കേരളം സുരക്ഷിതമാണെന്ന് വ്ലോഗ്ഗ് ചെയ്ത വിദേശവനിതക്ക് നേരെ തൃശൂർ പൂരത്തിനിടെ ചുംബന ശ്രമം

തൃശൂർ: തൃശൂർ പൂരത്തിനിടെ വിദേശ വനിതയെ അപമാനിക്കാൻ ശ്രമം. വിദേശ വനിതയെ പാലക്കാട് സ്വദേശി ചുംബിക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ പ്രമുഖ മാധ്യമങ്ങൾക്ക് ലഭിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ടിൽ നിന്നുള്ള വ്ലോഗർക്ക് നേരെയായിരുന്നു അതിക്രമം. പൂര വിശേഷങ്ങൾ തിരക്കുന്നതിനിടയിൽ ചുംബിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് വിദേശ വനിത തന്നെ വീഡിയോ പോസ്റ്റ് ചെയ്തു. ഭാര്യയും ഭർത്താവും ഒന്നിച്ച് യാത്രകൾ ചെയ്ത് വ്ലോഗ് ചെയ്യുന്നതാണ് ഇവരുടെ രീതി. ഉത്തരാഖണ്ഡിൽ വിദേശ ദമ്പതികൾ ആക്രമിക്കപ്പെട്ടപ്പോൾ കേരളം സുരക്ഷിതമാണ് എന്ന തരത്തിൽ വിഡിയോ ചെയ്ത വ്ലോഗർമാർക്കാണ് ഇപ്പോൾ ദുരനുഭവം…

Read More

ബെംഗളൂരു! വോട്ട് ചെയ്യൂ, സൗജന്യ ബിയർ, ബർഗർ, വിമാനം വണ്ടർല അമ്യൂസ്‌മെന്റ് പാർക്ക് ടിക്കറ്റുകളിൽ കിഴിവുകൾ എന്നിവയും മറ്റും നേടൂ | നിങ്ങൾ അറിയേണ്ടതെല്ലാം

ബംഗളൂരു: ഹലോ ബംഗളൂരു നോക്കൂ! ഈ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിലൂടെ സൗജന്യ ബിയറും ബർഗറുകൾക്കും വിമാന ടിക്കറ്റുകൾക്കും മറ്റും അതിശയിപ്പിക്കുന്ന കിഴിവുകൾ നേടാനും അവസരം. ഇത് മാത്രമല്ല, നിങ്ങളുടെ പോളിംഗ് ബൂത്തുകൾ വരെ നിങ്ങൾക്ക് സൗജന്യ ബൈക്ക് സവാരിയും ലഭിക്കും. പൊതുതിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. അതിനായി  ബംഗളൂരുവിലെ റസ്റ്റോറൻ്റുകൾ, സ്വകാര്യ കമ്പനികൾ, മൊബിലിറ്റി അഗ്രഗേറ്റർ ആപ്പുകൾ എന്നിവ കൂടുതൽ കൂടുതൽ നഗരവാസികളെ അവരുടെ കിഴിവുകൾ നൽകി പ്രോത്സാഹിപ്പിക്കുന്നതിന് നൂതനമായ പ്രചാരണങ്ങളും സംരംഭങ്ങളും ആരംഭിച്ചിട്ടുണ്ട്. ബെംഗളൂരുവിൽ രണ്ടാം…

Read More

വിജയത്തിന് തൊട്ടരികെ; ക്യാൻസറിനെതിരെ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ച് ബെംഗളൂരു ഐ.ഐ.എസ്.സി.

