ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ മുഖ്യമന്ത്രിയുടെ മകൻ ഇടപ്പെട്ടതായി ആരോപണം

ബെംഗളൂരു: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ന് മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ ഡോ. ​യ​തീ​ന്ദ്ര ഇ​ട​​പെ​ട്ടു​വെ​ന്നും കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നു​മു​ള്ള ത​ര​ത്തി​ലു​ള്ള വി​ഡി​യോ പ്ര​ച​രി​ക്കു​ന്നു.

സി​ദ്ധ​രാ​മ​യ്യ​ക്ക് സ്ഥ​ലം​മാ​റ്റ​ത്തി​നു​ള്ള നി​ർ​ദേ​ശം മ​ക​ൻ ന​ൽ​കു​ന്ന ത​ര​ത്തി​ലു​ള്ള​താ​ണ് വി​ഡി​യോ.

എ​ന്നാ​ൽ, ഇ​രു​വ​രും എ​ന്താ​ണ് പ​റ​യു​ന്ന​തെ​ന്ന് വ്യ​ക്ത​മ​ല്ല. വ​രു​ണ മ​ണ്ഡ​ല​ത്തി​ലെ മു​ൻ എം.​എ​ൽ.​എ കൂ​ടി​യാ​ണ് യ​തീ​ന്ദ്ര.

അ​തേ​സ​മ​യം, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്ഥ​ലം​മാ​റ്റ​ത്തി​ൽ സി​ദ്ധ​രാ​മ​യ്യ​യു​ടെ മ​ക​ൻ ഇ​ട​പെ​ട്ടു​വെ​ന്നും ഇ​താ​ണ് വി​ഡി​യോ തെ​ളി​യി​ക്കു​ന്ന​തെ​ന്നും മു​ൻ മു​ഖ്യ​മ​ന്ത്രി​യും ജെ.​ഡി.​എ​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റു​മാ​യ എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി ആ​രോ​പി​ച്ചു.

  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ

മൈ​സൂ​രു ജി​ല്ല​യി​ലെ പൊ​തു​പ​രി​പാ​ടി​ക്കി​ടെ യ​തീ​ന്ദ്ര ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​താ​ണ് വി​ഡി​യോ​യി​ലു​ള്ള​ത്.

താ​ൻ ത​ന്ന അ​ഞ്ചു​പേ​രു​ടെ പ​ട്ടി​ക​യി​ൽ പ​റ​ഞ്ഞ പ്ര​കാ​രം ചെ​യ്യ​ണ​മെ​ന്നാ​ണ് ഇ​തി​ൽ യ​തീ​ന്ദ്ര പ​റ​യു​ന്ന​ത്.

ഫോ​ൺ സം​ഭാ​ഷ​ണം പി​താ​വാ​യ സി​ദ്ധ​രാ​മ​യ്യ​യു​മാ​യാ​ണ് ന​ട​ന്ന​തെ​ന്നും കൈ​ക്കൂ​ലി​ക്കാ​യി മ​ക​ൻ ഇ​ട​പെ​ടു​ക​യാ​ണ് ചെ​യ്ത​തെ​ന്നു​മാ​ണ് ആ​രോ​പ​ണം.

കൈ​ക്കൂ​ലി പി​രി​ക്കു​ന്ന രാ​ജ​കു​മാ​ര​നാ​ണ് യ​തീ​ന്ദ്ര​യെ​ന്ന് വി​ഡി​യോ സ​ഹി​തം കു​മാ​ര​സ്വാ​മി സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ കു​റി​ച്ചു.

  മാറ്റിവെക്കുന്ന വിവാഹങ്ങളും മാതൃത്വവും; ബെംഗളൂരുവിൽ അവിവാഹിതരായ യുവതികൾക്കിടയിൽ 'എഗ്ഗ് ഫ്രീസിങ്' നിരക്ക് വർദ്ധിക്കുന്നു

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എതിരില്ലാത്ത മൂന്ന് ഗോൾ; ലോകകപ്പിൽ ചരിത്ര ഹാട്രിക്കോടെ അർജന്റീനയ്ക്ക് വമ്പൻ തുടക്കം!
[masterslider id="10"]

Related posts