ബെംഗളൂരു: നമ്മ മെട്രോ വൈറ്റ് ഫീൽഡ് പാത കൂടി തുറന്നതോയ്ഡ് പ്രതിദിന യാത്രക്കാരുടെ എണ്ണം 7 ലക്ഷത്തിലെത്തിക്കാൻ ഉള്ള നടപടികൾ ആരംഭിച്ച് ബി.എം.ആർ.സി.എൽ. നവംബറിൽ ശരാശരി 6 .64 ലക്ഷം യാത്രക്കാരാണ് മെട്രോയിൽ യാത്ര ചെയ്തത്. ഒക്ടോബറിൽ പർപ്പിൾ ലൈനിലെ ചലഘട്ടെ – കെങ്കേരി. കെ ആർ പുരം ബയ്യപ്പനഹള്ളി പാതകൾ കൂടി തുറന്നതോടെ പ്രതിമാസം യാത്രക്കാരുടെ എണ്ണം 7 .5 ലക്ഷം കടക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആദ്യ ദിവസത്തിൽ യാത്രക്കാരുടെ എണ്ണം കൂടിയെങ്കിലും പിന്നീട് കുറഞ്ഞു മുൻപത്തെ മാസത്തേക്കാൾ 25000 യാത്രക്കാരുടെ വർധന…
Read MoreYear: 2023
പുതുവത്സര ആഘോഷം രാത്രി ഒന്നുവരെ മാത്രം ; കടുപ്പിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി പോലീസ്; വിശദാംശങ്ങൾ
ബെംഗളൂരു : നഗരത്തിൽ പുതുവത്സര ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ പോലീസ് പുറത്തിറക്കി. ബി.ബി.എം.പി ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത യോഗത്തിലാണ് തീരുമാനം. പ്രധാന വേദികളായ ബ്രിഗേഡ് റോഡിലും എം.ജി റോഡിലും സുരക്ഷാ ഉറപ്പാക്കുന്നതിന് ഭാഗമായി 200 സി സി ടി വി ക്യാമറകൾ കൂടി സ്ഥാപിക്കും. ഇവിടങ്ങളിലേക്ക് 31 ന് രാത്രി 8 നു ശേഷം ഗതാഗതം അനുവദിക്കില്ല. സ്ത്രീ സുരക്ഷ ഉറപ്പുക്കണിന്റെ ഭാഗമായി കൂടുതൽ വനിതാ പോലീസ് ഉദ്യൊഹുസ്തരെ നിയമിക്കും . 31 ന് രാത്രി പത്തുമണിയോടെ നാഗരത്തിലെ പ്രധാന മേല്പാലങ്ങൾ അടക്കുമെന്നും പോലീസ് വ്യക്തമാക്കി.…
Read Moreകേരളത്തിൽ കോവിഡ് വ്യാപനം: ദക്ഷിണ കന്നഡയിലും കുടകിലും കേരള അതിര്‍ത്തികളില്‍ പനി പരിശോധന ശക്തമാക്കി; വിശദാംശങ്ങൾ
ബെംഗളൂരു : കേരളത്തിലെ കോവിഡ് കേസുകളിൽ ഉണ്ടായ വർധന കണക്കിലെടുത്ത് ദക്ഷിണ കന്നഡ, കുടക് ജില്ലകളിലെ കേരള അതിര്‍ത്തികളില്‍ കര്‍ണാടക പനി പരിശോധന നിര്‍ബന്ധമാക്കി. കുടകില്‍ കണ്ണൂര്‍, വയനാട് ജില്ല അതിര്‍ത്തികളിലും ദക്ഷിണ കന്നഡ ജില്ലയില്‍ തലപ്പാടി അടക്കം കാസര്‍കോട് ജില്ല അതിര്‍ത്തികളിലുമാണ് പരിശോധന നടത്തുന്നത് . എന്നാൽ കോവിഡിന്റെ പേരില്‍ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ല. അതിനിടെ, കേരളത്തിൽ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെന്ന് ഉന്നതതല യോഗം വിലയിരുത്തി. അനാവശ്യ ഭീതി വേണ്ടെന്നും കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ലെന്നും യോഗം വ്യക്തമാക്കി.…