ബെംഗളൂരു: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ (IISc) ഗവേഷകർ അര്‍ബുദത്തിനെതിരായ സിന്തറ്റിക് ആന്റിജന്‍ വികസിപ്പിച്ചു. ഐഐഎസ്‌സിയിലെ ഓര്‍ഗാനിക് കെമിസ്ട്രി വിഭാഗത്തിലെ പ്രൊഫ. എന്‍. ജയരാജ്, ഗവേഷണ വിദ്യാര്‍തി ടി.വി. കീര്‍ത്തന എന്നിവരടങ്ങിയ ഗവേഷണ സംഘമാണ് ആന്റിജന്‍ വികസിപ്പിച്ചെടുത്തത്. ട്യൂമറുമായി ബന്ധപ്പെട്ട ആൻ്റിജനുകൾ നേരിട്ട് ലിംഫ് നോഡുകളിലേക്ക് എത്തിക്കുന്നതിനാണ് ഈ സംയുക്തം രൂപകൽപ്പന ചെയ്തിരിക്കുന്നത്. കാൻസർ കോശങ്ങൾക്കെതിരായ ആൻ്റിബോഡികളുടെ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനാണിത്. അതിനായി രക്തത്തിലെ സ്വാഭാവിക പ്രോട്ടീനുകളായ ആല്‍ബുമിനിലൂടെ ആന്റിജനെ ലിംഫ് നോഡിലേക്ക് കടത്തിവിടുകയാണ് ചെയ്യുക. ഐ.ഐ.എസ്‌.സിയുടെ പുതിയ കണ്ടുപിടിത്തം അര്‍ബുദത്തിനുള്ള വാക്‌സിന്‍ വികസിപ്പിച്ചെടുക്കുന്നതിന് സഹായകരമായേക്കാമെന്നാണ്…

Read More

നഗരത്തിൽ നിഴൽരഹിത ദിനത്തിന് സാക്ഷ്യംവഹിച്ച് ജനങ്ങൾ

ബെംഗളൂരു : വർഷത്തിൽ രണ്ടുതവണമാത്രം സംഭവിക്കുന്ന നിഴൽരഹിതദിനത്തിന് (സീറോ ഷാഡോ ഡേ) സാക്ഷ്യം വഹിച്ച് ബെംഗളൂരു. ഏപ്രിൽ, ഓഗസ്റ്റ് മാസങ്ങളിലായി വർഷത്തിൽ രണ്ടുതവണ ബെംഗളൂരുവിൽ ഈ പ്രതിഭാസം അനുഭവപ്പെടാറുണ്ട്. ബുധനാഴ്ച ഉച്ചയ്ക്ക് 12.17-നും 12.23-നും ഇടയിലാണ് പ്രതിഭാസമുണ്ടായത്. ഈ സമയത്ത് നിഴൽ അപ്രത്യക്ഷമായി. തലയ്ക്കുമീതേ സൂര്യൻ ജ്വലിച്ചുനിൽക്കുമ്പോഴും നിഴൽ ഒട്ടും ദൃശ്യമാകാത്ത അവസ്ഥയാണിത്. ഭൂമധ്യരേഖയുടെ 23.5 ഡിഗ്രി മുകളിലേക്കും 23.5 ഡിഗ്രി താഴേക്കുമുള്ള സ്ഥലങ്ങളിലാണ് ഈ പ്രതിഭാസം അനുഭവപ്പെടുക. നിഴൽരഹിത പ്രതിഭാസമുണ്ടായ സമയത്ത് ജവാഹർലാൽ നെഹ്‌റു പ്ലാനറ്റേറിയത്തിൽ കുട്ടികൾ ഒന്നിച്ചുകൂടി അത് അനുഭവിച്ചറിഞ്ഞു.

Read More

‘വോട്ടു ചെയ്തില്ലെങ്കിൽ ശവസംസ്‌കാരത്തിനെങ്കിലും വരൂ…’; വൈകാരിക പ്രസംഗവുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ

