ബൈക്കിൽ ടാങ്കർ ഇടിച്ച് യുവാക്കൾക്ക് ദാരുണാന്ത്യം

ബെംഗളൂരു: മൈസൂരുവിലെ നഞ്ചൻഗുഡു താലൂക്കിലെ മല്ലുപുര ഗ്രാമത്തിന് സമീപം ബുധനാഴ്ച രാവിലെയുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇവർ സഞ്ചാരിച്ചിരുന്ന ബൈക്കിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. നഞ്ചൻഗുഡ് തഗദൂർ ഗ്രാമത്തിലെ ശിവമല്ലഗൗഡയുടെ മകൻ മഹേഷ് (24), അതേ ഗ്രാമത്തിലെ നാഗരാജുവിന്റെ മകൻ മഹേഷ് (23) എന്നിവരെയാണ് മരിച്ചത്. നഞ്ചൻഗുഡു താലൂക്കിലെ അളഗഞ്ചി വില്ലേജിലെ ബല്ലാരി അമ്മൻ ഷുഗർ ഫാക്ടറിയിലെ ദിവസ വേതന തൊഴിലാളികളായിരുന്നു ഇരുവരും. പുലർച്ചെ ഫാക്ടറി ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം. ഒരാൾ സംഭവസ്ഥലത്ത് വെച്ചും മറ്റൊരാൾ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ്…

Read More

ചായ നല്കാൻ വൈകി; യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു

ലക്‌നൗ: ചായ നല്‍കാന്‍ വൈകിയതിനിന്റെ പേരിൽ ദമ്പതികളുടെ തർക്കം അവസാനിച്ചത് കൊലപാതകത്തിൽ. യുവതിയെ ഭര്‍ത്താവ് കഴുത്തറുത്ത് കൊന്നു. രാവിലെ ചായ നല്‍കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവിലാണ് പ്രകോപനമെന്ന് പോലീസ് പറയുന്നു. ഗാസിയാബാദിലെ ഭോജ്പൂര്‍ ഗ്രാമത്തില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. 52കാരനായ ധരംവീര്‍ ആണ് ഭാര്യ സുന്ദരിയെ കൊലപ്പെടുത്തിയത്. രാവിലെ രണ്ടു തവണ ധരംവീര്‍ ചായ ചോദിച്ചു. ചായ ഉണ്ടാക്കാന്‍ സമയമെടുക്കുമെന്നായിരുന്നു സുന്ദരിയുടെ മറുപടി. ഇതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ കുപിതനായ ധരംവീര്‍ വാള്‍ ഉപയോഗിച്ച് പിന്നില്‍ നിന്ന് സുന്ദരിയെ വെട്ടുകയായിരുന്നു. സുന്ദരി തത്ക്ഷണം മരിച്ചതായി…

Read More

വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ സ്റ്റാറ്റസ് ഇട്ടത് വൈറൽ ആയതോടെ യുവാവും യുവതിയും ആത്മഹത്യ ചെയ്തു

ബെംഗളൂരു: മൈസൂരു ഹുൻസൂർ താലൂക്കിലെ കൽക്കുനികെ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രി വിവാഹിതയായ യുവതിയും യുവാവും ആത്മഹത്യ ചെയ്തു. വിവാഹിതയായ യുവതിക്കൊപ്പമുള്ള ഫോട്ടോ യുവാവ് വാട്‌സ്ആപ്പ് സ്റ്റാറ്റസായി ഇടുകയും ഇത് വൈറലാവുകയും ചെയ്തതോടെ ഇരു കുടുംബങ്ങളും തമ്മിൽ സംഘർഷവുമുണ്ടായി. ഇതേ തുടർന്ന് ചൊവ്വാഴ്ച രാത്രി ഇരുവരും ആത്മഹത്യ ചെയ്യുകയായിരുന്നു.  

