പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ ആവശ്യപ്പെട്ട് കോളേജ് വിദ്യാർത്ഥികൾക്ക് നിർബന്ധിത സർക്കുലർ

ബെംഗളൂരു: നവംബർ 11ന് ദേവനഹള്ളിയിലെ കെംപെഗൗഡ വിമാനത്താവളത്തിലും പരിസരത്തും നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി വിദ്യാർത്ഥികളെ കൊണ്ടുപോകാൻ ബെംഗളൂരു റൂറൽ ജില്ലയിലുള്ള കോളേജുകൾ നിർബന്ധിത പ്രീ-യൂണിവേഴ്സിറ്റി ഡിപ്പാർട്ട്മെന്റ് സർക്കുലർ പുറപ്പെടുവിച്ചു.

എല്ലാ സർക്കാർ, എയ്ഡഡ്, സ്വകാര്യ കോളേജുകളിലും ക്രമീകരിച്ചിട്ടുള്ള ബസുകളിൽ നിശ്ചിത എണ്ണം വിദ്യാർത്ഥികളെ അയക്കണമെന്ന് ബെംഗളൂരു റൂറൽ പിയു വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. നവംബർ 11 ന് പ്രധാനമന്ത്രി ബെംഗളൂരു റൂറൽ ജില്ല സന്ദർശിക്കുന്നുണ്ടെന്നും നവംബർ 2ന് പ്രിൻസിപ്പൽമാരുമായുള്ള തയ്യാറെടുപ്പ് യോഗത്തിൽ ചർച്ച ചെയ്തതനുസരിച്ച് എല്ലാ പിയു കോളേജുകളും പരിപാടിയിൽ പങ്കെടുക്കാൻ വിദ്യാർത്ഥികളെ അയക്കണമെന്നും സർക്കുലറിൽ പറയുന്നു.

കോളേജുകൾ പരിപാടിയിലേക്ക് വിദ്യാർത്ഥികളെ അയക്കുന്നതിൽ പരാജയപ്പെട്ടാൽ “അടുത്തിടെ എന്ത് സംഭവിച്ചാലും പ്രിൻസിപ്പൽമാർ ഉത്തരവാദികളായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. നവംബർ 11 ന് , ബെംഗളൂരുവിന്റെ സ്ഥാപകനായ കെംപെഗൗഡയുടെ 108 അടി വിഗ്രഹമായ സ്റ്റാച്യു ഓഫ് പ്രോസ്പെരിറ്റി, വിമാനത്താവളത്തിന് സമീപം മോദി ഉദ്ഘാടനം ചെയ്യും . തുടർന്ന് പൊതു പ്രസംഗം നടത്തും. കെംപഗൗഡ വിമാനത്താവളത്തിന്റെ രണ്ടാം ടെർമിനലിന്റെ ഉദ്ഘാടനവും മോദി നിർവഹിക്കും.

കോളേജുകൾ 6,500 വിദ്യാർത്ഥികളെ അയയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സർക്കാർ പിയു കോളേജുകളിൽ നിന്ന് 1,550 വിദ്യാർത്ഥികൾ, സ്വകാര്യ പിയു കോളേജുകളിൽ നിന്ന് 4,250 പേർ, എയ്ഡഡ് പിയു കോളേജുകളിൽ നിന്ന് 700 പേർ എന്നിങ്ങനെയാണ് കണക്കുകൾ. വിദ്യാർത്ഥികളെ കൊണ്ടുപോകാൻ 134 ബസുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us