ബെംഗളൂരു; വ്യത്യസ്തമായ പ്രൊമോഷനുകൾ, താരനിര, ഗാനം, പോസ്റ്റർ, ട്രെയിലർ എന്നിവയുൾപ്പെടെയുള്ള സവിശേഷമായ ആശയത്തിലൂടെ ‘ഹോസ്റ്റൽ ബോയ്സ് വാണ്ടഡ്’ എന്ന ചിത്രം കന്നഡ സിനിമാ വ്യവസായത്തിൽ ചർച്ചയായിരുന്നു.
എന്നാൽ തന്റെ അനുവാദമില്ലാതെ ഫോട്ടോകളും ദൃശ്യങ്ങളും ഉപയോഗിച്ചതെന്നും അതിനാൽ ‘ ഹോസ്റ്റൽ ഹുഡുഗാരു ബേകഗിദ്ദരേ ‘ എന്ന സിനിമയുടെ അണിയറ പ്രവർത്തകർക്ക് എതിരെ പരാതിയുമായി നടിയും മുൻ എം.പിയുമായ ദിവ്യ സ്പന്ദന രംഗത്തെത്തിയിരുന്നു. നഷ്ടപരിഹാരമായി 1 കോടി രൂപ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു.
ഇപ്പോഴിതാ രമ്യയുടെ അപേക്ഷ നിരസിച്ചതോടെ ‘ഹോസ്റ്റൽ ബോയ്സ് വാണ്ടഡ്’ ടീമിന് വലിയ ആശ്വാസമായിരിക്കുകയാണ്. ഒരു തിരിച്ചുവരവിനെ കുറിച്ച് ചിന്തിച്ചാണ് രമ്യ ഈ ചിത്രം ചെയ്തത് എന്നാണ് റിപ്പോർട്ടുകൾ.
എന്നാൽ താൻ അഭിനയിച്ച രംഗങ്ങൾ തന്റെ അനുവാദമില്ലാതെ സിനിമയുടെ പ്രമോഷനുപയോഗിക്കരുതെന്നും ആ സീനുകൾ ഉപയോഗിച്ചാൽ പണം ഈടാക്കുമെന്നും ഈ ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തിയ നടി രമ്യ പറഞ്ഞു.
നഷ്ടപരിഹാരം നൽകണമെന്ന് കാണിച്ച് രമ്യ കോടതി മുഖേന സിനിമാ ടീമിന് നോട്ടീസ് നൽകിയിരുന്നു. ഇപ്പോൾ വാണിജ്യ കോടതിയിൽ നടി രമ്യയുടെ ഹർജി തള്ളിയിരിക്കുകയാണ്. ‘ഹോസ്റ്റൽ ബോയ്സ് വാണ്ടഡ്’ എന്ന ചിത്രത്തിന് അനുകൂലമായാണ് ഉത്തരവ് വന്നിരിക്കുന്നത്.
രമ്യ നൽകിയ കേസ് തീർപ്പാക്കിയ കോടതി ചിത്രം നാളെ റിലീസ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. കൂടുതലും പുതുമുഖങ്ങളെ അണിനിരത്തിയുള്ള ചിത്രമാണിത്, നാളെ റിലീസിന് തയ്യാറാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.