ആഗസ്റ്റ് 15നകം മഹാരാഷ്ട്ര സര്‍ക്കാര്‍ വിപുലീകരിക്കുമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി മഹാരാഷ്ട്രയിലെ ഷിൻഡെ സർക്കാർ വിപുലീകരിക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പ്രഖ്യാപിച്ചു. ഫഡ്നാവിസ് ആഭ്യന്തര വകുപ്പ് നിലനിർത്തുമെന്നാണ് റിപ്പോർട്ടുകൾ.

ജൂണ് 30നാണ് ഏക്നാഥ് ഷിൻഡെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. അതേ ദിവസം തന്നെ ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു. എന്നാല്‍ മന്ത്രിസഭയിലുള്ള മറ്റ് മന്ത്രിമാരുടെ കാര്യത്തില്‍ ഇതുവരെ തീരുമാനമുണ്ടായിരുന്നില്ല. ഇതിനെതിരെ ശിവസേന വിഭാഗം വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. മന്ത്രിമാരെ തീരുമാനിക്കുന്നതില്‍ ഷിന്‍ഡെയും ഫഡ്‌നാവിസും തമ്മില്‍ തര്‍ക്കമുണ്ടായെന്നും ആരോപണം ഉയർന്നിരുന്നു. മുന്‍ ഉപ മുഖ്യമന്ത്രിയും എന്‍.സി.പി നേതാവുമായ അജിത് പവാര്‍ ആണ് മഹാരാഷ്ട്രയിലെ പ്രതിപക്ഷ നേതാവ്.

  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം

‘പ്രതിപക്ഷ നേതാവായ അജിത് ഡാഡ അങ്ങനെയൊക്കെ പറയും. അവര്‍ സര്‍ക്കാര്‍ രൂപീകരിച്ചപ്പോള്‍ 32 ദിവസം അഞ്ച് മന്ത്രിമാരെ ഉണ്ടായിരുന്നുള്ളൂ എന്ന കാര്യം ഇപ്പോള്‍ സൗകര്യപൂര്‍വം മറക്കുകയാണ്,’എന്നാണ് ആരോപണങ്ങള്‍ക്ക് മറുപടിയായി ഫഡ്‌നാവിസ് പറഞ്ഞത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാധനങ്ങൾ വാങ്ങാനിറങ്ങിയ ദേശീയ ഷൂട്ടിങ് താരത്തെ ദുരൂഹസാഹചര്യത്തിൽ കാണാതായി: അവസാന ദൃശ്യം ഹൗറ സ്റ്റേഷനിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
[masterslider id="10"]

Related posts