ബെംഗളൂരു : തന്റെ തട്ടകമായ കലബുറഗിയിൽ വോട്ടർമാരോട് വൈകാരികമായി സംസാരിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. താൻ രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കില്ല. ബി.ജെ.പി., ആർ.എസ്.എസ്. ആദർശങ്ങളെ തോൽപ്പിക്കാനും ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാനുമായി രാഷ്ട്രീയം തുടരുമെന്നും ഖാർഗെ വ്യക്തമാക്കി. ബി.ജെ.പി., ആർ.എസ്.എസ്. ആദർശങ്ങളെ തോൽപ്പിക്കാനായാണ് താൻ ജനിച്ചതെന്നും അതിനുമുമ്പിൽ ഒരിക്കലും കീഴടങ്ങില്ലെന്നും ഖാർഗെ പറഞ്ഞു. കലബുറഗിയിൽനിന്ന് 2009-ലും 2014-ലും എം.പി.യായ ഖാർഗെ 2019-ലെ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു. ‘‘കോൺഗ്രസ് സ്ഥാനാർഥിക്ക് നിങ്ങൾ വോട്ടുചെയ്താലും ഇല്ലെങ്കിലും, കലബുറഗിക്കുവേണ്ടി ഞാൻ എന്തെങ്കിലും ചെയ്തിട്ടുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ എന്റെ ശവസംസ്കാരത്തിനെങ്കിലും വരണം’’ കലബുറഗിയിലെ…

Read More

ഇന്ന് നിശബ്ദ പ്രചാരണം; കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം നാളെ പോളിംഗ് ബൂത്തിലേയ്ക്ക്. 40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം സംസ്ഥാനം ഇന്ന് നിശബ്ദ പ്രചാരണത്തിൻ്റെ ചൂടിലാണ്. അവസാന മണിക്കൂറിലും വിലപ്പെട്ട വോട്ടുകൾ സ്വന്തം ചിഹ്നത്തിൽ എത്തിക്കാനുള്ള ശ്രമത്തിലാണ് മുന്നണികളും സ്ഥാനാര്‍ത്ഥികളും. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്. നാളെ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ജില്ലാ കളക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. തിരുവനന്തപുരം, പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കാസര്‍കോട് ജില്ലകളില്ലാണ് നിരോധനാജ്ഞ. ഏപ്രില്‍…

Read More

12 വർഷത്തെ കാത്തിരിപ്പിനൊടുവിൽ യെമനിലെത്തി നിമിഷയെ കണ്ട് അമ്മ

യമന്‍: ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയെ അമ്മ പ്രേമകുമാരി നേരിട്ടു കണ്ടു. യെമനിലെ സൻആ ജയിലിലെത്തിയ പ്രേമകുമാരി ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മകളെ കണ്ടത്. 12 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും നേരിൽ കാണുന്നത്. നിമിഷയെ കാണാൻ അമ്മയ്ക്ക് മാത്രമാണ് അനുവാദം നൽകിയത്. ജയിലിൽ ഫോൺ അനുവദിച്ചിരുന്നില്ല. പ്രേമകുമാരിക്കൊപ്പം പോയ സാമുവൽ ജെറോം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യൻ എംബസി അധികൃതരും ജയിലിൽ എത്തിയിരുന്നു. ഒരു ദശാബ്ദത്തിന് ശേഷം മകളെ കണ്ടതിന്റെ ആശ്വാസത്തിലാണ് അമ്മ പ്രേമകുമാരി. ഏറെ…

Read More

സംസ്ഥാനത്ത് ഇന്ന് കൊട്ടിക്കലാശം; 14 മണ്ഡലങ്ങളിൽ നാളെ നിശ്ശബ്ദ പ്രചാരണം

കർണാടകത്തിൽ ആദ്യഘട്ട തിരഞ്ഞെടുപ്പു നടക്കുന്ന 14 ലോക്‌സഭാ മണ്ഡലങ്ങളിൽ നാടിളക്കി നടന്നുവരുന്ന പ്രചാരണത്തിന് ബുധനാഴ്ച സമാപനം. വ്യാഴാഴ്ച നിശ്ശബ്ദ പ്രചാരണം. വെള്ളിയാഴ്ച ഇത്രയും മണ്ഡലങ്ങളിൽ ജനവിധി. പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായും ബി.ജെ.പി. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയും ഉൾപ്പെടെ എൻ.ഡി.എ. സ്ഥാനാർഥികൾക്കുവേണ്ടി പ്രചാരണത്തിനെത്തിയപ്പോൾ കോൺഗ്രസിനുവേണ്ടി പാർട്ടിയധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർ ജനമനസ്സു പിടിക്കാനെത്തി. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ, മുൻ പ്രധാനമന്ത്രിയും ജെ.ഡി.എസ്. ദേശീയ അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ, മുൻ മുഖ്യമന്ത്രിമാരായ ബി.എസ്. യെദ്യൂരപ്പ,…

