ബെംഗളൂരു : മദ്യപിച്ച് ബസോടിക്കുന്നത് തടയാൻ കർണാടക ആർ.ടി.സി. ഡ്രൈവർമാർക്ക് കർശനപരിശോധന. ഡിപ്പോകളിൽ ബ്രീത്ത് അനലൈസർ ഉപയോഗിച്ചുള്ള ശ്വാസപരിശോധനയാണ് നടത്തുക. പരിശോധന പൂർത്തിയായതിനുശേഷമേ ജോലിയിൽ പ്രവേശിക്കാൻ ഡ്രൈവർമാർക്ക് അനുമതിയുള്ളൂ. അപകടങ്ങൾ കുറയ്ക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. ഡ്രൈവർക്കൊപ്പം കണ്ടക്ടർമാരും ഡിപ്പോ ജീവനക്കാരും പരിശോധനയ്ക്ക് വിധേയരാകണം. കഴിഞ്ഞ ദിവസം ആർ.ടി.സി. എം.ഡി. അൻപുകുമാറിന്റെ നേതൃത്വത്തിൽ നടന്ന ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗത്തിലാണ് തീരുമാനം. 2016-ലും ഇത്തരമൊരു നിർദേശം പുറപ്പെടുവിച്ചിരുന്നെങ്കിലും പരിശോധന കർശനമാക്കിയിരുന്നില്ല. എന്നാൽ ബസുകൾ അപകടത്തിൽപ്പെടുന്നത് കൂടിയതോടെയാണ് ശ്വാസപരിശോധന നിർബന്ധമാക്കാൻ അധികൃതർ തീരുമാനിച്ചത്. വരും ദിവസങ്ങളിൽ മുഴുവൻഡിപ്പോകളിലും പരിശോധനനടത്താനുള്ള…
Read MoreMonth: April 2024
വെന്തുരുകി നഗരം; ചൂട് സഹിക്കാതെ 20 കുട്ടികൾ ആശുപത്രിയിൽ; താപനില 45 ഡിഗ്രി വരെ ഉയരാൻ സാധ്യത
ബെംഗളൂരു : കനത്തചൂട് അനുഭവപ്പെടുന്ന ബെല്ലാരിയിൽ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് ചികിത്സതേടിയത് 20 കുട്ടികൾ. രണ്ടുദിവസത്തിനിടെയാണ് നിർജലീകരണം, പനി, ഛർദി തുടങ്ങിയവുമായി കുട്ടികൾ ബെല്ലാരി ജില്ലാ ആശുപത്രിയിലും വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സതേടിയെത്തിയത്. 10 വയസ്സിനുതാഴെ പ്രായമുള്ള കുട്ടികളാണ് ചികിത്സതേടിയെത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ആരുടെയും നില ഗുരുതരമല്ല. കഴിഞ്ഞ ഒരാഴ്ചയായി ജില്ലയിൽ അനുഭവപ്പെടുന്ന ശരാശരി താപനില 40 ഡിഗ്രിസെൽഷ്യസാണ്. ചൂടുകൂടുന്ന സാഹചര്യത്തിൽ ഉച്ചയ്ക്ക് ഒന്നുമുതൽ നാലുവരെ കുട്ടികളും പ്രായമായവരും നേരിട്ട് വെയിലേൽക്കുന്ന പ്രദേശങ്ങളിൽനിന്ന് പരമാവധി മാറി നിൽക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശിച്ചിട്ടുണ്ട്. വരും ദിവസങ്ങളിലും…
Read Moreനടൻ ശിവരാജ്കുമാർ ആശുപത്രിയിൽ
ബെംഗളൂരു: നടൻ ശിവ രാജ്കുമാറിനെ നഗരത്തിലെ വൈദേഹി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. താരത്തിന് ഗുരുതര ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും ജനറൽ ചെക്കപ്പിനാണ് എത്തിയതെന്നും ഡോക്ടർ പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഷിമോഗയിൽ ഭാര്യ ഗീത ശിവരാജ്കുമാറിന് വേണ്ടി ശിവണ്ണ പ്രചാരണം നടത്തിയിരുന്നു. ഷിമോഗ ചുറ്റി ആദ്യഘട്ട പ്രചാരണം പൂർത്തിയാക്കി ബെംഗളുരുവിലേക്ക് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നാണ് സൂചന. ബന്ധുക്കളും സിനിമാ മേഖലയിലെ പ്രമുഖരും ആശുപത്രിയിലെത്തി ശിവണ്ണയുടെ ആരോഗ്യവിവരങ്ങൾ ചോദിച്ചറിയുന്നുണ്ട്. നടൻ ഗുരുദത്ത് ഉൾപ്പെടെ നിരവധി പേർ ആശുപത്രിയിലെത്തി. ശിവണ്ണ മിക്കവാറും നാളെ ഡിസ്ചാർജ് ചെയ്യപ്പെടാൻ സാധ്യതയുണ്ട്..…
Read Moreകാണാതായ വിരമിച്ച ബാങ്ക് ജീവനക്കാരൻ്റെ മൃതദേഹം അഴുകിയ നിലയിൽ പാർക്കിലെ കുറ്റിക്കാട്ടിൽ കണ്ടെത്തി
