വസ്ത്രം അഴിപ്പിച്ച് മർദ്ദനം: കായികാധ്യാപകൻ അറസ്റ്റിൽ

ബെംഗളൂരു: ബീദറിലെ സ്വകാര്യ സ്കൂളിൽ 9,10 ക്ലാസ്സുകളിലെ വിദ്യാർത്ഥികളെ വസ്ത്രം അഴിപ്പിച്ച് മർദിച്ചെന്ന പരാതിയിൽ കായികാധ്യാപകനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ കുറ്റം ചുമത്തി കേസെടുത്തു. ക്ലാസ് തടസപ്പെടുത്തിയതിന്റെ പേരിലാണ് അധ്യാപകന്റെ നടപടി. സംഭവം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയതായും രക്ഷിതാക്കളുടെ പരാതിയിലുണ്ട്

Read More

ഹെർണിയ ഓപ്പറേഷനു പോയ രോഗിയുടെ വൃക്ക കാണാതായി; നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമ്മീഷൻ ഉത്തരവിട്ടു

ഹൈദരാബാദ് : സെക്കന്തരാബാദിൽ ഹെർണിയ ഓപ്പറേഷനു പോയ രോഗിയുടെ വൃക്ക നഷ്ടപ്പെട്ടതായി പരാതി . ഇതുമായി ബന്ധപ്പെട്ട് സ്വകാര്യ ആശുപത്രിയിലെ ഡോ.നന്ദകുമാർ ബി, മദേക്കർ, ഡോ.പ്രസാദ് ബെഹാർ എന്നിവർക്കെതിരെ സംസ്ഥാന ഉപഭോക്തൃ കമ്മീഷൻ നടപടിയെടുത്തു. രോഗിക്ക് 30 ലക്ഷം രൂപ നഷ്ടപരിഹാരവും 25,000 രൂപ നൽകാനും നിർദേശിച്ചിട്ടുണ്ട്.വി.വി.ശേഷുബാബു, ആർ.എസ്.രാജശ്രീ എന്നിവരടങ്ങിയ ബെഞ്ചാണ് കേസിൽ ഉത്തരവിട്ടത്. ഖമ്മം ജില്ലയിലെ കോട്ടഗുഡെം സ്വദേശി രേണുകുന്ത്ല രവിരാജുവിന്റെ വൃക്കകളാണ് കാണാതെയായത്. ഹെർണിയ ശസ്ത്രക്രിയയ്ക്ക് വിധേയനായ ഇയാളുടെ വൃക്കയാണ് ഡോക്ടർ നീക്കം ചെയ്തത്. ഇത് സംബന്ധിച്ച് ഉപഭോക്തൃ കമ്മീഷനിൽ രവിരാജു…

Read More

നിർത്തിയിട്ടിരുന്ന ലോറിയിൽ കാർ ഇടിച്ചു: ആമസോൺ കമ്പനി മാനേജർ സംഭവസ്ഥലത്ത് വച്ച് മരിച്ചു

ബെംഗളൂരു: നഗരത്തിലെ മഗഡി റോഡ് നൈസ് റോഡ് ജംക്‌ഷനു സമീപം വാഹനാപകടത്തിൽ ആമസോൺ കമ്പനിയിൽ മാനേജരായി ജോലി നോക്കുകയായിരുന്ന സന്തോഷ് മരിച്ചു. രാത്രി ജോലി കഴിഞ്ഞ് സന്തോഷ് കാറിൽ പോകുമ്പോഴായിരുന്നു അപകടം. നൈസ് റോഡ് ജംക്‌ഷനു സമീപം പാർക്ക് ചെയ്‌തിരുന്ന ലോറിയുടെ പിന്നിൽ കാർ ഇടിച്ചാണ് ദുരന്തമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സന്തോഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു. സന്തോഷിന്റെ വീട്ടുകാരും സുഹൃത്തുക്കളും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കാമാക്ഷിപാളയ ട്രാഫിക് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.

Read More

ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർത്ഥി ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു : ചിക്കമംഗളൂരിൽ ഏഴാം ക്ലാസ് വിദ്യാർഥി ഹൃദയാഘാതം മൂലം മരിച്ചു. രാവിലെ സ്‌കൂളിലേക്ക് പോകുന്നതിനിടെ വിദ്യാർത്ഥി കുഴഞ്ഞുവീണ് മരിച്ചതായാണ് റിപ്പോർട്ടുകൾ. 13 വയസ്സുള്ള സൃഷ്ടിയാണ് മരിച്ചത്. മുടിഗെരെ താലൂക്കിലെ കേശവല്ലു ജോഗന്നകെരെ ഗ്രാമത്തിലാണ് സംഭവം. ദാരദഹള്ളി പ്രൈമറി സ്‌കൂളിൽ പഠിക്കുകയായിരുന്ന സൃഷ്ടി സ്‌കൂളിലേക്ക് പോകുന്നതിനിടെ പെട്ടെന്ന് കുഴഞ്ഞു വീഴുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്നതിനിടെ സൃഷ്ടി മരിച്ചു. പരിശോധനയ്ക്ക് ശേഷം മുടിഗെരെ എംജിഎം സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഹൃദയാഘാതമാണെന്ന് അറിയിച്ചു. ദാരദഹള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ ഇല്ലായിരുന്നു. കൂടാതെ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ല. ഇതേതുടർന്നാണ് പെൺകുട്ടി…

Read More

ടിസി പാളയ ജംക്‌ഷനിലെ തിരക്ക് കുറയ്ക്കാൻ മാറ്റങ്ങൾ വരുത്തി കെആർ പുരം ട്രാഫിക് പോലീസുകാർ; വിശദാംശങ്ങൾ

ബെംഗളൂരു: ടിസി പാളയ ജംക്‌ഷനിലെ തിരക്ക് കുറയ്ക്കാൻ കെആർ പുരം ട്രാഫിക് പോലീസ് പരീക്ഷണാടിസ്ഥാനത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തി ഗതാഗതം സുഗമമാക്കുന്നു. ടി.സി പാല്യ വഴി നഗരത്തിലേക്കുള്ള വാഹനങ്ങൾ പഴയ മദ്രാസ് റോഡിലൂടെ ഭട്ടരഹള്ളി സിഗ്നലിൽ യു-ടേൺ എടുത്ത് മുന്നോട്ട് പോകണം. ഹൊസ്‌കോട്ടിൽനിന്നും ടിസി പാളയ ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ കെആർ പുരം സർക്കാർ കോളജിനു സമീപം യു ടേൺ എടുത്ത് മുന്നോട്ടുപോകണം. മേഡഹള്ളിയിൽ നിന്ന് ടി.സി പാളയിലേക്കുള്ള സർവീസ് റോഡിലൂടെ പോകുന്ന വാഹനങ്ങൾ ടി.സി പാല്യ ജംഗ്ഷന് മുമ്പുള്ള മീഡിയൻ ഓപ്പണിംഗിൽ നിന്ന്…

Read More

മലയാളി യുവാവിന്റെ കാർ തടഞ്ഞ് ലക്ഷങ്ങൾ കവർന്ന കേസിൽ മലയാളികൾ ഉൾപ്പെടെ 6 പേർ അറസ്റ്റിൽ 

robbery

ബെംഗളൂരു: കാർ തടഞ്ഞുനിർത്തി 50 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ മലയാളികളടക്കം ആറുപേർ അറസ്റ്റിൽ. വീരാജ്പേട്ട സ്വദേശികളായ മലതിരികെയിലെ ദിനേശ് കെ. നായർ, ആർജിയിലെ നാഗേഷ്, അറസു നഗറിലെ പി.സി. രമേശ് , ബിട്ടങ്കാല പെഗ്ഗരിക്കാട് പൈസാരിയിലെ എ.കെ. രമേശ് പിക്അപ് ഡ്രൈവർ പ്രശാന്ത്, മലയാളികളായ അരുൺ, ജംഷാബ് എന്നിവരെയാണ് മടിക്കേരിയിലെ ക്രൈംബ്രാഞ്ച് പോലീസ് അറസ്റ്റ് ചെയ്തത്. ഈമാസം ഒമ്പതിന് ഹുൻസൂർ-ഗോണിക്കൊപ്പ ഹൈവേയിലെ ദേവർപുരയിൽവെച്ച് മലപ്പുറത്തെ കരാറുകാരൻ ജംഷാദിന്റെ പണം തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. ഇവർ ഉപയോഗിച്ച മൂന്നു വാഹനങ്ങളും മൂന്നു ലക്ഷം രൂപയും…

Read More

സുബി സുരേഷിന്റെ മരണം; ആശുപത്രിക്കെതിരെ കുടുംബം

മലയാളികളെ ആകെ ദു:ഖത്തിലാഴ്ത്തിക്കൊണ്ടാണ് നടി സുബി സുരേഷിന്റെ മരണവാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഇപ്പോള്‍ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഈ വർഷം ഫെബ്രുവരി 22 ബുധനാഴ്ച രാവിലെ പത്ത് മണിയോടെയായിരുന്നു സുബിയുടെ മരണം സ്ഥിരീകരിച്ചത്. ഇപ്പോഴിതാ സുബിയുടെ കുടുംബം ആശുപത്രിക്കെതിരെ രംഗത്ത് വന്നിരിക്കുകയാണ്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് മുതല്‍ അവര്‍ പൈസ ചോദിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. 25 ദിവസം സുബി ഐസിയുവില്‍ ആയിരുന്നു. അതേസമയം, സുബിയെ മറ്റു വേറെ വലിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കില്‍ രക്ഷപ്പെടുമായിരുന്നു എന്നാണ് കുടുംബം പറയുന്നത്. സുബി ഇരുപത്തി ഒന്നാം…