Read More

വീൽച്ചെയറിൽ നിന്ന് വീണ് മലയാളി യുവതി മരിച്ചു

death

ബെംഗളൂരു : മലയാളിയുവതി ബെംഗളൂരുവിൽ താമസസ്ഥലത്ത് വീൽച്ചെയറിൽനിന്ന് വീണു മരിച്ചു. ബെന്നാർഘട്ട റോഡിൽ താമസിക്കുന്ന കോഴിക്കോട് പെരുമണ്ണ സ്വദേശിയായ വിപിന (35) ആണ് മരിച്ചത്. അമ്മയ്ക്കൊപ്പമായിരുന്നു ബെംഗളൂരുവിൽ താമസം. വർഷങ്ങളായി കിടപ്പിലായിരുന്നു. ബുധനാഴ്ച രാവിലെയാണ് മരിച്ചത്. മരണവിവരം അയൽവാസികളാണ് ബെന്നാർഘട്ട പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. ബെംഗളൂരു എ.ഐ.കെ.എം.സി.സി. പ്രവർത്തകരാണ് മൃതദേഹം വിക്ടോറിയ ആശുപത്രിയിലെത്തിച്ച് പോസ്റ്റ്‌മോർട്ടത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൈസൂരുറോഡ് ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു.

Read More

സംസ്ഥാനത്ത് ആദ്യഘട്ട ജനവിധി വെള്ളിയാഴ്ച; വിധിയെഴുത്ത് 14 മണ്ഡലങ്ങൾ

ബെംഗളൂരു : കർണാടകത്തിൽ ബി.ജെ.പി.യും ജെ.ഡി.എസും കൈകോർത്തതിന്റെ ഫലം നിർണയിക്കാൻപോകുന്ന മണ്ഡലങ്ങളിലെ ജനവിധി വെള്ളിയാഴ്ച. ജെ.ഡി.എസിന് സ്വാധീനമുള്ള ഓൾഡ് മൈസൂരു, ബെംഗളൂരു മേഖലകളിലുൾപ്പെടെ 14 മണ്ഡലങ്ങളാണ് സംസ്ഥാനത്തെ ആദ്യഘട്ട വോട്ടെടുപ്പിനൊരുങ്ങുന്നത്. എൻ.ഡി.എ. സഖ്യത്തിൽ ജെ.ഡി.എസ്. മത്സരിക്കുന്ന മാണ്ഡ്യയും ഹാസനും കോലാറും വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തും. ഈ മണ്ഡലങ്ങളിലെയും ജെ.ഡി.എസിന് ശക്തിയുള്ള മറ്റു മണ്ഡലങ്ങളിലെയും ജനവിധി സഖ്യത്തിന്റെ ഭാവിനിർണയിക്കും. ജെ.ഡി.എസ്. കോട്ടയായ മാണ്ഡ്യ പിടിക്കാനിറങ്ങിയ പാർട്ടിയിലെ കരുത്തനായ എച്ച്.ഡി. കുമാരസ്വാമിക്ക് കോൺഗ്രസ് വെല്ലുവിളിയുയർത്തുന്നുണ്ട്. കർഷകരും സാധാരണക്കാരും ഭൂരിഭാഗം വോട്ടർമാരായ മണ്ഡലത്തിൽ സർക്കാരിന്റെ വാഗ്ദാനപദ്ധതികളാണ് കോൺഗ്രസ് തുറുപ്പുശീട്ടായി…

Read More
Click Here to Follow Us