ബെംഗളൂരുവിലെ ഭിന്നശേഷിക്കാരായ ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾക്കായി വീൽചെയർ സൗഹൃദ വിശ്രമകേന്ദ്രം

ബെംഗളൂരു : അന്താരാഷ്ട്ര ഭിന്നശേഷിക്കാരുടെ ദിനത്തോടനുബന്ധിച്ച് ബെംഗളൂരു സൗത്ത് എംപിയുടെ ഓഫീസിന് സമീപം വീൽചെയറിന് അനുയോജ്യമായ വിശ്രമകേന്ദ്രം തേജസ്വി സൂര്യ എംപി അനാച്ഛാദനം ചെയ്തു.

ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾക്ക് ഇത്തരത്തിലുള്ള സൗകര്യം നൽകുന്ന രാജ്യത്തെ ആദ്യ പോയിന്റായി ബെംഗളൂരു മാറി.

എംപിമാരുടെ പ്രാദേശിക നിയോജക മണ്ഡല വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഇവിടെ ചാർജിംഗ് പോയിന്റ്, സുഖപ്രദമായ ഇരിപ്പിട സൗകര്യം, ടോയ്‌ലറ്റ്, ജല സൗകര്യം എന്നിവ ഒരുക്കിയിരിക്കുന്നത്.

  ബെംഗളൂരു വിമാനത്താവളത്തിന് സമീപത്തെ താജ് ഹോട്ടലിൽ പിതാവ് രണ്ട് പെൺമക്കളെ തൂക്കിലേറ്റി കൊലപ്പെടുത്തി; ആത്മഹത്യാശ്രമം

ഭക്ഷണ വിതരണ തൊഴിലാളികൾക്ക് വിശ്രമിക്കാൻ വേണ്ടിയാണ് ഇത് നിർമ്മിച്ചത്.

ബെംഗളൂരു സൗത്ത് എംപിയുടെ ഓഫീസും സൊമാറ്റോയുമായി സഹകരിച്ചാണ് റെസ്റ്റിംഗ് പോയിന്റ് നിർമ്മിച്ചിരിക്കുന്നത്.

രാജ്യത്തുടനീളം 200-ലധികം വീൽചെയർ ഡെലിവറി പങ്കാളികൾ സൊമാറ്റോയിലുണ്ട്, അവരിൽ 100 ​​പേരും നമ്മുടെ ബെംഗളൂരുവിലാണ്.

അവയ്‌ക്കെല്ലാം വേണ്ടി നിയോ മോഷൻ വൈദ്യുതോർജ്ജമുള്ള വാഹനങ്ങൾ നിർമ്മിച്ചു എന്നത് പ്രത്യേകതയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts