ജന്മദിനാഘോഷത്തിന് ദുബായിൽ കൊണ്ടുപോയില്ല; ഭാര്യയുടെ ഇടിയേറ്റ യുവാവ് മരിച്ചു 

മുംബൈ: ജന്മദിനാഘോഷത്തിനായി ദുബായിയില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് ഭാര്യയുടെ ഇടിയേറ്റ യുവാവ് മരിച്ചു.

പൂനെ സ്വദേശിയായ 36കാരന്‍ നിഖില്‍ ഖന്നയാണ് മരിച്ചത്.

ആറ് വര്‍ഷം മുന്‍പായിരുന്നു ബിസിനസുകാരനായ നിഖില്‍ ഖന്നയും രേണുകയും തമ്മിലുള്ള വിവാഹം. ഇരുവരുടേതും പ്രണയവിവാഹമായിരുന്നു.

പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി രേണുകയെ ദുബായില്‍ കൊണ്ടുപോകാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച ഇരുവരും തമ്മില്‍ വഴക്കിട്ടു.

  90 ശതമാനം റോഡുകളിലും തെരുവ് കച്ചവടം നടത്താം, പക്ഷേ നിബന്ധനകളോടെ; ഗ്രേറ്റർ ബംഗളൂരു അതോറിറ്റി; അറിയാൻ വായിക്കാം

രേണുകയുടെ ജന്മദിനത്തില്‍ വിലയേറിയ സമ്മാനങ്ങള്‍ വാങ്ങി നല്‍കാത്തതും ദുബായിൽ പോകാമെന്ന ആവശ്യത്തോടും നിഖില്‍ പ്രതികരിക്കാത്തതും യുവതിയെ അസ്വസ്ഥയാക്കിയിരുന്നതയാണ് റിപ്പോർട്ട്‌.

ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. അതിനിടെ രേണുക നിഖിലിന്റെ മുഖത്ത് ഇടിച്ചു.

ഇടിയുടെ ആഘാതത്തില്‍ നിഖിലിന്റെ മൂക്കും പല്ലുകളും ഒടിഞ്ഞു.

സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി യുവതിക്കെതിരെ കേസ് എടുത്തതായി പോലീസ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു റാപ്പിഡോ അപകടം; യാത്രക്കാരിയായ മലയാളി യുവതിക്ക് ട്രാക്ടറിനടിയിൽപ്പെട്ട് ഗുരുതര പരിക്ക്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നഗരത്തിൽ ആപ്പുകൾ വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; പ്രമുഖ ടാക്സി ആപ്പുകൾക്ക് പൂട്ടുവീഴുമോ? ഗതാഗത വകുപ്പിന്റെ പടപ്പുറപ്പാട്
[masterslider id="10"]

Related posts