ലഹരി പാർട്ടി; നടി ശ്രദ്ധ കപൂറിന്റെ സഹോദരൻ ബെംഗളൂരുവിൽ അറസ്റ്റിൽ

ബെംഗളൂരു : ജൂൺ 12 ഞായറാഴ്ച നഗരത്തിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് കഴിച്ചുവെന്നാരോപിച്ച് ബോളിവുഡ് നടി ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധ കപൂറിന്റെ സഹോദരനുമായ സിദ്ധാന്ത് കപൂർ ഉൾപ്പടെ അഞ്ച് പേരെ ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തു. മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ആരോപിച്ച് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ അർദ്ധരാത്രി നടത്തിയ റെയ്ഡിലാണ് ഇവർ പിടിയിലായത്. പാർട്ടിയിൽ പങ്കെടുത്ത 35 പേരുടെ രക്തപരിശോധനയിൽ സിദ്ധാന്തുൾപ്പെടെ അഞ്ച് പേർ മയക്കുമരുന്ന് ഉപയോഗിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്.

  ജൂണിൽ സ്കൂളുകൾ തുറക്കും, കൂടെ ബെംഗളൂരുവിനെ വിഴുങ്ങാൻ ആ കനത്ത ട്രാഫിക് ശാപവും; പോലീസിന്റെ പുതിയ നീക്കം ഫലിക്കുമോ?

ബെംഗളൂരു എംജി റോഡിലെ ആഡംബര പഞ്ചനക്ഷത്ര ഹോട്ടലിലാണ് റെയ്ഡ് നടന്നത്. രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ബംഗളൂരു പൊലീസ് ഹോട്ടലിൽ നടത്തിയ റെയ്ഡിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി കണ്ടെത്തി.

അഞ്ച് പേരിൽ സിദ്ധാന്ത് കപൂറും ഉൾപ്പെടുന്നു, ഇയാളുടെ സാമ്പിളും മയക്കുമരുന്ന് ഉപയോഗിച്ചതിന് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചു. മയക്കുമരുന്ന് കഴിച്ചതായി കണ്ടെത്തിയ എല്ലാവരെയും ഇപ്പോൾ അൾസൂർ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എൻഡിപിഎസ് ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചു. പോലീസ് കസ്റ്റഡിയിലെടുത്ത മറ്റ് നാല് പേരും ടെക്കികളാണെന്നാണ് റിപ്പോർട്ട്. പാർട്ടിയിൽ വച്ചാണോ ഹോട്ടൽ മുറിക്കുള്ളിൽ വച്ചാണോ മയക്കുമരുന്ന് കഴിച്ചതെന്ന് വ്യക്തമല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പി.എം ആർഷോയും കെ. വിദ്യയും ഇന്ന് വിവാഹിതരാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
[masterslider id="10"]

Related posts