ലെബനനിലേക്ക് പോയ ചരക്കുകപ്പൽ കർണാടക തീരത്ത് മുങ്ങി

ബെംഗളൂരു : മംഗളൂരുവിനടുത്തുള്ള ഉള്ളാലിൽ തീരത്തടിഞ്ഞ പ്രിൻസസ് മിറൽ എന്ന വ്യാപാരക്കപ്പൽ ജൂൺ 23 വ്യാഴാഴ്ച പൂർണമായി മുങ്ങിയതായി അധികൃതർ അറിയിച്ചു.

ഉയർന്ന തിരമാലകളാൽ കടൽ പ്രക്ഷുബ്ധമായതിനാൽ കപ്പൽ 70% വെള്ളത്തിനടിയിലായെന്നും പൂർണമായി മുങ്ങാൻ സാധ്യതയുണ്ടെന്നും അധികൃതർ വ്യാഴാഴ്ച നേരത്തെ പറഞ്ഞിരുന്നു. അറബിക്കടലിൽ ഉള്ളാളിന് സമീപം ജൂൺ 23 ന് കപ്പൽ പൂർണമായും മുങ്ങിയതായി ദക്ഷിണ കന്നഡ ഡെപ്യൂട്ടി കമ്മീഷണർ കെ വി രാജേന്ദ്ര പറഞ്ഞു.

15 ജീവനക്കാരെയും ഇന്ത്യൻ കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥർ ഇതിനകം രക്ഷപ്പെടുത്തിയിരുന്നു. മുങ്ങിയ കപ്പലിൽ നിന്ന് എണ്ണ ചോർച്ച തടയാൻ നടപടിയെടുക്കാൻ കർണാടക കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനെ രാജേന്ദ്ര നേരത്തെ നിയോഗിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us