Read Moreരാവിലെ കുളിക്കാത്തതിന്റെ ശിക്ഷ; സ്കൂളിലെത്തിയ വിദ്യാർത്ഥികളെ തുറന്ന സ്ഥലത്ത് കുളിപ്പിച്ച് പ്രിൻസിപ്പൽ
ഉത്തർപ്രദേശ്; ഉത്തർപ്രദേശിലെ ബറേലിയിലെ ഒരു സ്‌കൂളിലെ അഞ്ച് വിദ്യാർഥികൾ തുറസ്സായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിതരാക്കിയതായി പരാതി. വിദ്യാർഥികൾ രാവിലെ കുളിച്ചില്ലെന്നറിഞ്ഞ പ്രിൻസിപ്പൽ കുട്ടികളെ തുറസ്സായ സ്ഥലത്ത് കുളിക്കാൻ നിർബന്ധിക്കുകയായിരുന്നെന്നാണ് ആരോപണം. ഫരീദ്പൂർ ഏരിയയിലെ ഛത്രപതി ശിവാജി ഇന്റർ കോളേജിൽ നടന്ന സംഭവത്തിനിടെ പകർത്തിയ വീഡിയോ ഇപ്പോൾ സമൂഹമാദ്യംനങ്ങളിൽ പ്രചരിച്ചതോടെയാണ് വാർത്ത പുറംലോകം അറിഞ്ഞത്. ശിക്ഷയ്ക്ക് ഇരയായവർ പമ്പിംഗ് സെറ്റിൽ മുങ്ങിക്കുളിക്കുന്നത് വിഡിയോയിൽ കാണാമായിരുന്നു. പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Moreഭാര്യയുമായി വഴക്കിട്ട യുവാവ് 20 കാറുകള്‍ അടിച്ചുതകര്‍ത്തു
ചെന്നൈ: തമിഴ്‌നാട്ടില്‍ ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് യുവാവിന്റെ പരാക്രമം. സെക്കന്‍ഡ് ഹാന്‍ഡ് ഷോറൂമിലെ ഗ്യാരേജില്‍ നിര്‍ത്തിയിട്ടിരുന്ന 20 കാറുകള്‍ യുവാവ് അടിച്ചുതകര്‍ത്തു. സംഭവത്തില്‍ 35കാരനായ ഭൂബാലനെ പോലീസ് അറസ്റ്റ് ചെയ്തു. ഭാര്യയുമായുള്ള കുടുംബപ്രശ്‌നമാണ് യുവാവിന്റെ പരാക്രമത്തിന് കാരണമെന്ന് പോലീസ് പറയുന്നു. കൊളത്തൂരിലാണ് സംഭവം.ഷോറൂം ഉടമ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. തിങ്കളാഴ്ച രാവിലെ ഷോറൂമില്‍ എത്തിയപ്പോള്‍ കാറുകള്‍ ആരോ അടിച്ചുതകര്‍ത്ത നിലയില്‍ കണ്ടെത്തിയതായി കാണിച്ചാണ് ഷോറൂം ഉടമ പരാതി നല്‍കിയത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ നടത്തിയ അന്വേഷണം പ്രതിയിലേക്ക്…
Read Moreകോവിഡ് കേസുകൾ കൂടുന്ന സാഹചര്യത്തിൽ അതിർത്തികളിൽ പരിശോധന നിർബന്ധമാക്കി
ബെംഗളൂരു: കേരളത്തിൽ കോവിഡ് കേസുകൾ വർധിച്ച സാഹചര്യത്തിൽ ദക്ഷിണ കന്നട,കുടക് ജില്ലകളിലെ കേരള അതിർത്തികളിൽ പനി പരിശോധന നിർബന്ധമാക്കി. കോവിഡിന്റെ പേരിൽ ഇരു സംസ്ഥാനങ്ങളിലേക്കും തിരിച്ചും സഞ്ചാര വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. കുടകിൽ കണ്ണൂർ, വയനാട് ജില്ല അതിരുകളിലും ദക്ഷിണ കന്നട ജില്ലയിൽ തലപ്പാടി ഉൾപ്പെടെ കാസർകോട് ജില്ല അതിരുകളിലുമാണ് പരിശോധനകൾ നടക്കുന്നത്. അതിനിടെ കർണാടക രാമനഗരം ജില്ലയിൽ ചൊവ്വാഴ്ച വിദ്യാർഥിക്ക് കോവിഡ് സ്ഥിരീകരിച്ചു. ബൈരമംഗള ഗ്രാമത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരിച്ചതെന്ന് രാമനഗരം ജില്ല ആരോഗ്യ ഓഫീസർ നിരഞ്ജൻ അറിയിച്ചു.
