ബെംഗളൂരു : ബെംഗളൂരു കോർപ്പറേഷനെ(ബി.ബി.എം.പി.)അഞ്ച് സിറ്റി കോർപ്പറേഷനുകളായി വിഭജിച്ചേക്കുമെന്ന് സൂചന.
തിങ്കളാഴ്ച മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറും പങ്കെടുത്ത കോൺഗ്രസ് എം.എൽ.എ.മാരുടെ യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമെടുത്തെന്നാണ് വിവരം.
ജൂലായിൽ നടക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കാനാണ് നീക്കം. ഇതോടെ കോർപ്പറേഷൻതിരഞ്ഞെടുപ്പ് ഇനിയും നീളാൻ സാധ്യത തെളിഞ്ഞു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നാലുടൻ ബി.ബി.എം.പി.യിലേതടക്കം തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ് നടത്തുമെന്ന് രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നതാണ്. അതിലാണ് മാറ്റം വരുന്നത്.
2020-ൽ ബി.ബി.എം.പി. ഭരണസമിതിയുടെ കാലാവധി കഴിഞ്ഞിരുന്നു. വാർഡ് പുനർവിഭജനം ഉൾപ്പെടെയുള്ള നടപടികൾ നീണ്ടുപോയതാണ് തിരഞ്ഞെടുപ്പ് നീളാൻ കാരണമായത്. നാലുവർഷമായി ഉദ്യോഗസ്ഥഭരണത്തിലാണ് ബി.ബി.എം.പി.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബെംഗളൂരുവിലെ നാല് മണ്ഡലങ്ങളിലും കോൺഗ്രസ് പരാജയപ്പെട്ടിരുന്നു.
അതുകൊണ്ട് ഉടൻ ബി.ബി.എം.പി. തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം പാർട്ടിക്കില്ലെന്ന് വ്യക്തം.വിഭജനം നടന്നാൽ ഏതാനും കോർപ്പറേഷനുകളിൽ പാർട്ടിക്ക് ഭരണം പിടിക്കാമെന്നാണ് കണക്കുകൂട്ടൽ.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.