ബെംഗളൂരു: കാണാതായ റിട്ട. ബാങ്ക് ജീവനക്കാരൻ്റെ മൃതദേഹം കണ്ടെത്തി. മഞ്ജുനാഥ് (70) നെയാണ് സംശയാസ്പദമായ നിലയിൽ മരിച്ച കണ്ടെത്തിയത്. ഹാസൻ ജില്ലയിലെ അരസിക്കരെ നഗരത്തിലാണ് സംഭവം. അരസിക്കരെ നഗർ ലക്ഷ്മിപൂർ ബാരങ്കേയിൽ താമസക്കാരനായ മഞ്ജുനാഥ് മാർച്ച് 27 ന് വീട്ടിൽ നിന്ന് നടക്കാൻ പോയതായിരുന്നു. രാത്രിയായിട്ടും മഞ്ജുനാഥ് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ എല്ലായിടത്തും തിരച്ചിൽ നടത്തി. പിന്നീട് ഒരു തുമ്പും ലഭിക്കാതായപ്പോൾ മഞ്ജുനാഥിൻ്റെ ഭാര്യ സരോജ നിംബണ്ണനാവർ അടുത്ത ദിവസം മാർച്ച് 28 ന് അരസിക്കരെ നഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി.…
Read Moreറോഡ് അപകടം; കണ്ടൈനർ ഇടിച്ച്; ടയറിനടിയിൽ കുടുങ്ങി 5 വയസുകാരൻ മരിച്ചു
ബംഗളൂരു: തലസ്ഥാനമായ ബെംഗളൂരുവിൽ ഡ്രൈവറുടെ അശ്രദ്ധയിൽ ഒരു ആൺകുട്ടിക്ക് ജീവൻ നഷ്ടപ്പെട്ടു. ബംഗളൂരുവിൽ നടന്ന വാഹനാപകടത്തിൽ 5 വയസ്സുള്ള ആൺകുട്ടി മരിച്ചു . അശ്വിത് എന്ന കുട്ടിയാണ് മരിച്ചതെന്നാണ് വിവരം. ബംഗളൂരുവിലെ ഉർവശി തിയറ്ററിനു സമീപമായിരുന്നു അപകടം. കണ്ടൈനർ ഡ്രൈവറുടെ പിഴവാണ് അശ്വിന് ജീവൻ നഷ്ടമായത്. ടാങ്കർ പിന്നോട്ട് പോകുന്നതിനിടെ ഇടിക്കുകയായിരുന്നു. തുടർന്ന് താഴെ വീണ അശ്വിത് ടയറിനടിയിൽ കുടുങ്ങി. ഡ്രൈവറുടെ അശ്രദ്ധമൂലം ഗുരുതരമായി പരിക്കേറ്റ അശ്വിത് സംഭവസ്ഥലത്ത് തന്നെ മരിച്ചു. വിവരമറിഞ്ഞ് കലാശിപാളയ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്.…
Read Moreചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം; നഗരത്തിൽ ഇന്ന് 3 മണി മുതൽ ഗതാഗത നിയന്ത്രണം,രാത്രി 11:30 വരെ മെട്രോ സർവീസ്; വിശദാംശങ്ങൾ
ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഐപിഎൽ മത്സരം; നഗരത്തിൽ ഇന്ന് 3 മാണി മുതൽ ഗതാഗത നിയന്ത്രണം,രാത്രി 11:30 വരെ മെട്രോ സർവീസ്; വിശദാംശങ്ങൾ ബെംഗളൂരു: കന്നഡിഗസിൻ്റെ പ്രിയപ്പെട്ട ടീമായ ആർസിബി (റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു) ഇന്ന് (ഏപ്രിൽ 2) ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ നേരിടാൻ ഒരുങ്ങുന്നു. ഈ വർഷത്തെ ഐപിഎൽ ടൂർണമെൻ്റിൽ (ഐപിഎൽ 2024) ആർസിബിയുടെ (ആർസിബി വേഴ്സസ് എൽഎസ്‌ജി) തുടർച്ചയായ മൂന്നാം ഹോം മത്സരമാണിത്. കഴിഞ്ഞ മത്സരത്തിൽ കെകെആറിനെതിരെ തോറ്റിരുന്നു. അതുകൊണ്ട് തന്നെ ഈ മത്സരം ജയിക്കുമെന്നാണ് പ്രതീക്ഷ. ചിന്നസ്വാമി…
Read Moreകാസർകോട് വാഹനത്തിൽ നിന്ന് അരക്കോടി കവർന്ന സംഘം ബെംഗളൂരുവിലും കാറിന്റെ ചില്ല് തകർത്ത് കവർച്ച നടത്തി; അന്വേഷണത്തിന് കൈകോർത്ത് ബെംഗളൂരു കേരളം – പോലീസ്
