കാസർകോട് വാഹനത്തിൽ നിന്ന് അരക്കോടി കവർന്ന സംഘം ബെംഗളൂരുവിലും കാറിന്റെ ചില്ല് തകർത്ത് കവർച്ച നടത്തി; അന്വേഷണത്തിന് കൈകോർത്ത് ബെംഗളൂരു കേരളം – പോലീസ്

ബെംഗളൂരു: ഉപ്പളയിൽ എ.ടി.എമ്മിൽ പണം നിറയ്ക്കാനെത്തിച്ച സ്വകാര്യ ഏജൻസിയുടെ വാഹനത്തിന്റെ ചില്ല് തകർത്ത് അരക്കോടി രൂപ കവർന്ന സംഘം വീണ്ടും ബെംഗളൂരുവിൽ കവർച്ച നടത്തി.

യെലഹങ്ക പോലീസ് സ്റ്റേഷൻ പരിധിയിൽ കാറിന്റെ ചില്ല് തകർത്ത് സംഘം ലാപ്‌ടോപ്പ് കവരുന്ന സി.സി.ടി.വി. ദൃശ്യത്തിൽനിന്ന് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു.

കർണാടക പോലീസിനൊപ്പം ചേർന്ന് അന്വേഷണം വ്യാപിപ്പിക്കാൻ ബെംഗളൂരുവിലേക്ക് തിരിക്കാനുള്ള ഒരുക്കത്തിലാണ് കേരളാ പോലീസ്.

  ബെംഗളൂരു-എറണാകുളം വന്ദേഭാരത് എക്‌സ്പ്രസില്‍ കോച്ചുകള്‍ ഇരട്ടിയാക്കുന്നു; ഓണസീസണിൽ മലയാളി യാത്രക്കാർക്ക് വലിയ ആശ്വാസം; വിശദാംശങ്ങൾ

മൂന്ന് പേരാണ് ബെംഗളൂരുവിലും കവർച്ചയിൽ ഒത്തുചേർന്നത്. മംഗളൂരുവിൽ മാർച്ച് 27-ന് രാവിലെ കാറിന്റെ ചില്ല് പൊട്ടിച്ച് ലാപ്‌ടോപ്പ് കവർന്ന അതേ രീതിയിലാണ് ബെംഗളൂരുവിലും പ്രതികൾ കൃത്യം നിർവഹിച്ചത്.

മംഗളൂരുവിൽ നിന്ന് ബസിൽ ഉപ്പളയിൽ വന്നിറങ്ങിയാണ് സംഘം എ.ടി.എമ്മിൽ നിക്ഷേപിക്കാൻ കൊണ്ടുവന്ന അരക്കോടി രൂപ കവർന്നത്.

ഉപ്പളയിലെ കവർച്ചയ്ക്കു ശേഷം ഓട്ടോയിലാണ് മൂവരും കാസർകോട് റെയിൽവേ സ്റ്റേഷൻ വരെ എത്തിയതെന്ന് പോലീസ് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്.

എന്നാൽ, അവർ എങ്ങോട്ടേക്കുള്ള ടിക്കെറ്റെടുത്തെന്നും ഏത് തീവണ്ടി കയറിയെന്നും കണ്ടെത്താനായില്ല.

  പൂർണ്ണ ആരോഗ്യവാന്മാരായ കുട്ടികൾ പോലും കുഴഞ്ഞുവീഴുന്നത് എന്തുകൊണ്ട്? ബെം​ഗളൂരുവിലെ ഡോക്ടർമാർ പറയുന്നു

ഒരിടത്ത് സ്ഥിരമായി തമ്പടിക്കാതെ കവർച്ച ചെയ്ത മുതലുകൾ കൃത്യമായി കൈമാറുന്ന തമിഴ്‌നാട്ടിൽ നിന്നുള്ള വലിയൊരു സംഘത്തിലെ കണ്ണികളാണ് പ്രതികളെന്നാണ് സംശയിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ട്രാക്കിലേക്ക് ചാടി മുൻ മാധ്യമപ്രവർത്തകൻ ജീവനൊടുക്കി;
[masterslider id="10"]

Related posts