അഭ്യൂഹങ്ങൾക്ക് വിരാമം ; ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാര്‍

പട്‌ന: നിതീഷ് കുമാറിന്‍റെ ജനതാദൾ (യുണൈറ്റഡ്) ബിഹാറിൽ എൻ.ഡി.എയുമായുള്ള ദീർഘകാല ബന്ധം അവസാനിപ്പിച്ചു. രാജിക്കത്ത് ഉടൻ ഗവർണർക്ക് കൈമാറുമെന്നാണ് റിപ്പോർട്ടുകൾ.

പാർട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗത്തിന് ശേഷമാണ് പാർട്ടി വിടാൻ തീരുമാനിച്ചത്. ഇതോടെ ജെഡിയു-ആർജെഡി-കോൺഗ്രസ് സഖ്യം ബീഹാറിൽ സർക്കാരുണ്ടാക്കാനാണ് സാധ്യത.

എന്നാൽ നിതീഷ് കുമാറിന്‍റെ മന്ത്രിസഭയിലെ ബിജെപി അംഗങ്ങൾ രാജിവെക്കില്ല. ഇവരോട് കാത്തിരിക്കാൻ പാർട്ടി കേന്ദ്രനേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. സഖ്യം വിടാനുള്ള തീരുമാനം നിതീഷ് കുമാർ പ്രഖ്യാപിച്ചാലുടൻ ബിജെപി അംഗങ്ങൾ രാജിവെച്ചേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ കാത്തിരിക്കണമെന്ന ദേശീയ നേതൃത്വത്തിന്‍റെ നിർദേശവും സംസ്ഥാനത്ത് പുതിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. പാർട്ടി ദേശീയ നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്ന് മറ്റേതെങ്കിലും തരത്തിലുള്ള അട്ടിമറി നീക്കം ഉണ്ടാകുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
[masterslider id="10"]

Related posts