Read More

വിവാഹ മോചനത്തിന്റെ കാരണം ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല; ആ മൂന്ന് പേർക്ക് ദൈവം തീർച്ചയായും കൊടുക്കും

അമൃത സുരേഷുമായുള്ള വിവാഹ ബന്ധം തകർന്നതിനെക്കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് നടൻ ബാല. തനിക്കൊരു മകളാണെന്നും, അവളുടെ ഭാവി ഓർത്തു മാത്രമാണ് തന്റെ വിവാഹജീവിതത്തിൽ സംഭവിച്ച മുഴുവൻ കാര്യങ്ങൾ പുറത്തുപറയാത്തതെന്നും നടൻ ബാല പറഞ്ഞു. മകന്റെ പിതാവായിരുന്നെങ്കിൽ, എല്ലാം തെളിവ് സഹിതം പറഞ്ഞേനെ എന്നും ബാല വെളിപ്പെടുത്തി. പിറന്നാളിനോടനുബന്ധിച്ച് മാധ്യമങ്ങളുമായുള്ള സംവാദത്തിൽ സംസാരിക്കുകയായിരുന്നു നടൻ. വിവാഹബന്ധം വേർപെടുത്താനുള്ള കാരണം എന്തെന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിനായിരുന്നു ബാലയുടെ ഞെട്ടിക്കുന്ന മറുപടി. ‘‘ഞാൻ അല്‍പം വിഷമത്തിലാണ്. മകളെ ഇന്നെങ്കിലുംവീഡിയോ കോളിൽ കാണണമെന്ന് ആഗ്രഹിച്ചിരുന്നു. ദേഷ്യമുള്ളപ്പോഴോ സങ്കടമുള്ളപ്പോഴോ ഒരു…

Read More

മോഷ്ടിച്ച ലാപ്‌ടോപ്പുകളുമായി മൂന്നുപേർ പിടിയിൽ

ബെംഗളൂരു : പേയിങ് ഗസ്റ്റ് സ്ഥാപനങ്ങളിൽനിന്ന് ലാപ്‌ടോപ്പുകളും മൊബൈൽ ഫോണുകളും മോഷ്ടിക്കുന്ന സംഘത്തിലെ മൂന്നുപേരെ ബെംഗളൂരു പോലീസ് അറസ്റ്റു ചെയ്തു. മോഷ്ടിച്ച 50 ലാപ്‌ടോപ്പുകളും ഏഴ് മൊബൈൽ ഫോണുകളും ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തു. ഇവയ്ക്ക് 16 ലക്ഷം രൂപ വിലവരും. പ്രഭു, യുവരാജ്, സെൽവരാജ് എന്നിവരെയാണ് യശ്വന്തപുര പോലീസ് അറസ്റ്റ് ചെയ്തത്. മത്തിക്കരെയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നെന്ന് സിറ്റി പോലീസ് കമ്മിഷണർ ബി. ദയാനന്ദ് പറഞ്ഞു.

Read More

യുവാവ് കാമുകിക്കൊപ്പം ഒളിച്ചോടിയതിന്ടെ പേരിൽ യുവാവിന്റെ വീട്ടിൽ അക്രമം നടത്തിയ മൂന്നുപേർ അറസ്റ്റിൽ

ബെംഗളൂരു: മകന്‍ കാമുകിയെയുംകൊണ്ട് ഒളിച്ചോടി വിവാഹംകഴിച്ചതിനെത്തുടര്‍ന്ന് പിതാവിനും മാതാവിനും മര്‍ദനമേറ്റ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിൽ. ചിക്കബെല്ലാപുര ഗുഡിബണ്ട താലൂക്കിലെ ദപ്പാര്‍ത്തി ഗ്രാമത്തിലാണ് സംഭവം. കേസില്‍ പെണ്‍കുട്ടിയുടെ പിതാവും മൂന്നു ബന്ധുക്കളുമാണ് അറസ്റ്റിലായത്. ദപ്പാര്‍ത്തി സ്വദേശിയായ മനോജാണ് വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് കാമുകി അങ്കിതയെ വിവാഹം കഴിച്ചത്. ഇതിന്റെ വൈരാഗ്യത്തിലാണ് മനോജിന്റെ പിതാവിനെയും മാതാവിനെയും അങ്കിതയുടെ ബന്ധുക്കള്‍ ആക്രമിച്ചത്. ഞായറാഴ്ചയാണ് കമിതാക്കള്‍ വീടുവിട്ടോടി ഗ്രാമത്തിലെ ക്ഷേത്രത്തില്‍ വിവാഹിതരായത്. ഈ വിവരമറിഞ്ഞ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ആണ്‍കുട്ടിയുടെ വീട്ടിലെത്തി അക്രമം നടത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. വിവാഹം നിങ്ങളുടെ അറിവോടെയാണെന്ന്…