ബെംഗളൂരു: ഉപ്പളയിൽ എ.ടി.എമ്മിൽ പണം നിറയ്ക്കാനെത്തിച്ച സ്വകാര്യ ഏജൻസിയുടെ വാഹനത്തിന്റെ ചില്ല് തകർത്ത് അരക്കോടി രൂപ കവർന്ന സംഘം വീണ്ടും ബെംഗളൂരുവിൽ കവർച്ച നടത്തി. യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിൽ കാറിന്റെ ചില്ല് തകർത്ത് സംഘം ലാപ്‌ടോപ്പ് കവരുന്ന സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു. കർണാടക പോലീസിനൊപ്പം ചേർന്ന് അന്വേഷണം വ്യാപിപ്പിക്കാൻ ബെംഗളൂരുവിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് കേരളാ പോലീസ്. മൂന്ന് പേരാണ് ബെംഗളൂരുവിലും കവർച്ചയിൽ ഒത്തുചേർന്നത്. മംഗളൂരുവിൽ മാർച്ച് 27-ന് രാവിലെ കാറിന്റെ ചില്ല് പൊട്ടിച്ച് ലാപ്‌ടോപ്പ് കവർന്ന അതേ രീതിയിലാണ് ബെംഗളൂരുവിലും…
Read Moreപോലീസ് ക്വാർട്ടേഴ്സിൽ ലേഡി കോൺസ്റ്റബിളിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളൂരു : ഉഡുപ്പിയിൽ ലേഡി കോൺസ്റ്റബിളിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ബാഗൽകോട്ട് സ്വദേശിയായ ജ്യോതിയാണ് മരിച്ചത്. കാപ്പു പോലീസ് സ്റ്റേഷനിൽ ഡ്യൂട്ടിയിലായിരുന്നു ജ്യോതി. ജോലി കഴിഞ്ഞ് പോലീസ് ക്വാർട്ടേഴ്സിലേക്ക് പോയ ശേഷമാണ് ജ്യോതി ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കൃത്യമായ കാരണം അറിവായിട്ടില്ല. അഡീഷണൽ പോലീസ് സൂപ്രണ്ട് സിദ്ധലിംഗപ്പ സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി അന്വേഷണം നടത്തി വരികയാണ്.
Read Moreബെംഗളൂരുവിലെ ജലപ്രതിസന്ധി; അവസരം നോക്കി ഇരുന്നത് പോലെ കേരളം ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചു; മുതലെടുക്കാനുള്ള ശ്രമങ്ങളെന്ന് സംസ്ഥാനം
ബെംഗളൂരു : ജലക്ഷാമത്തിന്റെ പശ്ചാത്തലത്തിൽ ബെംഗളൂരുവിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് ക്ഷണിച്ചതിനെ വിമർശിച്ച് കർണാടക വ്യവസായമന്ത്രി എം.ബി. പാട്ടീൽ. നിക്ഷേപം ആകർഷിക്കാനുള്ള ശ്രമങ്ങൾ നടത്താൻ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്റെപേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് പാട്ടീൽ പറഞ്ഞു. ജലക്ഷാമമുണ്ടെങ്കിലും ബെംഗളൂരുവിൽ ഐ.ടി. കമ്പനികളുള്ള സ്ഥലങ്ങളെ ഇത് കാര്യമായി ബാധിച്ചിട്ടില്ല. കേരളത്തിൽനിന്നുള്ള ആയിരക്കണക്കിനാളുകൾക്ക് ബെംഗളൂരുവിൽ വിവിധ കമ്പനികൾ ജോലിനൽകിയിട്ടുള്ളകാര്യം കേരളം ഓർക്കണമെന്നും പാട്ടീൽ ആവശ്യപ്പെട്ടു. ബെംഗളൂരുവിലെ ജലപ്രതിസന്ധി അറിഞ്ഞ് ഐ.ടി. കമ്പനികൾക്ക് എല്ലാസൗകര്യങ്ങളും വെള്ളവും വാഗ്ദാനംചെയ്ത് കത്തെഴുതിയതായി കഴിഞ്ഞദിവസം കേരള വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞിരുന്നു.…
Read Moreഈ ദിവസങ്ങളിൽ കണ്ണൂർ എക്‌സ്‌പ്രസ് യശ്വന്ത്‌പുര വരെ സർവീസ് നടത്തുകയുള്ളു; വിശദാംശങ്ങൾ
ബെംഗളൂരു : ബെംഗളൂരു കെ.എസ്.ആർ. റെയിൽവേ സ്റ്റേഷനും യശ്വന്ത്‌പുര സ്റ്റേഷനുമിടയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഏഴ്, എട്ട് തീയതികളിൽ കണ്ണൂർ-കെ.എസ്.ആർ. ബെംഗളൂരു എക്സ്‌പ്രസ് (16512) യശ്വന്ത്‌പുരയിൽ യാത്ര അവസാനിപ്പിക്കുമെന്ന് ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു. കണ്ണൂരിൽനിന്ന് വൈകീട്ട് 5.05-ന് പുറപ്പെടുന്ന തീവണ്ടി പുലർച്ചെ 6.02-നാണ് യശ്വന്ത്‌പുരയിലെത്തുക. ഒമ്പതുമുതൽ സാധാരണ രീതിയിലുള്ള സർവീസ് തുടരും.
Read More