീക്കം ചെയ്യുന്ന സ്റ്റോപ്പുകളിൽ ഉൾപ്പെടുന്നുണ്ട്.

യഥാർത്ഥ സ്ഥലത്ത് നിന്ന് 50 മീറ്റർ അകലെ മാത്രമേ ബസ് സ്റ്റോപ്പുകൾ മാറ്റാൻ കഴിയൂവെന്നും തുഷാർ ഗിരിനാഥ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അനധികൃത കുടിയേറ്റക്കാർക്കെതിരെ ബെംഗളൂരുവിൽ 'ഓപ്പറേഷൻ മുക്ത'; 2,000-ത്തോളം പേർ കസ്റ്റഡിയിൽ
[masterslider id="10"]

Related posts