മുംബൈ: പ്രകോപനപരമായ വസ്ത്രധാരണം നടത്തി പൊതു ഇടത്തില്‍ പ്രത്യക്ഷപ്പെട്ടതിന് നടി ഉര്‍ഫി ജാവേദിനെ മഹാരാഷ്‌ട്രപൊലീസ് അറസ്റ്റ് ചെയ്തു.
ഒരു യൂട്യൂബ് ചാനലാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. കോഫി കുടിക്കാന്‍ എത്തിയ റസ്റ്റോറന്‍റില്‍ നിന്നാണ് ഉര്‍ഫി ജാവേദിനെ വനിതാ പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തത്.
അതിന് മുന്‍പ് ഉര്‍ഫി ജാവേദും പൊലീസും തമ്മില്‍ വാക്കുതര്‍ക്കം നടന്നു. പിന്നീട് ബലം പ്രയോഗിച്ചാണ് വനിതാ പൊലീസ് ഉര്‍ഫിയെ പൊലീസ് ജീപ്പിലേക്ക് കൊണ്ടുപോയത്.
' Urfi Javed ' is detained by Mumbai police for wearing inappropriate clothes in public places.#UrfiJaved pic.twitter.com/CqNSBDFr9q
— Mix Masala (@BollywoodOnly1) November 3, 2023
’വൈറല്‍ ഭയാനി’ എന്ന ഇന്‍സ്റ്റഗ്രാം സൈറ്റിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്. പിന്നീട് ഈ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പിന്നില്‍ തുണിയൊന്നുമില്ലാത്ത ബ്രായ്‌ക്ക് സമാനമായ ചുവന്ന ടോപാണ് ഉര്‍ഫി ജാവേദ് ധരിച്ചിരുന്നത്.
പൊതുവെ അല്‍പവസ്ത്രമുള്ള ഫാഷന്‍ ഡ്രസുകള്‍ ധരിക്കുന്നതിന്റെ പേരില്‍ വിവാദത്തിലാകുന്ന നടിയാണ് ഉര്‍ഫി ജാവേദ്.
കഴിഞ്ഞ മാസം മുംബൈയിലെ ബാന്ദ്രയില്‍ നിന്നും പൊലീസ് പ്രകോപനപരമായ വസ്ത്രധാരണത്തിന്റെ പേരില്‍ കസ്റ്റഡിയില്‍ എടുത്തിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.