Read Moreമദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും ആക്രമിച്ചു
ബെംഗളൂരു: മദ്യപിച്ചെത്തിയ യുവാവ് ഭാര്യയെയും മകളെയും മാരകമായി ആക്രമിച്ചു. ഭാര്യയുടെ മുഖം കടിച്ച് മാംസം പുറത്തെടുത്ത് വിരൂപയാക്കി. ബെൽത്തങ്ങാടിക്കടുത്ത് ശിശില എന്ന ഗ്രാമത്തിൽ തിങ്കളാഴ്ചയാണ് സംഭവം. ഹാവേരി സ്വദേശിയായ സുരേഷ് ഗൗഡ (55) ആണ് ആക്രമിച്ചത്. കോട്ടവാതിൽക്കൽ ഭാര്യയുടെ പിതാവ് നൽകിയ സ്ഥലത്ത് താമസിച്ചു വരികയായിരുന്ന സുരേഷ് ഗൗഡ. കഴിഞ്ഞ ദിവസം രാത്രി യുവാവ് മദ്യപിച്ച് എത്തി ഭാര്യയെ മർദിക്കുകയായിരുന്നു. മുഖം കടിച്ചതിനു പുറമെ മാംസവും മുറിച്ചെടുത്തു. ആക്രമണത്തിൽ ഭാര്യയുടെ ഇടത് കണ്ണ് പൂർണമായും തകർന്നു. മകളുടെ തലയിലും കണ്ണിലും ഇടിക്കുകയും ഇരുവരെയും മാരകമായി…
Read Moreകൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു
കാസർക്കോട്: കളിക്കുന്നതിനിടെ കൊതുകുനാശിനി അബദ്ധത്തില്‍ എടുത്തുകുടിച്ച ഒന്നരവയസുകാരി മരിച്ചു. കാസര്‍കോട് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ – റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് വീട്ടില്‍ വച്ചിരുന്ന കൊതുകുനാശിനി എടുത്തുകുടിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തില്‍ എടുത്ത് കുടിക്കുകയായിരുന്നു. മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കുന്നതിനിടെയാണ് മരണം. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം.
Read Moreബെംഗളൂരുവിൽ നിന്ന് ഹുബ്ലിയിലേക്ക് വന്ന് ഓട്ടോ സവാരി പിടിച്ച് ദമ്പതികൾ; ഒടുവിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ തന്നെ ആത്മഹത്യ ചെയ്തു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ഹൂബ്ലിയിലെത്തിയ ദമ്പതികൾ പഴയ മൂരാർജി നഗറിലെ ഓട്ടോ ഡ്രൈവറുടെ വീട്ടിൽ ആത്മഹത്യ ചെയ്തു. ബെംഗളൂരു സ്വദേശികളായ ലോകേഷ്, ഭാര്യ ശാന്തി എന്നിവരാണ് മരിച്ചത്. ഞായറാഴ്ച ഹൂബ്ലിയിലെത്തിയ ദമ്പതികൾ നഗരത്തിൽ നിന്നും ഓട്ടോ വാടകയ്‌ക്കെടുത്തു. പിന്നീട് അക്ഷയ ഓട്ടോയിൽ പാർക്കിലും മറ്റും കറങ്ങി ഓട്ടോ ഡ്രൈവറുമായി പരിചയത്തിലായി. ദമ്പതികൾ ഓട്ടോ ഡ്രൈവറോട് ഉച്ചഭക്ഷണം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അവരുമായി പരിചയക്കാരായതിനാൽ ഓട്ടോ ഡ്രൈവർ ഇവരെ മൂരാജി നഗറിലെ തന്റെ വീട്ടിലേക്ക് കൊണ്ടുപോയി. എന്നിട്ട് വീട്ടിൽ നിന്നും ഭക്ഷണം കഴിക്കാൻ രണ്ടുപേരോടും പറഞ്ഞിട്ട് അയാൾ…
Read Moreഇനി നോക്കണ്ട ഞാൻ ഫുൾ ആയി!!!! അവധി യാത്ര കേരള ആർടിസി സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു
ബെംഗളൂരു: കേരള ആർടിസി 22 ന് മാത്രം അനുവദിച്ച 30 സ്പെഷ്യൽ ബസുകളിലും സീറ്റുകൾ തീർന്നു. കൂടുതൽ ബസുകൾ അനുവദിക്കുന്നതിന് തടസമാകുന്നത് ബസ് ക്ഷാമം. സംസ്ഥാനന്തര പെർമിറ്റുള്ള ഡീലക്സ്, എക്സ്പ്രസ്സ് ബസുകൾ ശബരിമല സർവീസുകൾക്ക് മാറ്റിയതോടെയാണ് വിവിധ ഡിപോകളിൽ ബസ് ക്ഷാമം രൂക്ഷമായത്. സംസ്ഥാനന്തര പെർമിറ്റുള്ള കെഎസ്ആർടിസി സ്വിഫ്റ്റിന് ഇല്ലാത്തതും തിരിച്ചടിയായി. ബംഗളുരുവിൽനിന്നും 20 മുതൽ 24 വരെയും തിരിച്ചു നാട്ടിൽനിന്ന് 26 മുതൽ ജനുവരി 3 വരെയുമാണ് സ്പെഷ്യൽ ബസുകൾ ഓടിക്കുന്നത്. തിരുവനന്തപുരം, കോട്ടയം, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ…
Read More