Read More

ഹാവേരിയിൽ സ്വർണ വ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം: അഞ്ച് പ്രതികൾ അറസ്റ്റിൽ

ബെംഗളൂരു : സ്വർണവ്യാപാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച അഞ്ച് പ്രതികളെ ഹാവേരി ജില്ലയിലെ റാട്ടിഹള്ളി പോലീസ് അറസ്റ്റ് ചെയ്തു. രാജു പവാർ, ശോഭിത പുണ്ഡലികരാവു, ബംഗളുരുവിലെ മഞ്ജുനാഥ, ജെയിംസ്, ദുനിയേൽ, കെആർ പുരയിലെ പ്രസന്ന എന്നിവരാണ് അറസ്റ്റിലായത്. ഗർവിത രാജ്‌പുരോഹിത് എന്ന 21 കാരിയായ സ്വർണവ്യാപാരിയെ സംഘം തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചിരുന്നു. രട്ടിഹള്ളിയിലെ തരൽബാലു നഗർ ഒന്നാം ക്രോസിന് സമീപമാണ് സംഭവം. കുറ്റകൃത്യത്തിന് ഉപയോഗിച്ച കാർ ഉൾപ്പെടെ സംഘത്തിൽനിന്നും ഒരു ലക്ഷത്തി 75,000 രൂപ പിടിച്ചെടുത്തു. രട്ടിഹള്ളി പിഎസ്ഐ ജഗദീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഡിസംബർ…

Read More

സംസ്ഥാനത്ത് കൊറോണ ബാധിച്ച് ഒരാൾ മരിച്ചു: പരിശോധന വർധിപ്പിക്കാൻ നോട്ടീസ്: മന്ത്രി ദിനേഷ് ഗുണ്ടുറാവു

ബെംഗളൂരു: സംസ്ഥാനത്ത് കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചതായി ആരോഗ്യ കുടുംബക്ഷേമ മന്ത്രി ദിനേഷ് ഗുണ്ടുറാവു. കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് എല്ലാ സംസ്ഥാനങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി വീഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തി. ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ബെംഗളൂരുവിലെ ചാമരാജ്പേട്ടിൽ 64കാരൻ മരിച്ചതെന്ന് മന്ത്രി പറഞ്ഞത്. കോവിദഃ പോസിറ്റീവ് ആയിരുന്ന അദ്ദേഹത്തിന് ആസ്ത്മ, ടിബി, ഹൃദ്രോഗം എന്നിവ ഉണ്ടായിരുന്നു. ഇതേതുടർന്നാണ് സ്വകാര്യ ആശുപത്രിയിൽ മരിച്ചതെന്നും മന്ത്രി പറഞ്ഞു. കൊറോണ വൈറസ് ജെഎൻ 1 ഉപവിഭാഗത്തിന്റെ 20 കേസുകൾ രാജ്യത്ത് കണ്ടെത്തിയാട്ടുണ്ട്.…

Read More

കോവിഡ് ജാഗ്രത; മാർഗ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി 

ബെംഗളൂരു: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ നടപ്പാക്കിയ കൊവിഡ് മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് മന്ത്രി രാമലിംഗറെഡ്ഡി. ബസ് യാത്രക്കാരും ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ഭക്തരോടും പ്രത്യേകമായി ശ്രദ്ധിക്കാനും മന്ത്രി അഭ്യർത്ഥിച്ചു. കേരളത്തിൽ കൊവിഡ് വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലേക്ക് പോകുന്നവർ കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണമെന്ന് സംസ്ഥാനത്തെ കോവിഡ് മാർഗരേഖയിൽ ഉണ്ട്. അയ്യപ്പസ്വാമി ഭക്തരും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകണം. 60 വയസ്സിനു മുകളിലുള്ളവരും ജലദോഷം, ചുമ, പനി എന്നിവയുടെ ലക്ഷണങ്ങളുള്ളവരും നിർബന്ധമായും മാസ്ക് ധരിക്കണം. ബസിൽ കൂടുതൽ…

Read More