ബെംഗളൂരു: പോപ്‌കോൺ ഉണ്ടാക്കാൻ ഉപയോഗിച്ച പാചക എണ്ണയിൽ തുപ്പിയതിന് ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലെ ഒരു കച്ചവടക്കാരനെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു. എന്നാൽ, ആരോപണം ശരിയല്ലെന്നും പല്ലുകൾ കൊണ്ട് ബാഗ് കീറുക മാത്രമാണ് ചെയ്തതെന്നും കച്ചവടക്കാരൻ പോലീസിനോട് പറഞ്ഞത്.
ജയനഗർ ഒന്നാം ബ്ലോക്കിലെ സോമേശ്വര നഗർ സ്വദേശി നവാസ് പാഷ (21) ആണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ ലാൽബാഗിൽ ഗ്ലാസ് ഹൗസിന് സമീപം ആളുകൾ പോപ്‌കോൺ വിൽപ്പനക്കാരനെ വളയുകയും എണ്ണയിലേക്ക് കുറച്ച് തവണ തുപ്പിയതിന് അവനെ ശകാരിക്കുകയും ചെയ്യുന്നതായി പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന സിദ്ധപുര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ മല്ലിനാഥ് ആണ് ശ്രദ്ധിച്ചത്.
പോപ്‌കോൺ നിർമാണ യന്ത്രം, പാചക എണ്ണ, പോപ്‌കോൺ എന്നിവ പിടിച്ചെടുത്തു. പാഷയുടെ പല്ലുകൊണ്ട് എണ്ണ സഞ്ചി മുറിച്ചത് വൃത്തിഹീനമായതിനാൽ ഇയാളെ സ്വമേധയാ കേസെടുത്ത് അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.