Read More

സ്കൂൾ ബാഗിന്റെ ഭാരം കുറയും; പുസ്തകം ഇനി രണ്ടാക്കും

ബെംഗളൂരു: സ്കൂൾ ബാഗുകളുടെ ഭാരം പകുതിയാകാനായി പുസ്തകങ്ങളുടെ കനം കുറയ്ക്കാൻ സർക്കാർ ഉത്തരവ്. ഒരു വർഷത്തേക്ക് ഒരു വിഷയത്തിനു ഒരു പാഠപുസ്തകം എന്ന രീതി മാറ്റി ഓരോ വിഷയത്തിന്റെയും പുസ്തകം രണ്ടായി വിഭാജിക്കാൻ ആണ് നടപടി. ഇതിലൂടെ പുസ്തകത്തിന്റെ കനം കുറയും. 1-10 വരെയുള്ള ക്ലാസ്സുകളിൽ അടുത്ത അധ്യയന വർഷം മുതൽ പദ്ധതി നിലവിൽ വരും. 1-2 ക്ലാസുകളിലെ കുട്ടികളുടെ സ്കൂൾ ബാഗ് 2 കിലോയിൽ കൂടുതൽ ആകാൻ പാടില്ലെന്നാണ് സമിതി നിർദേശം. 2-5 ക്ലാസുകൾക്ക് 3 കിലോ വരെയും 6-8 ക്ലാസുകൾക്ക് 4…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത് രണ്ട് ആൺകുട്ടികൾ

ബെംഗളൂരു: രണ്ട് ആൺകുട്ടികൾ പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ജില്ലയിലെ കലഗി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പെൺകുട്ടിയുടെ വീട്ടുകാർ ജോലിക്കായി മുംബൈയിലേക്ക് പോയിരിക്കുകയാണ്. പത്തുവയസ്സുകാരി പഠനത്തിനായി ബന്ധുവീട്ടിലാണ് താമസം. ഇത്തരമൊരു സാഹചര്യത്തിൽ 14ഉം 16ഉം വയസ്സുള്ള രണ്ട് ആൺകുട്ടികൾ ചേർന്ന് പെൺകുട്ടിയെ കത്തി ചൂണ്ടി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം ബലാത്സംഗത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. സംഭവത്തിൽ കാളഗി പോലീസ് സ്റ്റേഷനിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്.

Read More

നഗരത്തിൽ മൂടൽ മഞ്ഞ്; അപകടം പെരുകുന്നു

ബെംഗളൂരു: മൂടൽ മഞ്ഞിനെ തുടർന്ന് ബെംഗളൂരു വിമാനത്താവള റോഡിൽ അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം ചിക്കജാല മേൽപ്പാലത്തിന് സമീപം 6 കാറുകൾ കൂട്ടിയിടിച്ച് ഒട്ടേറെ പേർക്ക് പരിക്ക് പറ്റിയിരുന്നു. മൂടൽ മഞ്ഞ് കാഴ്ച മറച്ചതോടെ വാൻ പെട്ടന്ന് ബ്രേക്ക് ഇട്ടതാണ് അപകട കാരണം. പുറകെ വന്ന കാറുകൾ ഇതോടെ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ വാഹനങ്ങൾ തകർന്നു. കഴിഞ്ഞ ദിവസങ്ങളിലായി മൂടൽ മഞ്ഞിനെ തുടർന്ന് പുലർച്ചെയും രാത്രിയും എവിടെ അപകടങ്ങൾ കൂടുതലാണ്

Read More

ക്രിസ്മസ് പുതുവത്സര തിരക്ക്; 1000 സ്‌പെഷ്യൽ ബസ് സർവീസ് ഒരുക്കി കർണാടക ആർടിസി

bus

ബെംഗളൂരു: ക്രിസ്മസ്, പുതുവത്സര തിരക്കിനെതുടർന്ന് കർണാടക ആർടിസി അയൽ സംസ്ഥാനങ്ങളിലേക്ക് ഉൾപ്പെടെ 1000 സ്‌പെഷ്യൽ ബസ് സർവീസ് നടത്തും. 22 മുതൽ 25 വരെയും 30 മുതൽ ജനുവരി 3 വരെയുമാണ് സ്‌പെഷ്യൽ സർവീസുകൾ. ശാന്തിനഗർ, സാറ്റലൈറ്റ്, മജസ്റ്റിക് ബസ് ടെർമിനലുകളിൽനിന്നാണ് സ്‌പെഷ്യൽ സർവീസുകൾ പുറപ്പെടുക. ടിക്കറ് ബുക്കിങ്ങിനായി ksrtc.in

Read More