അമ്മയ്ക്ക് പിറന്നാളാശംസ നേരാൻ വാർഡൻ ഫോൺ നൽകിയില്ല; വിദ്യാർത്ഥി ഹോസ്റ്റലിൽ തൂങ്ങിമരിച്ചു

ബെംഗളൂരു : അമ്മയുടെ ജന്മദിനത്തിൽ പിറന്നാളാശംസ അറിയിക്കാൻ വാർഡൻ മൊബൈൽ ഫോൺ നൽകാത്തതിൽ മനംനൊന്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടി സ്‌കൂൾ ഹോസ്റ്റലിൽ ജീവനൊടുക്കി. ബെംഗളൂരു ഹൊസകോട്ട് സ്വദേശിയായ പൂർവജ് (14) ആണ് ആത്മഹത്യ ചെയ്തത്.

ജൂൺ 11 ആയിരുന്നു അമ്മയുടെ ജന്മദിനം, എന്നാൽ ജന്മദിനത്തിൽ അമ്മയെ വിളിച്ച് ആശംസകൾ അറിയിക്കാൻ വിദ്യാർത്ഥി വാർഡനോട് മൊബൈൽ ഫോൺ നൽകാൻ ആവശ്യപ്പെടും വാർഡൻ ഫോൺ നൽകാൻ വിസമ്മതിക്കുകയുമായിരുന്നു എന്നാണ് റിപ്പോർട്ട്. കൂടാതെ, കുട്ടിയുടെ വീട്ടുകാർ പലതവണ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ സംസാരിക്കാൻ വാർഡൻ അനുവദിച്ചിരുന്നില്ല.

  അമിതകൂലി ഈടാക്കുന്ന ഓട്ടോക്കാരെ പൂട്ടാൻ ഒടുവിൽ രഹസ്യ നീക്കം; ബെംഗളൂരു ട്രാഫിക് പൊലീസിന്റെ 'അണ്ടർകവർ' പരിശോധന ശക്തം

ഇതോടെ മാനസികമായി തകർന്ന കുട്ടി ആത്മഹത്യാ കുറിപ്പ് എഴുതിവച്ച് തൂങ്ങിമരിക്കുകയായിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തിവരുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts